CRIME
ക്വാറിയിലെ കളക്ഷൻ തുക കവർച്ച കേസ്; ഒളിവിൽ കഴിഞ്ഞ കോട്ടപ്പടി സ്വദേശിയായ മുഖ്യപ്രതിയെ പിടികൂടി.

മുവാറ്റുപുഴ : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി പിടിയിൽ. കോതമംഗലം കോട്ടപ്പടി വടാശ്ശേരി ഭാഗത്ത് മുടവൻകുന്നേൽ വീട്ടിൽ ജെറിൽ ജോർജ് (കുരിയാപ്പി 34) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28 ന് രാത്രി മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്ത് വച്ച് കൂത്താട്ടുകുളം ഭാഗത്തു നിന്ന് പണവുമായി സഞ്ചരിച്ച കാറിനെ രെജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചു വെച്ച മറ്റൊരു വാടക കാറിൽ കവര്‍ച്ച സംഘം പിന്തുടർന്ന് വാഹനം വട്ടം വച്ച് ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.
കോട്ടപ്പടി ഭാഗത്ത് ഫുട്ബോൾ കോച്ച് ആയി ജോലി ചെയ്തിരുന്ന ജെറിലിന് 2020 ൽ പാലക്കാട് കോങ്ങാട് സ്റ്റേഷൻ പരിധിയിൽ കാറിൽ യാത്ര ചെയ്തു വന്ന ഡോക്ടരെയും കുടുംബത്തെയും അക്രമിച്ച് 26 ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മറ്റു വസ്തുക്കളും കവർച്ച ചെയ്ത കേസുണ്ട്. ആലുവ, കോട്ടപ്പടി എന്നിവിടങ്ങളിലും നിരവധി സമാന കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ആസൂത്രണം നടത്തിയ പ്രതികൾക്കായും അവരെ ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തവരെയും പറ്റിയുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും കൂടി പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി എസ്.മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ എം.കെ.സജീവ്, എ.എസ്.ഐ രാജേഷ്.സി.എം, ജയകുമാർ.പി.സി, സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ക്വാറിയിലെ കളക്ഷൻ തുക വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ.
CRIME
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

കോതമംഗലം:- രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് കോതമംഗലത്ത് പിടിയിൽ. ഇന്ന് ശനിയാഴ്ച്ച രാത്രിയാണ് പ്രതി എക്സൈസിൻ്റെ പിടിയിലായത്. കുട്ടമംഗലം, തേൻകോട് സ്വദേശി റിൻസ് (25) ആണ് രണ്ടരക്കിലോ കഞ്ചാവുമായി പിടിയിലായത്. തങ്കളത്ത് വച്ച് കൈയിൽ ബിഗ് ഷോപ്പറുമായി കണ്ട പ്രതിയെ സംശയം തോന്നിയ എക്സൈസ് ചോദ്യം ചെയ്യുകയായിരുന്നു. മുമ്പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പ്രതിയെ ഓഫീസിൽ വിളിച്ചു വരുത്തിയിട്ടുള്ളതിനാൽ എക്സൈസിന് പ്രതിയെ മുഖ പരിചയം തോന്നിയതാണ് വഴിത്തിരിവായത്.തുടർന്ന് ബിഗ് ഷോപ്പറിനുള്ളിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
പെരുമ്പാവൂരിൽ നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നത് എന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് പറഞ്ഞു. പ്രിവൻ്റീവ് ഓഫീസർ നിയാസ്, സിദ്ധിഖ്, ജിമ്മി, അനൂപ്, എൽദോ, ഉമ്മർ, വിജു പോൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
CRIME
ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ.

പെരുമ്പാവൂർ : ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ. അറയ്ക്കപ്പടി മേപ്പുറത്തുപടി പുതുപ്പാറക്കാവ് ഭാഗത്ത് ചിറ്റേത്ത്പറമ്പിൽ വീട്ടിൽ വിഷ്ണു (22), കുട്ടമ്പുഴ മാമലക്കണ്ടം ഭാഗത്ത് മറ്റത്തിൽ വീട്ടിൽ നിന്നും ഇപ്പോൾ വളയൻചിറങ്ങര റബർ പാർക്ക് ഭാഗത്ത് താമസം അഭിജിത്ത് (22) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുൻപ് അറയ്ക്കപ്പടി ജംഗ്ഷനു സമീപമുള്ള ഷോറൂമിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളാണ് ഇവർ മോഷ്ടിച്ചത്. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് മോഷണ കേസുകളിലെ പ്രതിയാണ് വിഷ്ണു. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്. ജോസി.എം.ജോൺസൻ, ബർട്ടിൻ, എ.എസ്.ഐ ജോഷി, സി.പി.ഒ ബാബു കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
പോക്സോ കേസിൽ മുളവൂർ സ്വദേശി അറസ്റ്റിൽ.

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. മുവാറ്റുപുഴ മുളവൂർ പൊന്നിരിക്കപറമ്പ് ഭാഗത്ത് പുത്തൻമേലേതിൽ വീട്ടിൽ രാജേഷ് (രാജു 47) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ എംകെ.സജീവ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS13 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT15 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS2 days ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
