കുട്ടമ്പുഴ: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പതിനഞ്ചാം വാർഡ് സൂര്യ വനിത കൂട്ടായ്മയുടെ പച്ചക്കറി തൈ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ നിർവ്വഹിച്ചു. ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സിബി.കെ.എ.വാർഡ് മെമ്പറായ മേരി കുരിയക്കോസ്, സി ഡി എസ് മെമ്പർ പി കെ തങ്കമ്മ, എ ഡി എസ് പ്രസിഡന്റ് ലിസ്സി പൗലോസ്, സെക്രട്ടറി രാജമ്മ രാജൻ, ഷിജി അരുൺ, തുടങ്ങിയാ കുടുംബശ്രീ പ്രവർത്തകർ ,കൃഷി ഉദ്യാഗസ്ഥരായ ഇ.കെ.മണി,’ ബിനീഷ് പി.എൻ എന്നിവർ പങ്കെടുത്തു.
