Entertainment
ലേഡി സൂപ്പർ സ്റ്റാറിനൊപ്പം ഉയരങ്ങള്‍ കീഴടക്കി കോതമംഗലം സ്വദേശി ജിതിന്റെ സിംബ

കോതമംഗലം : കോതമംഗലം പൈങ്ങൂട്ടുരിൽ ഒരു സൂപ്പർ സ്റ്റാർ ഉണ്ട്. കക്ഷി നായയാണ് കേട്ടോ. മലയാളക്കരയുടെ പ്രിയ ലേഡി സൂപ്പർ സ്റ്റാറിന്റെ കൂടെ അഭിനയിച്ചതിന്റെ ചെറിയ തലക്കനമൊക്കെയുണ്ട് സിംബക്ക് . ഉയരക്കൂടുതല്‍ കൊണ്ടാണ് സിംബ ജനശ്രദ്ധ ആകർഷിക്കുന്നത് തന്നെ . ജര്‍മന്‍ വംശജരായ ഗ്രേറ്റ് ഡേന്‍ ഇനത്തില്‍പെട്ട ഈ നായയെ വളര്‍ത്തി, ശ്രദ്ധേയനായിരിക്കുകയാണ് പൈങ്ങോട്ടൂര്‍ രണ്ടുകല്ലിങ്കല്‍ വീട്ടില്‍ ആര് പി ജിതിന് എന്ന ഇരുപത്തിയൊമ്പതുകാരൻ . ഒരു വര്‍ഷം മുന്‍പാണ് സിംബ എന്ന പേരുള്ള ഈ നായയെ ഹൈദരാബാദില്‍ നിന്ന് ജിതിന് സ്വന്തമാക്കിയത്. മൂന്നര വയസും 93 സെന്റി മീറ്റര്‍ ഷോള്‍ഡര്‍ ലെവല്‍ ഉയരവും വരുന്ന ജിതിന്റെ സിംബ 2019 ല്‍ പൂനെയില്‍ നടന്ന രണ്ട് ഓള് ഇന്ത്യ ഡോഗ് ഷോകളിലും ഒന്നാമനായതോടെ ഇന്ത്യന്‍ ചാംപ്യന്‍ പട്ടവും കരസ്ഥമാക്കി. ഒട്ടേറെ ഫോട്ടോഷൂട്ടുകളിലും ഡോഗ് ഷോയിലും ജിതിന്റെ സിംബ നിറ സാന്നിധ്യമാണ്. നായ ജനുസുകളിലെ ഏറ്റവും ഉയരമുള്ളതാണ് ഗ്രേറ്റ് ഡേന്‍ ഇനം. ലോകത്തെ തന്നെ ഏറ്റവും ഉയരമുള്ള നായയും ഒരു ഗ്രേറ്റ് ഡേന്‍ തന്നെ.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ കോതമംഗലം സെന്റ് ജോർജ് സ്കൂളിന് സമീപമുള്ള വീട്ടിൽ ഗ്രേറ്റ് ഡേന്‍ ഇനത്തില്‍ പെട്ട നായയെ കണ്ടതോടെയാണ് ഇതിനോടുള്ള ജിതിന്റെ ഇഷ്ടം തുടങ്ങുന്നത്. പിന്നീട് ആ വീട്ടില്‍ നിന്നുതന്നെ ഒരു കുഞ്ഞിനെ സ്വന്തമാക്കി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ക്രമേണ നായ്ക്കളുടെ എണ്ണം കൂട്ടി. ഇന്ന് 5 ഗ്രേറ്റ് ഡെയ്ന്‍ നായ്ക്കള്‍ ഉള്‍പ്പെടെ 12 നായ്ക്കള്‍ ജിതിന് സ്വന്തമായുണ്ട്. വലിയ ഇനം ആയതുകൊണ്ടുതന്നെ പരിചരണവും ശ്രദ്ധയും അല്പം കൂടുതല്‍ വേണമെന്ന് ജിതിന് പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് 3 നേരവും മുതിര്‍ന്നവര്‍ക്ക് 2 നേരവുമാണ് ഭക്ഷണം. ഇറച്ചി, പച്ചക്കറികള്‍ തുടങ്ങിയവ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ജിതിന്. ഡി വൈ എഫ് ഐ കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവും, പൈങ്ങോട്ടൂർ മേഖല പ്രസിഡന്റുമായ ജിതിന് തിരക്കോട് തിരക്കാണ്.
കോവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ഈ യുവാവ് ഈ തിരക്കലിനിടയിലും തന്റെ നായകളെ സംരക്ഷിക്കാൻ സമയം കണ്ടെത്തുന്നു. നായകളില്‍ വലിപ്പം കൊണ്ടും നല്ല സ്വഭാവം കൊണ്ടും വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ജനുസാണ് ഗ്രേറ്റ് ഡേന്‍. നല്ല രൂപ ഭാവമുള്ള ഈ ജനുസ് നായ്ക്കളിലെ “അപ്പോളോ ദേവന്” എന്നാണ് അറിയപ്പെടുന്നത്. സമൂഹ മാധ്യമത്തിൽ തന്റെ നായയുടെ ചിത്രം പങ്കു വച്ചതോടെ ഒരു പാട് ഫോൺ വിളികളാണ് വരുന്നതെന്ന് ജിതിൻ പറയുന്നു. നിരവധി സിനിമ അവസരങ്ങളാണ് സിംബയെ തേടിഎത്തുന്നത്. ഈ കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമ സ്ഥാപനം ഇറക്കുന്ന സെലിബ്രിറ്റി കലണ്ടറിനു വേണ്ടി സംഘടിപ്പിച്ച ഫോട്ടോഷൂട്ടില്‍ നടി മഞ്ജു വാരിയര്‍ക്കൊപ്പം സിംബയും സ്ഥാനം പിടിക്കുകയും, ആ ചിത്രം മഞ്ജു വാര്യർ സമൂഹമാധ്യമത്തിൽ പങ്കിടുകയും ചെയ്തതോടെ സിംബയും, ഉടമയായ ജിതിനും താരങ്ങളായി മാറിയിരിക്കുകയാണ്.
Entertainment
മെഗാ സ്റ്റാർ മമ്മൂക്ക കോതമംഗലത്ത് എത്തുന്നു.

കോതമംഗലം : മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കോതമംഗലം പൂയംകുട്ടിയിൽ ആരംഭിച്ചു. ആർ.ഡി. ഇലുമിനേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഇതുവരേയും പേരിടാത്ത ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി നാളെ തിങ്കളാഴ്ച ചിത്രീകരണത്തിനായി കോതമംഗലത്ത് എത്തുവാൻ സാധ്യതയുള്ളതായി അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.
എറണാകുളം, പൂയംകുട്ടി,വണ്ടിപെരിയാർ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, കലാ സംവിധാനം: ഷാജി നടുവിൽ വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
CHUTTUVATTOM
സൈക്കിളിൽ കാണാക്കാഴ്ചകൾ കണ്ട് പൈങ്ങോട്ടൂർ സ്വദേശി ജോഹൻ

കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം കിലോമീറ്റർ താണ്ടി സൈക്കിളിൽ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി. മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹൻ ധനുഷ്കോടിയെലെത്തുകയായിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളുമായ ദീപു, ദീപുവിന്റെ ഭാര്യ രേഖ, രഘു, എഡിസൺ എന്നിവർ ഉൾപ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി.
5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹൻ. സൈക്കിളിൽ ധനുഷ്കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹൻ പറയുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്യോഗസ്ഥൻ താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹൻ
CHUTTUVATTOM
എം.എ കോളേജിൽ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്ഘാടനം നടന്നു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2021-22 വർഷത്തെ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്ഘാടനം നടന്നു. “കനൽ” എന്ന് പേരിട്ടിരിക്കുന്ന യൂണിയന്റെ ഉത്ഘാടനം ചലച്ചിത്ര താരം ഫെമിന ജോർജ് (മിന്നൽ മുരളി ഫെയിം ), ആർട്സ് ക്ലബ്ബിന്റെ ഉത്ഘാടനം തിരക്കഥകൃത്ത് ദേവദത്ത് ഷാജി (ഭീഷ്മ പർവ്വം ഫെയിം)എന്നിവർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ, സ്റ്റാഫ് അഡ്വൈസർ ഡോ. ലതാ എസ് നായർ, കൾച്ചറൽ ഫോറം കോ -ഓർഡിനേറ്റർ ഡോ. അശ്വതി ബാലചന്ദ്രൻ,കോളേജ് യൂണിയൻ ചെയർമാൻ ആൽവിൻ മോഹനൻ,വൈസ് ചെയര്പേഴ്സൻ ബീഗം സുൽത്താന, ആർട്സ് ക്ലബ് സെക്രട്ടറി സഞ്ജയ് സജീവൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ഹാരീസ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ, ദീർഘ കാല സേവനത്തിനു ശേഷം ഈ വർഷം കോളേജിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപക -അനദ്ധ്യാപകരെ കലാലയ യൂണിയന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, ചാലക്കുടി ബ്രോ ഹൗസിന്റെ ചെണ്ടമേളവും അരങ്ങേറി.
ചിത്രം : ഇടത് നിന്ന് ഡോ. ഷാന്റി എ അവിരാ, ബീഗം സുൽത്താന, ദേവദത്ത് ഷാജി, ഫെമിന ജോർജ്, ആൽവിൻ മോഹനൻ, മുഹമ്മദ് ഹാരീസ്
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
CRIME1 week ago
മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
-
NEWS6 days ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CHUTTUVATTOM1 week ago
റെഡ് അലർട്ട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
-
CRIME4 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS18 hours ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
