കേന്ദ്ര സർക്കാർ തൊഴിലാളി അവകാശങ്ങൾക്കെതിരെ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണന്ന് കെ.എസ് .ആർ .ടി .ഇ അസോസിയേഷൻ


കോതമംഗലം : കേന്ദ്ര സർക്കാർ കോർപറേറ്റ് യജമാൻമാരുടെ താൽപര്യ സംരക്ഷണാർത്ഥം തൊഴിലാളി അവകാശങ്ങൾക്കെതിരെ തീവ്രമായ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണന്ന് കെ.എസ് .ആർ .ടി .ഇ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ ഹരി കൃഷ്ണൻ. സി.ഐ. ടി. യു കോതമംഗലം ഏരിയ കൺവൻഷൻ ഉൽഘാടനം ചെയ്തു  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡണ്ട് പി എം മുഹമ്മദാലി അദ്ധ്യക്ഷനായി സെക്രട്ടറി കെ എ ജോയി റിപ്പോർട്ട് അവതരിപ്പിച്ചു കെ.എ പ്രഭാകരൻ ,അസീസ് റാവുത്തർ , പി.പി മൈതീൻ ഷാ ,സി.പി എസ് ബാലൻ , പി.എം മൊഹയദ്ദീൻ ടി. സി മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply