NEWS
നിരദ്ധന കുടുംബങ്ങൾ കൈതാങ്ങായ് പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻഡിങ് ചെയർമാനും സംഘവും.

കുട്ടമ്പുഴ: പാവങ്ങൾക്ക് ഒരു കൈ താങ്ങായ്: ആരും നോക്കാനില്ലാതെ ആവശ്യത അനുഭവിക്കുന്ന 9- വാർഡിലെ നിർദ്ധന കൂടുംബമായ മുണ്ടക്കൽ കുഞ്ഞപ്പന്റെയും, മറിയകുട്ടിയുടെയും വീടിന് മെമ്പറുടെ കൈത്താങ്ങ്. ചോർന്നോലിക്കുന്ന വീടിന് പടത മേടിച്ചു മെമ്പറായ മേരി കുരിയക്കോസിന്റെ നേതൃത്വത്തിൽ മേഞ്ഞു നൽകി.പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി കെ എ, രാജു ഇടാഞാലി, സ്വാഗത് പി ജി, ജോമോൻ പറമറ്റം, ഷിനാജ് തടത്തിക്കുടി, ഹുസൈൻ, അഷ്ബിൻ ജോസ്, മുജീബ് പി എം എന്നിവർ നേതൃത്വം നൽകി.
NEWS
കോതമംഗലം ചെറിയ പള്ളി സംരക്ഷണത്തിനായി നിയമ പരിഷ്ക്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കണമെന്ന് മത മൈത്രി സംരക്ഷണ സമിതി.

കോതമംഗലം :ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി തർക്കം അവസാനിപ്പിക്കുന്നതിനു വേണ്ടി കേരള സർക്കാർ നിയമിച്ച ജസ്റ്റീസ് കെ.ടി.തോമസ് കമ്മീഷന്റെ ശുപാർശകൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ജനപ്രതിനിധികളുടെ ഏകദിന ഉപവാസ സമരം സർക്കാരിനോട് ആവശ്യപ്പെട്ടു.
രാവിലെ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയക്കു മുമ്പിൽ സർവ്വമത പ്രാർത്ഥനയോട് കൂടി എറണാകുളം ജില്ലാ പഞ്ചായത്ത്, കോതമംഗലം നഗരസഭ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, കുട്ടംപുഴ, കീരംപാറ, കവളങ്ങാട്, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി, കോട്ടപ്പടി എന്നീ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെ ഉപവാസ സമരം ആരംഭിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് പള്ളികളിൽ ഹിത പരിശോധന നടത്തണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അഭിപ്രായപ്പെട്ടു.
യോഗത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജനൽ കൺവീനർ കെ.എ. നൗഷാദ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ പി.എ.എം. ബഷീർ, ഷൈജന്റ് ചാക്കോ , ജെസി സാജു , മിനി ഗോപി , ഇ.എം. ജോണി, എ.റ്റി. പൗലോസ് . ഷെമീർ പനയ്ക്കൽ, എൽദോസ് ചേലാട്ട്, മൈതീൻ ഇഞ്ചക്കുടി, കെ.കെ. ദാനി, ബിൻസി, ഭാനുമതി ടീച്ചർ, പ്രവീണ ഹരി, എം.സ്. ബെന്നി, ഷിബു തെക്കുംപുറം, റ്റി.എ.റെജി, ഇ.കെ. സേവ്യർ എന്നിവർ പ്രസംഗിച്ചു.
NEWS
ക്വിറ്റ് ഇന്ത്യ ദിനം; കോണ്‍ഗ്രസ് ഭവനില്‍ എം.എസ്. എല്‍ദോസ് പതാക ഉയര്‍ത്തി.

കോതമംഗലം. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 ന് കോതമംഗലം താലൂക്ക് ആസ്ഥാനമായ കോണ്‍ഗ്രസ് ഭവനില്‍ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് പതാക ഉയര്‍ത്തി. റോയി കെ. പോള്‍ അദ്ധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. അബു മൊയ്തീന്, സിജു എബ്രാഹം, പി.എ. പാദുഷ, ടി.ജി. അനിമോന്, എബി ചേലാട്ട്, പീറ്റർ മാത്യു , എ.ജി. അനൂപ്, സലീം മംഗലപ്പാറ, പി.സി. ജോര്‍ജ്, കെ.പി. കുര്യാക്കോസ്, മുഹമ്മദ് റഫീഖ്, ജോര്‍ജ്കുട്ടി വെട്ടിക്കുഴ, മത്തച്ചന് കൊട്ടുപ്പിള്ളി, ശശി കുഞ്ഞുമോന്, അനില്‍ രാമന്നായര് എന്നിവര്‍ പ്രസംഗിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 3 ന് കോതമംഗലത്ത് നിന്നും ആരംഭിക്കുന്ന നവസങ്കല്പ് പദയാത്രയില്‍ 3500 പ്രവര്‍ക്കകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
NEWS
ഇടമലയാർ ഡാം തുറന്നു.

കോതമംഗലം : കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് ആദ്യം ഉയർത്തിയത്.ഒന്നാമത്തെ ഷട്ടർ ആന്റണി ജോൺ എം എൽ എ യും രണ്ടാമത്തെ ഷട്ടർ ജില്ലാ കളക്ടർ ഡോക്ടർ രേണു രാജുവും ഓപ്പൺ ചെയ്തു.10 മണിക്ക് തന്നെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.
ഡാമിന്റെ 4 ഷട്ടറുകളിൽ മധ്യഭാഗത്തുള്ള രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്.50 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.ഇതിൽ കൂടി സെക്കന്റിൽ 67 ക്യുമിക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.തുടർന്ന് ഇത് 100 ക്യുമിക്സ് വരെ ആയി ഉയർത്തും.
റൂൾ കർവ് പ്രകാരം 163 മീറ്റർ ജലമാണ് ആണ് ഓഗസ്റ്റ് 10 വരെ ഡാമിൽ നിലനിർത്തേണ്ടത്.നിലവിൽ ഈ പരിധി അധികരിച്ച സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയത്.ആവശ്യമെന്ന് തോന്നിയാൽ ബാക്കിയുള്ള രണ്ട് ഷട്ടർ കൂടി ഉയർത്തും.ആന്റണി ജോൺ എം എൽ എ,ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ്,എക്സിക്യൂട്ടീവ് എൻജിനീയർ ബിജു പി എൻ,തഹസീൽദാർ ഇൻചാർജ് ജെസി അഗസ്റ്റിൻ,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആനി യു ജെ,സബ് എൻജിനീയർ വിനോദ് വി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
CRIME1 week ago
മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
-
NEWS6 days ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CHUTTUVATTOM1 week ago
റെഡ് അലർട്ട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
-
CRIME4 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS19 hours ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
