

ACCIDENT
ജീപ്പ് മരത്തിലിടിച്ച് മധ്യവയസ്കൻ മരിച്ചു.

കുറുപ്പംപടി : ജീപ്പ് മരത്തിലിടിച്ച് മധ്യവയസ്കൻ മരിച്ചു. കവളങ്ങാട് ഊന്നുകൾ പുത്തൻകുരിശ് വെള്ളാപ്പിള്ളിൽ വീട്ടിൽ ജോർജ് (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ന് എഎം റോഡിൽ കുറുപ്പംപടി ഇരവിച്ചിറക്ക് സമീപത്തുവച്ചാണ് സംഭവം. പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മരുമകൻ ഷൈനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ് ആണ് വാഹനം ഓടിച്ചിരുന്നത്. ഭാര്യ: വത്സ. മക്കൾ: റെന്നി, റിത്തു. മരുമക്കൾ: അമ്പിളി, ഷൈൻ.

ACCIDENT
അജ്ഞാത വാഹനം ഇടിച്ച് ക്ഷേത്ര ഭണ്ഡാരം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തകർത്തു.

കവളങ്ങാട് : കഴിഞ്ഞ അർദ്ധരാത്രിയിൽ അജ്ഞാത വാഹനം നെല്ലിമറ്റംമുതൽ വാളാച്ചിറ പല്ലാരിമംഗലം പഞ്ചായത്ത് കവല വരെയുള്ള റോഡിനിരുവശവും ഉള്ള നിരവധി സ്ഥാപനങ്ങൾ ഇടിച്ച് തകർത്ത് കടന്നു പോയി. നെല്ലിമറ്റം കുറുങ്കുളം സബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭണ്ഡാരം ഇടിച്ച് തകർത്തു. ഭണ്ഡാരത്തിന്റെ സംരക്ഷണഭിത്തിക്ക് പൊട്ടു വീണിട്ടുണ്ട്. വലിയ നഷ്ടമാണ് ക്ഷേത്രത്തിന് ഉണ്ടായിട്ടുള്ളത്. എതിർ ഭാഗത്തെ ചായക്കടക്കു സമീപം മുള്ള വിറക് അട്ടി ഇടിച്ച് തകർത്തു. തുടർന്ന് വാഹനം വാളാച്ചിറ മക്ക മസ്ജിദ് ന് സമീപത്തെ മംഗലത്ത് പറമ്പിൽ കാസിമിന്റെ ചായക്കടയും പല ചരക്ക് സ്ഥാപനത്തിന്റെയും മുൻവശത്തെ ഷീറ്റ് മേഞ്ഞ ഷെഡ് പൂർണ്ണമായി ഇടിച്ച് തെറിപ്പിച്ചു. ഷീറ്റുകളും തൂണുകളും പൂർണ്ണമായി തകർന്നു. ഇരുപത്തയ്യായിരത്തിന് മുകളിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. തുടർന്ന് ചായക്കടയുടെ ഷീറ്റുകളും അവശിഷ്ടങ്ങളും ഇടിച്ച് തെറുപ്പിച്ച അജ്ഞാത വാഹനത്തിനു മുകളിൽ കുടുങ്ങിയത് ഒന്നര കിലോമീറ്റർ അകലെയുള്ള പല്ലാരിമംഗലം പഞ്ചായത്ത് ആഫീസിനു സമീപത്തെ പെട്രോൾ പമ്പ് ഭാഗത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി.

നെല്ലിമറ്റം ടൗണിൽ പരീക്കണ്ണി റോഡിൽ സ്ഥിതി ചെയ്യുന്ന ഷാജിയുടെ പലചരക്ക് കടയുടെ ഇരുമ്പ് ഷട്ടർ വാഹനമിടിച്ച് തകർന്നിട്ടുണ്ട്.എത്രയും പെട്ടെന്ന് അജ്ഞാത വാഹനം കണ്ടെത്തി നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ട് ഊന്നുകൽ പോലീസിൽ നഷ്ടം സംഭവിച്ച സ്ഥാപന ഉടമകൾ പരാതി നൽകി.
ACCIDENT
ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

പൈങ്ങോട്ടൂർ :-ബൈക്കും ബസും തമ്മിൽ കുട്ടിയിച്ചു യുവാവ് മരിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറ കിഴക്കേവട്ടംപുത്തൻപുരയിൽ(കോട്ടേപ്പറമ്പിൽ) അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് സ്വാലിഹ് കെ.എ (24)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെ പൈങ്ങോട്ടൂർ ടൗണിലായിരുന്നു അപകടം. തൊടുപുഴയിൽ നിന്നും മുള്ളരിങ്ങാടിന് പോവുകയായിരുന്ന സ്വകാര്യ ബസും,സ്വാലിഹ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിനും,കോവിഡ് പരിശോധനകൾക്കും ശേഷം നാളെ പള്ളിച്ചിറങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും.സ്വാലിഹ് മൂവാറ്റുപുഴയിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരുന്നു. മാതാവ്:-പരേതയായ:-നബീസ, സഹോദരങ്ങൾ :സുമയ്യ,സൗമി.

ACCIDENT
റോഡിൽ നിന്ന പോസ്റ്റിൽ ഇടിച്ചു കാർ തലകീഴായി മറിഞ്ഞു; തുടർന്ന് വിവാദവും.

കോതമംഗലം : പുതുവർഷത്തിൽ കോതമംഗലം കണികണ്ടുണർന്നത് ചെറിയ പള്ളി താഴത്തെ വാഹന അപകടം ആയിരുന്നു. മൂന്നാർ സന്ദർശനം കഴിഞ്ഞു മുവാറ്റുപുഴക്ക് പോകുകയായിരുന്ന കാർ റോഡിലേക്ക് കയറി നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. വാഹനത്തിൽ സഞ്ചിരിച്ചിരുന്നവർക്ക് പരുക്ക് പറ്റുകയും, വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വൈദ്യുതി കാൽ തകർന്നതിനെ തുടർന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുകയും വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തതോടുകൂടിയാണ് വിവാദം ആരംഭിക്കുന്നത്. തകർന്ന പോസ്റ്റ് നിന്നിരുന്ന ഭാഗത്തിന്റെ സമീപത്തു തന്നെ കുഴികുത്തി പുതിയ പോസ്റ്റ് ഇടുവാൻ തുടങ്ങിയതോടുകൂടി പരിസരവാസികൾ ഇടപെടുകയും, പുതിയ പോസ്റ്റ് പുറകിലേക്ക് ഇറക്കി ഇടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് വാർഡ് കൗൺസിലർ സ്ഥലത്തെത്തുകയും പോസ്റ്റ് പുറകിലേക്ക് മാറ്റിയിടാനുള്ള അനുമതി നഗരസഭയെക്കൊണ്ട് എടുപ്പിക്കുകയും, എസ്റ്റിമേറ്റ് എടുക്കുവാനുള്ള നടപടികൾ വൈദ്യുതി വകുപ്പ് കൈക്കൊള്ളുകയും ചെയ്യുകയായിരുന്നു. തുടർന്ന് പോസ്റ്റ് പുറകോട്ട് മാറ്റി സ്ഥാപിക്കുകയായിരുന്നു.
റോഡ് വീതികൂട്ടി ടാർ ചെയ്തപ്പോൾ നഗരസഭ വൈദ്യുതി വകുപ്പിനെ കൊണ്ട് ചെയ്യേണ്ടിയിരുന്നതും, പൊതുപ്രവർത്തകർ ചെയ്യിക്കേണ്ടിയിരുന്നതുമായ കാര്യം പുതുവർഷത്തിൽ ഒരു വാഹന അപകടം വേണ്ടിവന്നു പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ എന്ന് നാട്ടുകാർ അടക്കം പറയുന്നു.
-
EDITORS CHOICE1 week ago
കോതമംഗലത്തിന്റെ അഭിമാനമായി ക്യാപ്റ്റൻ ഡോ. പി.കെ. സുഷൻ; കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ.
-
NEWS1 week ago
മഹിളാപ്രധാന് ഏജന്റിനെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തി.
-
ACCIDENT1 week ago
അജ്ഞാത വാഹനം ഇടിച്ച് ക്ഷേത്ര ഭണ്ഡാരം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തകർത്തു.
-
NEWS1 week ago
പെരിയാർവാലി സബ് കനാലിൽ ചോർച്ച, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം ക്രമാതീതമായി കാലിച്ചു ഒഴുകിയെത്തുന്നതായി പരാതി.
-
NEWS4 days ago
കോവിഡ് വാക്സിനേഷൻ ശനിയാഴ്ച മുതൽ; കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ : ആൻ്റണി ജോൺ എം എൽ എ.
-
NEWS7 days ago
കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജെപിയിൽ ചേർന്നു.
-
NEWS3 days ago
സംസ്ഥാന ബഡ്ജറ്റ്; കോതമംഗലം മണ്ഡലത്തിൽ 193.5 കോടി രൂപയുടെ 20 പദ്ധതികൾ – ആന്റണി ജോൺ എം എൽ എ.
-
NEWS6 days ago
ജില്ലതല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കോതമംഗലം സ്വദേശിക്ക്.