Connect with us

CRIME

ക്രിസ്തുമസ് ദിവസം വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെ കൈ കടിച്ചു മുറിച്ചയാളെ കുട്ടമ്പുഴ പോലീസ് പിടികൂടി.

Published

on

കുട്ടമ്പുഴ : നിരവധി കേസുകളിൽ ഉൾപ്പെട്ടയാളെ കുട്ടമ്പുഴ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പിടികൂടി. കുട്ടമ്പുഴ പിണവൂർകുടി പുത്തൻവീട്ടിൽ കരുണാകരൻ മകൻ കിരൺ (30) നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ക്രിസ്തുമസ് ദിവസം കുട്ടമ്പുഴ പിണവൂർകുടിയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയും, ആ വീട്ടിലെ പെൺകുട്ടിയെ തല്ലി പരിക്കേൽപ്പിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്‌തു. തുടർന്ന് ഒളിവിൽ പോയ കിരണിന് വേണ്ടി അന്വേഷണം പുരോഗമിക്കുമ്പോളാണ് പ്രതിയെ കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ സി.ഐ മഹേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ജിഎഎസ്ഐ മുഹമ്മദ് കുഞ്ഞു, സി.പി.ഓ ജയൻ തുടങ്ങിയവരുടെ നേത്രത്വത്തിൽ രാജകുമാരി കടുക്കാസിറ്റിയിൽ നിന്നും കിരണിനെ പിടികൂടിയത്.

കുട്ടമ്പുഴ പോലീസ് സ്റ്റേഷനിൽ 12 യോളം കേസുകളും, മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പൊലീസുകാരെ ആക്രമിച്ച കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ കിരൺ. പ്രതിയെ 308 വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.


CRIME

രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാളി പോലീസ് പിടിയിൽ.

Published

on

മൂവാറ്റുപുഴ :രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാൾ സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുളവൂർ തച്ചോടത്തുംപടി ഭാഗത്ത്‌ വാടകക്ക് താമസിച്ചുവരുന്ന ബംഗാൾ മുർഷിദാബ്ബാദ് ഫരീദ്പൂർ സ്വദേശി ഖുസിദുൽ ഇസ്ലാമിനെ (34) ആണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 23 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. റൂറൽ ജില്ല പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുൻകാല കുറ്റവാളികളേയും സമാന കേസുകളിൽ പിടിക്കപ്പെട്ടവരേയും നിരീക്ഷിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ഇയാൾ കൊൽക്കത്തയിൽ നിന്ന് എത്തിയത്.

അതിഥി തൊഴിലാളികളുടെ ഇടയിൽ വിൽപ്പനയായിരുന്നു ഇയാളുടെ ലക്ഷ്യം. പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചുപിടികൂടുകയായിരുന്നു. കീച്ചേരിപ്പടി ഭാഗത്ത്‌ കേന്ദ്രീകരിച്ചാണ് പ്രതി മയക്കു മരുന്ന് വില്പന നടത്തിവന്നിരുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിൽ എസ് എച്ച് ഒ സി.ജെ.മാർട്ടിൻ എ എസ് ഐ പി.സി.ജയകുമാർ, സി പി ഒ ബിബിൽ മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Continue Reading

CRIME

ബാംഗ്ലൂരിൽ നിന്നും 8 ലക്ഷം രൂപക്ക് വാങ്ങി പെരുമ്പാവൂരിൽ ചില്ലറ വിൽപ്പനയിലൂടെ നേടുന്നത് 30 ലക്ഷം; ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ.

Published

on

പെരുമ്പാവൂർ : റൂറൽ ജില്ലയിൽ ലഹരി മരുന്ന് വേട്ട. അങ്കമാലിയൽ പിക്കപ്പ് വാഹനത്തിൽ 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാൻസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ ജബ്ബാർ (49), വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ അബ്ദുൾ റഷീദ് (56) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ ഹാൻസുമായി പിടിയിലാകുന്നത്. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടെത്തിച്ച് അവിടെ നിന്നും വാഹനത്തിൽ മാറ്റിക്കയറ്റിയാണ് ഹാൻസ് കൊണ്ടുവന്നത്. എട്ടുലക്ഷം രൂപക്കാണ് വാങ്ങിയതെന്നും, ഇവിടെ വിറ്റു കഴിയുമ്പോൾ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുവാനാണ് കൊണ്ടുവന്നത്.

അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, അക്ബർ എസ്. സാദത്ത്, എ.എസ്.ഐ ടി.വി ജോർജ് , സി.പി. ഒ മഹേഷ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്. എറണാകുളം റൂറല്‍ ജില്ലയിൽ മയക്ക്മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ, വ്യാജ മദ്യം എന്നിവയുടെ വിൽപ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് മൂന്ന് ദിവസമായി നടത്തി വന്ന സ്പെഷ്യൽഡ്രൈവിൽ അമ്പത്തിരണ്ട് കേസുകൾ. രജിസ്റ്റർ ചെയ്തു. ഇവയില്‍ മയക്ക്മരുന്ന് നിരോധന നിയമ പ്രകാരം 8 കേസുകളും, അബ്കാരി നിയമ പ്രകാരം 14 കേസുകളും, നിരോധിത പുകയില ഉത്പന്നങ്ങൾ വില്‍പ്പന നടത്തിയതിന് 30 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധിയിലും റെയ്ഡ് നടക്കുകയാണ്.ഡ്രൈവിന്‍റെ ഭാഗമായി മയക്ക്മരുന്ന്, അനധികൃത മദ്യവിൽപ്പന, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവയിൽ മുൻ കാലങ്ങളിൽ പ്രതികളായിട്ടുള്ളവരെ നിരീക്ഷണ വിധേയമാക്കിയിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം കച്ചവടങ്ങൾ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സൈബർ സെല്ലിനും സൈബർ പോലീസ് സ്‌റ്റേഷനും നിർദ്ദേശവും നൽകിയിരുന്നു.


Continue Reading

CRIME

നിരവധി മോഷണ കേസുകളിലെ പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.

Published

on

കോതമംഗലം : നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ. ഇടുക്കി വെള്ളത്തൂവൽ വടക്കേ ആയിരം ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ ഇപ്പോൾ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന പത്മനാഭൻ (62) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30 ന് മലയൻകീഴ് സ്വദേശി വർഗീസിന്‍റെ വീട്ടിൽ നിന്നും 25000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണ്. ഊന്നുകൽ പോലീസ് സ്റ്റേഷനിൽ കൊലപാതകക്കേസിലും, നിരവധി മോഷണക്കേസിലും പ്രതിയാണ് ഇയാൾ. ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർ മാഹിൻ സലിം, എസ്.സി.പി.ഒ ടി.ആർ. ശ്രീജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.


Continue Reading

Recent Updates

CRIME3 hours ago

രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാളി പോലീസ് പിടിയിൽ.

മൂവാറ്റുപുഴ :രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാൾ സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുളവൂർ തച്ചോടത്തുംപടി ഭാഗത്ത്‌ വാടകക്ക് താമസിച്ചുവരുന്ന ബംഗാൾ മുർഷിദാബ്ബാദ് ഫരീദ്പൂർ സ്വദേശി ഖുസിദുൽ...

NEWS4 hours ago

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളം ജില്ലയിൽ; 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോതമംഗലം താലൂക്കില്‍ അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ 126 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു....

NEWS6 hours ago

രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ ആദരിച്ചു.

കോതമംഗലം :രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ...

NEWS6 hours ago

കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജല ജീവൻ മിഷൻ പദ്ധതികൾക്ക് അംഗീകാരമായി : ആന്റണി ജോൺ MLA

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജലവൻ മിഷൻ രണ്ടാം ഘട്ട പദ്ധതികൾക്ക് അംഗീകാരമായതായി ആന്റണി ജോൺ MLA അറിയിച്ചു. കീരംപാറ പഞ്ചായത്ത് –...

NEWS10 hours ago

ഡിസ്ട്രിക്റ്റ് ഇൻഫ്രാ സ്ട്രക്ചർ കോ – ഓർഡിനേഷൻ കമ്മിറ്റി അവലോകന യോഗം കോതമംഗലത്ത് ചേർന്നു.

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാ സ്ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ അവലോകന യോഗം...

CHUTTUVATTOM1 day ago

റോഡ് സൈഡിലെ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണം: പി.ഡി.പി.

കോതമംഗലം : നെല്ലിക്കുഴി -314 റോഡിന്റെ തുടക്കത്തില്‍ റോഡ്സൈഡില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 23...

NEWS1 day ago

കോതമംഗലത്ത് കൂടുതൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീർറ്റ്മെന്റ് സെന്റെർ അനുവദിക്കണം: എഐവൈഎഫ്

കോതമംഗലം: കോതമംഗലത്ത് കോവീഡ് ഫസ്റ്റ് ലൈൻ ട്രിറ്റ്മെന്റ് സെന്റെർ അനുവധിക്കണമെന്ന് എഐവൈഎഫ് കോതമംഗലം നിയോജകമണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. താലൂക്കിൽ ദിനംപ്രതി നൂറ് കണക്കിനു കോവീഡ് രോഗികൾ...

CHUTTUVATTOM2 days ago

കോട്ടപ്പടിയിൽ ടൂറിസം ഡേ സെമിനാർ നടത്തി.

കോട്ടപ്പടി : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ ഐക്യുഎസിയുടെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. സ്കൂൾ മാനേജർ സിഎം ബേബി ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന്റെ...

NEWS2 days ago

വാരപ്പെട്ടി സി എച്ച് സി യിൽ 1.79 കോടി രൂപ മുടക്കി പുതിയ ഐസലേഷൻ സെന്റർ നിർമ്മിക്കും: ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ സെന്റർ നിർമ്മിക്കുമെന്ന്...

NEWS2 days ago

ടോറസ് അപകടം; മണിക്കൂറുകൾ നീണ്ട പരിശ്രമം, കോതമംഗലത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ വിടവാങ്ങൽ.

കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്....

CHUTTUVATTOM3 days ago

കോട്ടപ്പടിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ.

കോട്ടപ്പടി : തെക്കേക്കുന്ന് ഷെബിൻ പോളിന്റെ ഭാര്യ ജിൻഷാ (26)യെയാണ് തിങ്കളാഴ്ച്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജിൻഷയുടെയും ഷെബിന്റെയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷം ആകുന്നതേയുള്ളു....

ACCIDENT3 days ago

ചീയപ്പാറയ്ക്കു സമീപം ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു.

നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപാറയ്ക്ക് സമീപം ടോറസ് ലോറി അപകടത്തിൽ പെട്ടു. അടിമാലിയിൽ നിന്നും കോതമംലത്തിനു വരുകയായിരുന്ന KL 24 K...

CHUTTUVATTOM3 days ago

കോതമംഗലം നഗരത്തിന് സമീപം കുറുക്കൻ വണ്ടിയിടിച്ചു ചത്തു.

കോതമംഗലം: കോഴിപ്പിള്ളി ശോഭന സ്കൂൾ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി ഇന്ന് രാവിലെയാണ് കുറുക്കൻ ചത്ത് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വനം വകുപ്പിൽ വിവരം...

NEWS3 days ago

കോവിഡ് മരണാനന്തര ധനസഹായം: കോതമംഗലത്ത് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

എറണാകുളം : കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് ജില്ലാതല-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു....

EDITORS CHOICE3 days ago

രണ്ട് റെക്കോർഡ്സ് നേടി കോതമംഗലത്തെ സെബ വിസ്മയമാകുന്നു.

കെ എ സൈനുദ്ദീൻ കോതമംഗലം : എടുത്താൽ പൊങ്ങാത്ത പുരസ്കാരങ്ങൾ നേടി വിസ്മയം തീർത്ത് സെബ നെഹ്റ ബാലിക. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും എ പി...

Trending

error: Content is protected !!