Pravasi
ലണ്ടനിലെ തൊഴിലാളി സംഘടനയായ IWA ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി.

യൂ. കെ: ലണ്ടനിലെ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി.ഇംഗ്ലണ്ടിലെ പ്രമുഖ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി ലിയോസ് പോളിനെ തിരഞ്ഞെടുത്തു.സംഘടനയുടെ ചരിത്രത്തിലെ ആദ്യ മലയാളി സെക്രട്ടറിയാണ്.വാരപ്പെട്ടി സിപിഐ (എം) ന്റെ യുകെ &അയർലണ്ടിലെ ഔദ്യോഗിക സംഘടന ആയ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ്ന്റെ ഓക്സ്ഫോർഡ് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ലിയോസ് പോൾ.
കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ സെക്രെട്ടറി ആയിരുന്ന വാരപ്പെട്ടി മൈലൂർ പുതിയാമഠത്തിൽ
പി പി പോളിന്റെയും
ഷൈനി പോളിന്റെയും മകനാണ് ലിയോസ്. ലിയോസ് പോൾ പത്തുവർഷത്തിലധികമായി യു കെയിൽ എത്തിയിട്ട്. ബ്രിട്ടനിലെ തൊഴിലാളി യൂണിയൻ യുണൈറ്റ് (Unite)അംഗമായ സ.ലിയോസ് പബ്ലിക് ട്രാൻസ്പോർട് മേഖലയിൽ ഓക്സഫോർഡിൽ ജോലി ചെയ്യുന്നു.
യു കെയിൽ കുടിയേറ്റക്കാരുടെ ഏറ്റവും പഴയതും സജീവവുമായ ഗ്രൂപ്പുകളിലൊന്നാണ് ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ. ഇടതു രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുള്ള സംഘടന രാഷ്ട്രീയം, വംശീയ അധിഷേപത്തിനെതിരെ പ്രതികരിക്കൽ, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലും നിരവധി സാംസ്കാരിക വിഷയങ്ങളിലും നിരന്തരം ഇടപെട്ടുവരുന്ന സംഘടനയാണ് ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ.യുകെ യിലെ ട്രേഡ് യൂണിയൻ സമരത്തിന്റെ മുൻനിരയിലും ,യുകെയിലെ മിക്ക നഗരങ്ങളിലും ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.
സർദാർ ഉദ്ദംസിംഗ് സംഘടനയുടെ യുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. യുകെ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ ഇടപെടുകയും ഇടതുപക്ഷ സംഘടന പ്രതിനിധികളെ യുകെ പാർലമെന്റിലേക്കും യൂറോപ്യൻ യൂണിയനിലേക്കും അയക്കുന്നതിലടക്കം ഗണ്യമായ പങ്കു വഹിക്കാൻ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന് കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശ ഭരണത്തിൽ പഞ്ചാബിൽ നടന്ന ജാലിയൻ വാലഭാഗ് കൂട്ടകുരുതിയിൽ, ബ്രിട്ടീഷ് സർക്കാർ നടത്തിയ കൂട്ട നരഹത്യയിൽ, ബ്രിട്ടീഷ് ഗവണ്മെന്റ് പാർലമെന്റിൽ മാപ്പ് പറയണമെന്നു അഭ്യർത്ഥിച്ചു യുകെയിൽ ഉടനീളം വമ്പൻ പൊതു ജന ക്യാമ്പയിൻ നടത്താൻ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന് കഴിഞ്ഞതും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ പ്രവർത്തന നേട്ടങ്ങളിൽ ഒന്നാണ്. ഈ ക്യാമ്പയിൻ ബ്രിട്ടീഷ് ജനങ്ങളെ അടക്കം, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുമുൻപ് ബ്രിട്ടീഷ് സർക്കാർ ജാലിയൻ വാലാഭാഗിൽ നടത്തിയ നരഹത്യ തെറ്റായിരുന്നുവെന്നു ചിന്തിപ്പിക്കാനും പ്രതികരിപ്പിക്കാനും സാധിപ്പിച്ചു.
യു കെയിലെ ഇടതുപക്ഷത്തിന്റെ ശബ്ദമായ “മോർണിംഗ് സ്റ്റാർ “പത്രത്തിന്റെ സംഘാടനത്തിലും പ്രവർത്തനങ്ങളിലും പ്രചരണങ്ങളിലും സംഘടന നല്ല പങ്കു വഹിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന സംഘടനയുടെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് കഴിഞ്ഞ എട്ടു വർഷമായി ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ജോഗീന്തർ ബൈൻസ് സ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്ക് ലിയോസ് പോളിനെ ദേശീയ ജനറൽ സെക്രട്ടറി ആയി തെരെഞ്ഞെടുത്തതു.
യോഗത്തിൽ സംഘടന ദേശീയ പ്രസിഡന്റ് ദയാൽ ബാഗ്രി, ദേശീയ വൈസ് പ്രസിഡന്റ് ഹർസേവ് ബൈൻസ് മറ്റു കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Business
അഭിമാനമായി കോതമംഗലം സ്വദേശിനി; കാനഡയിലെ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക്.

കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ് ഹണിമോൾ. GlobalEdu and Mentor Academy വഴിയാണ് ഹണിമോൾ കാനഡയിലെ Centennial college ലേക്ക് പ്രവേശനം നേടിയത്. IELTS നു ഉയർന്ന മാർക്ക് കരസ്ഥമാക്കാനും കാനഡ college and course selection, admission, visa processing തുടങ്ങിയ സേവനങ്ങൾ ചെയ്തു നൽകിയതിനും ഹണിമോൾ Mentor Academy And GlobalEdu വിനോടുള്ള നന്ദി രേഖപ്പെടുത്തി.
Pravasi
നെല്ലിമറ്റം സ്വദേശിയായ ഡോക്ടർ വിദ്യാധരൻ ഇറാനിലെ ഷിറാസിൽ അന്തരിച്ചു.

കോതമംഗലം : നെല്ലിമറ്റം ചെല്ലിശ്ശേരിൽ വീട്ടിൽ ഡോക്ടർ വിദ്യാധരൻ (78 ) ഇറാനിലെ ഷിറാസിൽ അന്തരിച്ചു. ഇറാനിലെ ഷായുടെ ഭരണകാലത്ത് ഭാരത സർക്കാരിനാൽ ഇറാനിൽ സേവനം അനുഷ്ടിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഡോക്ടർമാരിൽ ഒരാൾ ആയിരുന്നു . ഇറാൻ സർക്കാർ ആരോഗ്യ വിഭാഗത്തിൽ ദീർഘകാലം സേവനമഷ്ഠിച്ച അദ്ദേഹം, തുടർന്ന് സ്വകാര്യ മേഖലയിലും മികച്ച അനസ്തേഷ്യ വിദഗ്ദ്ധനായിരുന്നു.
ഭാര്യ: മിനു , മക്കൾ : നീന, നവീദ്.
സംസ്കാരം ശനിയാഴ്ച ടെഹ്റാനിൽ നടത്തും.
Pravasi
കീരമ്പാറ സ്വദേശി ഓസ്ട്രേലിയയിൽ കുഴഞ്ഞു വീണു മരിച്ചു.

ഓട്രേലിയ : കീരമ്പാറ സ്വദേശി ഓസ്ട്രേലിയയില്‍ കുഴഞ്ഞുവീണ് മരിച്ചു. തറവട്ടത്തില്‍ ടോമി ജേക്കബ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഓസ്ട്രേലിയയിലെ പാംസ്റ്റണ്‍ റീജിയേണല്‍ ഹോസ്പിറ്റലില്‍ ജീവനക്കാരനായിരുന്നു ടോമി. വീഡിയോ ഗ്രാഫറായിരുന്ന ടോമി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുമുണ്ട്. വര്‍ഷങ്ങളായി ഓസ്ട്രേലിയയിലെ ഡാർവിനിൽ ജോലി ചെയ്തിരുന്നത്. സംസ്കാരം പിന്നീട്.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS12 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT14 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
