ലാലേട്ടന്റെ പിറന്നാൾ ആഘോഷം വ്യത്യസ്ഥമാക്കി കോതമംഗലത്തെ ഫാൻസ്‌.


ടോണി മുണ്ടക്കൻ .

കോതമംഗലം : മോഹൻ ലാലിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പിറന്നാൾ ഒരു സ്പെഷ്യലാണ്. ഫാൻസുകാർ വിവിധതരത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ലാലേട്ടന്റെ 59 യാം ജന്മദിനത്തിൽ കോതമംഗലം മോഹൻ ലാൽ ഫാൻസ്‌ അസോസിയേഷൻ അംഗങ്ങൾ ( AKMFCWA) ചേലാട് ആകാശപറവയിലെ അന്ധേവാസികൾക്ക് ആഹാരം ഒരുക്കി കൊടുത്തു അവരോടൊപ്പം പിറന്നാൾ ആഘോഷിക്കുകയായിരുന്നു. കോതമംഗലം ഏരിയ കമ്മിറ്റി അംഗങ്ങളായ അനീഷ് കെബി, സോനു സജി, അലൻ പി ജോർജ് എന്നിവരുടെ നേത്രത്വത്തിൽ മുപ്പതോളം വരുന്ന അന്ധേവാസികൾക്ക്‌ ഒപ്പമാണ് ലാലേട്ടന്റെ പിറന്നാൾ ആഘോഷിച്ചത്.


പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടെയും മകനായി മോഹൻ ലാലിന്റെ ജനനം. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമാ ലോകത്തിലേക്കെത്തിയ താരം പിന്നീട് മലയാളസിനിമയുടെ താരരാജാവായി വളരുകയായിരുന്നു.  1980-1990കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ചു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തി.

ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി കേന്ദ്ര സർക്കാറും ആദരിച്ചു. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്‍റ് കേണൽ പദവിയും നൽകി. കോതമംഗലം കുട്ടമ്പുഴയിൽ ചിത്രീകരിച്ച പുലിമുരുകൻ സിനിമ സൂപ്പർ ഹിറ്റ് ചരിത്രത്തിൽ ഇടം നേടിയത്, നമുക്കും ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ അഭിമാനിക്കാവുന്ന കാര്യമാണ്.

Leave a Reply