ACCIDENT
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.

കോതമംഗലം : നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്; ഇന്ന് പുലർച്ചെ തങ്കളത്താണ് സംഭവം.
ഓമ്നി വാൻ ഓടിച്ചിരുന്ന തൃക്കരിയൂർ സ്വദേശി ബേസിലിനാണ് ഗുരുതരമായി പരിക്കേറ്റത്. ബേസിലിനെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോതമംഗലം ഭാഗത്തു നിന്നു പെരുമ്പാവൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓമ്നി വാൻ തങ്കളത്ത് നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാനിൻ്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. കോതമംഗലം പോലീസ്സ് അപകടസ്ഥലം സന്ദർശിച്ച് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ACCIDENT
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. രാവിലെ 8.30 ന് കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയിൽ ബെന്നി ഓമന ദമ്പതികളുടെ മകൻ ഡെനീഷ് (24) ആണ് മരണപ്പെട്ടത്. ജോലി സ്ഥലത്തേക്ക് ബന്ധുവായ യുവാവിനൊപ്പമാണ് ഡെനീഷ് പോയത് വാളറ മൂന്നു കലുങ്ക് ഭാഗത്ത് വച്ചാണ് അപകടം നടന്നത് തൽക്ഷണം ഡെനീഷ് മരണമടഞ്ഞു.കൂടെ ഉണ്ടായിരുന്നയാൾക്ക് ഗുരുതരമായ പരുക്കുകളോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡെനീഷിൻ്റെ മൃതദേഹം കോതമംഗലം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ മൂന്ന് മണിക്ക് സംസ്കരിക്കും.
ACCIDENT
കാർ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ തട്ടിയ ശേഷം കടയ്ക്ക് മുന്നിലെ സ്ലാബിൽ കുരുങ്ങി.

കവളങ്ങാട്: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറാതിരുന്നത് മുൻ ചക്രം കടക്കു മുന്നിലെ സ്ലാബിൽ കുടുങ്ങിയത് മൂലം. നിരവധി പേരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെ കവളങ്ങാട് കവലക്ക് സമീപം രിഫായി ജുമാ മസ്ജിദ് പള്ളിക്കു സമീപത്തെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ സ്വകാര്യ വ്യക്തിയുടെ മതിലിൽ തട്ടിയ ശേഷം കടയ്ക്ക് മുന്നിലെ സ്ലാബിൽ കുരുങ്ങി ഇടിച്ച് നിൽക്കുകയായിരുന്നു. കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിൽ കവളങ്ങാട് പ്രദേശത്ത് അപകടം തുടർക്കഥയാണ്. നെടുങ്കണ്ടം സ്വദേശി തൂമ്പിൽ വീട്ടിൽ ജോഷി അബ്രഹാം ഓടിച്ചിരുന്ന കാറാണ് അപകടത്തിലായത്നേ. നെര്യമംഗലം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് എതിർദിശയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചത്.കടയിൽ ആളുകൾ ഉണ്ടായിരുന്നു. ഉടൻ തന്നെ സാരമായി പരിക്കേറ്റ ജോഷിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊന്നുകൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ACCIDENT
നേര്യമംഗലത്ത് ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ചു.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം – നേര്യമംഗലം റൂട്ടിൽ തലക്കോട് വില്ലാൻ ചിറയിൽ സ്വകാര്യ ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് വ്യാഴാഴ്ച്ച ഉച്ചക്കഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം. തൊടുപുഴ – കബ്ലികണ്ടം റൂട്ടിലോടുന്ന സെന്റ് മേരീസ് ബസും തൊടുപുഴ – അടിമാലി റൂട്ടിലോടുന്ന പി എൻ എസ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സെന്റ് മേരീസ് ബസ് ടാങ്കർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം സംഭവിച്ചത്. പി എൻ എസ് ബസ് ടാങ്കർ ലോറിയിലിടിച്ചു നിന്നു. ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾമാറ്റി. ബസുകളിൽ സഞ്ചരിച്ച ഏതാനും പേർക്ക് പരുക്കേറ്റു.
ചിത്രം : വില്ലാൻ ചിറയിൽ ടാങ്കർ ലോറിയും ബസുകളും കൂട്ടിയിടിച്ചുണ്ടായ അപകടം
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS13 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT15 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്മ്മനിയിലെ തടാകത്തില് മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
-
CRIME6 days ago
നെല്ലിമറ്റത്ത് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.
