രണ്ടു ലക്ഷം രുപവരെ സ്വര്‍ണ പണയ വായ്പ പണമായി നല്‍കാന്‍ അനുവദിക്കണം: ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍.


കോതമംഗംലം: രണ്ടു ലക്ഷം രുപവരെ സ്വര്‍ണ പണയ വായ്പ പണമായി നല്‍കാന്‍ അനുവദിക്കണമെന്ന് അല്ലെങ്കല്‍ സാധാരണക്കാരെ ബാധിക്കുമെന്നും ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി.എം. ജേക്കബ്ബ്.
ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ കോതമംഗലം താലൂക്ക് യൂണിറ്റ് വാര്‍ഷീക സമ്മേളനവും കുടുംബ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സജി മത്തായി അധ്യക്ഷത വഹിച്ചു. രോഗികള്‍ക്കുള്ള ധനസഹായ വിതരണം സംസ്ഥാന എക്‌സി: മെംപര്‍ ഇ.പി. ജോസ് നിര്‍വഹിച്ചു.

ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് സേവ്യര്‍, സെക്രട്ടറി എം.വി. ഗിരീഷ്, ജിമ്മി ജോര്‍ജ്, ജോര്‍ജ് ജോണ്‍, റോബിന്‍ സേവ്യര്‍, ബിജു താമരച്ചാലില്‍, എം.എ. ജോളി എന്നിവര്‍ പ്രസംഗിച്ചു തുടര്‍ന്ന് എസ്.എസ്എല്‍.സി – പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. താലൂക്ക് പ്രസിഡന്റായി സജി മത്തായി, സെക്രട്ടറി ബിജു താമരച്ചാലില്‍, ട്രഷറര്‍ തോമസ് സക്കറിയ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply