മാമലക്കണ്ടത്ത് സമ്മർ സഫാരി റാലി വാഹനം അപകടത്തിൽപ്പെട്ടു.


കോതമംഗലം : ഡ്രൈവിംഗ് അനുഭൂതി അനുഭവിച്ചറിയുവാനും , പ്രകൃതിയെയും , വാഹനങ്ങളെയുടെ പ്രവർത്തന രീതിയും മനസ്സിലാക്കുവാനും ഉതകുന്ന രീതിയിൽ നടത്തുന്ന ടി . എസ് .ഡി  സമ്മർ സഫാരി റാലിയുടെ ഒരു വാഹനമാണ് കുട്ടമ്പുഴ മാമലക്കണ്ടത്ത് അപകടത്തിൽ പെട്ടത്. കാർ കമ്പനികളുടെ സ്‌പോൺസേർഷിപ്പിൽ നടത്തുന്ന ഈ റാലി എറണാകുളം മുതൽ മൂന്നാർ വരെയാണ് നടത്തുന്നത്. ഡ്രൈവ് ചെയ്യുന്നവർക്ക് 30 കിലോമീറ്റർ സ്പീഡിൽ മാത്രമാണ് പരമാവധി വേഗത എടുക്കാവുന്നത് .

മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതിയും , അപകടങ്ങൾ ഒഴുവാക്കുന്നതിനും , നാടിനെ അടുത്തറിയുന്നതിനുമാണ് റാലി നടത്തുന്നത്. വളരെക്കുറഞ്ഞ വേഗതയിലാണ് കൽക്കട്ട സ്വാദേശിനികളുടെ കാർ ആണ് തെന്നി മറഞ്ഞത്. അപകടത്തിൽ ആരും പരിക്കില്ലെന്നും , തുടർന്നും അവർ റാലിയിൽ പങ്കുചേർന്നുയെന്നും സംഘാടകർ വ്യക്തമാക്കി.

Leave a Reply