കേരള പ്രവാസി ഫെഡറേഷൻ കോതമംഗലം മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു


കോതമംഗലം: പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിക്കാനും  അവകാശങ്ങൾക്കായി നിരന്തരം സമരങ്ങൾ സംഘടിപ്പിക്കാനും കേരള പ്രവാസി ഫെഡറേഷന് കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും ഒട്ടനവധി അവകാശങ്ങൾ നേടിയെടുക്കാൻ പ്രവർത്തനം ശക്തമാക്കണമെന്നും ബാബു പോൾ എക്സ് .എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക അടിത്തറക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രവാസികൾക്ക്‌ അർഹതപ്പെട്ട അംഗീകാരം നാളിതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനയാത്ര നിരക്കു കുത്തനെ വർദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നതിനെതിരെ ശക്തമായ സമരം സംഘടിപ്പിച്ച കേരള പ്രവാസി ഫെഡറേഷൻ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റടുക്കേണ്ട സാഹചര്യമാണു നിലവിലുള്ള തെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാൻ കൂട്ടായ പ്രവർത്തനം ഊർജിതപ്പെടുത്തണമെന്നും ബാബു പോൾ പറഞ്ഞു. കേരള പ്രവാസി ഫെഡറേഷൻ കോതമംഗലം മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബാബു പോൾ.

സംഘാടക സമതി ചെയർമാൻ അഡ്വ.മാർട്ടിൻ സണ്ണി അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ.രാമചന്ദ്രൻ ,എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി എം.എസ് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ് ,കെ.പി.എഫ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.കെ രാജീവൻ, പി.എ സുബൈർ , ജില്ലാ പ്രസിഡന്റ് സി.എം ഇബ്രാഹിം കരീം, മുൻ ജില്ലാ സെക്രട്ടറി സീതി മുഹമ്മദ്, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം പി.എം ശിവൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമതി ചെയർമാൻ ഷക്കീർ ചുള്ളിക്കാട്ട് സ്വാഗതവും ട്രഷറാർ കെ.എ. സൈനുദ്ദീൻ നന്ദിയും പറഞ്ഞു. കേരള പ്രവാസി ഫെഡറേഷൻ കോതമംഗലം മണ്ഡലം കമ്മറ്റി ഭാരവാഹികളായി എം.കെ.രാമചന്ദ്രൻ ,അഡ്വ.മാർട്ടിൻ സണ്ണി, അഡ്വ.സി.കെ.ജോർജ് ,സീതി മുഹമ്മദ്, പി.എം ശിവൻ (രക്ഷാധികാരികൾ) , ഷക്കീർ ചുള്ളിക്കാട്ട് (പ്രസിഡന്റ്), കെ.എ യൂസഫ്, റിയാസ് റ്റി.എ (വൈസ് പ്രസിഡന്റുമാർ), കെ.എ. സൈനുദ്ദീൻ (സെക്രട്ടറി) ,ബേസിൽ എം എൽദോസ് ,യു.എം ഉസ്മാൻ ,ദീപു കൃഷ്ണൻ, താജുദ്ദീൻ എസ്.എ, പി.എം അബ്ദുൾ ഖാദർ ,ടി.എസ് സലിം ,വി.എ സുധീർ (കമ്മറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply