NEWS
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.

കോട്ടപ്പടി : കോട്ടപ്പടിയിലെപ്രധാന റോഡിലെ വെള്ളക്കെട്ട് ദുരിതം വിതക്കുന്നു. കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടപ്പടി – ചെറങ്ങനാൽ റോഡിൽ ഗോവെര്മെന്റ് ആശുപത്രി പടി മുതൽ കോളേജ് പടി വരെയുള്ള റോഡിൽ ആണ് വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്നത്. വാഹനങ്ങള്‍ വെള്ളകെട്ടിലൂടെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. ഇരുചക്ര യാത്രക്കാർ ആണ് കൂടുതലും ദുരിതം അനുഭവിക്കുന്നത്. 200 മീറ്ററോളം ദൂരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ പരിചയ സമ്പന്നരായ വഴി യാത്രക്കാർ മാത്രമാണ് ഇന്ന് മറുകര കടന്നത്. കാല്‍നടയാത്രക്കാര്‍ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ മറികടന്നാണ് ലക്ഷ്യസ്ഥാനത്തു എത്തിയത്. ആയിരക്കണക്കിന് വിദ്യാർത്ഥികളും, സർക്കാർ ആശുപത്രിയിൽ വന്നവർക്കും, വില്ലജ്, പഞ്ചായത്ത്, കൃഷി ഓഫീസിൽ വരുന്നവർ എല്ലാം ആശ്രയിക്കുന്ന റോഡ് ആണ് ഇന്ന് മണിക്കൂറുകളോളം വെള്ളക്കെട്ടിൽ മുങ്ങിക്കിടന്നത്.
അശാസ്ത്രീയമായ റോഡ് നവീകരണമാണ് പ്രശ്നമായതെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. കുഴി പോലെ താഴ്ന്ന് കിടക്കുന്ന ഈ പ്രദേശത്ത് മുൻപും ഇതുപോലെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളക്കെട്ടുള്ള ഭാഗത്ത് റോഡ് ലെവൽ ചെയ്യാതെ കട്ട വിരിച്ചത് അന്ന് തന്നെ നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു. റോഡ് ലെവൽ ചെയ്യാതെ നടത്തിയ അശാസ്ത്രീയ റോഡ് നവീകരണ പ്രവർത്തങ്ങളും കാന പണിയാത്തതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണങ്ങൾ. വെള്ളക്കെട്ട് രൂപപ്പെട്ട ഭാഗത്തെ റോഡ് ഉയർത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
NEWS
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.

നെല്ലിമറ്റം: സ്ക്കൂൾപടിക്ക് സമീപം ദേശീയ പാതയോരത്തിന് സമീപം മരുതംപാറ വീട്ടിൽ ജയിംസിൻ്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ താമസക്കാരായിട്ടുള്ള യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ഞായറാഴ്ച ഉച്ചയോടെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്കു് മുൻപ് ഭർത്താവ് ഉപേക്ഷിച്ച തലക്കോട് മുഞ്ചക്കൽ വീട്ടിൽ ലൈല (44)യാണ് മരിച്ചത്. കോതമംഗലത്തെ സ്വകാര്യ ബസ് തൊഴിലാളിയും തൊടുപുഴ അറക്കുളം അശോക കരയിൽ നെല്ലക്കുഴയിൽ വീട്ടിൽ തോമസിൻ്റെ മകൻ ജോമോൻ (40) നുമായി കഴിഞ്ഞ എട്ട് വർഷമായി ഒരുമിച്ച് (വിവാഹിതരല്ല) താമസിച്ച് വരികയായിരുന്നു. ലൈലയ്ക്കുണ്ടായിരുന്ന മകൾ വിവാഹിതയായി റാന്നിയിലാണ്.കഴിഞ്ഞ 4 ദിവസമായി മുവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അലി മുത്ത് (30) ലൈലക്കൊപ്പം താമസിച്ചിരുന്നു. അയൽവാസികളോട് ബന്ധുവാണെന്നാണ് പറഞ്ഞിരുന്നത്.
ജോമോൻ ജോലിയുടെ ഭാഗമായി ചിലപ്പോഴൊക്കെ വീട്ടിലെത്താറില്ലെന്നും പറയപ്പെടുന്നുണ്ട്. ഇരുവരും വിഷം കഴിച്ച് അവശനിലയിലായിട്ടും തൊട്ടടുത്ത് ഉള്ളവർ അറിഞ്ഞില്ലെന്നും പറയപ്പെടുന്നു. വിഷം കഴിച്ചതാണോ ആരെങ്കിലും ഭക്ഷണത്തിൽ ചേർത്ത് കൊടുത്തതാണോ എന്നൊക്കെഴുള്ള നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. ജോലിക്ക് പോയ ജോമോൻ വന്നതിന് ശേഷമാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. ലൈലയുടെ മൃദദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്ക്കരിക്കും. കൂട്ടത്തിൽ വിഷം കഴിച്ച അലിമുത്തി (30) ൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായാൽ മാത്രമാണ് ചോദ്യം ചെയ്ത് സംഭവങ്ങളുടെ യഥാർത്ഥ കാരണങ്ങൾ അറിയാൻ കഴിയുകയുള്ളുവെന്ന് ഊന്നുകൽ പോലീസ് പറഞ്ഞു.
NEWS
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.

കവളങ്ങാട് : നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി അര മണിക്കൂറോളം ദേശീയ പാതയിൽ ഭാഗീക ഗതാഗത തടസ്സം. ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സംഭവം. കോതമംഗലം ഭാഗത്ത് നിന്ന് തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലറിൽ നിറയെ സ്ത്രീ വേഷം കെട്ടിയ അജാനുബാഹുക്കളായ ഹിജഡകളുമായി അമിത വേഗതയിൽ മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലർ ദിശതെറ്റി കവളങ്ങാട് നിന്ന് നെല്ലിമറ്റം ഭാഗത്തേക്ക് സഞ്ചരിച്ച എൻഫീൽഡ് ബൈക്കിൽ തട്ടുകയും ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് വട്ടം ഒടിഞ്ഞ് മറിഞ്ഞിട്ടും ട്രാവലർ നിർത്താതെ പോകുകയായിരുന്നു.
ബൈക്കിൽ ട്രാവലർ തട്ടുന്നത് കണ്ട പിറകേ വന്ന കാർ യാത്രികൻ വാഹനത്തെ പിന്തുടരുകയും ഒന്നര കിലോമീറ്റർ അകലെ മങ്ങാട്ട് പടിയിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ വാഹനം തടഞ്ഞിടുകയായിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ഹിജഡ സ്ത്രീകളും ഡ്രൈവറും ചേർന്ന് നാട്ടുകാർക്കെതിരെ തിരിഞ്ഞ് അക്രമിച്ചു. തുടർന്ന് ഊന്നുകൽ സ്റ്റേഷനിലെ മുഴുവൻ പോലീസ്സും രണ്ട് വാഹനങ്ങളിലായി സ്ഥലത്തെത്തി, എസ്.ഐ.യുടെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തു. പല്ലാരിമംഗലം കൂറ്റംവേലി സ്വദേശി നെല്ലിമറ്റത്തിൽ വീട്ടിൽ കോയാൻ്റെ മകൻ ജമാലിനെ പരിക്കുകളോടെകോതമംഗലം ബസ്സേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊന്നുകൽ പോലീസ് ഹിജഡകളേയും ട്രാവലറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
NEWS
വടക്കേ വെണ്ടുവഴി – തെക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം മുനിസിപ്പാലിറ്റിയിലെ വടക്കേ വെണ്ടുവഴി – തെക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ എ നൗഷാദ്,ഷിനു കെ എ,ബിൻസി തങ്കച്ചൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എൻ ബിജു,രമേശൻ റ്റി കെ,പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS11 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT13 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
