NEWS
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ കുട്ടമ്പുഴയിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആൻ്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ടൂറിസം വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന പിണ്ടിമേട് വെള്ളച്ചാട്ടം,ചാമിക്കുത്ത്,കൊടുംബിരി കുത്ത്,കണ്ടംപാറ,തട്ടേക്കാട് പക്ഷിസങ്കേതം,ക്ണാച്ചേരി,ഭരണിക്കുഴി,ആനക്കയം,ഇടമലയാർ, വൈശാലി ഗുഹ,കൊയ്നിപ്പാറ,കുഞ്ചിക്കുടി,ശൂലമുടി അടക്കമുള്ള സ്വാഭാവിക പ്രകൃതി രമണീയമായ നിരവധി പ്രദേശങ്ങളുണ്ട്. ഈ പ്രദേശങ്ങളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ അടക്കം ലൊക്കേഷന് കൂടി വേദിയായ പ്രസ്തുത സ്ഥലങ്ങളിലേക്ക് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിൽ കൂടി അറിഞ്ഞ് നിരവധി വിനോദ സഞ്ചാരികൾ എത്തിച്ചേരുന്നുണ്ടെങ്കിലും വനം വകുപ്പ് വിവിധ പ്രദേശങ്ങളിൽ പ്രവേശനം നിരോധിച്ചിരിക്കുന്നത് മൂലവും,അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും,ഈ മേഖലകളിൽ ടൂറിസം പദ്ധതികൾ ഇല്ലാത്തതും മൂലം സഞ്ചാരികൾക്ക് ഈ പ്രദേശങ്ങളുടെ സ്വാഭാവിക ഭംഗി ആസ്വദിക്കുവാൻ കഴിയാത്തത് എംഎൽഎ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയാൽ പ്രദേശത്തിന്റെ വികസനത്തോടൊപ്പം പ്രദേശവാസികൾക്ക് തൊഴിൽ ല്യഭ്യതയും ഉറപ്പുവരുത്താനാകുമെന്നതിനാൽ മേൽ പ്രദേശങ്ങളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ടി വിഷയത്തിൽ എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം 2020 ഫെബ്രുവരി നാലിന് വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും, പഞ്ചായത്ത് അധികൃതരും ചേർന്ന് നിർദ്ദിഷ്ട പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുകയും,മേഖലയിലെ വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നതായും, ഇക്കോ ടൂറിസം ഉൾപ്പെടെയുള്ള ടൂറിസം സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷം വനം വകുപ്പുമായി കൂടി സഹകരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.
NEWS
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.

നെല്ലിമറ്റം: സ്ക്കൂൾപടിക്ക് സമീപം ദേശീയ പാതയോരത്തിന് സമീപം മരുതംപാറ വീട്ടിൽ ജയിംസിൻ്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ താമസക്കാരായിട്ടുള്ള യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ഞായറാഴ്ച ഉച്ചയോടെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്കു് മുൻപ് ഭർത്താവ് ഉപേക്ഷിച്ച തലക്കോട് മുഞ്ചക്കൽ വീട്ടിൽ ലൈല (44)യാണ് മരിച്ചത്. കോതമംഗലത്തെ സ്വകാര്യ ബസ് തൊഴിലാളിയും തൊടുപുഴ അറക്കുളം അശോക കരയിൽ നെല്ലക്കുഴയിൽ വീട്ടിൽ തോമസിൻ്റെ മകൻ ജോമോൻ (40) നുമായി കഴിഞ്ഞ എട്ട് വർഷമായി ഒരുമിച്ച് (വിവാഹിതരല്ല) താമസിച്ച് വരികയായിരുന്നു. ലൈലയ്ക്കുണ്ടായിരുന്ന മകൾ വിവാഹിതയായി റാന്നിയിലാണ്.കഴിഞ്ഞ 4 ദിവസമായി മുവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അലി മുത്ത് (30) ലൈലക്കൊപ്പം താമസിച്ചിരുന്നു. അയൽവാസികളോട് ബന്ധുവാണെന്നാണ് പറഞ്ഞിരുന്നത്.
ജോമോൻ ജോലിയുടെ ഭാഗമായി ചിലപ്പോഴൊക്കെ വീട്ടിലെത്താറില്ലെന്നും പറയപ്പെടുന്നുണ്ട്. ഇരുവരും വിഷം കഴിച്ച് അവശനിലയിലായിട്ടും തൊട്ടടുത്ത് ഉള്ളവർ അറിഞ്ഞില്ലെന്നും പറയപ്പെടുന്നു. വിഷം കഴിച്ചതാണോ ആരെങ്കിലും ഭക്ഷണത്തിൽ ചേർത്ത് കൊടുത്തതാണോ എന്നൊക്കെഴുള്ള നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. ജോലിക്ക് പോയ ജോമോൻ വന്നതിന് ശേഷമാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. ലൈലയുടെ മൃദദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്ക്കരിക്കും. കൂട്ടത്തിൽ വിഷം കഴിച്ച അലിമുത്തി (30) ൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായാൽ മാത്രമാണ് ചോദ്യം ചെയ്ത് സംഭവങ്ങളുടെ യഥാർത്ഥ കാരണങ്ങൾ അറിയാൻ കഴിയുകയുള്ളുവെന്ന് ഊന്നുകൽ പോലീസ് പറഞ്ഞു.
NEWS
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.

കവളങ്ങാട് : നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി അര മണിക്കൂറോളം ദേശീയ പാതയിൽ ഭാഗീക ഗതാഗത തടസ്സം. ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സംഭവം. കോതമംഗലം ഭാഗത്ത് നിന്ന് തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലറിൽ നിറയെ സ്ത്രീ വേഷം കെട്ടിയ അജാനുബാഹുക്കളായ ഹിജഡകളുമായി അമിത വേഗതയിൽ മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലർ ദിശതെറ്റി കവളങ്ങാട് നിന്ന് നെല്ലിമറ്റം ഭാഗത്തേക്ക് സഞ്ചരിച്ച എൻഫീൽഡ് ബൈക്കിൽ തട്ടുകയും ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് വട്ടം ഒടിഞ്ഞ് മറിഞ്ഞിട്ടും ട്രാവലർ നിർത്താതെ പോകുകയായിരുന്നു.
ബൈക്കിൽ ട്രാവലർ തട്ടുന്നത് കണ്ട പിറകേ വന്ന കാർ യാത്രികൻ വാഹനത്തെ പിന്തുടരുകയും ഒന്നര കിലോമീറ്റർ അകലെ മങ്ങാട്ട് പടിയിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ വാഹനം തടഞ്ഞിടുകയായിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ഹിജഡ സ്ത്രീകളും ഡ്രൈവറും ചേർന്ന് നാട്ടുകാർക്കെതിരെ തിരിഞ്ഞ് അക്രമിച്ചു. തുടർന്ന് ഊന്നുകൽ സ്റ്റേഷനിലെ മുഴുവൻ പോലീസ്സും രണ്ട് വാഹനങ്ങളിലായി സ്ഥലത്തെത്തി, എസ്.ഐ.യുടെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തു. പല്ലാരിമംഗലം കൂറ്റംവേലി സ്വദേശി നെല്ലിമറ്റത്തിൽ വീട്ടിൽ കോയാൻ്റെ മകൻ ജമാലിനെ പരിക്കുകളോടെകോതമംഗലം ബസ്സേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊന്നുകൽ പോലീസ് ഹിജഡകളേയും ട്രാവലറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
NEWS
വടക്കേ വെണ്ടുവഴി – തെക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം മുനിസിപ്പാലിറ്റിയിലെ വടക്കേ വെണ്ടുവഴി – തെക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ എ നൗഷാദ്,ഷിനു കെ എ,ബിൻസി തങ്കച്ചൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എൻ ബിജു,രമേശൻ റ്റി കെ,പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
ACCIDENT12 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS10 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്മ്മനിയിലെ തടാകത്തില് മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
