CRIME
പാറമടയിലെ കളക്ഷൻ തുക കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ കോട്ടപ്പടി സ്വദേശികൾ അറസ്റ്റിൽ.

കോതമംഗലം : ക്വാറിയിലെ കളക്ഷൻ തുക വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കോട്ടപ്പടി കൊള്ളിപ്പറമ്പ് മാങ്കുഴ വീട്ടിൽ ഫിൻറ്റോ സേവ്യർ (32), കോട്ടപ്പടി, പൂച്ചാക്കര അംഗനവാടിക്ക് സമീപം കോളശേരിൽ വീട്ടിൽ സനീഷ് തമ്പാൻ (33) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 28 ന് രാത്രി 9 മണിയോടെ മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിലാണ് സംഭവം. കൂത്താട്ടുകുളത്ത് നി്ന്ന് പണവുമായി സഞ്ചരിച്ച കാറിനെ മറ്റൊരു കാറിൽ സംഘം പിന്തുടർന്ന് സൗത്ത് മാറാടിയ്ക്കു സമീപം വാഹനം വട്ടം വച്ച് ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. അഞ്ച് പേരാണ് കവർച്ച സംഘത്തിലുണ്ടായിരുന്നത്.
CRIME
ഓട്ടോറിക്ഷാ മോഷ്ടാവ് അറസ്റ്റിൽ.

മുവാറ്റുപുഴ : ഓട്ടോറിക്ഷാ മോഷ്ടാവ് അറസ്റ്റിൽ. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ ഷാജി (42) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9 ന് രാത്രി ലൂർദ് സെന്ററിന് സമീപം പാർക്ക് ചെയ്തിരുന്ന ഒട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ ഓട്ടോറിക്ഷ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസുകളുണ്ട്. മോഷ്ടിച്ച ഓട്ടോറിക്ഷ തൊടുപുഴ ഉടമ്പന്നൂരിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ എൽ.അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
CRIME
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

പെരുമ്പാവൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സൗത്ത് വാഴക്കുളം ചെമ്പറക്കി കിഴക്കേ ആഞ്ഞിക്കാട്ട് വീട്ടിൽ അൻസൽ (25) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് സ്ക്കൂട്ടറിൽ തിരിക്കുകയായിരുന്ന വീട്ടമ്മയെ പോഞ്ഞാശ്ശേരിൽ വച്ച് ഇരു ചക്ര വാഹനത്തിലെത്തിയ യുവാവ് തടഞ്ഞ് നിറുത്തി ഉപദ്രവിക്കുകയായിരുന്നു. വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വെളിയത്ത്നാട് നിന്ന് പ്രതി പിടിയിലാകുന്നത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, എ.എസ്.ഐ ജോഷി തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ അബ്ദുൾ മനാഫ്, സി.പി.ഒ മാരായ എം.ബി സുബൈർ, ജീമോൻ പിള്ള, കെ.എ.സാബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
യുവാവിനെ തട്ടികൊണ്ട് പോയി പണം കെക്കാലാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ.

പെരുമ്പാവൂർ : യുവാവിനെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ച് പണം കെക്കാലാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അസം നാഗോൺ സ്വദേശി മസീബുർ റഹ്മാൻ (32) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2021 ഡിസംബർ മാസത്തിലണ് സംഭവം. പെരുമ്പാവൂർ ടൗണിൽ നിന്ന് രാത്രി മൂന്ന് പേർ ചേർന്ന് അസം സ്വദേശിയായ ബാബുൽ ഇസ്ലാമിനെ കാറിൽ ബലമായി കയറ്റി കൊണ്ട് പോയി ‘ദേഹോപദ്രവം ഏൽപിച്ച് 50000/- രൂപ തട്ടുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ നെടുമ്പാശേരിയിൽ നിന്നാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ് ഐ മാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൺ, എസ് സി പി ഒ വി.എം.ജമാൽ, അബ്ദുൾ മനാഫ്, കെ.എ.അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
NEWS1 week ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CRIME7 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS3 days ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
-
NEWS1 week ago
തലയിൽ മരച്ചില്ല വീണ് ഉരുളന്തണ്ണി സ്വദേശി മരിച്ചു.
-
SPORTS4 days ago
ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.
