സബ് സ്‌റ്റേഷനിലേക്ക് 90 ടൺ ഭാരമുള്ള ട്രാൻസ്‌ഫോർമറുമായി വന്നത് 74 ടയറുകളുള്ള ഭീമൻ വണ്ടി


കോതമംഗലം : വർദ്ധിച്ചുവരുന്ന വൈദ്യുതിയുടെ ആവശ്യം നിറവേറ്റുന്നതിനായി കോതമംഗലം സബ്‌സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പുതിയതായി കൊണ്ടുവന്ന ട്രാൻസ്‌ഫോർമറും , വന്ന വാഹനവും കൗതുക കാഴ്ചയായി. സബ്‌സ്റ്റേഷൻ 220 കെ വി ശേഷിയിലേക്ക് ഉയർത്തുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ ട്രാൻസ്‌ഫോർമർ എത്തിച്ചിരിക്കുന്നത്. അടുത്ത വർഷത്തോടുകൂടി പണിപൂർത്തീകരിക്കുവാനുള്ള പരിശ്രമത്തിലാണ് വൈദ്യുതി ബോർഡ്.

വെള്ളിയാഴ്ച്ച അങ്കമാലി ടെൽക്കിൽ നിന്നും ട്രാൻസ്‌ഫോർമറുമായി യാത്രതിരിച്ച ഭീമൻ ട്രൈലെർ ഇന്ന് വെളുപ്പിനാണ് കോതമംഗലം സബ്‌സ്റ്റേഷനിൽ എത്തിയത്. പണികളുടെ കരാർ എടുത്തിരിക്കുന്ന സീമെൻസ് കമ്പനിയുടെ 20 ഓളം ജീവനക്കാരുടെ പരിശ്രമഫലമാണ് അപകടങ്ങളൊന്നും കൂടാതെ 100 MVA ശേഷിയും 90 ടൺ ഭാരവുമുള്ള ട്രാസ്‌ഫോർമർ എത്തിക്കുവാൻ സാധിച്ചത്. രാത്രി മാത്രം സഞ്ചരിക്കുമ്പോൾ വരുന്ന വഴികളിലെ വൈദ്യുതി പ്രസരണം നിർത്തി വെച്ചും ഗതാഗതം നിയന്ത്രിച്ചുമുള്ള ശ്രമകരമായ പ്രവർത്തനം നടത്തിയാണ് 74 ടയറുകൾ ഉള്ള ഭീമൻ വോൾവോ ട്രൈലെർ കോതമംഗലത്തു എത്തിയത്.

Leave a Reply