EDITORS CHOICE
അമേരിക്കയിലെ ഭക്ഷണ പ്രേമികളുടെ മനസ്സ് കീഴടക്കി കോതമംഗലം സ്വദേശി; പാചക കലയിൽ പുലി, കരവിരുതിലാകട്ടെ പു പുലിയും.

കോതമംഗലം : ഭക്ഷണത്തോടും, പാചക കലയോടുമുള്ള ഇഷ്ട്ടം കൂടിയിട്ടാണ് എം. എ. കോളേജിലെ പ്രീ ഡിഗ്രി പഠനത്തിന് ശേഷം പോത്താനിക്കാട് വെട്ടുകല്ല്മാക്കൽ സജിമോൻ വി വാസു ബാംഗ്ലൂർക്ക് വണ്ടി കയറുന്നത്. ലക്ഷ്യം പാചക കലയിൽ അഗ്രഗണ്യൻ ആകുക എന്നതും. ബാംഗ്ലൂരിൽ ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി 93 ൽ എറണാകുളത്ത് താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ജോലിക്ക് കയറി.അതിന് ശേഷം 96ൽ സജിമോൻ അമേരിക്കയിലേക്ക് പറന്നു. ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിൽ ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട ഷെഫ് ആണ് സജിമോൻ. പുതിയ പുതിയ പാചക പരീക്ഷണങ്ങൾ, വൈവിധ്യ മാർന്ന രുചികൂട്ടുകൾ എല്ലാം പരീക്ഷിച്ചു അവിടുത്തെ ജനമനസുകൾ കീഴടക്കുകയാണ് ഈ അമേരിക്കൻ മലയാളി.
പാചക കലയിൽ മാത്രം ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ കഴിവുകൾ പഴവര്‍ഗങ്ങളിലും, പച്ചക്കറികളിലും, ചീസിലും, ഐസിലും, ചോക്ലേറ്റ് കളിലും എല്ലാം കൊത്തുപണികൾ നടത്തി ജീവൻ തുടിക്കുന്ന നയന മനോഹരങ്ങളായ രൂപങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഒരു ശില്പികൂടിയാണിദ്ദേഹം. തണ്ണിമത്തൻ കൊണ്ടും, മത്തങ്ങാ കൊണ്ടും ഐസ് കൊണ്ടും, വിവിധ പച്ചക്കറികൾ കൊണ്ടും മയിൽ, നായകുട്ടി, തുടങ്ങി വിവിധ ഇനം പക്ഷി മൃഗതികളുടെയും, മോഹൻലാലിന്റെയും, യേശുദേവന്റെയും, മാതാവിന്റെയും എല്ലാം ജീവസുറ്റ മിഴിവാർന്ന ചിത്രങ്ങൾ ഒരുക്കി ആരേയും അതിശയിപ്പിക്കുകയാണ് ഈ കലാകാരൻ.
ന്യൂ യോർക്കിലെ വലിയ വലിയ ആഘോഷങ്ങളിൽ സജിമോന്റെ കരവിരുതിൽ പിറവിയെടുത്ത അലങ്കാര വസ്തുക്കൾ അഭിഭാജ്യ ഘടകമായി മാറിയിരിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ടായിരിക്കണം അമേരിക്കയിലെ ഷെഫ് മാരുടെ സംഘടനയായ എ സി എഫ് (american culinary federation) നടത്തിയ ഇന്റർനാഷണൽ മത്സരത്തിൽ മികച്ച ഫല വർഗ കൊത്തു പണിക്കാരൻ എന്ന ബഹുമതി 3 തവണ ഗോൾഡ് മെഡൽ ഉൾപ്പെടെ ഇദ്ദേഹം കരസ്തമാക്കിയതും. ഈ ബഹുമതി നേടിയതുവഴി സജിമോന്‍ ഔട്ട്സ്റ്റാൻഡിങ് പെർഫോർമർ കാറ്റഗറിയിൽ ഒ വിസ ലഭിക്കുകയും, ആ വഴി ഇദ്ദേഹത്തിന് യു എസ് ഗ്രീൻ കാർഡ് സിറ്റിസൺ ഷിപ്പും ലഭിക്കുകയും ചെയിതു . അന്തർ ദേശീയ തലത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് കിട്ടുന്ന പ്രത്യേക വിസയാണ് ഒ വിസ അഥവാ ഔട്ട് സ്റ്റാന്റിംഗ് പെർഫോർമർ കാറ്റഗറി വിസ.
അമേരിക്കൻ സന്ദർശന വേളയിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ ഇദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞു ഇദ്ദേഹത്തെ സന്ദർശിക്കുകയും ഈ മലയാളി കലാകാരന്റെ പഴം – പച്ചക്കറി വർഗ്ഗങ്ങളിൽ ഉള്ള കരവിരുത് നേരിട്ട് കാണുകയും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. സ്കൂളിൽ പഠിക്കുന്ന വേളയിൽ കാർട്ടൂൺ, ചിത്ര രചന മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വരെ പോയി വിജയം നേടിയ സജിമോന്റെ പാതയിലൂടെ നിറക്കൂട്ടുകൾ ഒരുക്കി ചിത്ര രചനയിൽ തിളങ്ങാനാണ് മക്കളായ വിഷ്ണുവിന്റെയും, വൈഷ്ണവിന്റെയും ആഗ്രഹം. അമേരിക്കയിൽ നഴ്സയാ ഭാര്യ മായയും, മക്കളായ വിഷ്ണുവും, വൈഷ്ണവും അടങ്ങുന്നതാണ് അമേരിക്കൻ മലയാളിയായ ഈ കലാകാരന്റെ കുടുംബം.
EDITORS CHOICE
9697 സഞ്ചാരികള്‍, 51 ലക്ഷം രൂപ വരുമാനം കോതമംഗലം – മൂന്നാര്‍ ജംഗിള്‍ സഫാരി വൻ വിജയം.

കോതമംഗലം :ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും. കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്’ അത്ര പരിചിതമല്ലാത്ത ഈ വഴിയിലൂടെയുള്ള മൂന്നാര്‍ യാത്രയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞ് കെ.എസ്.ആര്.ടി.സി ആരംഭിച്ച ജംഗിള്‍ സഫാരി വിജയം .
ഇതുവരെ 197 ട്രിപ്പുകളിലായി 9697 പേരാണ് കെഎസ്.ആര്.ടി.സിയുടെ ജംഗിള്‍ സഫാരി ആസ്വദിച്ചത്. ഇതിലൂടെ 51,20,384 രൂപയാണ് കെ.എസ്.ആര്.ടി.സിയുടെ വരുമാനം. ഇതുവരെയുള്ള ഓപ്പറേഷൻ 45,200 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു. ഇതിനായി ഏകദേശം 12,800 ലിറ്റർ ഡീസല്‍ ഉപയോഗിച്ചു. ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളുമെല്ലാം കഴിച്ച് 25,20,129 രൂപയാണ് മെയ് മാസം വരെയുള്ള ലാഭം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 28 – നാണ് ജംഗിള്‍ സഫാരിക്ക് കോതമംഗലം ഡിപ്പോയില്‍ നിന്ന് ആരംഭം കുറിച്ചത്. ഒരു ബസില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് യാത്രികരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഒരു ദിവസം ഏഴ് ബസ്സുകള്‍ വരെ സഫാരി നടത്തിയിട്ടുണ്ട്.
കോതമംഗലത്ത് നിന്നും കെ.എസ്.ആര്.ടി.സി ബസ്സില്‍ യാത്ര ചെയ്ത് ഭൂതത്താന്കെട്ടില് എത്തുകയും ഭൂതത്താന്കെട്ടില് നിന്നും ബോട്ടിലൂടെ യാത്ര ചെയ്ത് തട്ടേക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ട് തട്ടേക്കാട് ഇറങ്ങുകയും, തട്ടേക്കാട് നിന്നും വീണ്ടും കെ.എസ്.ആര്.ടിസി ബസില്‍ യാത്ര തുടരുകയും ചെയ്യും. കുട്ടമ്പുഴ,മാമലക്കണ്ടം മാങ്കുളം, ആനക്കുളം,പെരുമ്പൻകുത്ത് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് പെരുമ്പൻകുത്തിന് സമീപമുളള ഒരു റിസോർട്ടിൽ ഉച്ചഭക്ഷണവും കഴിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക് യാത്ര തുടരും. ആദ്യം ബോട്ട് യാത്രയും ആനക്കുളം സന്ദര്‍ശനവും പാക്കേജില്‍ ഉണ്ടായിരുന്നില്ല. ജംഗിൾ സഫാരി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായാണ് അവ ഉള്‍പ്പെടുത്തിയത്.
ജംഗിൾ സഫാരി ആരംഭിക്കുമ്പോള്‍ ഒരാള്‍ക്ക് 550 രൂപയായിരുന്നു നിരക്ക്. ബോട്ട് യാത്ര കൂടി ഉള്‍പ്പെടുത്തിയതിന് ശേഷം ഇതില്‍ നേരിയ വര്‍ദ്ധവനവുണ്ടായി. ഇപ്പോള്‍ 700 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ച ഭക്ഷണവും വൈകിട്ട് ചായയും ഉള്‍പ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ട് മണിക്ക് കോതമംഗലത്ത് നിന്ന് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ തിരിച്ചെത്തുന്ന വിധമാണ് ജംഗിള്‍ സഫാരി ക്രിമീരിച്ചിട്ടിള്ളത്. മടക്കയാത്ര മൂന്നാർ -ആലുവ റോഡ് വഴിയാണ്.
പക്ഷികളെയും മൃഗങ്ങളെയും കണ്ടുകൊണ്ട് ബോട്ടില്‍ പെരിയാറിലൂടെ, കാടിനെ അടുത്തറിഞ്ഞുകൊണ്ട് മാമലക്കണ്ടം വനത്തിലൂടെ, തേയിലത്തോട്ടത്തിന്റെ വശ്യഭംഗി ആസ്വദിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ അങ്ങനെ ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങളാണ് ജംഗിള്‍ സഫാരി ഒരു യാത്രാ പ്രേമിക്ക് സമ്മാനിക്കുന്നത്.
EDITORS CHOICE
കാടിറങ്ങി കാട്ടാനകളുടെ കാടത്തം കൂടുന്നു, ഭയന്ന് വിറച്ച് പ്രദേശവാസികൾ.

കോതമംഗലം : എറണാകുളം ജില്ലയുടെ വനാതിർത്തി പങ്കിടുന്ന കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട് പഞ്ചായത്തുകളിൽ വന്യമൃഗശ ല്യംരൂക്ഷമാണ്.വനപാലകരും നാട്ടുകാരും തമ്മിൽ പരസ്പരം പഴിചാരി പോരടിക്കുകയാണ്. കാടിറങ്ങുന്ന മൃഗങ്ങൾ മനുഷ്യരുടെ ജീവനും,സ്വത്തിനും നാശംവിതയ്ക്കുമ്പോഴും വനപാലകർ അനങ്ങാപ്പാറ നയം തുടരുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
കഴിഞ്ഞ ദിവസം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടി ആദിവാസി കോളനിയിലെ സന്തോഷ്, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെ ട്ടിരുന്നു. ഇത് വനംവകുപ്പിന്റെ അനാസ്ഥ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥരുമായുള്ള വാഗ്വദം സംഘർഷത്തിലെത്തിയിരുന്നു. വീടിനടുത്തുള്ള തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സന്തോഷിനെ ആന ചവിട്ടിക്കൊന്നത്.
ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
ആനകളെ തടയാൻ വനാതിർത്തികളിൽ കിടങ് നിർമ്മിക്കാമെന്നുള്ള വാഗ്ദാനം വനംവകുപ്പ് പാലിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.ജനവാസമേഖലയിൽ ഇറങ്ങുന്ന
ആനകളെ വനത്തിലേക്ക് തുരത്താൻ
രൂപീകരിച്ച ആർ.ആർ.ടിയും കാര്യക്ഷമമല്ല.
2020ൽ കുട്ടമ്പുഴ മേഖലയിൽ ഇറങ്ങിയ കാട്ടാന, പടിഞാറെക്കര എൽദോസിന്റെ കിണറ്റിൽ വീണിരുന്നു. അന്ന് നാട്ടുകാരെ തണുപ്പിക്കാൻ വനംവകുപ്പ് പല വാഗ്ദാനങ്ങളും നൽകി. കുട്ടമ്പുഴ മേഖലയിലെ വനാതിർത്തി പങ്കിടുന്ന 13 കിലോമീറ്റർ ചുറ്റളവിൽ കിടങ് താഴ്ത്താമെന്ന് മലയാറ്റൂർ ഡി എഫ് ഒ യുടെ നി ർദ്ദേശപ്രകാരം കുട്ടമ്പുഴ റേഞ്ച് ഓഫീസർ നാട്ടുകാർക്ക് രേഖമൂലം എഴുതിക്കൊടുത്ത വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇതിനിടെ പലവട്ടം ആനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങി ദുരിതം വിതച്ചു.
പലരും തലനാരിഴക്കാണ് മരണത്തിൽ നിന്ന് രക്ഷപെട്ടത്.
വീടിന്റെ മുറ്റത്തും,കാർ പോർച്ചിലും,സിറ്റൗട്ടിലും വരെ ആന കയറി ആറാടി.കോട്ടപ്പടി യിൽ
വീടിന്റെ പോർച്ചിൽ കിടന്ന കാറിനെ കുത്തി തകർത്ത് കേടുവരുത്തുകയും, തൊഴുത്തിൽ കെട്ടിയ പോത്തിനേയും, പശുവിനെയും കൊന്നു കൊലവിളി നടത്തുകയും ചെയിതു.എന്നിട്ടും അനങ്ങാപ്പാറ നയമാണ് വനം വകുപ്പിന്റേതെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്.
CHUTTUVATTOM
കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ ഇ എം പൗലോസ് അന്തരിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമല. ഇ.എം. പൗലോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ വെച്ചു നടത്തും.
നിറഞ്ഞ ചിരിയും ചടുലതയും അതായിരുന്നു പ്രൊഫ. ഇ.എം. പൗലോസിന്റെ മുഖമുദ്ര. ആരെയും തന്നിലേക്ക് അടുപ്പിക്കുന്ന കാന്തശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. ആറരപ്പതിറ്റാണ്ടോളം സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയാണ് അദ്ദേഹം ജീവിതത്തിൽ നിന്നു വിടവാങ്ങുന്നത്. കോതമംഗലം എം.എ കോളജിൽ ചരിത്ര വിഭാഗം തലവനായും പിന്നീടു പ്രിൻസിപ്പലായും പ്രവർത്തിക്കുമ്പോഴും ഒരിക്കലും അധ്യാപനത്തിൽ ഒതുങ്ങിനിന്നില്ല അദ്ദേഹം.
വൈഎംസിഎ, വൈസ്മെൻ ഇന്റർനാഷനൽ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട പദവികളിലിരുന്നുകൊണ്ട് പാവപ്പെട്ട മനുഷ്യർക്കുള്ള ഭവനനിർമാണം അടക്കം ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ബസ് സ്റ്റാൻഡുകളിൽ ചാരുബെഞ്ചുകൾ നിർമിച്ച് യാത്രികർക്കു വിശ്രമിക്കാനിടം നൽകി. സാന്ത്വനം സ്പെഷൽ സ്കൂളിന്റെ സ്ഥാപക വൈസ് പ്രസിഡന്റായ അദ്ദേഹം അവസാന നാളുകൾ വരെ അതിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധവച്ചു.
ഒരു നിമിഷം പോലും അലസമായി ഇരിക്കാൻ കൂട്ടാക്കാതിരുന്ന പൗലോസ് സാർ അതെല്ലാം സമൂഹത്തിനു ഗുണകരമാകുന്ന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്. സഹായം തേടിയെത്തുന്നവർക്കു മുന്നിൽ ഏതു നേരവും ഇരുമലപ്പടിയിലെ ‘ഇരുമല’ വീടിന്റെ വാതിലുകൾ തുറന്നുകിടന്നു. ഉന്നത വിദ്യാഭ്യാസത്തിനായാലും വിദഗ്ധചികിത്സയ്ക്കായാലും പൗലോസ് സാറിന്റെ കത്ത് കയ്യിലുണ്ടെങ്കിൽ സാധാരണ മനുഷ്യർക്ക് അതൊരു ധൈര്യവും ആശ്വാസവുമായിരുന്നു. അതിവിപുലമായ ശിഷ്യസമ്പത്തും പരിചയക്കാരുമുണ്ടായിരുന്ന സാറിന്റെ വാക്കുകൾക്ക് അസാധ്യമായ കാര്യങ്ങൾ നടത്തിക്കൊടുക്കാനുള്ള കരുത്തുണ്ടായിരുന്നു. സാമ്പത്തികമായും ഒരുപാടുപേരെ അദ്ദേഹം സഹായിച്ചു. അതൊന്നും ആരെയും അറിയിക്കുകയോ മേനിനടിക്കുകയോ ചെയ്തില്ല.
അന്ന കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകനും സഹോദരീ ഭർത്താവുമായ എം.സി.ജേക്കബിനോട് വലിയ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം കിറ്റെക്സ് ഗാർമെന്റ്സിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. സാബു എം. ജേക്കബിനും ബോബി എം. ജേക്കബിനും കീഴിൽ കമ്പനി ഉയരങ്ങളിലേക്കു സഞ്ചരിക്കുന്നത് അഭിമാനത്തോടെയാണ് അദ്ദേഹം കണ്ടത്.
-
ACCIDENT1 day ago
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു.
-
NEWS2 days ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT2 days ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS6 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS7 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS3 days ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
CRIME4 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
