കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി മക്കപ്പുഴ നാലു സെന്റ് കോളനിയിൽ താമസിക്കുന്ന സജി പാറയിൽ കുടുംബംഗങ്ങങ്ങളാണ് ആക്ഷേപം നേരിടേണ്ടിവന്നത്. ഇവരുടെ ബന്ധുവീടായ അടിമാലി കൊന്നത്തടി പഞ്ചായത്തിലെ ഏലിക്കുട്ടി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരണ ആവശ്യത്തിന് പോകുമ്പോൾ ഇവിടെയുള്ള ചെറുപ്പക്കാർ ചേർന്ന് അവിടെ കൊറോണയാണ് അവിടെ പോവരുത് എന്ന് പറഞ്ഞു കളിയാക്കുകയും ചെയ്തിരുന്നതായി ഇവർ പറയുന്നു. അടിമാലി കബളിക്കണ്ടം കൊന്നത്തടി പഞ്ചായത്തിൽ ഇവരുടെ ബന്ധുവായ ഏലിക്കുട്ടി ശാസ്തങ്കൽ തളർവാതം പിടിച്ചു അടിമാലി താലൂക്കൂ ഹോസ്പിറ്റലിൽഎറെ നാളയായ് കിടപ്പായായിരുന്നു. കഴിഞ്ഞ ദിവസം ഇവർ മരണപ്പെട്ടരിന്നു.

മരണാവശ്യത്തിന് ഈ വീട്ടുക്കാരുടെ കൂടെ പോയ കൊല്ലം ബാബുവിനെയും, നാട്ടുകാരൻകൂടിയായ സജിയെയും ഇവർ തിരിച്ചുവന്നപ്പോൾ ഭീക്ഷണിപ്പെടുത്തികയും സാമുഹ്യ വിരുദ്ധർ നാട്ടിലെ കടകളിലും മറ്റു സ്ഥലങ്ങളിലും ഇവരെ കുറിച്ചു മോശമായി പറഞ്ഞു ആക്ഷേപിച്ചതായുമാണ് പരാതി.



























































