Connect with us

SPORTS

കുട്ടമ്പുഴയിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.

Published

on

ബൈജു കുട്ടമ്പുഴ

കുട്ടമ്പുഴ: യുവ ആർട്സ& സ്പോർട്സ് ക്ലബ്ബ്, യുവ ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് കുട്ടമ്പുഴ ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടാഴ്ച്ച നിൽക്കുന്ന ക്യാമ്പ് കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ കോച്ച് വിനു വി . നേതൃത്വം നൽകിയ ക്യാമ്പിൽ 75 ഓളം കുട്ടികൾ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് കെ.എ. സിബിയുടെ അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തിവെള്ളക്കയ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. രക്ഷാധികാരി സണ്ണി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സജി കെ പി, ട്രഷറാർ ജോഷി. പി.പി. സെക്രട്ടറി ബിനു പി ബി,കുട്ടമ്പുഴ ജനമൈത്രി പോലീസ് ജോളി റ്റി.പി, കോച്ച് വിനു. വി. സ്കറിയ എന്നിവർ സംസാരിച്ചു. ജൂനിയേഴ്സ് പ്രസിഡന്റ് അനിഷ് ഔസേപ്പച്ചൻ, എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ ജോബി തോമസ്, ബിജു കൊരട്ടി, ബിനിഷ് ചന്ദ്രൻ, സിറിൻ സ്‌റ്റീഫൻ,സിനു സ്‌റ്റീഫൻ, ഔസേഫ് റ്റി പി, എബിൻ ജോസ്, അക്ഷയ് ജയിംസ്, ഡിബിൻ ബിനോയി, അരുൺ പലോസ് എന്നിവർ നേതൃത്വം നൽകി.

NEWS

കോവിഡ് പ്രതിരോധത്തിന് സൗജന്യ ആംബുലന്‍സ് സേവനവുമായി അത്ലറ്റിക് വെല്‍ഫെയര്‍ അസ്സോസിയേഷന്‍.

Published

on

കോതമംഗലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ സൗജന്യ ആംബുലന്‍സ് സേവനവുമായി അത്ലറ്റിക് വെല്‍ഫെയര്‍ അസ്സോസിയേഷന്‍. അസ്സോസിയേഷന്റെ കോതമംഗലം ചേലാടുള്ള കേന്ദ്ര ഓഫീസില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആംബുലന്‍സും, ഓക്സിജന്‍ കോണ്‍സ്‌ട്രേറ്റ്കളും മറ്റ് കോവിഡ് പ്രതിരോധ സാമഗ്രഹികളും തയ്യാറാക്കിയിട്ടുണ്ട്. അസ്സോസിയേഷന്‍ പ്രസിഡന്റ് റോയി വര്‍ഗീസ് ഐ.ആര്‍.എസ്, സെക്രട്ടറി ഒളിമ്പ്യന്‍ കെ.എം.ബിനു, കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി. തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് നിയുക്ത കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍ നിര്‍വ്വഹിച്ചു.

ആംബുലന്‍സിന്റെ സേവനം തികച്ചും സൗജ്യമായിരിക്കുമെന്ന് പ്രസിഡന്റ് റോയി വര്‍ഗീസ് അറിയിച്ചു. ഒളിമ്പിക്സില്‍വരെ പങ്കെടുത്തിട്ടുള്ള കായികതാരങ്ങള്‍ ഈ മേഖലയിലേയ്ക്ക് കടന്നുവരുന്ന പുതുതലമുറയുടെ ഉന്നമനത്തിനായി സ്ഥാപിച്ചതാണ് അത് ലറ്റിക് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ സ്‌പോഴ്‌സ് ക്ലബ്.കഴിഞ്ഞമാസം ന്യൂ ഡല്‍ഹിയിലെ മലയാളി അസ്സോസിയേഷന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകളും, കോവിഡ് പ്രതിരോധ സാമഗ്രഹികളും അസ്സോസിയേഷന്‍ നല്‍കിയിരുന്നു.

Continue Reading

SPORTS

കേരള പ്രീമിയർ ലീഗിൽ കോവളത്തിന്റ വലകുലുക്കി എം. എ. സെമിഫൈനലിലേക്ക്.

Published

on

കോതമംഗലം :കേരള പ്രീമിയര്‍ ലീഗില്‍ ഏക കോളേജ് ടീമായ കോതമംഗലം എം.എ ഫുട്ബോള്‍ അക്കാദമി സെമിഫൈനല്‍ സാധ്യത നിലനിറുത്തി.ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ കോവളം എഫ്.സി.യെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് എം.എ.ഫുട്ബോൾ അക്കാദമി സെമി പ്രതീഷ സജീവമാക്കിയത്.എം. എ. ക്കുവേണ്ടി അബിൽ കെ ബി, ജിബിൻ ദേവസ്സി, അഭിജിത് എന്നിവർ ഓരോ ഗോളുകൾ അടിച്ചു.അബിൽ മാൻ ഓഫ് ദി മാച്ച് ആയി. അഞ്ച് കളിയില്‍ മൂന്ന് വിജയവും, ഒരു സമനിലയുമായി പത്ത് പോയിന്‍റ് നേടിയ എം.എ.അക്കാദമി ഇപ്പോള്‍ ഗ്രൂപ്പ് ബി.യില്‍ ഒന്നാംസ്ഥാനത്താണ്.ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ തുടര്‍ന്നുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തില്‍കൂടിയാകും എം.എ.യുടെ സെമിപ്രവേശനം.

ഗ്രൂപ്പ് ഘട്ടത്തില്‍ എം.എ.അക്കാദമിക്ക് ഇനി മത്സരങ്ങളില്ല.ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് സെമിഫൈനലിക്ക് അവസരം ലഭിക്കുന്നത്.കെ പി എൽ മത്സരത്തിൽ നിന്ന് കോവളം എഫ് സി പുറത്തായി.പ്രൊഫഷണൽ ഫുട്ബോളിൽ കൗമാരക്കാർക്ക് പുത്തൻ പ്രതീക്ഷയാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി. കേരള കായിക ഭൂപടത്തിൽ എന്നും നിറസാന്നിധ്യമായ കോതമംഗലത്തിനു അഭിമാനിക്കാം. കേരള ഫുട്ബോൾ അസോസിയേഷൻ ആഥിത്യമരുളുന്ന ഏഴാമത് കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളത്തിലെ തന്നെ ആദ്യ കോളേജ് ടീം ആയി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി മാറിയിരിക്കുന്നു. കേരളത്തിലെ പ്രമുഖരായ പ്രൊഫഷണൽ ക്ലബ്ബുകൾ മാത്രം അണിനിരന്ന പ്രൈം ടൂർണമെന്റാണ് കെ.പി.എൽ.

ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, കെ.എസ്.ഇ.ബി, കേരള യൂണൈറ്റഡ്, കോവളം എഫ് സി, കേരള പോലീസ്, എഫ് സി കേരള, ഗോൾഡൻ ത്രെഡ്സ്, ലൂക്ക സോക്കർ ക്ലബ്ബ്, സാറ്റ് തീരൂർ, തുടങ്ങിയ പ്രൊഫഷണൽ ക്ലബ്ബുകൾക്കൊപ്പമാണ് യുവതാരങ്ങളെ അണിനിരത്തി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി മത്സരത്തിനിറങ്ങി ഇപ്പോൾ സെമി വരെ എത്തി നിൽക്കുന്നത്. 1997 കാലയളവിലാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി രൂപം കൊണ്ടത്. അന്നത്തെ എം. എ കോളേജിലെ കായിക വിഭാഗം മേധാവി ആയിരുന്ന പ്രൊഫസർ പി ഐ ബാബുവിന്റെ ദീർഘവീക്ഷണതോടെയുള്ള സമീപനമാണ് ഇങ്ങനെ ഒരു രജിസ്ട്രേഡ് ഫുട്ബോൾ ക്ലബ്ബ് രൂപം നല്കാൻ കാരണമായതു തന്നെ. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ മുൻ സെക്രട്ടിയായിരുന്ന പ്രൊഫ. എം.പി വറുഗ്ഗീസിന്റെയും ഇപ്പോഴത്തെ സെക്രട്ടറി ഡോ. വിന്നി വറുഗീസിന്റെയും പൂർണ പിന്തുണയും കായിക മേഖലയോടുള്ള താല്പര്യവും ഇത്തരം പ്രവർത്തനങ്ങൾക്ക് എന്നും പ്രേരകശക്തിയായിരുന്നു.

ദീർഘ കാലത്തേ കായിക അധ്യാപക വൃത്തിക്കു ശേഷം മികച്ച കായിക അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കികൊണ്ടു 2014 ൽ എം എ കോളേജിൽ നിന്നും വിരമിച്ച കോതമംഗലത്തിന്റെ കായിക ആചാര്യൻ പി ഐ ബാബുവിന്റെ പിൻഗാമിയായി കോളേജിൽ എത്തിയത് മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും,എംജി യൂണിവേഴ്സിറ്റി യുടെയുമെല്ലാം പരിശീലകനയിരുന്ന ഹാരി ബെന്നി ആയിരുന്നു. 2016 വരെയുള്ള കാലയളവിൽ ജില്ലാ ലീഗിൽ മാത്രം ഒതുങ്ങിനിന്ന മാർ അത്തനേഷ്യസ് കോളേജിനെ പിന്നീട് പ്രൊഫഷണൽ ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കുവാൻ ചാലക ശക്തിയായത് ഹരിയുടെ ചുവടുവെപ്പാണെന്നു പറയാം. അക്കാലയളവിൽ കോളേജിലെ ഒട്ടു മിക്ക താരങ്ങളും കേരളത്തിലെ പല പ്രമുഖ ക്ലബ്ബുകൾക്കായി കേരള പ്രീമിയർ ലീഗിൽ ജെഴ്സി അണിയുകയുണ്ടായി. ഈ മാറ്റമാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയെ പ്രൊഫഷണൽ മേഖലയിലേക്ക് കടന്നുവരുവാൻ പ്രേരിപ്പിച്ചത്.

ദുബായിൽ വച്ചുനടക്കുന്ന യു എ ഇ യും ഓമാനും ആയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ 2014 കാലയളവിലെ താരമായിരുന്ന മഷൂർ ഷെരിഫ് എന്ന ചെറുപ്പക്കാരൻ കുപ്പായംഅണിയുന്നു എന്നതും തികച്ചും അഭിനന്ദനാർഹമാണ്. ചരിത്രത്തിലാദ്യമായി കേരളം ഗോകുലം എഫ്സി ലൂടെ ഐ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ ഗോകുലാത്തിനായി ബൂട്ട് അണിഞ്ഞത് എം.എ കോളേജിന്റെ മൂന്നു താരങ്ങളാണ്. ഇപ്പോൾ ഈ കോളേജിൽ പഠിക്കുന്ന ഇംഗ്ലീഷ് വിദ്യാർഥിയായ എമിൽ ബെന്നിയും ( 2020-21 ഐ ലീഗിലെ മികച്ച എമർജിങ് പ്ലെയറായ ആയി തെരഞ്ഞെടുക്കപ്പെട്ടു) കോളേജിൽ തന്നെ താരമായിരുന്ന അലക്സ് സജിയും, ഗോകുലത്തിന്റെ മിഡ് ഫീൽഡ് ജനറൽ എന്നറിയപ്പെടുന്ന മുഹമ്മദ് റാഷിദ് എന്നിവരെല്ലാം എംഎ കോളേജിന്റെ മികച്ച താരങ്ങൾ ആയിരുന്നു എന്നതിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാഡമിക്ക് അഭിമാനിക്കാം.

1997 കാലയളവുകളിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽ നിന്നും കേരളത്തിലെ പ്രതിനിധീകരിച്ച് താരങ്ങളായിരുന്നു ജിനേഷ് തോമസും ജെറോം സെബാസ്റ്റ്യനും. അസാമാന്യ മെയ്‌വഴക്കം കൊണ്ട് ഗോൾമുഖത്ത് എന്നും ടീമിന്റെ രക്ഷകൻ ആയിരുന്നു ജിനേഷ് തോമസ് ജൂനിയർ യൂത്ത് മത്സരങ്ങളിലും മൂന്നു തവണ സന്തോഷ് ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. ഇടിമുഴക്കം പോലുള്ള ഷോട്ടുകൾ പായിച്ചുകൊണ്ട് എന്നും എതിരാളികളുടെ ഗോൾമുഖത്ത് പേടിസ്വപ്നമായിരുന്ന ജെറോം സെബാസ്റ്റ്യൻ എന്ന സ്ട്രൈക്കർ, അന്തർ സർവകലാശാല മത്സരങ്ങളിൽ ഗോളുകൾ വാരിക്കൂട്ടിയ ജെറോം പിന്നീട് മുംബൈ എഫ് സി ക്കും ഇന്ത്യയിലെ തന്നെ പല പ്രമുഖ ക്ലബ്ബുകൾക്കും വേണ്ടി ബൂട്ട് അണിഞ്ഞു. രണ്ടായിരത്തിരണ്ടിൽ കേരളം സന്തോഷ് ട്രോഫി നേടുമ്പോൾ അന്ന് ലെഫ്റ്റ് ബാക്കിൽ ബൂട്ട് അണിഞ്ഞ സനുഷ് രാജ് എന്ന ചെറുപ്പക്കാരനും മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ താരമായിരുന്നു.

2017 -ൽ എൽദോ ജോർജ് മാർ അത്തനേഷ്യസ് കോളേജിൽനിന്നും കേരളത്തിനായി സന്തോഷ് ട്രോഫിയിൽ കുപ്പായമണിഞ്ഞു. 2018- ൽ കേരളം കൊൽക്കത്തയിൽ സന്തോഷ് ട്രോഫി നേടുമ്പോൾ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ ഷംനാസ് ബി എൽ എന്ന കൊച്ചു താരവും ആ ടീമിൽ അംഗമായിരുന്നു. 2019 തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വച്ചു നടന്ന സന്തോഷ് ട്രോഫിയിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽനിന്നും അലക്സ് സജി കേരളത്തിനായി കുപ്പായമണിഞ്ഞു. 2020-ൽ കേരളത്തിൽ വച്ച് നടന്ന സന്തോഷ് ട്രോഫിയിൽ അലക്സ് സജി വീണ്ടും കുപ്പാമണിഞ്ഞപ്പോൾ അന്നത്തെ ടോപ്സ്കോറർ ആയിരുന്ന എമിൽ ബെന്നിയും മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ സ്വന്തം താരം ആയിരുന്നു എന്നതും വിസ്മരിക്കാനാ വില്ല. ദീർഘ നാളത്തെ ചിട്ടയായ പരിശീലനത്തിന്റെ ശ്രമഫലമായിട്ടാണ് 2019-ൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി കേരള പ്രീമിയർ ലീഗിൽ എത്തിയത് .

2019-20 ലെ ആറാം സീസണിൽ വമ്പന്മാരെ ഞെട്ടിച്ചുകൊണ്ടായിരുന്നു
മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ അരങ്ങേറ്റം. മുൻ സെമിഫൈനലിസ്റ്റുകളായിരുന്ന സാറ്റ് തിരൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു തങ്ങളുടെ വരവ് അറിയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ കരുത്തിൽ കരുത്തരായ കേരള പോലീസിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളയ്ക്കുകയും തുടർന്ന് മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദമത്സരത്തിൽ കേരള പോലീസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി പരാജയപ്പെടുത്തുകയും ചെയ്തു. മത്സരരംഗത്തെ പരിചയക്കുറവ് തെല്ലും കാണിക്കാതെ കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി ഗോള് റേറ്റിൽ കേരള പോലീസിന് പിന്നിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി സെമി ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു.
തുടരെയുള്ള ഏഴാം സീസണിൽ (2020-21) വളരെ നല്ലതുടക്കമായിരുന്നു അക്കാദമിയുടേത്.

കരുത്തരായ മുൻ കെ പി എൽ ചാമ്പ്യൻ കെ എസ് ഇ ബി യ്ക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു വിജയം. തുടർന്നുള്ള രണ്ടാം മത്സരത്തിൽ എറണാകുളത്തിന്റെ കരുത്തൻ ക്ലബ്ബ് ഗോൾഡൻ ത്രെഡ്സിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്, കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് നോട്ട് പൊരുതി നേടിയ സമനിലയും ഈ ടീമിന്റെ പോരാട്ട വീരത്തിന്റെ മാറ്റുകൂട്ടുന്നു. പ്രൊഫഷണൽ ഫുട്ബോളിൽ കേരളത്തിന്റെ പുതു ശക്തിയും , ഇന്റർ നാഷണൽ സ്പോൺസർഷിപ്പോടെ കേരളത്തിൽ കാലുറപ്പിക്കുന്ന കേരള യുണൈറ്റഡ് എഫ് സി യോട് മൂന്നു ഗോളുകൾക്ക് പൊരുതി കിഴടങ്ങി എങ്കിലും ശനിയാഴ്ച നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കോവളത്തെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുട്ടുകുത്തിച്ചു. നിലവിൽ 10 പോയിന്റുമായി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാരായി മികച്ച പ്രകടനവുമായി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി, ഹാരി ബെന്നിയുടെ പരിശീലനത്തിൻ കീഴിൽ മുന്നേറ്റം തുടരുകയാണ്.

Continue Reading

SPORTS

പുതിയ പ്രതിഭകള്‍ക്ക് അത്‌ലറ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആദരം.

Published

on

കോതമംഗലം: അത്‌ലറ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അശ്വ) അത്‌ലറ്റിക്‌സിലെ പുതിയ പ്രതിഭാസമായ ശ്രീശങ്കര്‍ ഉള്‍പ്പെടയുള്ളവരെ ആദരിച്ചു. അശ്വ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ പിണ്ടിമനയില്‍ നടന്ന യോഗത്തിലാണ് ആദരവ് നല്‍കിയത്. ശ്രീശങ്കറിന്റെ മാതാപിതാക്കളും ഇന്റര്‍നാഷണല്‍ അത്‌ലറ്റുകളുമായ എസ്.മുരളി,കെ.എസ്.ബിജിമോള്‍,ഒളിമ്പ്യന്‍ ജിന്‍സ് ഫിലിപ്പ,് ഏഷ്യന്‍ സ്വര്‍ണ മെഡല്‍ ജേതാവായ ജോസഫ് ജി. എബ്രഹാം,അത്‌ലറ്റുകളായ സിറിള്‍ മഞ്ചേരിയില്‍,സക്കീര്‍ ഹുസൈന്‍ എന്നിവരെയും ആദരിച്ചു.തൃശൂര്‍ എസ്.പി.ജി പൂങ്കുഴലി ഉദ്ഘാടനം ചെയ്തു.

അശ്വ ചെയര്‍മാന്‍ മേജര്‍ രവി,പ്രസിഡന്റ് റോയ് വറുഗീസ്,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു,ജനറല്‍ സെക്രട്ടറി ജെയിംസ് ഇടയ്ക്കാട്ടുകുടി,ജോയിന്റ് സെക്രട്ടറി ബിനോയി കുര്യാക്കോസ്,അശ്വ ചീഫ് കോ ഓഡിനേറ്റര്‍ ഒളിമ്പ്യന്‍ കെ.എം.ബിനു,ഏലിയാസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജൂനിയര്‍ അത്‌ലറ്റ്‌സിന്റെ മിനി മാരത്തണും നടത്തി.

ഫോട്ടോ ക്യാപ്ഷന്‍:
അത്‌ലറ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അശ്വ) വാര്‍ഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് നടന്ന യോഗം തൃശൂര്‍ എസ്.പി.ജി പൂങ്കുഴലി ഉദ്ഘാടനം ചെയ്യുന്നു.

Continue Reading

Recent Updates

ACCIDENT2 hours ago

പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലികൾ ഷോക്കേറ്റ് ചത്തു.

കോതമംഗലം : കോതമംഗലത്തിന് സമീപം പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലികൾ ഷോക്കേറ്റ് ചത്തു. കോതമംഗലം ശോഭനപ്പടിക്ക് സമീപം പറമ്പിൽ മേയുകയായിരുന്ന കന്നുകാലികൾക്കാണ് ഷോക്കേറ്റത്. സമീപത്ത് കേടുപിടിച്ചു നിന്ന...

NEWS3 hours ago

ബസ്സ് കെട്ടി വലിച്ചുകൊണ്ട് പ്രതിഷേധ സമരവും, ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു.

പല്ലാരിമംഗലം : അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ സ്വകാര്യ ബസ്സ് മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ബി ഒ...

NEWS5 hours ago

നഗരത്തിലെ വീടിൻ്റെ അടുക്കളയിൽ നിന്ന് കാട്ടുപാമ്പിനെ പിടികൂടി.

കോതമംഗലം : കോതമംഗലത്തിന് സമീപം കോഴിപ്പിള്ളിയിൽ വീടിൻ്റെ അടുക്കളയിൽ നിന്ന് കാട്ടുപാമ്പിനെ പിടികൂടി. കോഴിപ്പിള്ളി ഒറവലക്കുടി ബിനുവിന്റെ അടുക്കളയുടെ സ്ലാബ്നടിയിൽ കയറിയ Trinkect snake – നെയാണ്...

NEWS16 hours ago

ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു.

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ യിൽ ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു. വടാട്ടുപാറ യിൽ പലവൻപടിയിലെ ജനവാസമേഖലയിലാണ് കൃഷിയും ജനജീവിതവും തകർക്കുന്ന വില്ലനായി ഒച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷിയിടങ്ങളും പരിസരവും മറികടന്ന്...

NEWS1 day ago

അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി.

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി . പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ളീൻ നെല്ലിക്കുഴി പദ്ധതിയുടെ രജിസ്‌ട്രേഷൻ പ്രസിഡന്റ് പി...

NEWS1 day ago

അധികൃതരുടെ ഇരട്ടത്താപ് നയം; കർഷകർക്ക് അനുമതി നൽകി വെട്ടിയ തടി തടഞ്ഞു.

കുട്ടമ്പുഴ: വനം വകുപ്പിന്റെ കട്ടിംങ് പെർമിഷനോടു കൂടി വെട്ടിയിട്ട തടികൾ ണ്ടുപോകുന്നതിനെതിരെ വനം വകുപ്പ് . തുടർന്ന് കർഷകരുമായി വാക്കുതർക്കം. തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ചുള്ള പട്ടയ പറമ്പിൽ നിന്നിരുന്ന...

EDITORS CHOICE1 day ago

നാട്ടിലെ താരമായി തെരുവിൽ നിന്ന് കിട്ടിയ കൊച്ചു സുന്ദരി; ഒരു യമണ്ടൻ നായ കഥ.

കോതമംഗലം :കുട്ടമ്പുഴ ഇലവുങ്കൽ സെബാസ്റ്റ്യൻ ജോസെഫിന്റെ വീട്ടിൽ ഒരു കൊച്ചു സുന്ദരിയായ നായയുണ്ട്. ഒരു വയസേ ആയിട്ടുള്ളുവെങ്കിലും അവള് ചില്ലറക്കാരിയല്ല, പു പുലിയാണ്. റൂബി എന്ന് വീട്ടുകാർ...

EDITORS CHOICE2 days ago

കുട്ടമ്പുഴയിലെ ആദിവാസിക്കുടിയിൽ ഒരു കുടുംബത്തിൽ മൂന്നു ഡോക്ടർമാർ, ഊരിന്‌ നക്ഷത്രമായി കോരാളിയിലെ രാഘവന്റെയും പുഷ്പയുടെയും കുടുംബം.

കോതമംഗലം; പ്രതികൂല ജീവിത സാഹചര്യങ്ങളോടു പൊരുതി ജീവിതലക്ഷ്യം കൈപ്പിടിയിലൊതുക്കിയതിന്റെ നിർവൃതിയിലാണ് ആദിവാസി ദമ്പതികളായ രാഘവനും പുഷ്പയും. വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്ത്,വന്യമൃഗങ്ങളുടെ ആക്രമണഭീഷിണി വകവയ്ക്കാതെ മണ്ണിൽ ആദ്ധ്വനിച്ചും വിശ്രമില്ലാതെ കൂലിപ്പണിചെയ്തും...

NEWS2 days ago

താളുംകണ്ടം ഊരുവിദ്യാകേന്ദ്രത്തിലെ വൈദ്യുതി വിളക്കുകൾ മിഴി തുറന്നു, കുട്ടികൾക്ക് ആശ്വാസമായി.

കോതമംഗലം : വനം വകുപ്പിന്റെ ഇടപെടലിൽ കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസികുടിയിലെ ഊരു വിദ്യാകേന്ദ്രത്തിൽ വൈദ്യുതി എത്തി. താളുംകണ്ടം ഊരിലെ കുരുന്നുകൾക്ക് ആശ്വാസമായത് മലയാറ്റൂർ ഡി എഫ്...

NEWS2 days ago

ആദിവാസി മേഖലയിൽ കോവിഡ് വ്യാപനം കൂടുന്നു; കാടിന്റെ മക്കൾ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക്.

കോതമംഗലം : കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിൽ കോവിഡ് വ്യാപനം കൂടുന്നു. കാടിന്റെ മക്കൾ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക് മാറ്റുന്നു. കുട്ടംമ്പുഴ പഞ്ചായത്തിലെ തലവച്ചപ്പാറ,...

NEWS2 days ago

കോതമംഗലത്ത് ബി ജെ പി വിഭാഗീയത സമരത്തിലും മറനീക്കി പുറത്ത്.

കോതമംഗലം: ബി ജെ പി യുടെ സമരം വിഭാഗീയത നിലനിൽക്കുന്ന കോതമംഗലത്ത് ചേരിതിരിഞ്ഞ് നടത്തി ഇരു വിഭാഗങ്ങൾ നേർക്കുനേർ നിന്നത് വിവാദമാകുന്നു. കൊടകര സാമ്പത്തിക ഇടപാടിൽ ബി...

NEWS2 days ago

മാധ്യമപ്രവര്‍ത്തകനെയും വിദ്യാര്‍ഥിയെയും ആദരിച്ചു.

കോതമംഗലം : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പല്ലാരിമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകനെയും വിദ്യാര്‍ഥിയെയും ആദരിച്ചു. പെന്‍സില്‍ ഡ്രോയിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ്...

NEWS2 days ago

വാരപ്പെട്ടി പഞ്ചായത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി പൊതുമരാമത്ത്വകുപ്പ്.

വാരപ്പെട്ടി : ഏകദേശം ഒരു വർഷക്കാലമായി തകർന്നു കിടക്കുന്ന വാരപ്പെട്ടി NSS HSS കവലയിൽ ഉള്ള റോഡിന്റെ അവസ്ഥ അതിദയനീയമായി. പരാതികൾ ഏറെ കൊടുത്തിട്ടു റോഡ് പണി...

NEWS2 days ago

അഗതി മന്ദിരങ്ങൾക്ക് സഹായഹസ്തവുമായി എന്റെ നാട് ജനകീയ കൂട്ടായ്മ.

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ കരുതൽ പദ്ധതിയുടെ ഭാഗമായി ദക്ഷ്യ കിറ്റുകളും പഴവർഗങ്ങളും മദർ കൊച്ചുറാണിക്ക് (പ്രതീക്ഷ റീഹാബിലിറ്റേഷൻ സെന്റർ നെല്ലിമറ്റം) നൽകി താലുക്ക്തല...

NEWS3 days ago

ടാറിങ് കഴിഞ്ഞു, അടുത്ത മഴയത്ത് ഒലിച്ചും പോയി; ലോകോത്തര നിലവാരത്തിൽ അമ്പരന്ന് നാട്ടുകാർ.

കോതമംഗലം : ടാറിങ് കഴിഞ്ഞതിന്റെ മൂന്നാംപക്കം മഴയത്ത് റോഡ് ഒലിച്ചുപോയി. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും സാക്ഷിയായ റോഡാണ് ഊരംകുഴി കോട്ടപ്പടി കണ്ണക്കടറോഡ്. 2018 ൽ നിർമ്മാണം ആരംഭിച്ച...

Trending

error: Content is protected !!