ഒരു വർഷം മുൻപ് സ്ഥാപിച്ച ട്രാൻസ്ഫോർമർ ചാർജ് ചെയ്യാതെ ഇലക്ട്രിസിറ്റി ബോർഡ്


കോതമംഗലം: മാമലക്കണ്ടത്തുകാരുടെ കറന്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഒരു വർഷം മുൻപ് സ്ഥാപിച്ച ട്രാൻസ്ഫോർമർ ഇതുവരെ ചാർജ് ചെയ്യാതെ ഇലക്ട്രിസിറ്റി ബോർഡ് . നിരവധി ആദിവാസി കുടികളും നൂറു കണക്കിന് വിദ്യാർത്ഥികളും ഉള്ള മേഘലയാണ് മാമലക്കണ്ടം ഇവിടെ സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് പറയുമ്പോഴും, ഇവിടുത്തെ സാധാരണക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അലംഭാവം കാണിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു വർഷം മുൻപ് വോൾട്ടേജ് പ്രശ്നം രൂക്ഷമായപ്പോഴാണ് പുതിയ ട്രാസ്ഫോർമർ സ്ഥാപിച്ചത് സ്ഥാപിച്ചതിന് ശേഷം നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും എടുക്കാതെ ഇലക്ട്രിസിറ്റി ബോർഡ് അനാസ്ഥ തുടരുകയാണ് അടിയന്തിരമായി ട്രാൻസ്ഫോർമർ ചാർജ് ചെയ്ത് കറന്റ് ക്ഷാമം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply