EDITORS CHOICE
ദൈവത്തിന്റെ തീർത്ഥാടകന് 100 വയസ്; നൂറിന്റെ നിറവിൽ കോതമംഗലത്തിന്റെ സ്വന്തം സാധു.

കോതമംഗലം : നൂറിന്റെ നിറവിലാണ് ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ആത്മീയ ചിന്തകനായ സാധു ഇട്ടിയവിര.എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ കൂടിയാണ് കോതമംഗലത്തിന്റെ സ്വന്തം സാധു. ദൈവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന, എളിമ മാത്രം കൈമുതലായുള്ള ഒരു വയോധികൻ. എളിമയുള്ള ജീവിതം നയിക്കുന്നതുകൊണ്ടാകാം സാധു എന്നാ പേര് അദ്ദേഹത്തിന് ലഭിച്ചത്. മാർച്ച് 18 ന് 100 വയസ് പിന്നിടുമ്പോഴും നല്ല ഉപദേശങ്ങൾ നൽകി ആയിരങ്ങളെ ദൈവത്തിന്റെ വഴിയിലേക്ക് അടുപ്പിക്കുകയാണ് ഈ ദാസൻ. പതിനായിരക്കണക്കിന് വേദികളിൽ ദൈവത്തിന്റെ ശക്തിയും, സ്നേഹവും എന്താണെന്നു പഠിപ്പിച്ച സാധു ഇട്ടിയവിര എന്നാ മനുഷ്യ സ്നേഹി ഇക്കാലമത്രെയും സമൂഹത്തിന് പകർന്നു നൽകിയ പാഠങ്ങൾ വളരെ വലുതാണ്. 100 ന്റെ നിറവിലും ദൈവത്തിന്റെ വീനിത വിധേയനായി കഴിയുകയാണിദ്ദേഹം.
ലോകം കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകയും, അഗതി കളുടെ അമ്മയുമായ മദർ തെരേസക്ക് ശേഷം, മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്സർ അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തി കൂടിയാണ് സാധു ഇട്ടിയവിര.അത് തന്നെയാണ് ഈ വ്യകതിത്വത്തെ വേറിട്ടതാക്കുന്നതും.1981 ൽ ആണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിക്കുന്നത്. ഏകദേശം 150ഓളം പുസ്തകങ്ങളുടെ രചയിതാവ്. അതിൽ തന്നെ മലയാളവും, ഇംഗ്ലീഷും ഉൾപെടും. നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.1983ൽ അൽബേറിയൻ അന്തർദേശീയ അവാർഡും ലഭിച്ചു. 97ൽ ദർശന അവാർഡും, 98ൽ മങ്കുഴിക്കരി അവാർഡും 2005ൽ ബിഷപ് വയലിൽ അവാർഡും നേടി ശ്രെദ്ധയനായി .
ഇന്ത്യയിലും, വിദേശത്തുമായി ദൈവ വചന പ്രഘോഷണത്തിനായി നിരവധി തവണ ചുറ്റി സഞ്ചരിച്ചു. 1960 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി ‘പിതാവും പുത്രനും’ മാത്രം 80000 കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. ഇത് പത്തോളം ഇന്‍ഡ്യന്‍ – വിദേശ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയെന്നതും ശ്രദ്ധ യര്‍ഹിക്കുന്നു. സമാഹരിക്കപ്പെടാത്തതായി അദ്ദേഹത്തിന്റെ 7000ൽ പരം ലേഖനങ്ങളെങ്കിലും ഇനിയുമുണ്ടാകും. കോട്ടയം ജില്ലയിലെ
പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും 5 മത്തെ മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം. സാധുവിന്റെ കുടുംബജീവിതം തുടങ്ങിയത് 1978 ല്‍ തന്റെ 56-ാം വയസിലാണ്.
തിരുവല്ല മണലേല്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകള്‍ ലാലിയാണ് ഭാര്യ. ഏക മകന് ജിജോ ഹൈസ്കൂള്‍ അദ്ധ്യാപകനാണ്. ജിജോയുടെ ഭാര്യ ജെയ്സി, ചെറുമകള്‍ എമ്മ, ഇവരെ കൂടാതെ തന്റെ വളര്‍ത്തുമൃഗങ്ങളും 10 ഏക്കര്‍ ജൈവ കൃഷിയിടവും എല്ലാംകൂടി ചേർന്നതാണ് സാധുവിന്റെ കോതമംഗലം ഇരമല്ലൂരിലെ കുടുംബ മെന്ന സ്വർഗം . 100 ന്റെ നിറവിലും പ്രാർത്ഥനയും, എഴുത്തുമായി തന്റെ ലാളിത്യം നിറഞ്ഞ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് എളിമയുടെയും, നന്മയുടെയും ഈ സാരോപദേശകൻ.
EDITORS CHOICE
മറിയാമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു, എൽദോസൂട്ടൻ തങ്കകുടമായി.

കൊച്ചി : അവസാനം മറിയാമ്മച്ചിടെ പ്രാർത്ഥന ദൈവം കേട്ടു.കൊച്ചു മകൻ എൽദോസ് പോൾ മെഡലുമായി വരുന്നത് നോക്കി പാലക്കമറ്റത്തെ വീട്ടിൽ വഴിക്കണ്ണുമായി നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് മാസം ഒന്നാകാറായി. കഴിഞ്ഞ മാസം ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോയതാണ്. അന്ന് മുതൽ പ്രാർത്ഥനയിലാണ് മറിയാമ്മ. ആ പ്രാർത്ഥന കോമൺ വെൽത്ത് ഗെയിംസിൽ ദൈവം കേട്ടു. നാലാം വയസില്‍ ആണ് എൽദോസിന്റെ അമ്മ മരിക്കുന്നത്.അന്ന് മുതൽ എൽദോസിനെ കണ്ണിൽ എണ്ണ ഒഴിച്ച് നോക്കി വളർത്തിയത് ഈ മുത്തശ്ശി ആണ്. അവന്റെ അമ്മ പോയെ പിന്നെ ഞാനാണ് അവനെ വളര്‍ത്തിയത്; തൊണ്ടയിടറി, കണ്ണ് നിറഞ്ഞണ് എല്‍ദോസ് പോളിന്റെ മുത്തശ്ശി ഇത് പറഞ്ഞത്.
എൽദോസിനും, അത്രക്ക് ജീവനാണ് മുത്തശ്ശിയെ. ട്രിപ്പിൾ ജമ്പിലെ സ്വർണ്ണ വേട്ടക്ക് ശേഷം ആദ്യം നാട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞതും മുത്തശ്ശിയോട്. കൊച്ചു മകന് ഫോണിലൂടെ മുത്തശ്ശിയുടെ വക സ്നേഹ മുത്തം. നാട്ടിൽ വന്നിട്ട് വേണം കൊച്ചു മകന്റെ മെഡൽ നേരിട്ട് കണ്ട് കെട്ടിപിടിച്ചു സ്നേഹ ചുംബനം വീണ്ടും കൊടുക്കുവാൻ. കാത്തിരിക്കുകയാണ് 80 വയസ് പിന്നിട്ട മറിയാമ്മ പാലക്കാമാറ്റത്തെ കൊച്ചു തോട്ടത്തിൽ വീട്ടിൽ ആനന്ദ കണ്ണീരും, പ്രാർത്ഥനയുമായി.
EDITORS CHOICE
കോമൺവെൽത്ത് ഗെയിംസ് പ്രൊഫ. പി.ഐ ബാബു ഇന്ത്യൻ ടീം മാനേജർ.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ മാനേജർ. ഇംഗ്ലണ്ടിലെ ബർമിങാമിൽ വ്യാഴാഴ്ച (28/07/22) ആരംഭി ക്കുന്ന കോമൺവെൽത്ത് ഗെ യിംസിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായിട്ടാണ് നിയമനം. അത്ലറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി, കേരള അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി, കേരള ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്ര സിഡന്റ് തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. 2013 ലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള ജി. വി. രാജ സ്പോർട്സ് അവാർഡ് അടക്കം നേടിയ കായിക പരിശീലകനാണ് പ്രൊഫ. ബാബു.
കോതമംഗലം എം.എ. സ്പോർട്സ് അക്കാദമിയിലെ പരിശീലകനു മാണ്. കോതമംഗലം പാറേക്കര കുടുംബാംഗമാണ്.എം. എ കോളേജിൽനിന്നുള്ള കായികതാരങ്ങളായ എൽദോ സ് പോൾ, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ തുട ങ്ങിയവർ കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ കായിക താരമെന്ന നേട്ടത്തിനുടമയാണ് എം എ കോളേജിന്റെ മുൻ താരമായ എൽദോസ്.
EDITORS CHOICE
ഉലഹനായകന്റെ ചിത്രം വെള്ളത്തിനു മുകളിൽ തീർത്ത് ഡാവിഞ്ചി സുരേഷ്.

മൂന്നാർ : എന്നും വിസ്മയങ്ങൾ തീർക്കുന്ന പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ഇത്തവണ വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമലഹാസൻ ചിത്രം തീർത്തിരിക്കുകയാണ്.
നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന സുരേഷിൻ്റെ എൺപത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റിൽ പിറന്നത്.
കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ് ഉലകനായകൻ കമലഹാസന്റെ ചിത്രം ചെയ്യാനായി സുരേഷ് ഉപയോഗിച്ചത്.
മൂന്നാറിലെ വൈബ് റിസോർട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വീമ്മിംഗ് പൂളിൽ രണ്ടു ദിവസം സമയമെടുത്ത് അൻപതടി നീളവും 30അടി വീതിയിലും ഈ ചിത്രം നിർമ്മിച്ചത് കണ്ടൻ്റ് ക്രിയേട്ടേഴ്സ് ഓഫ് കേരള എന്ന യൂട്ടൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന് മുകളിൽ വലിയ ഈ ചിത്രം സാധ്യമാക്കിയത്. തറയിലും, പറമ്പിലും, പാടത്തും, സ്റ്റേഡിയം ഗ്രൗണ്ടിലും,ഇൻഡോർ സ്റ്റേഡിയം ഫ്ലോറൂം ഒക്കെ ക്യാൻവാസാക്കി വലിയ ചിത്രങ്ങൾ നിരവധി തവണ ഡാവിഞ്ചി വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിങ് പൂൾ ക്യാൻവാസ് ആക്കുന്നത് ആദ്യമായാണ്.
ഡാവിഞ്ചി സുരേഷിനെ കൂടാതെ മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത് സന്ദീപ് എന്നിവർ സഹായികളായി ഉണ്ടായിരുന്നു. ജിജോയും ലിജോയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. കണ്ടന്റ് ക്രീയറ്റസ് ഓഫ് കേരള (
സി സി ഒ കെ )ചെയർമാൻ റോബിൻ സി എൻ,വൈബ് റിസോർട്ട് ജനറൽ മാനേജർ വിമൽ റോയ്, അസ്സി. ജനറൽ മാനേജർ ബേസിൽ എന്നിവരുടെ സഹായത്തോടെയാണ് മൂന്നാറിൽ സുരേഷിൻ്റെ എൺപതഞ്ചാമതെ മീഡിയം പിറന്നത്.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
CRIME1 week ago
മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
-
NEWS6 days ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CHUTTUVATTOM1 week ago
റെഡ് അലർട്ട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
-
CRIME4 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS18 hours ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
