Connect with us

NEWS

കോതമംഗലത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ നിയന്ത്രണം

Published

on

കോതമംഗലം : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കോതമംഗലത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഇന്ന് ചൊവ്വാഴ്ച്ച മുതൽ നിയന്ത്രണം. കോതമംഗലം എം എൽ എ ആന്റെണി ജോണിന്റെ നേതൃത്വത്തിൽ നഗരസഭയിൽ വിളിച്ച് ചേർത്ത യോഗത്തിൽ, പോലീസ്, ആരോഗ്യ, വിലേജ് വകുപ്പ് അധികൃതർ, ജനപ്രതിനിധികൾ, വ്യാപാര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഇന്ന് മുതൽ മെയ് 9 വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും പാഴ്സൽ നൽകുന്ന ഹോട്ടലുകൾ വൈകിട്ട് 5 വരെയും മാർക്കറ്റിലെ പഴം,പച്ചക്കറി, പലവ്യഞ്ജന മൊത്തവിതണക്കാർ രാവിലെ 10 വരെയും തുറന്ന് പ്രവർത്തിക്കുവാൻ തീരുമാനമെടുത്തു.

മറ്റൊരു വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കരുതെന്ന് പോലിസ് അധികാരികൾ അറിയിച്ചു. യോഗത്തിൽ വൈസ് ചെയർ പേഴ്സൻ സിന്ധു ഗണേശ്, കെ എ നൗഷാദ്, കെ വി തോമസ്, എ ജി ജോർജ് , സി.ഐ അനിൽ റാവുത്തർ, വില്ലേജ് ഓഫിസർ അനിൽ വർമ്മ, വ്യാപാര പ്രതിനിധികളായി എം യു അഷ്റഫ്, പി എച്ച് ഷിയാസ്, സേവ്യർ , മൈതീൻ, നൗഷാദ്, രാജു ടി എസ് തുടങ്ങിയവർ പങ്കെടുത്തു.

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3154 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Published

on

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1951 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്.

നാളെ മുതൽ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം. പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.

കൊറോണ കൺട്രോൾറൂം
എറണാകുളം 16/05/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 3154 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 19

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3100

• ഉറവിടമറിയാത്തവർ- 25

• ആരോഗ്യ പ്രവർത്തകർ – 10

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 110
• തൃക്കാക്കര – 100
• മുളവുകാട് – 71
• പായിപ്ര – 69
• കുമ്പളങ്ങി – 68
• എളംകുന്നപ്പുഴ – 66
• കടുങ്ങല്ലൂർ – 66
• ചെങ്ങമനാട് – 66
• ആലങ്ങാട് – 65
• കീഴ്മാട് – 62
• മരട് – 60
• പള്ളിപ്പുറം – 59
• ചേരാനല്ലൂർ – 58
• വടവുകോട് – 57
• കളമശ്ശേരി – 53
• പെരുമ്പാവൂർ – 52
• മൂക്കന്നൂർ – 51
• വാഴക്കുളം – 51
• ഫോർട്ട് കൊച്ചി – 49
• കുമ്പളം – 47
• ഒക്കൽ – 46
• പള്ളുരുത്തി – 45
• കലൂർ – 43
• പുത്തൻവേലിക്കര – 43
• മട്ടാഞ്ചേരി – 41
• ഐക്കാരനാട് – 40
• മുളന്തുരുത്തി – 37
• കടവന്ത്ര – 36
• കിഴക്കമ്പലം – 34
• വാരപ്പെട്ടി – 34
• ഇലഞ്ഞി – 33
• കരുമാലൂർ – 33
• നെടുമ്പാശ്ശേരി – 33
• നെല്ലിക്കുഴി – 33
• ആലുവ – 31
• ചേന്ദമംഗലം – 31
• കോട്ടുവള്ളി – 30
• പിറവം – 30
• വെങ്ങോല – 30
• മഞ്ഞപ്ര – 29
• എടവനക്കാട് – 28
• ചൂർണ്ണിക്കര – 28
• വൈറ്റില – 28
• ആയവന – 27
• കോതമംഗലം – 27
• നായരമ്പലം – 26
• മൂവാറ്റുപുഴ – 26
• വടുതല – 25
• അങ്കമാലി – 24
• കാഞ്ഞൂർ – 24
• എടക്കാട്ടുവയൽ – 23
• കുഴിപ്പള്ളി – 23
• രായമംഗലം – 23
• വടക്കേക്കര – 22
• എടത്തല – 21
• കാലടി – 21
• ചോറ്റാനിക്കര – 21
• ഞാറക്കൽ – 21
• മലയാറ്റൂർ നീലീശ്വരം – 21
• ഇടപ്പള്ളി – 20
• നോർത്തുപറവൂർ – 20
• പാമ്പാകുട – 20
• കവളങ്ങാട് – 19
• കീരംപാറ – 19
• പാലാരിവട്ടം – 19
• കോട്ടപ്പടി – 18
• പിണ്ടിമന – 18
• പാലക്കുഴ – 17
• എളമക്കര – 16
• കുന്നത്തുനാട് – 16
• പല്ലാരിമംഗലം – 16
• തിരുവാണിയൂർ – 15
• ആമ്പല്ലൂർ – 14
• കൂവപ്പടി – 14
• തോപ്പുംപടി – 14
• എറണാകുളം നോർത്ത് – 13
• ഏലൂർ – 13
• പോണേക്കര – 13
• വെണ്ണല – 13
• ശ്രീമൂലനഗരം – 13
• ആവോലി – 12
• ഇടക്കൊച്ചി – 12
• ഉദയംപേരൂർ – 12
• പെരുമ്പടപ്പ് – 12
• പൈങ്ങോട്ടൂർ – 12
• മാറാടി – 12
• കല്ലൂർക്കാട് – 11
• തമ്മനം – 11
• പാറക്കടവ് – 11
• മഴുവന്നൂർ – 11
• എറണാകുളം സൗത്ത് – 10
• കടമക്കുടി – 10
• മഞ്ഞള്ളൂർ – 10
• വേങ്ങൂർ – 10
• തിരുമാറാടി – 9
• അശമന്നൂർ – 8
• ചിറ്റാറ്റുകര – 8
• കുന്നുകര – 7
• തുറവൂർ – 7
• വരാപ്പുഴ – 7
• കുട്ടമ്പുഴ – 6
• പനമ്പള്ളി നഗർ – 6
• പൂതൃക്ക – 6
• രാമമംഗലം – 6
• വാളകം – 6
• ആരക്കുഴ – 5
• എളംകുളം – 5
• തേവര – 5
• പച്ചാളം – 5
• പനയപ്പിള്ളി – 5
• മണീട് – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1
• അതിഥി തൊഴിലാളി – 21

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കറുകുറ്റി,കുന്നുംപുറം,കൂത്താട്ടുകുളം,ചെല്ലാനം,മുടക്കുഴ,മുണ്ടംവേലി,അയ്യപ്പൻകാവ്,ഏഴിക്കര,കരുവേലിപ്പടി,പോത്താനിക്കാട്,അയ്യമ്പുഴ,ചക്കരപ്പറമ്പ്,പൂണിത്തുറ.

 

• ഇന്ന് 4620 പേർ രോഗ മുക്തി നേടി.

• ഇന്ന് 3413 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2134 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 119196 ആണ്.

• ഇന്ന് 370 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 402 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65203 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 159
• പി വി എസ് – 82
• ജി എച്ച് മൂവാറ്റുപുഴ- 40
• ജി എച്ച് എറണാകുളം- 45
• ഡി എച്ച് ആലുവ- 71
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 36
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 38
• പറവൂർ താലൂക്ക് ആശുപത്രി – 25
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 52
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 37
• കോതമംഗലം താലൂക്ക് ആശുപത്രി – 22
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 11
• സഞ്ജീവനി – 86
• സ്വകാര്യ ആശുപത്രികൾ – 2535
• എഫ് എൽ റ്റി സികൾ – 538
• എസ് എൽ റ്റി സി കൾ- 420
• ഡോമിസിലറി കെയർ സെൻ്റെർ- 660
• വീടുകൾ- 60346

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 68357 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 12971 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 24.31

• ഇന്ന് 449 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 224 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 6626 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

. 550 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Continue Reading

NEWS

കരുണ വറ്റാത്തവരുടെ കാരുണ്യം തേടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്; പാവപ്പെട്ട രോഗികൾക്ക് ഒരുകൈ സഹായം നൽകാം.

Published

on

കുട്ടമ്പുഴ. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുവാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ആദിവാസി മേഖലയടക്കം വേറിട്ടു കിടക്കുന്ന വാർഡുകളിൽ സഹായങ്ങളെത്തിക്കുക എന്നത് ഏറേ പ്രയാസകരമാണ്. നികുതി വരുമാനം കുറഞ്ഞ പഞ്ചായത്തായത്തുകളിൽ ഒന്നാണ് കുട്ടമ്പുഴ പഞ്ചായത്ത്. കഴിയുന്നത്ര ദുരിത ബാധിതരെ സഹായിക്കാനുള്ള തീരുമാനമാണ് പഞ്ചായത്ത് എടുത്തിട്ടുള്ളത്.

പദ്ധതിയിലേക്ക് നല്ലവരായിട്ടുള്ളവരുടെ സംഭാവനകൾ അഭ്യർഥിക്കുന്നു. സംഭാവനകൾ യൂണിയൻ ബാങ്ക് കുട്ടമ്പുഴ ശാഖയിലെ പൊതു അക്കൗണ്ടായ 4038020100 17797, ഐ.എഫ്.സി യു.ബി.ഐ. നമ്പർ 540382 ലേക്ക് നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ആവശ്യപ്പെട്ടു.

Continue Reading

NEWS

കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികൾക്കുള്ള കിറ്റിൻ്റെ വിതരണോദ്ഘാടനം നടത്തി.

Published

on

കോതമംഗലം:കോവിഡ് 19 ലോക് ഡൗൺ സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം നെല്ലിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പത്തിനം സാധനങ്ങളാണ് കിറ്റിലുള്ളത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,വൈസ് പ്രസിഡന്റ് ശോഭ വിനയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം,വാർഡ് മെമ്പർമാരായ കെ കെ നാസർ,എം എം അലി,എം ബി ജമാൽ,ജില്ലാ ലേബർ ഓഫീസർ പി എം ഫിറോസ്, കോതമംഗലം ലേബർ ഓഫീസർ മുഹമ്മദ് ഷാ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Continue Reading

Recent Updates

NEWS9 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 3154 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428...

CHUTTUVATTOM9 hours ago

രോഗികൾക്കും, ഓട്ടോ തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് വിതരണം നടത്തി.

കോതമംഗലം: കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്കും, ലോക് ഡൗൺ കാരണം ഉപജീവനം കഷ്ടത്തിലായ ഓട്ടോ തൊഴിലാളികൾക്കും സി.പി.ഐ പല്ലാരിമംഗലം ലോക്കൽ കമ്മറ്റി നാലാം ഘട്ടം ഭക്ഷ്യകിറ്റ്...

NEWS10 hours ago

കരുണ വറ്റാത്തവരുടെ കാരുണ്യം തേടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്; പാവപ്പെട്ട രോഗികൾക്ക് ഒരുകൈ സഹായം നൽകാം.

കുട്ടമ്പുഴ. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുവാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ആദിവാസി മേഖലയടക്കം വേറിട്ടു കിടക്കുന്ന വാർഡുകളിൽ സഹായങ്ങളെത്തിക്കുക എന്നത് ഏറേ...

NEWS10 hours ago

കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികൾക്കുള്ള കിറ്റിൻ്റെ വിതരണോദ്ഘാടനം നടത്തി.

കോതമംഗലം:കോവിഡ് 19 ലോക് ഡൗൺ സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം നെല്ലിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ വച്ച് ആന്റണി ജോൺ എം...

CHUTTUVATTOM12 hours ago

നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും കൈകോർത്ത് റോഡ് സഞ്ചാരയോഗ്യമാക്കി.

കോതമംഗലം : നെല്ലിക്കുഴി 314 ൽ ഇന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡിൻ്റെ സമീപത്ത് ഉള്ള റബ്ബർ തോട്ടത്തിൽ നിന്നും മരം വീണ് വൈദ്യുതി ലൈൻ കമ്പികൾ...

NEWS13 hours ago

ക്വാറൻ്റയിൻ സെന്ററിലേക്ക് ആവശ്യമുള്ള വസ്തുക്കൾ സംഭാവന നൽകി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി.

കോതമംഗലം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായി രണ്ടാമതായി ഗവൺമെൻ്റ് ഹൈസ്‌കൂളിൽ ആരംഭിക്കുന്ന കോവിഡ് രോഗികൾക്കായുള്ള ക്വാറൻ്റയിൻ സെന്ററിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി...

CHUTTUVATTOM13 hours ago

സഹായ സാന്ത്വന ചിറകു വിരിച്ച് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി.

കോതമംഗലം : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെയും കോതമംഗലം ധർമ്മഗിരി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയുടെ...

CHUTTUVATTOM22 hours ago

കനത്ത മഴയെ തുടർന്ന് ജവഹർ കോളനിവാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

കോതമംഗലം: കനത്ത മഴയെ തുടർന്ന് ജവഹർ കോളനി വെള്ളത്തിൽ ,കോളനി നിവാസികളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. കോതമംഗലം നഗരസഭയിലെ ഒന്നാം വാർഡിലെ ജവഹർ കോളനിയിലാണ് വെള്ളം കയറിയത്...

NEWS1 day ago

നൂറ്റിയൊന്ന് കോവിഡ് രോഗികളുമായി കവളങ്ങാട് മേഖല; എറണാകുളം ജില്ലയിൽ ഇന്ന് 3744 പേർക്ക് രോഗം.

എറണാകുളം : കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. കഴിഞ്ഞ...

CHUTTUVATTOM1 day ago

റെഡ് ക്രോസ് പൾസ് ഓക്സിമീറ്റർ കൈമാറി.

കോതമംഗലം: റെഡ് ക്രോസ് കോതമംഗലം താലൂക്ക് ബ്രാഞ്ച് പിണ്ടി മന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പെയ്ൻ ആൻറ് പാലിയേറ്റിവിലേക്ക് പൾസ് ഓക്സി മീറററുകൾ ഗ്ലൂക്കോമീറ്റർ എന്നിവ കൈമാറി. റെഡ്...

NEWS1 day ago

കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു : ആന്റണി ജോൺ MLA

കോതമംഗലം : കോവിഡ് 19 പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിലെ കോവിഡ് ബാധിച്ചവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. പതിനാറ്...

CHUTTUVATTOM2 days ago

പീസ് വാലിയുടെയും സോപ്മയുടെയും പ്രവർത്തനം മാതൃകപരം: എം.എൽ.എ

പെരുമ്പാവൂർ : കോവിഡ് സമയത്ത് പീസ് വാലിയും സോപ്മയും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. വെങ്ങോല പഞ്ചായത്തിന്റെ കീഴിൽ തണ്ടേക്കാട് ജമാ അത് ഹയർ...

NEWS2 days ago

കോതമംഗലം താലൂക്ക് മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി.

കോതമംഗലം : എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി കോതമംഗലം താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ്...

CHUTTUVATTOM2 days ago

കൂവപ്പടിയിൽ ഡോമിസിലറി കെയർ സെന്ററിന് തുടക്കമായി.

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിൽ കോവിഡ് ബാധിതർക്കായി ഒരുക്കുന്ന ഡോമിസിലറി കെയർ സെന്ററിന് തുടക്കമായി. 30 കിടക്കകളോടെ സജ്ജികരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു....

CRIME2 days ago

വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.

കോതമംഗലം: വടാട്ടുപാറയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം...

Trending

error: Content is protected !!