Connect with us

EDITORS CHOICE

നാട്ടുകാരുടെ ‘കുഞ്ഞുമ്മി’യായിരുന്ന ജനനേതാവ് സഖാവ് ടി.എം.മീതിയന്റെ ഓർമ്മദിനം ചെറുവട്ടൂർ കവലയിൽ കൊറോണ ബോധവൽക്കരണത്തിന് വേദിയായി.

Published

on

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് നിവാസികളുടെ കണ്ണുലുണ്ണിയായി വളർന്ന് ‘കുഞ്ഞുമ്മി’എന്നുള്ള വിളിപ്പേരുമായി കോതമംഗലത്തിന്റെ ജനനേതാവായിത്തീർന്ന സഖാവ് ടി.എം. മീതിയന്റ 19-ാം ഓർമ്മദിനം സമുചിതമായി ആചരിച്ചു. കോതമംഗലം മണ്ഡലത്തിലെ പാർട്ടിയുടെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു സഖാവ് ടി.എം. കേരള കർഷകസംഘം എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് 2001 മാർച്ച് 18 ന് സഖാവ് വേർപിരിഞ്ഞത്. സി പി ഐ എം ന്റെ കോതമംഗലത്തെ പ്രഥമ താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കോതമംഗലത്ത് ട്രേഡ് യൂണിയനുകളും കർഷക പ്രസ്ഥാനവും കെട്ടിപ്പെടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.

26 വർഷം നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്നു സഖാവ്. 1967ൽ കോതമംഗലത്തു നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സി പി ഐ എം എം എൽ എ യായി. കോതമംഗലം ബി ഡി സി ചെയർമാൻ, പ്രഥമ എറണാകുളം ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലെ സഖാവിന്റെ പ്രത്യേക ശൈലി ഏതൊരു പൊതു പ്രവർത്തകർക്കും മാതൃകയാണ്. നെല്ലിക്കുഴി പഞ്ചായത്തിലെ പ്രശസ്തമായ തോട്ടത്തിക്കുളം കുടുംബാഗമായിരുന്നു സഖാവ്.

ചെറുവട്ടൂർ കവലയിൽ കൊറോണ വൈറസ് ബാധയ്ക്കെതിരായ  തുജനബോധവൽക്കരണത്തിനുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സി.പി.ഐ.(എം) പ്രവർത്തകർ ടി.എം.മീ തിയൻ ദിനാചരണത്തിന്റെ ഭാഗമായി ചെങ്കൊടി ഉയർത്തിയത്.

“മാർച്ച് 18 സഖാവ് ടി.എം.മീതിയൻ ദിനാചരണം സിന്ദാബാദ്.. കോതമംഗലത്തിൻ ജനനായകനാം നെല്ലിക്കുഴിയുടെ കുഞ്ഞമ്മിയ്ക്ക് ചോര ചുവപ്പൻ അഭിവാദ്യങ്ങൾ ” എന്നു തുടങ്ങിയ പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളിയുടെ പാറ്റേൺ പെട്ടെന്ന് ഒന്ന് റൂട്ട്മാറി. പരമ്പരാഗതമായ മുദ്രാവാക്യ ശൈലിയിൽ നിന്നും വ്യത്യസ്തമായി കാലികമായി മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്തായ കോവിഡ് 19 നെ ചെറുക്കാൻ പാലിക്കേണ്ട വ്യക്തി ശുചിത്വം മുതൽ സാമൂഹിക ജാഗ്രത വരെവിളംബരം ചെയ്യുന്ന പുത്തൻ ബോധന സന്ദേശത്തോടു കൂടിയ വേറിട്ട മുദ്രാവാക്യമാണ് പാർട്ടി സഖാക്കളുടെ കണ്ഠനാളങ്ങളിൽ നിന്നും പിന്നീട് മുഴങ്ങിക്കേട്ടത്.

ചെറുവട്ടൂർ കവലയിൽ പ്രഭാത സമയത്ത് ഉയർന്നു കേട്ട ഈ “കൊറോണ ബോധവൽക്കരണം ” ഓട്ടോറിക്ഷാ തൊഴിലാളികളും കച്ചവടക്കാരും ബസ് കാത്തുനിൽപ്പുകാരും ചെവിടോർത്ത് കേട്ട് നിന്നത് ടി.എം.മീതിയൻ ദിനാചരണത്തെ ശ്രദ്ധേയമാക്കി. ടി.എം.ദിനാചരണത്തിനൊപ്പം മാർച്ച് 19 ലെ സഖാവ് ഇ.എം.എസ്.ദിനാചരണത്തിന്റേയും മാർച്ച് 22 ലെ സഖാവ് ഏ.കെ.ജി.ദിനത്തിന്റെയും വിളംബരം കൂടി നടത്തിയാണ് ജനശ്രദ്ധ കവർന്ന മുദ്രാവാക്യം വിളി അവസാനിപ്പിച്ചത്. ദിനാചരണത്തിൽ ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. പരീത് അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു. ചെറുവട്ടൂർകവല ബ്രാഞ്ച് സെക്രട്ടറി കെ.എം.ബാവു പതാക ഉയർത്തി. പി.പത്മനാഭൻ നായർ, എം.കെ.ശേഖരൻ, കെ.കെ.തങ്കപ്പൻ, പി.എച്ച്.കൊച്ചുമുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Continue Reading

EDITORS CHOICE

ലോക്ക് ഡൗൺ കാലത്തും പ്രാവുകൾക്ക് മുടങ്ങാതെ അന്നം നൽകി ഒരു കുടുംബം

Published

on

കോതമംഗലം : ഈ ലോക്ക് ഡൌൺ കാലത്തും മുടങ്ങാതെ അന്നം തേടി ഒരു കൂട്ടം പ്രാവുകൾ. എന്നും പ്രഭാതത്തിൽ ഒരു കൂട്ടം പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന തിരക്കിലാണ് ചെങ്കര മഞ്ഞുമേക്കുടിയിൽ ജീവയും അദ്ദേഹത്തിന്റെ 6 വയസുള്ള മകനും. ഇവരുടെ വീടിന്റെ മട്ടുപ്പാവിൽ പ്രഭാതത്തിൽ തന്നെ ഒരു കൂട്ടം പ്രാവുകൾ എത്തും. പിന്നെ ഇവർക്ക് അരിമണികളും, ഗോതമ്പുമണികളും നൽകുന്ന തിരക്കിലാണ് ജീവയും, മകനും. ലോക് ഡൌൺ ആരംഭിക്കുന്നതിനു മുന്നേ തുടങ്ങിയതാണ്.

ഇപ്പോളും മുടങ്ങാതെ അവർ കൂട്ടമായി പറന്നിറങ്ങും ജീവയുടെ അരിമണികൾക്കായി. കരുണയുടെയും, സ്നേഹത്തിന്റെയും മറ്റൊരു നേർകാഴ്ച്ച.

വാട്ട്സ്ആപ്പിൽ വാർത്തകൾ ലഭിക്കുവാൻ കോതമംഗലം വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

Continue Reading

AUTOMOBILE

കൊറോണ സമയത്തെ സുരക്ഷിതയാത്ര; ബൊലേറോയിൽ ടോയ്‌ലെറ്റ് ഒരുക്കി കോതമംഗലത്തെ ഓജസ്

Published

on

കോതമംഗലം : വാഹനത്തിൽ ദൂരയാത്രകൾ ചെയ്യുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്നമായിരിക്കും പൊതു ഇടങ്ങളിലെ വൃത്തിയില്ലാത്ത ശുചിമുറികൾ. ഇവമൂലം യാത്രാ സുരക്ഷിതമല്ലാതാകുകയും സാംക്രമിക രോഗങ്ങൾ പകരുവാൻ ഇടവരുത്തുകയും ചെയ്യും. എന്നാൽ വാഹനത്തിലുള്ളിൽത്തന്നെ ടോയ്‍ലെറ്റ് സൗകര്യം ഉണ്ടെങ്കിൽ അതിൽ നിന്നെല്ലാം ഒരു മോചനമാണ് സാധിക്കുന്നത്. കൊറോണയെന്ന മഹാ മാരിയുടെ കാലഘട്ടത്തിൽ നമ്മുടെ കോതമംഗലത്തെ ഓജസ് എന്ന സ്ഥാപനം യാത്രകളെ കൂടുതൽ സുരക്ഷിതമാക്കുന്നു.

വാട്ട്സ്ആപ്പിൽ വാർത്തകൾ ലഭിക്കുവാൻ കോതമംഗലം വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

ഇന്ത്യയിൽ കാരവാൻ നിർമിക്കാൻ ലൈസൻസുള്ള സ്ഥാപനമാണ് ഓജസ് ബോഡി ബിൽഡേഴ്സ്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കും നിഖിൽ കുമാരസ്വാമി പോലുള്ള കന്നട സിനിമാതാരങ്ങൾക്കും കാരവാൻ നിർമിച്ചു നൽകിയത് ഓജസാണ്. പൊതുഗതാഗതം സുരക്ഷിതമല്ലെന്നു കരുതി ആളുകൾ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കൂട്ടുമെന്നാണ് വാഹന നിർമാതാക്കൾ പറയുന്നത്. അതുപോലെ സ്വകാര്യ വാഹനങ്ങളിൽ ദൂരയാത്ര പോകുന്നവർ പൊതു ശുചിമുറികൾ ഉപയോഗിക്കാനും മടിക്കും. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 09847042306, 08086700292

Continue Reading

EDITORS CHOICE

എംഎക്‌സ് പ്ലെയറിനെ വെല്ലുന്ന മീഡിയ ആപ്പുമായി കോതമംഗലം സ്വദേശി

Published

on

കോതമംഗലം : കോതമംഗലം പുന്നേക്കാട് കുന്നുംപുറത്തു ശ്രീകാന്ത് ആണ് ആപ്പ് നിർമ്മിച്ചു ശ്രദ്ധേയനാകുന്നു. കീരംബാറ സെന്റ് സ്റ്റീഫൻ സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും കുട്ടമ്പുഴ ഗവണ്മെന്റ് സ്കൂളിൽ പ്ലസ് ടുവും പൂർത്തിയാക്കിയ ശ്രീകാന്ത്‌ ഇപ്പോൾ മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർത്ഥിയാണ്.
ഫേസ്ബുക്കിലെ ആന്‍ഡ്രോയ്ഡ് കമ്മ്യൂണിറ്റി എന്ന ഗ്രൂപ്പില്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഒരു പോസ്റ്റ് വന്നു. എംഎക്‌സ് പ്ലയര്‍ പോലെ, പരസ്യങ്ങള്‍ ഇല്ലാത്ത ഒരു ആപ്പ് സജസ്റ്റ് ചെയ്യാമോ എന്നായിരുന്നു പോസ്റ്റ്. നിരവധി ആളുകള്‍ പല ആപ്പുകളുടെയും പേര് പോസ്റ്റില്‍ കമന്റ് ചെയ്തു. അതില്‍ വ്യത്യസ്തമായ ഒരു കമന്റിന് ഒട്ടേറെ പിന്തുണ ലഭിച്ചു. ആപ്പ് സജസ്റ്റ് ചെയ്യാനില്ല, വേണമെങ്കില്‍ നിര്‍മ്മിക്കാം എന്നായിരുന്നു ആ കമന്റ്. ശ്രീകാന്ത് ആര്‍ തട്ടേക്കാട് എന്ന യുവാവിന്റെ ആ കമന്റ് ചരിത്രമായി.

ആളുകളുടെ പിന്തുണയില്‍ ആപ്പ് നിര്‍മ്മിക്കാന്‍ ആരംഭിച്ച ശ്രീകാന്ത് ഏറെ മുന്നേറിക്കഴിഞ്ഞു. ഗ്രൂപ്പ് അംഗങ്ങളുടെ അഭിപ്രായം ചോദിച്ചു കൊണ്ടായിരുന്നു നിര്‍മ്മാണം. ആപ്പ് നിര്‍മ്മാണത്തിന്റെ വിവരങ്ങള്‍ ശ്രീകാന്ത് ഇടക്കിടെ ഗ്രൂപ്പില്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നു. ആപ്പിനുള്ള പേരിട്ടതും ഗ്രൂപ്പില്‍ ചോദിച്ച ശേഷമാണ്. അങ്ങനെ നിരവധി സവിശേഷതകളുമായി മല്ലു ആന്‍ഡ്രോയ്ഡ് കമ്മ്യൂണിറ്റി പ്ലയര്‍ അഥവാ എം എ സി പ്ലയര്‍ എന്ന മീഡിയ പ്ലയര്‍ ആപ്പ് തയ്യാറായി. അടുത്ത മാസം ബീറ്റ വെര്‍ഷന്‍ ഇറക്കണമെന്നാണ് ആഗ്രഹം. മുന്‍പും യൂടിലിറ്റി, ടൂള്‍സ് വിഭാഗത്തിലുള്ള ആപ്പുകള്‍ താന്‍ തയ്യാറാക്കിയിരുന്നു എന്ന് ശ്രീകാന്ത് പറഞ്ഞു. ആദ്യമായാണ് ഒരു മീഡിയ ആപ്പ് ചെയ്യുന്നത്. മൂവാറ്റുപുഴ ഇലാഹിയ കോളജ് ബിസിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീകാന്ത് ഇലാഹിന്‍ മെസഞ്ചര്‍ എന്ന പേരില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മെസേജിംഗ് ആപ്പും നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. അതാണ് ശ്രീകാന്തിന്റെ മെയിന്‍ പ്രൊജക്ട്. അത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഈ മീഡിയ പ്ലെയറില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയൂ. ഇപ്പോള്‍ 70 ശതമാനത്തോളം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.

ഈ ആപ്പില്‍ ആഡ്‌സെന്‍സ് ചെയ്യാന്‍ കഴിയില്ല. കാരണം, ആഡ് ഇല്ലാത്ത ഒരു ആപ്പ് എന്ന ആളുകളുടെ അഭ്യര്‍ത്ഥന കാരണമാണ് ഈ ആപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ സാമ്പത്തിക നേട്ടമൊന്നും ഇതില്‍ നിന്ന് കിട്ടില്ല. ഓപ്പണ്‍ സോഴ്‌സ് കോഡ് ഉപയോഗിച്ചാണ് ആപ്പിന്റെ നിര്‍മ്മാണം. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ വേണമെങ്കില്‍ അതാവാം. ഓപ്പണ്‍ സബ്‌ടൈറ്റില്‍സ്, മലയാളം സബ്‌ടൈറ്റില്‍സ് എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് സബ്‌ടൈറ്റിലുകളും ലോഡ് ചെയ്യാം. വീഡിയോ പ്ലെയറിനൊപ്പം ഓഡിയോ പ്ലെയര്‍ കൂടി ആപ്പില്‍ ബില്‍റ്റ് ഇന്‍ ആണ്.

Continue Reading

Trending