

EDITORS CHOICE
നിശ്ചയദാർഢ്യത്തിന്റെ ട്രാക്കിൽ ഓട്ടോറിക്ഷയുമായി അബ്ദുൽ റഹ്മാൻ.

ഏബിൾ. സി അലക്സ്

കോതമംഗലം: “ഇനിയൊരിക്കലും നടക്കാൻ കഴിയില്ല.. വീൽചെയർ ഉപയോഗിച്ച് ശീലിക്കൂ”
ഡോക്ടറുടെ ഈ വാക്കുകളോടെ ജീവിതം തന്റെ മുന്നിൽ ഇരുളടയുകയായിരുന്നു എന്ന് അബ്ദുൽ റഹ്മാൻ ഓർക്കുന്നു. മുപ്പത്തി എഴുകാരനായ കാസറഗോഡ് ഉപ്പള സ്വദേശി അബ്ദുൽ റഹ്മാൻ ദുബൈയിൽ കഫട്ടീരിയ ജോലിക്കാരനായിരുന്നു. 2018 ൽ ലീവിന് നാട്ടിൽ എത്തിയപ്പോൾ അബ്ദുൽ റഹ്മാൻ ഓടിച്ചിരുന്ന ബൈക്കും കാറുമായി കൂട്ടിയിടിച്ചതോടെ ജീവിതം പാടെ മാറി.
കാസറഗോഡും മംഗലാപുരത്തുമായി ആശുപത്രികളിൽ രണ്ടര മാസത്തോളം ചികിത്സ.
നട്ടെല്ലിന് ശസ്ത്രക്രിയ അടക്കം സങ്കീർണമായ ചികിത്സകൾ.
അപകടത്തിൽ അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപെട്ടിരിക്കുന്നു എന്ന യാഥാർഥ്യം ഇടക്കൊരു ദിവസം ഡോക്ടർ അബ്ദുൽ റഹ്മാനെ ധരിപ്പിച്ചു. ഒപ്പം വീൽ ചെയർ ഉപയോഗിച്ച് ശീലിക്കാനും.
ഫിസിയോ തെറാപ്പി പോലുള്ള ചികിത്സകൾ തുടർച്ചയായി ദീർഘകാലം ലഭിച്ചാൽ സഹായ ഉപകരണങ്ങളുടെ സഹായത്തോടെ നടക്കാൻ കഴിഞ്ഞേക്കും എന്ന് ഡോക്ടർ പറഞ്ഞെങ്കിലും ആ നിർധന പ്രവാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും രണ്ടു മാസത്തെ ആശുപത്രി വാസത്തോടെ തീർന്നിരുന്നു. ആയിടക്കാണ് കോതമംഗലം പീസ് വാലിയിൽ നട്ടെല്ലിന് പരുക്കേറ്റ ആളുകൾക്ക് വേണ്ടിയുള്ള ചികിത്സ കൂട്ടുകാരിലൊരാൾ അബ്ദുൽ റഹ്മാന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. പീസ് വാലിയുമായി ബന്ധപ്പെട്ടപ്പോൾ മെഡിക്കൽ റിപ്പോർട്ടുകളുമായി അപേക്ഷ നൽകാൻ പറഞ്ഞതനുസരിച്ചു അപേക്ഷ കൊടുക്കുകയും ചെയ്തു.
നിർധന രോഗികൾക്കു തീർത്തും സൗജന്യമായാണ് പീസ് വാലിയിൽ ചികിത്സ.
രണ്ടു മാസത്തിനകം പീസ് വാലിയിൽ അഡ്മിഷൻ ലഭിക്കുകയും വിദഗ്ദരായ ഫിസിയാട്രിസ്റ്റുകളുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ആരംഭിക്കുകയും ചെയ്തു.
ദിവസവും 5 മണിക്കൂർ നേരമാണ് ചികിത്സ ചെയ്തത്. ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ നല്ല മാറ്റം അനുഭവപ്പെട്ടതായി അബ്ദുൽ റഹ്മാൻ പറയുന്നു. പതിയെ പതിയെ അബ്ദുൽ റഹ്മാൻ ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ചികിത്സ രണ്ടു മാസം പിന്നിട്ടപ്പോൾ തന്നെ കാലിപ്പർ ഇട്ടു നടക്കാൻ ആരംഭിച്ചു. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ അബ്ദുൽ റഹ്മാൻ പര്യാപ്തനായിരുന്നു. മുന്നോട്ടുള്ള ജീവിതം അപ്പോഴും ചോദ്യചിഹ്നനമായി നിൽക്കുകയായിരുന്നു. ഭാര്യയും മൂന്നു മക്കളും ആണ് അബ്ദുൽ റഹ്മാന്റെ കുടുംബം.
പീസ് വാലി അധികൃതരാണ് ഭിന്ന ശേഷിക്കാർക്ക് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തിയ ഓട്ടോ റിക്ഷ എന്ന ആശയം അബ്ദുൽ റഹ്മാനോട് പങ്കുവെക്കുന്നത്. അബ്ദുൽ റഹ്മാന്റെ നാട്ടുകാരും ഇതിനോട് ചേർന്നപ്പോൾ സ്വയം തൊഴിൽ എന്ന സ്വപ്നം യഥാർഥ്യമാവുകയായിരുന്നു. ഒന്നര ലക്ഷം രൂപക്ക് ആപേ ഓട്ടോറിക്ഷ വാങ്ങുകയും പെഡൽ ബ്രേക്ക് ഹാൻഡിൽ ബ്രേക് ആക്കി മാറ്റം വരുത്തുകയും ചെയ്തു. പീസ് വാലിയിൽ എത്തിച്ച വാഹനത്തിൽ ഒരാഴ്ചകാലം അബ്ദുൽ റഹ്മാൻ പരിശീലനം നടത്തി. ഒരു മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ പോകുമായിരുന്ന ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾക്ക് കാരണമായ എല്ലാവരോടും ജീവിതം കൊണ്ട് നന്ദി പറയുന്നുവെന്ന് അബ്ദുൽ റഹ്മാൻ.
വീൽ ചെയർ ഉരുളേണ്ടിയിരുന്ന ഉപ്പള ഷിറിയയിലെ വീടിന്റെ നിശ്ചയദാർഢ്യത്തിന്റെയും സമാനതകളില്ലാത്ത നന്മയുടെയും പ്രതീകമായി KL 43 E 772 നമ്പർj ഓട്ടോറിക്ഷ ഉണ്ടാവും. പീസ് വാലിയിൽ നടന്ന ചടങ്ങിൽ വ്യവസായി കെ എം യൂസുഫ് ഓട്ടോറിക്ഷ കൈമാറി.
പീസ് വാലി ഭാരവാഹികളായ പി എം അബൂബക്കർ, കെ എച് ഹമീദ്, എൻ കെ മുസ്തഫ, എം എം ശംസുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.
EDITORS CHOICE
കോതമംഗലത്തിന്റെ അഭിമാനമായി ക്യാപ്റ്റൻ ഡോ. പി.കെ. സുഷൻ; കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ.

കോതമംഗലം : പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ ഡോ. പി.കെ. സുഷന് എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം വീണ്ടും ലഭിച്ചു. കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ ഡോ. പി.കെ. സുഷനാണ്. പിറവം ബി.പി.സി കോളേജിലെ എൻ.സി.സി. ഓഫീസറും ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവിയും ആയ ഡോ. പി.കെ. സുഷന് എൻ.സി.സി.യിലെ സ്തുസ്ത്യർഹ സേവനത്തിന് ലഭിക്കുന്ന ദേശീയ പുരസ്ക്കാരം 2013 ലും 2016 ലും 2018 ലും ലഭിച്ചിരുന്നു. 2014 ൽ ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരള ലക്ഷദീപ് എൻ.സി.സി. കണ്ടിൻജന്റിന് നേതൃത്വ൦ നൽകിയിട്ടുമുണ്ട്.

പ്രിൻസിപ്പൽ ഡോ. ടിജി സക്കറിയ, കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽകുമാർ എൻ വി, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസർ കമാൻഡിങ് കേണൽ വീരേന്ദർ ദത്വാലിയ, കേണൽ കിരിത് കെ നായർ, ലഫ്റ്റനൻറ് കേണൽ രഞ്ജിത്ത് എ പി എന്നിവർ അഭിനന്ദിച്ചു. കോതമംഗലം പാറയിൽ ഫാ.പ്രൊഫ. പി.വി.കുര്യാക്കോസിന്റെയും ഹിൽഷയുടെയും മകനാണ്. ഭാര്യ; ഡോ.ഷിമ മാത്യു മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. മക്കൾ: സുമിഷ്,സാവന.
360 total security lizenz kaufen
EDITORS CHOICE
പക്ഷികളുടെ പറുദീസായായ തട്ടേക്കാട്ട് ഡോ. സലിം അലിക്ക് സ്മാരകം വേണം: ഡോ. ആർ സുഗതൻ

കോതമംഗലം : കേരളത്തിലെ പക്ഷി ശാസ്ത്രത്തിന്റെ കളിത്തൊട്ടിലും, പക്ഷികളുടെ പറുദീസയുമാണ് എറണാകുളം ജില്ലയിലെ തട്ടേക്കാട്. കാനന ഭംഗി കൊണ്ടും, കളകളരവം പൊഴിച്ച് ഒഴുകുന്ന പെരിയാറിന്റെ നയന മനോഹാരിത കൊണ്ടും സഞ്ചാരികളുടെയും പക്ഷികളുടെയും, ഇഷ്ട്ട കേന്ദ്രമാണിവിടം. 1983 ഓഗസ്റ്റ് 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ് തട്ടേക്കാട് സ്ഥിതി ചെയുന്ന ഡോ. സാലിം അലി പക്ഷിസങ്കേതം. തെക്കേ ഇന്ത്യയിൽ തന്നെ ഏറ്റവും പക്ഷി നിബിഡമായ പ്രദേശമാണ് പശ്ചിമ ഘട്ടത്തിലെ ആനമുടിയുടെ മടി തട്ടിൽ കിടക്കുന്ന തട്ടേക്കാട്. പ്രകൃതി രമണീയമായ ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയുംകേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്. അവകൂടാതെ പലതരം ദേശാടനപക്ഷികളുംകാലാകാലങ്ങളിൽ ഇവിടെ എത്തുന്നു.

പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലിപക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1933 ൽ തിരുവിതാംകൂർ മഹാ രാജാവിന്റെ ക്ഷണം സ്വികരിച്ച്, തിരുവിതാകൂർ – കൊച്ചിയിലെ പക്ഷി ശാസ്ത്ര പഠനത്തിന് വേണ്ടിയാണ് ഡോ സലിം അലി ആദ്യമായി എത്തിയത്. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് ഈ പക്ഷിസങ്കേതത്തിന് ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
ഡോ സലിം അലിയോടുള്ള ആദരസൂചകമായി തട്ടേക്കാട്ട് അദ്ദേഹത്തിന്റെ ഒരു സ്മാരകം വേണമെന്ന് ഡോ. സലിം അലിയുടെ ശിഷ്യനും, പ്രമുഖ പക്ഷി നിരീക്ഷകനും, സംസ്ഥാന പക്ഷി നിരീക്ഷണ സെല്ലിന്റെ ചുമതലക്കാരനുമായ ഡോ. ആർ സുഗതൻ അഭിപ്രായപ്പെട്ടു. ഇന്ന് ഇവിടെ ദേശാടകരടക്കം ആയിരക്കണക്കിന് ഓരോ ഇനത്തിലുമുള്ള പക്ഷികൾ ഉണ്ടെന്നാണ് കരുതുന്നത്.ഏറ്റവും കൂടുതൽ ഇനം പക്ഷികളെയും, ഏറ്റവും കൂടുതൽ പക്ഷികളെയും കണ്ട പ്രദേശം തട്ടേക്കാടാണെന്നു ഡോ സലിം അലി തന്നെ തിരുവിതാംകൂർ – കൊച്ചി പക്ഷി പഠന റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്.
(Salim Ali crossing the Periyar river in 1933)
കേരളത്തിലെ പ്രസ്തമായ പെരിയാർ നദി തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്തുമായാണ് ഈ സങ്കേതം നിലകൊള്ളുന്നത്. തട്ടേക്കാടിന്റെകിഴക്ക് വടക്കുകിഴക്കു ഭാഗങ്ങളിൽ കുട്ടമ്പുഴയും, തെക്ക് തെക്കുകിഴക്കു ഭാഗങ്ങളിൽ മലയാറ്റൂർ സംരക്ഷിത വനങ്ങളും, വടക്ക് ഇടമലയാറും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാറുമാണ്. ഇടമലയാർ പെരിയാറ്റിൽ ചേരുന്നത് തട്ടേക്കാടു പ്രദേശത്തു വെച്ചാണ്. പശ്ചിമഘട്ടത്തിൽ സാധാരണ ഉള്ളതു പോലെ നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 35 മീ മുതൽ 523 മീ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും ഉയരം കൂടിയ പ്രദേശം ഞായപ്പിള്ളി മലയാണ്
ഉഷ്ണമേഖലാ വനപ്രദേശമായ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ പ്രധാനമായി മൂന്നിനം വനങ്ങൾ ആണുള്ളത്, നിത്യഹരിതവനം, അർദ്ധ നിത്യഹരിതവനം, ഇലപൊഴിയും ഈർപ്പവനം എന്നിവയാണവ. സ്വാഭാവിക വനങ്ങൾക്കു പുറമേ തേക്ക്, മഹാഗണിഎന്നിവയുടെ തോട്ടങ്ങളുമുണ്ട്. ഭൂതത്താൻ കെട്ട് എന്ന പ്രകൃതിജന്യ അണക്കെട്ടും ഈ പ്രദേശത്താണ്. ജലസേചനം ലക്ഷ്യം വച്ചുള്ള കൃത്രിമ അണക്കെട്ടും പ്രദേശത്തോട് ചേർന്നുണ്ട്.
വെള്ളിമൂങ്ങ, മലബാർ കോഴി, കോഴി വേഴാമ്പൽ, തീക്കാക്ക തുടങ്ങി നിരവധി അപൂർവ്വ പക്ഷികളെ പ്രദേശത്തു കണ്ടുവരുന്നു. ലോകത്തു തന്നെ അപൂർവ്വങ്ങളായ തവളവായൻ കിളി(മാക്കാച്ചിക്കാട – Ceylon Frogmouth) മുതലായപക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഏഴു ഗ്രാം മുതൽ മൂന്നരകിലോഗ്രാം വരെ ഭാരമുള്ള പക്ഷികളെ പ്രദേശത്തു കാണപ്പെടുന്നു.
തട്ടേക്കാട് വനങ്ങളിൽ പക്ഷികൾക്കു പുറമേ ശലഭങ്ങളും, ആന, കടുവ, കാട്ടുപന്നി, കാട്ടുപൂച്ച, കാട്ടുനായ്, നാടൻകുരങ്ങ്, പുലി, മാൻ, കുട്ടിത്തേവാങ്ക്, കാട്ടുപോത്ത്, ഉടുമ്പ്, ഈനാംപേച്ചി, മ്ലാവ്, കേഴമാൻ, കൂരമാൻ, കീരി, മുള്ളൻ പന്നി, മരപ്പട്ടി, ചെറുവെരുക്, മലയണ്ണാൻ, കരടി മുതലായ മൃഗങ്ങളും, കുഴിമണലി മുതൽ പെരുമ്പാമ്പും, രാജവെമ്പാലയും വരെ ഉള്ള ഉരഗങ്ങളുംസങ്കേതത്തിലുണ്ട്.
നദികളിലും മറ്റുജലാശയങ്ങളിലും ഉള്ള കനത്ത മത്സ്യസമ്പത്തും പക്ഷികൾക്ക്, പ്രത്യേകിച്ച് നീർപക്ഷികൾക്ക് ഇവിടം പ്രിയപ്പെട്ട സ്ഥലമാക്കിയിരിക്കുന്നു.തട്ടേക്കാട് പക്ഷി സങ്കേതത്തിന് ആധാരമായ, പക്ഷികളുടെ കണക്കുകളെ പറ്റി 1933ൽ ഡോ. സലിം അലി പഠിക്കാൻ തട്ടേക്കാട് താമസിച്ചിരുന്ന ആപഴയ കെട്ടിടം ആരും തിരിഞ്ഞു നോക്കാതെ നാമാവശേഷമായി കിടക്കുകയാണെന്നും, അത് പുതുക്കി പണിതു ഡോ സലിം അലി യുടെ ഓർമകൾ കുടികൊള്ളുന്ന ഒരു സ്മാരക മായി മാറ്റണമെന്നു സലിം അലിയോടൊപ്പമുള്ള തന്റെ പഴയകാല ഓർമകൾ ചികഞ്ഞെടുത്തുകൊണ്ട് ഡോ. സുഗതൻ പറഞ്ഞു.
EDITORS CHOICE
ബോട്ട് നിറയെ സമ്മാനങ്ങളുമായി കോതമംഗലത്ത് ക്യാപ്റ്റൻ സാൻ്റാ എത്തി.

കോതമംഗലം: ക്രിസ്തുമസ് കാലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമ്മിച്ച് ശ്രദ്ധേയനാകുകയാണ് ഒരു യുവാവ്. കഴിഞ്ഞ ക്രിസ്മസ്ക്കാലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമ്മിച്ച കോതമംഗലം സ്വദേശി സിജോ ജോർജ് ഇക്കൊല്ലം ക്യാപ്റ്റൻ സാൻ്റയെ നിർമ്മിച്ചാണ് വേറിട്ട കാഴ്ച ഒരുക്കിയത്. ക്രിസ്മസ്ക്കാലത്ത് കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാൻ്റാക്ലോസ് സിജോയുടെ മുറ്റത്ത് ക്യാപ്റ്റൻ-ൻ്റെ വേഷത്തിൽ അവതരിച്ചിരിക്കുകയാണ്. കുത്തുകുഴി, പാറായിത്തോട്ടത്തിന് സമീപമാണ് സിജോയുടെ വീട്. വീടിൻ്റെ മുറ്റത്താണ് ബോട്ട് ഓടിക്കുന്ന സാൻ്റാക്ലോസിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴുത്ത് ചലിപ്പിച്ച് ബോട്ടിൻ്റെ വളയം തിരിക്കുന്ന സാൻ്റയെ അതി മനോഹരമായാണ് സിജോ ചിത്രീകരിച്ചിരിക്കുന്നത്.

ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ബോട്ട് ഓടിക്കുന്ന സാൻ്റയെ നിർമിച്ചിരിക്കുന്നത്.ബോട്ടിൻ്റെ ഫ്രെയിം ഈറ്റ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. കാർഡ് ബോർഡ്, പഴയ ചാക്ക്, ഫ്ലക്സ്സ് തുടങ്ങിയവയാണ് സാൻ്റ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് മിനി മോട്ടറുകളാണ് സാൻ്റയെ ചലിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
ക്രിസ്മസ് ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ ബോട്ട് ഓടിച്ചു വരുന്ന സാൻറ ആരെയും അതിശയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാവർഷവും ഒരുക്കുന്ന ഒരു ക്രിസ്മസ്ക്കാല കൗതുകക്കാഴ്ചയുടെ ഭാഗമായിട്ടാണ് ബോട്ട് ഓടിക്കുന്ന സാൻ്റയെ നിർമിച്ചതെന്ന് കലാകാരനായ സിജോ പറഞ്ഞു.
-
EDITORS CHOICE1 week ago
കോതമംഗലത്തിന്റെ അഭിമാനമായി ക്യാപ്റ്റൻ ഡോ. പി.കെ. സുഷൻ; കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ.
-
NEWS1 week ago
മഹിളാപ്രധാന് ഏജന്റിനെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തി.
-
ACCIDENT1 week ago
അജ്ഞാത വാഹനം ഇടിച്ച് ക്ഷേത്ര ഭണ്ഡാരം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തകർത്തു.
-
NEWS1 week ago
പെരിയാർവാലി സബ് കനാലിൽ ചോർച്ച, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം ക്രമാതീതമായി കാലിച്ചു ഒഴുകിയെത്തുന്നതായി പരാതി.
-
NEWS4 days ago
കോവിഡ് വാക്സിനേഷൻ ശനിയാഴ്ച മുതൽ; കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ : ആൻ്റണി ജോൺ എം എൽ എ.
-
NEWS7 days ago
കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജെപിയിൽ ചേർന്നു.
-
NEWS3 days ago
സംസ്ഥാന ബഡ്ജറ്റ്; കോതമംഗലം മണ്ഡലത്തിൽ 193.5 കോടി രൂപയുടെ 20 പദ്ധതികൾ – ആന്റണി ജോൺ എം എൽ എ.
-
NEWS6 days ago
ജില്ലതല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കോതമംഗലം സ്വദേശിക്ക്.