Connect with us

ACCIDENT

മരത്തിനു മുകളിൽ അബോധാവസ്ഥയിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷിച്ചു.

Published

on

കോതമംഗലം: മരത്തിനു മുകളിലിരുന്ന് ചില്ല വെട്ടുന്നതിനിടെ പരിക്കേറ്റ്അബോധാവസ്ഥയിലായ ആളെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരക്ഷിതമായി താഴെയിറക്കി. കോട്ടപ്പടി സിൻസിയർ കവലയിൽ കറുകപ്പള്ളി മത്തായിയുടെ പുരയിടത്തിലെ പ്ലാവ് മുറിച്ചു മാറ്റുന്നതിനിടയിൽ മുകളിൽ കുടുങ്ങിയ മൂശാപിള്ളി ഗോപിയെ ആണ് സാഹസികമായി താഴെയിറക്കിയത്. കൊമ്പ് മുറിച്ചു മാറ്റുന്നതിനിടയിൽ കാലിൽ വടം ചുറ്റി കാൽമുട്ടിന്റെ കുഴ തെറ്റിയ ഗോപിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. പരിസരവാസികൾ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കോട്ടപ്പടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവത്തിന്റെ ഗൗരവം മനസിലാക്കി കോതമംഗലം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.

ഫയർഫോഴ്സും റെസ്ക്യൂ വാഹനവും വൈകാതെ സ്ഥലത്തെത്തി. സേനാംഗങ്ങളായ ഷംസുദീൻ, നൗഷാദ്, ബിപിൻ, അൻവർ എന്നിവർ മരത്തിൽ കയറി ലാഡർ, നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് ഗോപിയെ സുരക്ഷിതമായി താഴെ ഇറക്കി സേനയുടെ ആംബുലൻസിൽ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സീനിയർ ഫയർ ഓഫിസർ ബി.സി. ജോഷിയുടെ നേതൃത്വത്തിൽ ടി.പി. റഷീദ്, വിൽ‌സൺ. പി. കുര്യാക്കോസ്, ശംഭു, അൻഷാദ്, സൽമാൻ എന്നീ സേനാംഗങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു. കോട്ടപ്പടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ സഹായങ്ങളും നൽകി.

ACCIDENT

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു.

Published

on

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയക്കാണ് സംഭവം നടന്നത്. വടാട്ടുപാറയിൽ നിന്നും കോതമംഗലത്തിന് പോയ കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടാ യാത്രക്കർ അത്ഭുതകരമായ് രക്ഷപ്പെട്ടു.

വടാട്ടുപ്പാറ മീരാൻ സിറ്റിയ്ക്ക് സമീപം റോഡിന്റെ ഇറക്കത്തിലാണ് വാഹനം കലുങ്കിൽ ഇടിച്ചു മറിഞ്ഞത്. ഭൂതത്താൻകെട്ട് മുതൽ മീരാൻ സിറ്റിവരെ റോഡിന് വീതി കുറവാണ് അപടകാരണം എന്ന് നാട്ടുകാർ പറയുന്നു. വന്യ മൃഗങ്ങളുടെ ശല്യവും ഉള്ള ഇവിടെ നാട്ടുകാരുടെ സഹായേടെയാണ് കാർ യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

Continue Reading

ACCIDENT

തങ്കളം – കാക്കനാട് റോഡിൽ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു.

Published

on

കോതമംഗലം: അമിത വേഗത്തിൽ വന്ന കാറിടിച്ച് വഴിയരുകിൽ നിന്ന മദ്ധ്യവയസ്കന് ദാരുണാന്ത്യം. കോതമംഗലം ഇളമ്പ്ര സ്വദേശി പുലിക്കുന്നത്തുമാലി തങ്കപ്പൻ (63) ആണ് മരിച്ചത്. വീടിനടുത്ത് തങ്കളം – കാക്കനാട് നാലുവരിപ്പാതയിൽ മറ്റ് രണ്ടു പേരുംമൊത്ത് നിൽക്കുമ്പോഴാണ് അപകടം. അമിത വേഗതയിൽ എത്തിയ കാർ ഇളമ്പ്ര കാവിന്റെ ഭണ്ഡാരവും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചതിന് ശേഷം ഇവരുടെ അടുത്തേക്ക് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.

ഓടക്കാലി സ്വദേശികളായ മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവർ കോതമംഗലം ഭാഗത്ത് നിന്ന് ഓടക്കാലിക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്.

Continue Reading

ACCIDENT

പെരുമ്പാവൂരിൽ ടോറസ് ലോറി ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

Published

on

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വന്റെ ഭാര്യ സുമി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെ ഔഷധി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഔഷധി ജംഗ്ഷനിൽ നിന്നും ശ്രീധർമ്മശാസ്താ ക്ഷേത്രഭാഗത്തേക്ക് സ്‌ക്കൂട്ടറിൽ പോകുകയായിരുന്ന സുമിയെ പിറകെ വന്ന ടോറസ് ഇടിച്ചിടുകയായിരുന്നു. താഴെ വീണ സുമി തൽക്ഷണം മരിച്ചു. മൃതദേഹം സാൻജോ ആശുപത്രിയിലും പിന്നീട് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

Continue Reading

Recent Updates

NEWS8 hours ago

കോതമംഗലം താലൂക്കിൽ കോവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലേക്ക്.

എറണാകുളം : കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍...

CHUTTUVATTOM8 hours ago

വാരപ്പെട്ടി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പതിമൂന്നാം വാർഡിൽ ഉഷ മുരുകൻ എൻ ഡി എ സ്വാതന്ത്ര സ്ഥാനാർത്ഥി.

കോതമംഗലം : വാരപ്പെട്ടി പതിമൂന്നാം വാർഡിലേക്ക് വരുന്ന പതിനൊന്നാം തീയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചൂർ കൊല്ലംമോളേൽ, ഉഷ മുരുകൻ ബിജെപി സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി മണ്ഡലം...

NEWS9 hours ago

എ പ്ലസ്‌ നേടിയ ശ്യാമയ്ക്കും അനുവിനും അനുമോദനം.

  കോതമംഗലം : പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള, ചാലക്കുടി മോഡല്‍ റസി. സ്കൂളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ പട്ടികവര്‍ഗ...

ACCIDENT10 hours ago

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയക്കാണ് സംഭവം നടന്നത്. വടാട്ടുപാറയിൽ നിന്നും...

CHUTTUVATTOM13 hours ago

ആയുധ നിർമ്മാണ ശാലകൾ വിൽപ്പനയ്ക്ക്; നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലത്ത് ധർണ്ണ നടത്തി.

  കോതമംഗലം: രാജ്യ സുരക്ഷയെ അപകടത്തിലാക്കി ആയുധ നിർമ്മാണ ശാലകൾ സ്വകാര്യ കുത്തക മുതലാളിമാർക്ക് വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിലും ഇതിനെതിരെ സമരാഹ്വാനം നടത്തിയ ട്രേഡ് യൂണിയൻ...

NEWS13 hours ago

ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ.

  കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA...

EDITORS CHOICE1 day ago

തമിഴ് സൂപ്പർ താരം സൂര്യയെ മൂക്ക് കൊണ്ട് വരച്ച് പ്ലസ് വൺ വിദ്യാർത്ഥി.

കൊച്ചി : തമിഴ് സൂപ്പർ താരം സൂര്യക്ക് ജന്മദിന സമ്മാനമായി മൂക്ക് കൊണ്ട് ആറടി ഉയരവും, നാലര അടി വീതിയിലുമുള്ള ചിത്രം വരച്ച് കുട്ടികലാകാരൻ. മൂക്ക് കൊണ്ട്...

CRIME1 day ago

ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുളിന്താനം സ്വദേശിയായ 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ...

NEWS1 day ago

വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി.

കോതമംഗലം : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ തയ്യാറാക്കി വരുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്നും കാട്ടാന ശല്യമുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ...

CHUTTUVATTOM1 day ago

LSWAK കോതമംഗലം മേഖല കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു.

  കോതമംഗലം : ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് LSWAK കോതമംഗലം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നിൽപ്പ് സമരം സംഘടിപ്പിച്ചു. ലൈറ്റ് ,സൗണ്ട് ,പന്തൽ...

CHUTTUVATTOM1 day ago

കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.

  കോതമംഗലം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ CITU നേതൃത്വത്തിൽ കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കേരള ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള...

CHUTTUVATTOM1 day ago

കടപുഴകി റോഡിലേക്ക് വീണ തെങ്ങ് ഫയർ ഫോഴ്‌സ് എത്തി നീക്കം ചെയ്‌തു.

  കോതമംഗലം : തെങ്ങ് കടപുഴകി വീണ് കുത്തുകുഴി – അടിവാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കുടമുണ്ട മണലുംപാറ പരീത് എന്നയാളുടെ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി...

CHUTTUVATTOM1 day ago

കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി.

  കോതമംഗലം – കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻ’സ് അസോസിയേഷൻ(KSBA) കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി. ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി കോവിഡ്...

CRIME1 day ago

പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം : പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

EDITORS CHOICE3 days ago

ശ്രേഷ്ഠം ഈ ജിവിതം; 93ന്റെ നിറവിൽ യാക്കോബായ സഭയുടെ ഇടയ ശ്രേഷ്ഠൻ.

കൊച്ചി :യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കതോലിക്കായും, അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്തയുമായ ശ്രേഷ്ഠ ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവക്കു നാളെ 93വയസ്. പ്രതിസന്ധികളിൽ പതറാത ക്രൈസ്തവ...

Trending

error: Content is protected !!