NEWS
താളുംകണ്ടം ഊരുവിദ്യാകേന്ദ്രത്തിലെ വൈദ്യുതി വിളക്കുകൾ മിഴി തുറന്നു, കുട്ടികൾക്ക് ആശ്വാസമായി.

കോതമംഗലം : വനം വകുപ്പിന്റെ ഇടപെടലിൽ കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസികുടിയിലെ ഊരു വിദ്യാകേന്ദ്രത്തിൽ വൈദ്യുതി എത്തി. താളുംകണ്ടം ഊരിലെ കുരുന്നുകൾക്ക് ആശ്വാസമായത് മലയാറ്റൂർ ഡി എഫ് ഒ യുടെ ഇടപെടൽ. സ്കൂൾ തുറന്നതോടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഊരു വിദ്യാകേന്ദ്രത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു ഇവിടെത്തെ കുട്ടികൾ. റേഞ്ച് ഓഫീസറുടെ ഇടപെടൽ കൊണ്ട് കഴിഞ്ഞ ദിവസമാണ് ഊര് വിദ്യാകേന്ദ്രത്തിൽ വൈദ്യുതി ലഭിച്ചത്.വൈദ്യുതി ലഭിച്ചതോടെ മുടങ്ങിപ്പോയ പഠിപ്പ് കുട്ടികൾ പുനരാരംഭിച്ചു. ഊരു വിദ്യാകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടം വനം വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണങ്കിലും കെട്ടിടത്തിൽ ഏറെ നാളുകളായി വൈദ്യുതി ലഭിച്ചിരുന്നില്ല. തിരഞ്ഞെടുപ്പുകളിൽ പോളിംഗ് ബൂത്ത് കൂടിയായി ഉപയോഗിക്കുന്നതാണ് ഈ കെട്ടിടം. തെരഞ്ഞെടുപ്പ് വേളകളിൽ സമീപത്തെ വീട്ടിൽ നിന്ന് താല്കാലിക വൈദ്യുുതി കണക്ഷൻ ലഭ്യമാക്കുകയായിരുന്നു പതിവ്.
വൈദ്യുതി കണക്ഷൻ എടുക്കുന്നത് സംബന്ധിച്ച് പഞ്ചായത്തും ട്രൈബൽ വകുപ്പും വനം വകുപ്പും തമ്മിൽ നിലനിന്ന ആശയ കുഴപ്പമാണ് കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ വൈകാൻ ഇടയാക്കിയത്. ഊരു വിദ്യാകേന്ദ്രത്തിൽ വൈദ്യുതിയില്ലാതെ കുരുന്നുകളുടെ പഠനം മുടങ്ങിയതറിഞ്ഞ് മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ വൈദ്യുതി ലഭ്യമാക്കാൻ വേണ്ട നടപടിയെടുക്കുന്നതിന് തുണ്ടത്തിൽ റെയിഞ്ച് ഓഫീസർ മുഹമ്മദ് റാഫിയെ ചുമതലപ്പെടുത്തുകയായിരുന്നു. റെയിഞ്ച് ഓഫീസറുടെ നിർദ്ദേശത്തെത്തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിൽഷാദ് എം, താളുംകണ്ടം ആദിവാസി വനസംരക്ഷണ സമിതി സെക്രട്ടറി അനൂപ് എം എൻ എന്നിവർ വേങ്ങൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെത്തി അധികൃതരെ കാണുകയും കെ.എസ്.ഇ.ബി അധികൃതരെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വേങ്ങൂർ സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ ബാബുവിൻ്റെ നേതൃത്വത്തിൽ നടപടികൾ ധൃതഗതിയിലാക്കി കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ നൽകിയത്.
കുട്ടികളുടെ പഠിപ്പ് മുടങ്ങിയതോടെ താളുംകണ്ടം ഊരുകാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വനം വകുപ്പ് ഇടപെടലിന് ഫലം കണ്ട ആശ്വാസത്തിലാണ് ഊരുകാർ ഇപ്പോൾ. കണക്ഷൻ എടുക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾ വനം വകുപ്പാണ് വഹിച്ചത്. എന്നാൽ വൈദ്യുതി ചാർജ്ജ് അടയ്ക്കുന്നതിന് വനം വകുപ്പിന് നിലവിൽ ഫണ്ടില്ല. ഇതിനാൽ തൽക്കാലം ഊര് നിവാസികൾ പണം പിരിച്ച് വൈദ്യുതി ചാർജ്ജ് അടയ്ക്കാനാണ് തീരുമാനം. പഞ്ചായത്തോ, ട്രൈബൽ വകുപ്പോ വൈദ്യുതി ചെലവ് ഏറ്റെടുക്കണമെന്നാണ് ഊര് നിവാസികളുടെ ആവശ്യം.
NEWS
വാരപ്പെട്ടി സി എച്ച് സി യിൽ 1.79 കോടി രൂപ മുടക്കി പുതിയ ഐസലേഷൻ ബ്ലോക്ക് നിർമ്മാണം ഉടൻ ആരംഭിക്കും : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ ബ്ലോക്ക് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോവിഡ് മഹാമാരിക്കൊപ്പം തന്നെ മറ്റ് പകർച്ച വ്യാധികളും മൂലം ഐസൊലേഷൻ ആവശ്യമായി വരുന്നവർക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായിട്ടാണ് പുതിയ ഐസൊലേഷൻ കെട്ടിടം നിർമ്മിക്കുന്നത്.ഇതിന്റെ ഭാഗമായി ഐസൊലേഷൻ ആവശ്യമായി വരുന്ന രോഗികൾക്ക് മറ്റ് രോഗികളുമായി സമ്പർക്കം വരാതെ ചികിത്സാ സൗകര്യമൊരുക്കും.പത്ത് ബെഡ്ഡുകൾ ഉള്ള ഐ സി യു സൗകര്യമുള്ള ഐസൊലേഷൻ വാർഡ് ഉൾപ്പെടുന്ന ബ്ലോക്കാണ് നിർമ്മിക്കുന്നത്.ഡോക്ടേഴ്സ് റൂം,നഴ്സസ് റൂം,എമർജൻസി പ്രൊസീജർ റൂം,മെഡിക്കൽ ഗ്യാസ് സ്റ്റോറേജ് ആന്റ് കൺട്രോൾ,ഓവർ ഹെഡ് വാട്ടർ ടാങ്ക്,ഡീസൽ ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി ഒരുക്കും.പുതുതായി നിർമ്മിക്കുന്ന ഐസൊലേഷൻ ബ്ലോക്കിൽ ചികിത്സ സൗകര്യത്തിനായി പ്രത്യേക ഉപകരണ സംവിധാനങ്ങളും ഇതോടൊപ്പം തയ്യാറാക്കും.നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ ബ്ലോക്ക് നിർമ്മിക്കുന്ന ഭാഗത്തെ പഴയ കെട്ടിടം പൊളിക്കുകയും,വൃക്ഷങ്ങൾ മുറിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.
NEWS
കോതമംഗലം മുൻസിപ്പാലിറ്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രൗഢഗംഭീരമായ ഘോഷയാത്ര നടത്തി.

കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രൗഢഗംഭീരമായ ഘോഷയാത്ര നടത്തി.സെന്റ് ജോർജ്ജ് സ്കൂളിൽ നിന്നും ആരംഭിച്ച വിളംബരഘോഷയാത്ര ആന്റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ്.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധുഗണേശൻ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,സിജോ വർഗീസ്,രമ്യ വിനോദ്,ബിൻസി തങ്കച്ചൻ,പ്രതിപക്ഷ നേതാവ് എ ജി ജോർജ്,മറ്റ് മുനിസപ്പൽ കൗൺസിലർമാർ, മുനിസിപ്പൽ സെക്രട്ടറി അൻസൽ ഐസക്ക്, ഹെൽത്ത് സൂപ്പർവൈസർ ജോ ഇമ്മാനുവേൽ,മുനിസിപ്പൽ ജീവനക്കാർ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,സ്കൂൾ അധികൃതർ, രക്ഷിതാക്കൾ,കുട്ടികൾ,പൊതു ജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
NEWS
മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എം എൽ എ പതാക ഉയർത്തി.

കോതമംഗലം: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എം എൽ എ പതാക ഉയർത്തി. ചടങ്ങിൽ തഹസിൽദാർ ജെസ്സി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
-
EDITORS CHOICE5 days ago
മികച്ച കുറ്റാന്വേഷണത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി കോതമംഗലം സബ് ഇൻസ്പെക്ടർ.
-
NEWS1 week ago
ഇടമലയാർ ഡാം തുറന്നു.
-
CHUTTUVATTOM2 days ago
കോട്ടപ്പടി റേഷൻകടയിലെ സെയിൽസ്മാനെ വെട്ടി പരിക്കേൽപ്പിച്ചു; ബുധനാഴ്ച്ച താലൂക്കിലെ റേഷൻ കടകൾ രാവിലെ അടച്ചിട്ട് പ്രതിക്ഷേധ സമ്മേളനം.
-
CRIME4 days ago
സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ.
-
CHUTTUVATTOM5 days ago
പാലക്കാടൻ വർക്കി മത്തായി നിര്യാതനായി.
-
CRIME3 days ago
പരിശോധന ശക്തമാക്കി കോതമംഗലം എക്സൈസ്; നെല്ലിക്കുഴിയിൽ നിന്ന് ഇന്നും മയക്ക് മരുന്ന് പിടിച്ചു.
-
CRIME6 days ago
ഓട്ടോറിക്ഷാ മോഷ്ടാവ് അറസ്റ്റിൽ.
-
SPORTS1 week ago
ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.
