നികുതിദായകരോടുള്ള അവഗണന ; സേവനം നിഷേധിച്ചും, നീട്ടിവെച്ചും കോതമംഗലം നഗര സഭ.


കോതമംഗലം: കോതമംഗലം നഗരസഭാ അതിർത്തിയിൽ വീട് നിർമ്മാണത്തിന് പെർമിറ്റ് വേണോ, മാർച്ച് മാസം കഴിയണമെന്നതാണ് ഇപ്പോളത്തെ അവസ്ഥ. നഗരസഭാ ഓഫീസിൽ ഇത്തരത്തിൽ ബോർഡ് തന്നെ എഴുതിവച്ചിരിക്കുകയാണ് അധികാരികൾ. മാർച്ച് 31 വരെ ബി​ൽഡിംഗ് പെർമി​റ്റ് സ്വീകരി​ക്കുന്നതല്ലന്നും, ദയവായി​ സഹകരി​ക്കണം. പൊതുമരാമത്ത് വേലകൾ സമയബന്ധി​തമായി​ തീർക്കേണ്ടതി​നാൽ എന്ന് ബ്രായ്ക്കറ്റി​ൽ എഴുതി​ മുനി​സി​പ്പൽ എൻജി​നീയർ ഒപ്പും വെച്ചി​ട്ടുണ്ട്. ഇതുനോക്കാതെ ഓഫീസി​ൽ കയറി​യവർക്കാണ് നിരാശരായി​ മടങ്ങേണ്ടി​വന്നത്.

ചൊവ്വാഴ്ചകളിൽ മാത്രമാണ് ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച അപേക്ഷയുമായെത്തിയവർ അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച മറുപടി മാർച്ച് 31 വരെ അപേക്ഷ സ്വീകരിക്കുന്നില്ലെന്നാണ് . കാരണം തിരക്കിയപ്പോൾ കിട്ടിയ മറുപടിയാണ് ഇപ്പോൾ നഗര സഭയുടെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. മാർച്ച് മാസം അവസാനിക്കുന്നതിന് മുൻപ് പൊതുമരാമത്തു ജോലികളുടെ ബില്ലുകൾ മാറേണ്ടതുണ്ടെന്നും , അതിന്റെ ജോലി ഭാരം കൊണ്ടാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ് വെച്ചത് എന്നും , പെർമിറ്റിനായി വരുന്നവരെ അവരുടെ ആവശ്യം പരിശോധിച്ചു ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും നഗരസഭാ അധ്യക്ഷ മഞ്ജു സിജു വെളിപ്പെടുത്തി.

Leave a Reply