കോതമംഗലം: എ ഐ ക്യാമറ – കെ ഫോണ്‍ ഇടപാടുകളിലെ അഴിമതി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ യു ഡി എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ സദസ്സ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയര്‍മാന്‍ ടി യു കുരുവിള അധ്യക്ഷനായി. ഫ്രാന്‍സിസ് ജോര്‍ജ്,എ ജി ജോര്‍ജ്,കെ പി ബാബു, പി പി ഉതുപ്പാന്‍, അബു മൊയ്തീന്‍, സുബൈര്‍ ഓണമ്പിള്ളി, മാത്യു ജോസഫ്, എബി എബ്രഹാം, എം എസ് എല്‍ദോസ്, ഷമീര്‍ പനക്കല്‍, ബാബു ഏലിയാസ്, റോയി കെ പോള്‍, പി എ എം ബഷീര്‍, പി കെ മൊയ്തു, മൈതീന്‍ മുഹമ്മദ്, ആര്‍. രാജ ശേഖരന്‍, പി.എം. സക്കറിയ, പി.എസ് നജീബ്, എ.ടി. പൗലോസ്, ജോര്‍ജ് വറുഗീസ്, പി.എ. പാദുഷ, സണ്ണി വര്‍ഗീസ്,പ്രിന്‍സ് വര്‍ക്കി, അലി പടിഞ്ഞാറേച്ചാലി, സീതി മുഹമ്മദ്, സി ജെ എല്‍ദോസ്, കെ.പി. കുര്യാക്കോസ്, എം വി റെജി, റാണിക്കുട്ടി ജോര്‍ജ്,ജോമി തെക്കേക്കര,നിസാമോള്‍ ഇസ്മയില്‍, ഡയാന നോബി, ചന്ദ്രലേഖ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
