Connect with us

NEWS

കോതമംഗലത്തെ വിവാദ വ്യവസായി റോയി തണ്ണിക്കോട്ടിലിൻ്റെ വീട്ടിലും ഓഫീസിലും റെയ്ഡ്.

Published

on

കോതമംഗലം : വ്യവസായി റോയി കുര്യന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. രാവിലെ 8.30 മുതലാണ് റെയ്ഡ് ആരംഭിച്ചത്. രാവിലെ 8.30 ന് എത്തിയ ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തുകയും, പിന്നീട് റോയിയുടെ ഉടമസ്ഥതയിലുള്ള കോതമംഗലം ടൗണിലെ ചിട്ടിക്കമ്പനിയിലും പരിശോധന നടത്തുകയായിരുന്നു. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.


NEWS

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളം ജില്ലയിൽ; 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Published

on

എറണാകുളം : ജില്ലയിൽ ഇന്ന് 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോതമംഗലം താലൂക്കില്‍ അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ 126 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. പൈങ്ങോട്ടൂരില്‍ 81 പേര്‍ക്ക് പോസിറ്റീവായി.

കേരളത്തില്‍ 51,739 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 2152, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 6946
• ഉറവിടമറിയാത്തവർ- 2719
• ആരോഗ്യ പ്രവർത്തകർ – 43
• ഇന്ന് 12102 പേർ രോഗ മുക്തി നേടി.

• ഇന്ന് 7436 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 10507 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 54149 ആണ്.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 48286 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 17288 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 10781 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2731 ആദ്യ ഡോസും, 5417 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 8528 ഡോസും, 2252 ഡോസ് കോവാക്സിനും 1 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവർത്തകർക്കും, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 2633 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 54723 ഡോസ് മുൻകരുതൽ ഡോസ് നൽകി ജില്ലയിൽ ഇതുവരെ 5801760 ഡോസ് വാക്സിനാണ് നൽകിയത്. 3187197 ആദ്യ ഡോസ് വാക്സിനും, 2559840 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 5114765 ഡോസ് കോവിഷീൽഡും, 670360 ഡോസ് കോവാക്സിനും, 16635 ഡോസ് സുപ്ട്നിക് വാക്സിനുമാണ്. 94845 കുട്ടികളാണ് ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത് .ഇന്ന് 100 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 77 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3727 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368702


Continue Reading

NEWS

രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ ആദരിച്ചു.

Published

on

കോതമംഗലം :രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ ശിവൻ ഉപഹാരം അൽ ഫാസ് ബാബുവിന് കൈമാറി. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാർ, സി പി ഐ നെല്ലിക്കുഴിലോക്കൽ സെക്രട്ടറി പി എം അബ്ദുൾ സലാം , കൃഷി അസിസ്റ്റന്റ് റ്റി റഷീദ്, കിസാൻ സഭ പ്രാദേശിക സഭ പ്രസിഡന്റ് നൗഷാദ് പരുത്തിക്കാട്ട് കുടി, യൂസഫ് കാമ്പത്ത്, ഗഫൂർ കെ
എ എന്നിവർ പങ്കെടുത്തു.

നെല്ലിക്കുഴി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ കുറ്റിലഞ്ഞി പുതുപ്പാലം ഓലിപ്പാറ ഒ എച്ച് ബാബു ( കൃഷി ഓഫീസർ ) വിന്റെയും സൽമത്തിന്റെയും മകനാണ് അൽഫാസ് ബാബു. സഹോദരങ്ങൾ: അജ്മൽ , അൽ ഫിയ.

2020ഫെബ്രുവരി 22ന് മേതല ഹൈ ലെവൽ കനാലിന്റെ ഭാഗമായ കുറ്റിലഞ്ഞി പാലത്തിനു സമീപം ശക്‌തമായ ഒഴുക്കുള്ള ഭാഗത്ത് കുറ്റിലഞ്ഞി പുതീക്കപ്പറമ്പിൽ ഹസൈനാരിന്റെ മകൻ ഇബ്രാഹിം ബാദുഷ കാൽ തെന്നിവീണു. ബഹളം കേട്ട് ഓടിയെത്തിയ അൽ ഫാസ് ബാബു മടിച്ചു നിൽക്കാതെ കനാലിൽ ചാടി ഇബ്രാഹിം ബാദുഷയെ സാഹസികമായി രക്ഷിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും 10 വയസ് മാത്രം പ്രായവുമുണ്ടായിരുന്ന അൽ ഫാസ് ബാബു ശക്തമായ അടിയൊഴുക്കുള്ള കനാലിൽ ചാടി തന്നേക്കാൾ ഒരു വയസ് പ്രായകൂടുതലുള്ള ഇബ്രാഹിം ബാദുഷയെ രക്ഷിക്കുകയായിരുന്നു.
തന്റെ സുഹൃത്തായ ഇബ്രാഹിം ബാദുഷയെ രക്ഷിക്കാൻ മുതിർന്നവർ പോലും അമ്പരന്നു നോക്കി നിൽക്കെ
ധൈര്യത്തോടെ അൽ ഫാസ് ബാബു തന്നെ ക്കുറിച്ച് പോലും ചിന്തിക്കാതെ ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ചതാണ് രാഷ്ട്ര പതിയുടെ ജീവൻ രക്ഷാ പുരസ്കാരത്തിന് അർഹനാക്കിയത്.


Continue Reading

NEWS

കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജല ജീവൻ മിഷൻ പദ്ധതികൾക്ക് അംഗീകാരമായി : ആന്റണി ജോൺ MLA

Published

on

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജലവൻ മിഷൻ രണ്ടാം ഘട്ട പദ്ധതികൾക്ക് അംഗീകാരമായതായി ആന്റണി ജോൺ MLA അറിയിച്ചു.
കീരംപാറ പഞ്ചായത്ത് – 26 കോടി
കവളങ്ങാട് പഞ്ചായത്ത് – 35 കോടി
നെല്ലിക്കുഴി പഞ്ചായത്തും – കോതമംഗലം മുൻസിപ്പാലിറ്റിയും ചേർന്നുള്ള മൾട്ടി വില്ലേജ് പദ്ധതി – 90 കോടി
പല്ലാരിമംഗലം പഞ്ചായത്ത് – 39 കോടി
കോട്ടപ്പടി പഞ്ചായത്ത് – 10 കോടി
എന്നിങ്ങിനെ വിവിധ കുടിവെള്ള പദ്ധതികൾക്കാണ് 200 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായത്.
പദ്ധതിയുട ഭാഗമായി

കീരംപാറ പഞ്ചായത്തിൽ പുതിയ കിണറും , പുതിയ ട്രീറ്റ്മെന്റ് പ്ലാന്റും, പുതിയ ടാങ്കുകളും സ്ഥാപിക്കും. കേടായ പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതോടൊപ്പം, കൂടുതൽ ദൂരത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 2265 പുതിയ വാട്ടർ കണക്ഷനുകൾ നല്കും .

കവളങ്ങാട് പഞ്ചായത്തിൽ നിലവിലുള്ള 32 ലക്ഷം ലിറ്റർ ശുദ്ധജലം പ്രതിദിനം ഉത്പാദിപ്പിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിനൊപ്പം 35.5 ലക്ഷം ലിറ്റർ ശുദ്ധജലം പ്രതിദിനം ഉല്പാദിപ്പിക്കുന്ന പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് കൂടി സ്ഥാപിക്കും. നിലവിലുള്ള കിണർ പുനരുദ്ധീകരിക്കുന്നതോടൊപ്പം തന്നെ പുതുതായി രണ്ട് ടാങ്കുകൾ സ്ഥാപിക്കും. കേടായ പൈപ്പ്ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന തോടൊപ്പം പുതിയ പൈപ്പ് ലൈനുകൾ നീട്ടി സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി ഇവിടെ 4287 പുതിയ വാട്ടർ കണക്ഷൻ നല്കും .

നെല്ലിക്കുഴി പഞ്ചായത്തിനും – കോതമംഗലം മുൻസിപ്പാലിറ്റിക്കും വേണ്ടി നടപ്പിലാക്കുന്ന മൾട്ടി വില്ലേജ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കീരംപാറയിൽ നിർമ്മിക്കുന്ന പുതിയ കിണറിൽ നിന്നും 13 കിലോമീറ്റർ ദൂരം വെള്ളം പമ്പ് ചെയ്ത് കൊണ്ട് വന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള പ്ലാന്റിനോടൊപ്പം പുതിയ പ്ലാന്റ് സ്ഥാപിക്കും, ഇവിടെ നിന്നും നാല് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പുതിയ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കും. കേടായ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ചും , പുതിയ പൈപ്പ് ലൈനുകൾ നീട്ടി സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 8300 പുതിയ കണക്ഷൻ നല്കും .

പല്ലാരിമംഗലം പഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി നിലവിൽ പോത്താനിക്കാട് ഉള്ള പ്ലാന്റിനോടൊപ്പം പുതിയ പ്ലാന്റ് നിർമ്മിക്കും. പുതിയ കിണറും പുതിയ മോട്ടോർ പമ്പ് സെറ്റും, പുതിയ വാട്ടർ ടാങ്കും സ്ഥാപിക്കും. കേടായ പൈപ്പ് ലൈൻ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതോടൊപ്പം, പുതിയ പൈപ്പ് ലൈൻ നീട്ടി സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇവിടെ 3500 പുതിയ കണക്ഷൻ ലഭ്യമാക്കും

കോട്ടപ്പടി പഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി പുതുതായി ടാങ്കുകൾ സ്ഥാപിക്കും. പുതിയ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കും, കേടായ പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതോടൊപ്പം പുതിയ പൈപ്പ് ലൈനുകൾ നീട്ടി സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
2548 പുതിയ കണക്ഷനുകൾ പദ്ധതിയുടെ ഭാഗമായി പുതുതായി ഇവിടെ ലഭ്യ മാക്കും.

മേൽ പറഞ്ഞ പദ്ധതികൾക്കായി 200 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും MLA പറഞ്ഞു.


Continue Reading

Recent Updates

CRIME2 hours ago

രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാളി പോലീസ് പിടിയിൽ.

മൂവാറ്റുപുഴ :രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാൾ സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുളവൂർ തച്ചോടത്തുംപടി ഭാഗത്ത്‌ വാടകക്ക് താമസിച്ചുവരുന്ന ബംഗാൾ മുർഷിദാബ്ബാദ് ഫരീദ്പൂർ സ്വദേശി ഖുസിദുൽ...

NEWS3 hours ago

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളം ജില്ലയിൽ; 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോതമംഗലം താലൂക്കില്‍ അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ 126 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു....

NEWS4 hours ago

രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ ആദരിച്ചു.

കോതമംഗലം :രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ...

NEWS5 hours ago

കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജല ജീവൻ മിഷൻ പദ്ധതികൾക്ക് അംഗീകാരമായി : ആന്റണി ജോൺ MLA

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജലവൻ മിഷൻ രണ്ടാം ഘട്ട പദ്ധതികൾക്ക് അംഗീകാരമായതായി ആന്റണി ജോൺ MLA അറിയിച്ചു. കീരംപാറ പഞ്ചായത്ത് –...

NEWS9 hours ago

ഡിസ്ട്രിക്റ്റ് ഇൻഫ്രാ സ്ട്രക്ചർ കോ – ഓർഡിനേഷൻ കമ്മിറ്റി അവലോകന യോഗം കോതമംഗലത്ത് ചേർന്നു.

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാ സ്ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ അവലോകന യോഗം...

CHUTTUVATTOM1 day ago

റോഡ് സൈഡിലെ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണം: പി.ഡി.പി.

കോതമംഗലം : നെല്ലിക്കുഴി -314 റോഡിന്റെ തുടക്കത്തില്‍ റോഡ്സൈഡില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 23...

NEWS1 day ago

കോതമംഗലത്ത് കൂടുതൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീർറ്റ്മെന്റ് സെന്റെർ അനുവദിക്കണം: എഐവൈഎഫ്

കോതമംഗലം: കോതമംഗലത്ത് കോവീഡ് ഫസ്റ്റ് ലൈൻ ട്രിറ്റ്മെന്റ് സെന്റെർ അനുവധിക്കണമെന്ന് എഐവൈഎഫ് കോതമംഗലം നിയോജകമണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. താലൂക്കിൽ ദിനംപ്രതി നൂറ് കണക്കിനു കോവീഡ് രോഗികൾ...

CHUTTUVATTOM2 days ago

കോട്ടപ്പടിയിൽ ടൂറിസം ഡേ സെമിനാർ നടത്തി.

കോട്ടപ്പടി : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ ഐക്യുഎസിയുടെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. സ്കൂൾ മാനേജർ സിഎം ബേബി ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന്റെ...

NEWS2 days ago

വാരപ്പെട്ടി സി എച്ച് സി യിൽ 1.79 കോടി രൂപ മുടക്കി പുതിയ ഐസലേഷൻ സെന്റർ നിർമ്മിക്കും: ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ സെന്റർ നിർമ്മിക്കുമെന്ന്...

NEWS2 days ago

ടോറസ് അപകടം; മണിക്കൂറുകൾ നീണ്ട പരിശ്രമം, കോതമംഗലത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ വിടവാങ്ങൽ.

കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്....

CHUTTUVATTOM3 days ago

കോട്ടപ്പടിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ.

കോട്ടപ്പടി : തെക്കേക്കുന്ന് ഷെബിൻ പോളിന്റെ ഭാര്യ ജിൻഷാ (26)യെയാണ് തിങ്കളാഴ്ച്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജിൻഷയുടെയും ഷെബിന്റെയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷം ആകുന്നതേയുള്ളു....

ACCIDENT3 days ago

ചീയപ്പാറയ്ക്കു സമീപം ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു.

നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപാറയ്ക്ക് സമീപം ടോറസ് ലോറി അപകടത്തിൽ പെട്ടു. അടിമാലിയിൽ നിന്നും കോതമംലത്തിനു വരുകയായിരുന്ന KL 24 K...

CHUTTUVATTOM3 days ago

കോതമംഗലം നഗരത്തിന് സമീപം കുറുക്കൻ വണ്ടിയിടിച്ചു ചത്തു.

കോതമംഗലം: കോഴിപ്പിള്ളി ശോഭന സ്കൂൾ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി ഇന്ന് രാവിലെയാണ് കുറുക്കൻ ചത്ത് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വനം വകുപ്പിൽ വിവരം...

NEWS3 days ago

കോവിഡ് മരണാനന്തര ധനസഹായം: കോതമംഗലത്ത് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

എറണാകുളം : കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് ജില്ലാതല-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു....

EDITORS CHOICE3 days ago

രണ്ട് റെക്കോർഡ്സ് നേടി കോതമംഗലത്തെ സെബ വിസ്മയമാകുന്നു.

കെ എ സൈനുദ്ദീൻ കോതമംഗലം : എടുത്താൽ പൊങ്ങാത്ത പുരസ്കാരങ്ങൾ നേടി വിസ്മയം തീർത്ത് സെബ നെഹ്റ ബാലിക. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും എ പി...

Trending

error: Content is protected !!