- പി.എ സോമൻ
കോതമംഗലം: ഫാസ്റ്റ്ഫുഡും, തട്ടുകടകളും നഗരം വിട്ടതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറഞ്ഞു. ആശുപത്രി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് അശുപത്രി അധികാരികൾ. കോവിഡ്-19 വ്യാപകമായതോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർശന നിയന്ത്രണങ്ങൾ കൊണ്ടു വന്നപ്പോൾ ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതായി ടൗണിൽ കടകൾ തുറക്കാതായി. ഭക്ഷണം എല്ലാ ദിവസങ്ങളിലും വീടുകളിൽ നിന്നും മാത്രമായി ഭക്ഷണ രീതിയാണെങ്കിൽ പഴയ കാലത്തിലേക്ക് തിരികെ പോയി കപ്പയും ,കാച്ചിലും ,കാന്താരിമുളക് അരച്ചതും ചക്കപ്പുഴുക്കും ചക്ക വറുത്തതും അരി അടയും ഒക്കെയായി ഭക്ഷണരീതി.
ലോക്ഡൗണിന് മുൻപ് റോഡിലൂടെ പോകുമ്പോൾ മുക്കിലേക്ക് അടിച്ചു കയറുന്ന ചിക്കൻ ചുട്ടതിന്റെ മണം ഇന്ന് ഇല്ല കുഴിമന്തിയും, ഗ്രിൽഡ് ചിക്കനും, അൽഫാമും നാടു വാണിരുന്ന കാലത്തിൽ നിന്ന് ജനങ്ങൾ മാറിയപ്പോൾ ആളുകളുടെ ആരോഗ്യസ്ഥിതിയിലും മാറ്റം വന്നു. തട്ടുകടകളിൽ നിന്ന് ലഭിച്ചിരുന്ന തട്ടു ദോശയും ഏഷ്യാഡും നഗരം വിട്ടപ്പോൾ മരുന്നിനായി നെട്ടോട്ടം ഓടിയിരുന്നവർ ഇന്ന് സുഖമായി വീടുകളിൽ മാതാപിതാക്കളും ഭാര്യയും മക്കളും ഒരുമിച്ച് കഴിയുന്നു.
ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വീടുകളിലേക്ക് വരുന്ന മാതാപിതാക്കൾ ബേക്കറികളിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പിസയും, ചിക്കൻ റോളും, കട് ലറ്റും ഒഴിവായതോടെ കുട്ടികളിലും അസുഖങ്ങൾ വളരെ കുറവാണ് കണ്ട് വരുന്നത് .ഇവയ്ക്ക് പകരം ഇപ്പോൾ പഴംപൊരിയും ചക്ക ഉപ്പേരിയും ചക്ക അടയും, ഇല അടയും, കപ്പപ ഉപ്പേരിയും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് മുന്നിൽ എത്തും ഇവ വീട്ടിൽ തന്നെ പാകം ചെയ്യുന്നതിനാൽ കൃത്രിമ രുചികളൊ, കളറൊ ചേരുന്നില്ല എന്നതും ശുദ്ധമായ എണ്ണയിൽ ഉണ്ടാക്കുന്നു എന്നതും അസുഖം കുറയാൻ കാരണമാകുന്നു.
മദ്യത്തിന്റെ ലഭ്യത ഇല്ലാതായതോടെ പല വീടുകളും വഴക്കും ബഹളവും ഇല്ലാതായി വൈകുന്നേരങ്ങളിൽ മദ്യപിച്ച് വന്നിരുന്ന മക്കളും പിതാക്കളും ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരുമിച്ച് സന്തോഷത്തോടെ കഴിയുന്ന കാഴ്ച്ച കഷ്ടതകൾക്കിടയിലാണെങ്കിലും സുഖം തരുന്നു.