Connect with us

CHUTTUVATTOM

LSWAK കോതമംഗലം മേഖല കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു.

Published

on

 

കോതമംഗലം : ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് LSWAK കോതമംഗലം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നിൽപ്പ് സമരം സംഘടിപ്പിച്ചു. ലൈറ്റ് ,സൗണ്ട് ,പന്തൽ ,പരസ്യ പ്രക്ഷേപണ മേഖല ഇന്ന് ദാരുണമായ ദുരന്തത്തിൻ്റെ വക്കിലാണ്.അശാസ്ത്രീയ നിയന്ത്രണങ്ങളാൽ ദുരിതത്തിലായ ലൈറ്റ് ,സൗണ്ട് ,പന്തൽ ,പരസ്യ പ്രക്ഷേപണ മേഖലയിലെ ജീവത്തായ പ്രശ്നങ്ങൾ അധികാരികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി സംസ്ഥാനത്തെമ്പാടും നടന്നു വരുന്ന സമര പ്രതിഷേധ പരിപാടിയുടെ ഭാഗമായി 26 ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേനകയിൽ നടക്കുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് LSWAK കോതമംഗലം മേഖല കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം ഗാന്ധിസ്‌ക്വയറിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി എ അലിസൺ ഉദ്ഘാടനം ചെയ്തു.

നിൽപ്പ് സമരത്തിന് മുന്നോടിയായി ചെറിയപള്ളിത്താഴത്ത് നിന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു 2.30 ന് പ്രതിഷേധറാലി ആരംഭിച്ചു. മേഖല പ്രസിഡണ്ട് എൽദോസ് കുര്യൻ അദ്ധ്യക്ഷനായ യോഗത്തിൽ മേഖല സെക്രട്ടറി ഷിയാസ് SAS സ്വാഗതം പറഞ്ഞു . സംസ്ഥാന ഒർഗനൈസർ തമ്പി നാഷണൽ ,ജില്ലാ ട്രഷറർ ബിജു മാത്യു ,സംസ്ഥാന PRO A M A റഷീദ് ,മേഖല ട്രഷറർ എൽസൺ മാത്യു ,സി ബി അബു തുടങ്ങിയവർ പങ്കെടുത്തു .

CHUTTUVATTOM

വാരപ്പെട്ടി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പതിമൂന്നാം വാർഡിൽ ഉഷ മുരുകൻ എൻ ഡി എ സ്വാതന്ത്ര സ്ഥാനാർത്ഥി.

Published

on

കോതമംഗലം : വാരപ്പെട്ടി പതിമൂന്നാം വാർഡിലേക്ക് വരുന്ന പതിനൊന്നാം തീയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചൂർ കൊല്ലംമോളേൽ, ഉഷ മുരുകൻ ബിജെപി സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി മണ്ഡലം പ്രഡിഡന്റ് മനോജ്‌ ഇഞ്ചൂർ, ഭർത്താവ് മുരുകൻ, ഒൻപതാം വാർഡ് മെമ്പർ ബിജെപി യിലെ പ്രിയ സന്തോഷ് ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി അനന്തു സജീവ്, 13 ബൂത്ത് വൈസ് പ്രസിഡൻറ് രാജൻ,  മറ്റു പാർട്ടി പ്രവർത്തകർ എന്നിവരോടൊപ്പം റിട്ടേണിങ് ഓഫീസർ മുൻപാകെ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധിക്ക് സർക്കാർ ജോലി ലഭിച്ചതുമൂലം രാജി വെച്ച അവസരത്തിലാണ് പതിമൂന്നാം വാർഡിൽ വീണ്ടും പ്രചാരണ ചൂടിലേക്ക് കടന്നത്.

വിവിധ വിദ്യാലയങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഉഷ മുരുകൻ ഹിന്ദിയിലും, ഹിസ്റ്ററിയിലും ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ബി. എഡ്എടുത്തിട്ടുള്ള ഈ നാല്പത്തിയാറുകാരി ബെസ്. അനിയ പബ്ലിക് സ്കൂൾ ചേലാട് ,അകനാട് അരവിന്ദ് പബ്ലിക് സ്‌കൂൾ, പെരുമ്പാവൂർ സോഫിയ കോളജ് എന്നീ വിദ്യാലയങ്ങളിൽ അധ്യാപന വൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ട്. കവയിത്രി കൂടിയായ ഉഷ മുരുകന്റെ കവിതാസമാഹാരമായ അഭിനവമോഹിനി (ജ്ഞാനദീപം പബ്ലിക്കേഷൻസ് തിരുവനന്തപുരം )എന്ന കൃതിക്ക് തിരുവനന്തപുരം നവ ഭാവന ചാരിറ്റബൾ ട്രസ്റ്റിൽ നിന്നും രണ്ടായിരത്തി ഇരുപതിൽ ഡി .വിനയചന്ദ്രൻ പുരസ്‌കാരവും, രണ്ടായിരത്തി ഇരുപത്തിയൊന്നിൽ ബുക്ക് കഫെ പബ്ലിക്കേഷന്റെ കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .

അന്നാ ഫിലിംസിന്റെ “മേഘരാഗം” ആൽബത്തിൽ സ്വന്തമായി രചിച്ച ഗസൽ വരികൾക്ക് ശബ്ദം നൽകി. സ്വാമിയെ കാണാൻഎന്ന പേരിൽ അയ്യപ്പ ചരിതവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.യൂ ട്യൂബിൽ ധാരാളം ഗാനങ്ങൾക്ക് വരികൾ നല്കി കലാ ലോകത്ത് സജീവമാണ്. ബിസ്സിനസ്സ് കാരനായ മുരുകനാണ് ഭർത്താവ്. എസ് എസ് എൽ സി വിദ്യാർത്ഥിയായ അനിരുദ്ധ്,ആറാം ക്ലാസുകാരനായ ആദിത് എന്നിവരാണ് മക്കൾ.

Continue Reading

CHUTTUVATTOM

ആയുധ നിർമ്മാണ ശാലകൾ വിൽപ്പനയ്ക്ക്; നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലത്ത് ധർണ്ണ നടത്തി.

Published

on

 

കോതമംഗലം: രാജ്യ സുരക്ഷയെ അപകടത്തിലാക്കി ആയുധ നിർമ്മാണ ശാലകൾ സ്വകാര്യ കുത്തക മുതലാളിമാർക്ക് വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിലും ഇതിനെതിരെ സമരാഹ്വാനം നടത്തിയ ട്രേഡ് യൂണിയൻ സംഘടനകൾക്കെതിരെ സമര വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കോതമംഗലം പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഐ എൻ റ്റി യു സി കോതമംഗലം താലൂക്ക് പ്രസിഡന്റ് അഡ്വ: അബു മൊയ്തീൻ സമരം ഉദ്ഘാടനം ചെയ്തു. എ ഐ റ്റി യു സി താലൂക്ക് സെക്രട്ടറി എം എസ് ജോർജ് അദ്ധ്യക്ഷനായി.

എച്ച് എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യ പ്രഭാഷണം നടത്തി. സി ഐ റ്റി യു താലൂക്ക് സെക്രട്ടറി കെ. എ. ജോയി സ്വാഗതവും ഐ എൻ റ്റി യു സി താലൂക്ക് സെക്രട്ടറി റോയ് കെ പോൾ നന്ദിയും പറഞ്ഞു. സമരത്തിൽ സീതി മുഹമ്മദ് ,സി പി എസ് ബാലൻ , പി പി മൈതീൻ ഷാ .ബഷീർ ചിറങ്ങര .സി എസ് ജോണി ,എന്നിവർ പ്രസംഗിച്ചു.

Continue Reading

CHUTTUVATTOM

കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.

Published

on

 

കോതമംഗലം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ CITU നേതൃത്വത്തിൽ കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കേരള ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള സഹകരണ ജീവനക്കാരുടെ പ്രോവിഡൻ്റ് ഫണ്ട് നിക്ഷേപത്തിൻ്റെ പലിശ നിരക്ക് വെട്ടിക്കുറച്ച നടപടി പുനസ്ഥാപിക്കുക, സഹകരണ ജീവനക്കാരുടെ പ്രോവിഡൻ്റ് നിക്ഷേപത്തിന് EPF അംഗീകാരം ലഭ്യമാക്കി ആദായ നികുതി ഇളവ് ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായാണ് കോതമംഗലം ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സമരം നടന്നത്.

ഏരിയ തല ഉത്ഘാടനം കേരള ബാങ്കിൻ്റെ കോതമംഗലം മെയിൻ ശാഖക്ക് മുന്നിൽ CITU ഏരിയാ സെക്രട്ടറി KA ജോയി നിർവഹിച്ചു. കേരള ബാങ്കിൻ്റെ ഈവനിംഗ് ശാഖക്ക് മുന്നിൽ നടന്ന സമരം CITU ഏരിയ ജോയിൻ്റ് സെക്രട്ടറി CPട ബാലൻ ഉത്ഘാടനം ചെയ്തു. നേതാക്കളായ ബിനോയി, സജീവ്, ജാൻസി തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

Recent Updates

CRIME23 seconds ago

പോക്സോ കേസിൽ സമരം ചെയ്‌തയാൾ പോക്സോ കേസിൽ അറസ്റ്റിൽ; പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നെ സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ്.

  പോത്താനിക്കാട് : പുളിന്താനത്ത് പ്രകൃതി വിരുദ്ധ പീഡന (പോക്സോ)കേസിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ തേക്കുംകാട്ടിൽ ബെന്നിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പുളിന്താനത്ത് മറ്റൊരു...

NEWS8 hours ago

കോതമംഗലം താലൂക്കിൽ കോവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലേക്ക്.

എറണാകുളം : കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍...

CHUTTUVATTOM9 hours ago

വാരപ്പെട്ടി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പതിമൂന്നാം വാർഡിൽ ഉഷ മുരുകൻ എൻ ഡി എ സ്വാതന്ത്ര സ്ഥാനാർത്ഥി.

കോതമംഗലം : വാരപ്പെട്ടി പതിമൂന്നാം വാർഡിലേക്ക് വരുന്ന പതിനൊന്നാം തീയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചൂർ കൊല്ലംമോളേൽ, ഉഷ മുരുകൻ ബിജെപി സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി മണ്ഡലം...

NEWS10 hours ago

എ പ്ലസ്‌ നേടിയ ശ്യാമയ്ക്കും അനുവിനും അനുമോദനം.

  കോതമംഗലം : പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള, ചാലക്കുടി മോഡല്‍ റസി. സ്കൂളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ പട്ടികവര്‍ഗ...

ACCIDENT11 hours ago

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയക്കാണ് സംഭവം നടന്നത്. വടാട്ടുപാറയിൽ നിന്നും...

CHUTTUVATTOM14 hours ago

ആയുധ നിർമ്മാണ ശാലകൾ വിൽപ്പനയ്ക്ക്; നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലത്ത് ധർണ്ണ നടത്തി.

  കോതമംഗലം: രാജ്യ സുരക്ഷയെ അപകടത്തിലാക്കി ആയുധ നിർമ്മാണ ശാലകൾ സ്വകാര്യ കുത്തക മുതലാളിമാർക്ക് വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിലും ഇതിനെതിരെ സമരാഹ്വാനം നടത്തിയ ട്രേഡ് യൂണിയൻ...

NEWS14 hours ago

ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ.

  കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA...

EDITORS CHOICE1 day ago

തമിഴ് സൂപ്പർ താരം സൂര്യയെ മൂക്ക് കൊണ്ട് വരച്ച് പ്ലസ് വൺ വിദ്യാർത്ഥി.

കൊച്ചി : തമിഴ് സൂപ്പർ താരം സൂര്യക്ക് ജന്മദിന സമ്മാനമായി മൂക്ക് കൊണ്ട് ആറടി ഉയരവും, നാലര അടി വീതിയിലുമുള്ള ചിത്രം വരച്ച് കുട്ടികലാകാരൻ. മൂക്ക് കൊണ്ട്...

CRIME1 day ago

ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുളിന്താനം സ്വദേശിയായ 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ...

NEWS1 day ago

വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി.

കോതമംഗലം : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ തയ്യാറാക്കി വരുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്നും കാട്ടാന ശല്യമുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ...

CHUTTUVATTOM1 day ago

LSWAK കോതമംഗലം മേഖല കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു.

  കോതമംഗലം : ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് LSWAK കോതമംഗലം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നിൽപ്പ് സമരം സംഘടിപ്പിച്ചു. ലൈറ്റ് ,സൗണ്ട് ,പന്തൽ...

CHUTTUVATTOM1 day ago

കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.

  കോതമംഗലം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ CITU നേതൃത്വത്തിൽ കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കേരള ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള...

CHUTTUVATTOM1 day ago

കടപുഴകി റോഡിലേക്ക് വീണ തെങ്ങ് ഫയർ ഫോഴ്‌സ് എത്തി നീക്കം ചെയ്‌തു.

  കോതമംഗലം : തെങ്ങ് കടപുഴകി വീണ് കുത്തുകുഴി – അടിവാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കുടമുണ്ട മണലുംപാറ പരീത് എന്നയാളുടെ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി...

CHUTTUVATTOM1 day ago

കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി.

  കോതമംഗലം – കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻ’സ് അസോസിയേഷൻ(KSBA) കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി. ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി കോവിഡ്...

CRIME1 day ago

പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം : പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

Trending

error: Content is protected !!