Connect with us

CRIME

മോഷണം പോയ ലോറികൾ തെങ്കാശിയിൽ നിന്ന് കണ്ടെത്തി.

Published

on

പെരുമ്പാവൂർ : പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽ നിന്നും മോഷണം പോയ ലോറികൾ തെങ്കാശിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കാലടിയിലെ പേയിംഗ് പാർക്കിംഗ് മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ലോറിയും പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ വർക്ക് ഷാപ്പിൽ പണി കഴിഞ്ഞ് നിർത്തിയിരുന്ന ലോറിയുമാണ് കളവുപോയത്. കാലടിയിൽ നിന്നും കാണാതായ ലോറി എടപ്പാൾ സ്വദേശിയുടേതാണ്. മൈസൂരിൽ നിന്നും മൈദയുമായി മട്ടാഞ്ചേരിയിലേക്കു വന്ന വാഹനം റിട്ടേൺ ലോഡിനു വേണ്ടിയാണ് കാലടിയിലെത്തിയത്. പനിയായി ഡ്രൈവർ വീട്ടിലേക്കു പോയപ്പോഴാണ് മോഷണം നടന്നത്. കോട്ടയം സ്വദേശിയുടെ വാഹനമാണ് വട്ടക്കാട്ടുപടിയിലെ വർക്ക് ഷാപ്പിൽ നിന്നും കളവുപോയത്. വർക്ക് ഷാപ്പിലെ ഒരാൾക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് വർക്ക് ഷാപ്പ് തുറക്കാറില്ലായിരുന്നു.

വണ്ടികൾ മോഷണം പോയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രുപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് വാഹനം ചെങ്കോട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിലെ വിജനമായ പ്രദേശത്ത് ആളില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ, സിവിൽ പോലിസ് ഉദ്യോഗസ്ഥരായ സാബു, ഷിജോ പോൾ, പ്രജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കാർത്തിക്ക് പറഞ്ഞു.

CRIME

പോക്സോ കേസിൽ സമരം ചെയ്‌തയാൾ പോക്സോ കേസിൽ അറസ്റ്റിൽ; പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നെ സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ്.

Published

on

 

പോത്താനിക്കാട് : പുളിന്താനത്ത് പ്രകൃതി വിരുദ്ധ പീഡന (പോക്സോ)കേസിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ തേക്കുംകാട്ടിൽ ബെന്നിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പുളിന്താനത്ത് മറ്റൊരു പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷാൻ മുഹമ്മദിനെ മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ സംരക്ഷിക്കുകയാണെന്നും ഷാനിനെ അറസ്റ്റ് ചെയ്യുക, എന്ന ആവശ്യമുന്നയിച്ച് പ്രതിക്ഷേധിക്കുകയും നിരാഹാരം കിടക്കുകയും ചെയ്ത് പ്രകടനം നടത്തിയ ആളാണ് ഇപ്പോൾ പോലീസ് പിടിയിലായ ബെന്നി.

പു​ളി​ന്താ​ന​ത്ത് 12 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നെ സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. സി​പി​എ​മ്മി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യ പ്ര​തി​യെ പോ​ലീ​സ് കേ​സി​ല്‍​നി​ന്ന് ര​ക്ഷി​ക്കു​ന്ന​തി​ന് ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ക്കു​ക​യും ഇ​ക്കാ​ര്യ​ത്തി​നു​വേ​ണ്ടി കു​ട്ടി​യു​ടെ വീ​ട്ടു​കാ​രി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യും ഉ​ണ്ടാ​യെ​ന്നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം. ജോ​സ​ഫ് ആ​രോ​പി​ച്ചു. 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ അതിക്രമിച്ച് കയറിയാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കഴിഞ്ഞ ദിവസം റിമാൻ്റ് ചെയ്‌തിരുന്നു.

 

Continue Reading

CRIME

ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

 

കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുളിന്താനം സ്വദേശിയായ 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ അതിക്രമിച്ച് കയറിയാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പോത്താനിക്കാട് SHO നോബിൾ മാനുവൽ, SI മാരായ ജിയോ മാത്യു, എൽദോസ് M, ASI ഫാൽബി അഗസ്റ്റിൻ, സലിം k M, അഫ്സൽ കോയ, ജീസൺ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading

CRIME

പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

കോതമംഗലം : പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ പരിക്കുപറ്റി കോതമംഗലത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.

അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊഴിയെടുക്കാനെത്തിയ പോലീസുദ്യോഗസ്ഥയെ തടസപ്പെടുത്തി മൊഴി എഴുതുന്ന പേപ്പർ തട്ടിയെടുക്കുകയുയിരുന്നു. തുടർന്ന് ബഹളമുണ്ടാക്കിയ ഇയാളെ കൂടുതൽ പോലീസുദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്.

പെരുമ്പാവൂർ, കോതമംഗലം സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ വി.എസ്. വിപിൻ, എസ്. ഐ മാരായ ഇ.പി ജോയി, ലിബിൻ തോമസ്, സീനിയർ സി.പി.ഒ മാരായ ബിനു മാത്യു, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading

Recent Updates

CHUTTUVATTOM1 hour ago

കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചു; ഇടുക്കി ജില്ലയിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

  ഇടുക്കി : ഇടുക്കി ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 23.07.2021 മുതൽ 25.07.2021 വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവാകുന്നു. അടിമാലി, മൂന്നാര്‍...

CRIME1 hour ago

പോക്സോ കേസിൽ സമരം ചെയ്‌തയാൾ പോക്സോ കേസിൽ അറസ്റ്റിൽ; പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നെ സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ്.

  പോത്താനിക്കാട് : പുളിന്താനത്ത് പ്രകൃതി വിരുദ്ധ പീഡന (പോക്സോ)കേസിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ തേക്കുംകാട്ടിൽ ബെന്നിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പുളിന്താനത്ത് മറ്റൊരു...

NEWS10 hours ago

കോതമംഗലം താലൂക്കിൽ കോവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലേക്ക്.

എറണാകുളം : കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍...

CHUTTUVATTOM10 hours ago

വാരപ്പെട്ടി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പതിമൂന്നാം വാർഡിൽ ഉഷ മുരുകൻ എൻ ഡി എ സ്വാതന്ത്ര സ്ഥാനാർത്ഥി.

കോതമംഗലം : വാരപ്പെട്ടി പതിമൂന്നാം വാർഡിലേക്ക് വരുന്ന പതിനൊന്നാം തീയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചൂർ കൊല്ലംമോളേൽ, ഉഷ മുരുകൻ ബിജെപി സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി മണ്ഡലം...

NEWS11 hours ago

എ പ്ലസ്‌ നേടിയ ശ്യാമയ്ക്കും അനുവിനും അനുമോദനം.

  കോതമംഗലം : പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള, ചാലക്കുടി മോഡല്‍ റസി. സ്കൂളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ പട്ടികവര്‍ഗ...

ACCIDENT12 hours ago

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയക്കാണ് സംഭവം നടന്നത്. വടാട്ടുപാറയിൽ നിന്നും...

CHUTTUVATTOM15 hours ago

ആയുധ നിർമ്മാണ ശാലകൾ വിൽപ്പനയ്ക്ക്; നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലത്ത് ധർണ്ണ നടത്തി.

  കോതമംഗലം: രാജ്യ സുരക്ഷയെ അപകടത്തിലാക്കി ആയുധ നിർമ്മാണ ശാലകൾ സ്വകാര്യ കുത്തക മുതലാളിമാർക്ക് വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിലും ഇതിനെതിരെ സമരാഹ്വാനം നടത്തിയ ട്രേഡ് യൂണിയൻ...

NEWS15 hours ago

ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ.

  കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA...

EDITORS CHOICE1 day ago

തമിഴ് സൂപ്പർ താരം സൂര്യയെ മൂക്ക് കൊണ്ട് വരച്ച് പ്ലസ് വൺ വിദ്യാർത്ഥി.

കൊച്ചി : തമിഴ് സൂപ്പർ താരം സൂര്യക്ക് ജന്മദിന സമ്മാനമായി മൂക്ക് കൊണ്ട് ആറടി ഉയരവും, നാലര അടി വീതിയിലുമുള്ള ചിത്രം വരച്ച് കുട്ടികലാകാരൻ. മൂക്ക് കൊണ്ട്...

CRIME1 day ago

ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുളിന്താനം സ്വദേശിയായ 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ...

NEWS1 day ago

വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി.

കോതമംഗലം : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ തയ്യാറാക്കി വരുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്നും കാട്ടാന ശല്യമുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ...

CHUTTUVATTOM1 day ago

LSWAK കോതമംഗലം മേഖല കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു.

  കോതമംഗലം : ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് LSWAK കോതമംഗലം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നിൽപ്പ് സമരം സംഘടിപ്പിച്ചു. ലൈറ്റ് ,സൗണ്ട് ,പന്തൽ...

CHUTTUVATTOM1 day ago

കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.

  കോതമംഗലം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ CITU നേതൃത്വത്തിൽ കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കേരള ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള...

CHUTTUVATTOM1 day ago

കടപുഴകി റോഡിലേക്ക് വീണ തെങ്ങ് ഫയർ ഫോഴ്‌സ് എത്തി നീക്കം ചെയ്‌തു.

  കോതമംഗലം : തെങ്ങ് കടപുഴകി വീണ് കുത്തുകുഴി – അടിവാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കുടമുണ്ട മണലുംപാറ പരീത് എന്നയാളുടെ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി...

CHUTTUVATTOM1 day ago

കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി.

  കോതമംഗലം – കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻ’സ് അസോസിയേഷൻ(KSBA) കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി. ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി കോവിഡ്...

Trending

error: Content is protected !!