Connect with us

NEWS

അനാവശ്യമായി കറങ്ങി നടന്നതിനും, കട തുറന്നതിനും പോലീസ് കേസ് എടുത്തു

Published

on

കോതമംഗലം : കോതമംഗലത്ത് പോലീസ് ഇന്നലെ രാവിലെ മുതൽ പരിശോധന കർക്കശമാക്കിയിരുന്നു. അനാവശ്യമായി വീടിന് പുറത്തിറങ്ങി കറങ്ങി നടന്നവരെ കണ്ടെത്തിയും അനധികൃതമായി കടകൾ തുറന്നവർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. വാഹനങ്ങളുമായി കോതമംഗലം നഗരത്തിൽ അനാവശ്യമായി ചുറ്റിക്കറങ്ങിയ ആര് പേർക്കെതിരെയും , അനധികൃതമായി കട തുറന്ന നെല്ലിക്കുഴിയിലെ മൂന്ന് പേർക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ അതിർത്തി പങ്കിടുന്ന കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ നേര്യമംഗലം പാലത്തിനു സമീപവും കട്ടപ്പന റോഡിലെ വില്ലൻചിറയും പോലീസ് രാവിലെ മുതൽ പരിശോധന ശക്തമാക്കിയിരുന്നു.

സംസ്ഥാനം പൂര്‍ണ്ണമായി അടച്ച ശേഷം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലങ്ങിയ സാഹചര്യത്തില്‍ വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കാന്‍ ആണ് പോലീസ് ഉദ്ദേശിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന് മുകളിൽ നിന്നുള്ള നിർദ്ദേശം.

Continue Reading

ACCIDENT

കൊറോണ സമയത്ത് വെറുതെ കറങ്ങാൻ ഇന്നോവ, അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുബത്തിന്റെ അത്താണി; വനത്തിൽ ഒളിച്ചിരുന്ന പ്രതി പോലീസ് പിടിയിൽ

Published

on

കോട്ടപ്പടി : റോങ് സൈഡിലൂടെ വന്ന ഇന്നോവ കാർ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കഴിഞ്ഞ വെള്ളിയഴ്ച്ച മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതി പോലീസ് പിടിയിൽ. കൊറോണ കാലത്തേ ലോക്ക് ഡൗൺ സമയത്തു വെറുതെ കറങ്ങി നടക്കുവാൻ വേണ്ടി ഇടുക്കി പാറത്തോട് സ്വദേശിയുടെ ഇന്നോവ, കോട്ടപ്പടി മുട്ടത്തുപാറ കണ്ണംകളത്തു വീട്ടിൽ ഗിരീഷ് ബാബു (21) വാടകക്ക് എടുത്ത് കൂട്ടുകാരൻ ശരത്തിന് വണ്ടി ഓടിക്കാൻ കൊടുത്തപ്പോൾ ആണ് അപകടം ഉണ്ടാകുകയും മാത്യുവിന്റെ ജീവൻ നഷ്ടമാകുകയും ചെയ്തത്. കോട്ടപ്പടി പ്ലാമൂടി കൂവക്കണ്ടം എടാട്ട്കുടി വീട്ടിൽ ശരത് ശ്രീധരൻ (21) നെതിരെ പോലീസ് നരഹത്യ കുറ്റം ചുമത്തി കോതമംഗലം മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് മുവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്‌തു.

വണ്ടി വാടകക്കെടുത്ത ഗിരീഷിനും ഓടിച്ച ശരത്തിനും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന ഗുരുതരമായ കുറ്റം പോലീസ് വെളിപ്പെടുത്തുന്നു. ലോക്ക് ഡൗൺ സമയത്തു കറങ്ങി നടന്നപ്പോൾ കോട്ടപ്പടി സ്കൂൾ പരിസരത്തുനിന്നും വണ്ടിയിൽ കയറ്റിയ പരിചയക്കാരെയും വെച്ച് പോകുമ്പോൾ വഴിയരുകിൽ നിന്ന ചിലരുമായി പ്രശ്‌നം ഉണ്ടാക്കിയതായും കോട്ടപ്പടി പോലീസ് വെളിപ്പെടുത്തുന്നു. തുടർന്ന് വടശ്ശേരിയിൽ നിന്ന് തോളേലിക്ക് പോകുമ്പോൾ ആണ് മാത്യുവിന്റെ ഓട്ടോയുമായി കൂട്ടിയിടിക്കുന്നതും. അപകടത്തെത്തുടർന്ന് ഗിരീഷ് ഒഴിച്ച് ബാക്കിയുള്ളവർ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെടുകയായിരുന്നു. ശരത് വാവേലി വനത്തിൽ ഒളിവിൽ കഴിയുകയുമായിരുന്നു.

ലൈസൻസ് ഇല്ലാതെ അമിത വേഗത്തിൽ അശ്രദ്ധയോടുകൂടി വാഹനം ഓടിച്ചപ്പോൾ വിട വാങ്ങിയത് കോട്ടപ്പടിയിലെ ഓട്ടോ തൊഴിലാളികളുടെ ജനകീയ മുഖം കൂടിയായിരുന്നു. തോളേലി കാക്കനാട്ട് വീട്ടിൽ പൗലോസിന്റെ മക൯ മാത്തുകുട്ടി എന്ന് വിളിക്കുന്ന മാത്യു കെ പോൾ (54) ആണ് അന്ന് നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്. തോളേലി സ്കൂളിനും മാത്യുവിന്റെ വീടിന് അടുത്തുമുള്ള റോഡിൽ വച്ചാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ അശ്രദ്ധമായി വന്ന ഇന്നോവ കാർ മാത്തുകുട്ടിയുടെ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ മാത്തുകുട്ടിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. കോട്ടപ്പടി ചേറങ്ങനാൽ കവലയിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. ബിജെപിയുടെ ജനകീയ നേതാവും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു മരണപ്പെട്ട മാത്യു.

കോട്ടപ്പടി SHO ശ്രീജിത്ത് , SI സാബു എം പീറ്റർ, ASI അബ്‍ദുൾ കരിം, CPO മാരായ ഷിബു ജോൺ, രജിത് എം.ആർ തുടങ്ങിയവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ പെട്ടന്ന് അറിയുവാൻ .. Please Join Our whatsapp group…  https://chat.whatsapp.com/FDlLZKrtHnN6XvDV7Nngi7

Continue Reading

NEWS

റീ സൈക്കിൾ കേരളക്ക് ജനപിന്തുണയേറുന്നു.

Published

on

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച റീ സൈക്കിൾ കേരള ക്യാമ്പയിന് ജനപിന്തുണയേറുന്നു. കോതമംഗലം സെന്റ് ജോസഫ് ഹോസ്പിറ്റൽ സാധനങ്ങൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയയിൽ നിന്നും, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം എം യൂ അഷ്‌റഫിന്റെ ഒരു സൈക്കിൾ,മറ്റ് സാധനങ്ങൾ,സെന്റ് തോമസ്‌ ആംബുലൻസ് സർവീസ് ഉടമ സാബു തോമസിന്റെ ഒരു ബൈക്ക്,സൈക്കിൾ എന്നീ വസ്തുക്കൾ ആന്റണി ജോൺ എംഎൽഎ ഏറ്റുവാങ്ങി.

ബ്ലോക്ക്‌ സെക്രട്ടറി ആദർശ് കുര്യാക്കോസ്, മേഖല ഭാരവാഹികളായ എൽസൺ വി സജി,അമൽ കെ എൻ,എൽദോസ് പോൾ,ആഷിക് എന്നിവർ പങ്കെടുത്തു.

Continue Reading

NEWS

മുൻ മന്ത്രി ടി.യു.കുരുവിള സർക്കാർ ഓഫീസുകൾക്ക് മാസ്കുകളും സാനിറെറസറുകളും വിതരണം ചെയ്തു.

Published

on

കോതമംഗലം: സർക്കാർ ഓഫീസുകളിലെ മാസ്ക് സാനിറ്റൈറസ് ക്ഷാമം പരിഹരിക്കുവാൻ മുൻ മന്ത്രി ടി.യു.കുരുവിളയുടെ കൈത്താങ്ങ്. കോതമംഗലം താലൂക്ക് ആസ്ഥാനത്തുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും പ്രസ് ക്ലബ്ബിനുമാണ് ടി.യു.കുരുവിള ഇരുപത്തി അയ്യായിരത്തോളം മാസ്കുകളും രണ്ടായിരത്തോളം സാനി റെററസ് ബോട്ടിലുകളും നൽകിയത്. കോതമംഗലം മിനി സിവിൽ സ്റേറഷനിൽ നടന്ന ചടങ്ങിൽ റവന്യൂ ജിവനകാർക്കു ള്ള മാസ്കുകളും സാനി റെററയിസുകളും തഹസിൽദാർ റേച്ചൽ കെ വറുഗീസിന് നൽകി കൊണ്ട് ടി.യു.കുരുവിള വിതരണ ഉത്ഘാടനം നിർവ്വഹിച്ചു.

റവന്യൂ വകുപ്പിന് പുറമേ എക്സൈസ്, പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ സാമഗ്രിഹികൾ ഏറ്റുവാങ്ങി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷിബു തെക്കുംപുറം, നിയോജക മണ്ഡലം പ്രസിഡൻ്റ് എ.റ്റി.പൗലോസ്, കേരള കോൺഗ്രസ് നേതാക്കളായ ജോമി തെക്കേക്കര, റോയി സ്ക്കറിയ, കെന്നഡി പീറ്റർ, ജോർജ്ജ് അമ്പാട്ട്, കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പക്ടർ റ്റി.എം.കാസിം, ഫയർ സ്റേറഷൻ ഓഫീസർ റ്റി.പി.കരുണാകരപിള്ള, എസ് ഐ ബേബി പോൾ, ഹെഡ്ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ എം അനിൽകുമാർ, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

Trending