NEWS
ടോറസ് അപകടം; മണിക്കൂറുകൾ നീണ്ട പരിശ്രമം, കോതമംഗലത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ വിടവാങ്ങൽ.

കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്. കോതമംഗലം തലക്കോട് സ്വദേശികളായ വരാപ്പുറത്ത് ഷിജു(33),താന്നിച്ചുവട്ടില്‍ സന്തോഷ്(34 )എന്നിവരാണ് മരണമടഞ്ഞത്.ഇന്നലെ രാത്രി 7.30 തോടെയായിരുന്നു അപകടം. പുലര്‍ച്ചെ 3 മണിയോടെ വാഹനം ഉയര്‍ത്തി പുറത്തെടുത്ത മൃതദ്ദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഷിജു ഡ്രൈവറും സന്തോഷ് സഹായിയുമായിരുന്നു.
ഇന്നലെ രാത്രി 8 മണിയോടെ തുടങ്ങിയ രക്ഷപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ 3 മണിവരെ നീണ്ടുനിന്നു.പ്രദേശവാസികളുടെ അറിവില്‍ ഈഭാഗത്ത് ഇത്രയും സമയം നീണ്ടുനിന്ന രക്ഷപ്രവര്‍ത്തനം ആദ്യമാണ്. അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ടോറസ് നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേയ്ക്ക് പതിയ്ക്കുകയായിരുന്നു.പലതവണ കരണം മറിഞ്ഞ ടോറസ് താഴെ ദേവിയാറിന്റെ തീരം വരെ എത്തിയിരുന്നു. മുകളില്‍ റോഡില്‍ നിന്നും വലിയവടം വിലിച്ചുകെട്ടിയാണ് 300 അടിയോളം താഴെ ,ടോറസ് കിടക്കുന്ന ദേവിയാറിന്റെ തീരത്ത് രക്ഷപ്രവര്‍ത്തകര്‍ എത്തിയത്.ഒരാള്‍ക്ക് നേരിയ ചലനമുണ്ടെന്നും മറ്റെയാള്‍ക്ക് അനക്കമില്ലന്നുമായിരുന്നു ആദ്യം പുറത്തെത്തിയ വിവരം.
അപകടം നടന്നയുടന്‍ തന്നെ ഫയര്‍ഫോഴ്സും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമടങ്ങുന്ന സംഘം രക്ഷപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.വാളറയിലെ ഹൈവേ ജാഗ്രത സമതി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ രക്ഷപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായി. ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തിയാലെ അടിയില്‍പ്പെട്ട വരെ പുറത്തെടുക്കാന്‍ കഴിയു എന്നതായിരുന്നു രക്ഷപ്രവര്‍ത്തകരുടെ ആദ്യനിഗമനം10.15 ഓടെ ക്രെയിന്‍ സ്ഥലത്ത് എത്തിച്ച് വാഹനം ഉയര്‍ത്തുന്നതിന് ശ്രമം ആരംഭിയ്ക്കുകയും ചെയ്തിരുന്നു.എന്നാല്‍ ദുര്‍ഘട സാഹചര്യം തടസ്സമായി.വാഹനം കിടന്നിരുന്ന സ്ഥലത്തേയ്ക്ക് വഴി വെട്ടിതെളിച്ചതോടെയാണ് രക്ഷപ്രവര്‍ത്തനം വേഗത്തിലായത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് രക്ഷപ്രവര്‍ത്തകര്‍ മൃതദ്ദേഹങ്ങള്‍ പുറത്തെത്തിച്ചത്. ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുണ്ടായിരുന്നതിനാല്‍ ഏറെ സാഹസപ്പെട്ടാണ് രക്ഷപ്രവര്‍ത്തകര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. വാഹനത്തിന് സമീപം വരെ ഫയര്‍ഫോഴ്സ് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് അപകടം ഉണ്ടായത്.ഈ ഭാഗത്ത് പാതയുടെ ഒരു വശം മലയും മറുവശം അഗാതമായ കൊക്കയുമാണ്. സിജുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് കാരക്കുന്നം മർത്തമറിയം യാക്കോബായ പള്ളിയിലും , സന്തോഷിന്റെ സംസ്കാരം തലക്കോട് പൊതുശ്മശാനത്തിലും.
CHUTTUVATTOM
വാഹനാപകടത്തിൽ പരിക്കേറ്റ സന്തോഷിനെ സഹായിക്കുന്നതിനു റെഡ് ക്രോസ് പായസ ചലഞ്ച് നടത്തി.

പിണ്ടിമന : റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർക്ക് ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ് രാജഗിരി ഹോസ്പിറ്റലിൽ ചികിൽസയിൽ ആണ്. ഭീമമായ തുക നാട്ടിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതിനൊപ്പം പായസ ചലഞ്ചിൽ നിന്നുള്ളവരുമാനം കൂടി ആ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്.
പായസ ചലഞ്ച്, വിതരണത്തിന്റെ ഉദ്ഘാടനം പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിർവ്വഹിച്ചു. റെഡ് ക്രോസ് പിണ്ടിമന വില്ലേജ് യൂണിറ്റ് ചെയർമാൻ മഹി പാൽ മാതാളി പാറ, താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ, സെക്രട്ടറി ബിനോയി തോമസ്, വില്ലേജ് യൂണിറ്റ് സെക്രട്ടറി ജെസ് എം വർഗീസ്, ട്രഷറർ വിൽസൺ തോമസ്, വൈസ് പ്രസി. എബി പോൾ , ബിനോജ് എം.എ, നോബിൾ ജോസഫ് , ജയിംസ് പുത്തയത്ത്, മത്തായി കോട്ടക്കുന്നൽ എന്നിവർ നേതൃത്വം നല്കി.
CHUTTUVATTOM
മഴക്കാലപൂർവ്വ ശുചീകരണം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ ഷാജിത സാദിഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
CHUTTUVATTOM
കാട്ടുപന്നിയെ ഒഴിവാക്കാൻ ഉപാധികളില്ലാതെ അനുമതി വേണം ഷിബു തെക്കും പുറം

കോതമംഗലം:കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്താന്‍ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫിസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാട്ടുപന്നി ശല്യം ഒഴിവാക്കാൻ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. വന്യജീവി സംരക്ഷണ നിയമം പ്രകാരം മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വേട്ടയാടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിടാം. ഈ അധികാരമാണ് മന്ത്രിസഭ തിരുമാന പ്രകാരം തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്ക്ക് നല്‍കിയിരിക്കുന്നത്.
വന്യജിവി സങ്കേതങ്ങളോടു ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാട്ടുപന്നി ഉല്‍പ്പെടെയുള്ള വന്യജീവി ശല്യമുള്ളത്. വന്യജീവി സങ്കേതങ്ങള്‍ക്കു പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള വ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുന്നില്ല. വനം വകുപ്പില്‍ നിന്ന് എന്‍ഒസി ഉണ്ടെങ്കില്‍ ലൈസന്‍സ് നല്‍കാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും വനം വകുപ്പ് അധികൃതര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിലവിലുള്ള ലൈസന്‍സ് പോലും പുതുക്കി നല്‍കുന്നില്ല.
വളരെ അപൂര്‍വം ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിച്ച് കാട്ടുപന്നി ശല്യം ഒഴിവാക്കാൻ കഴിയില്ല. കൊല്ലപ്പെടുന്ന പന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ മറവു ചെയ്യുകയോ വേണമെന്ന മന്ത്രിസഭ തിരുമാനത്തിലെ വ്യവസ്ഥ, വന്യജീവി സംരക്ഷണം നിയമത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ഏതു വിധേനെയും നശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഇരുനൂറോളം കര്‍ഷകര്‍ക്ക് അനുമതി നല്കിയിട്ടുള്ളതാണ്. സമാനമായ രീതിയിലുള്ള മന്ത്രിസഭ തിരുമാനം ഉണ്ടായാല്‍ മാത്രമെ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകൂ.
തോക്ക് ഉപയോഗിച്ചു മാത്രമെ കൊല്ലാന്‍ പാടുള്ളൂ. കാട്ടുപന്നി വരുന്നതും കാത്ത് കര്‍ഷകര്‍ക്ക് രാത്രി കാലത്ത് കൃഷിയിടത്തില്‍ കഴിച്ചുകൂട്ടാന്‍ കഴിയില്ല. കാട്ടുപന്നി വരുന്നത് കണ്ടാല്‍ തന്നെ തദ്ദേശ ഭരണ അധ്യക്ഷനെ വിവരം അറിയിച്ച്, ലൈസന്‍സുള്ള തോക്കുകാരനെ കണ്ടെത്തി സ്ഥലത്ത് എത്തിച്ചു പന്നിയെ വകവരുത്തുന്ന പ്രയോഗികമല്ലെന്ന് ഷിബു തെക്കുംപുറം ചൂണ്ടിക്കാട്ടി.
കോ-ഓർഡിനേഷൽ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.
പി.പി.ഉതുപ്പാൻ,അഡ്വ.അബു മൊയ്തീൻ, എം.എസ്.എൽദോസ്,എബി എബ്രാഹം,ഇ.എം.മൈക്കിൾ,എ.ടി.പൗലോസ്,പി.സി.ജോർജ്,ജോമി തെക്കേക്കര,കെ.എ.അലിയാർ,എ.സി.രാജശേഖരൻ, റോയ് കെ.പോൾ,റോയ് സ്കറിയ, പി.എ. പാദുഷ,കെ.ഇ.കാസിം,
സജി തെക്കേക്കര,ജെസി സാജു,ഷൈമോൾ ബേബി,മാത്യു ജോസഫ്,ഒ.കെ.ജോസഫ്,സി.കെ.സത്യൻ,ജോണി പുളിന്തടം,കെ.കെ.ഹുസൈൻ, കരുണാകരൻ പുനത്തിൽ,ജോസ് കൈതക്കൽ എന്നിവർ പ്രസംഗിച്ചു.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
