Connect with us

Entertainment

കൈത്താങ്ങും മാതൃകയുമായി കോതമംഗലം മോഹൻലാൽ ഫാൻസ്‌

Published

on

കോതമംഗലം : ഓൾ കേരള മോഹൻലാൽ ഫാൻസ്‌ & കൾചറൽ വെൽഫെയർ അസോസിയേഷൻ കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂർകാടുള്ള നിർധന കുടുംബത്തിലെ കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി ടിവി നൽകി.

എംഎൽഎ ആന്റണി ജോൺ ടീവി ഏറ്റുവാങ്ങി. ഇതിനോടൊപ്പം പഠനോപകരണങ്ങളും വിതരണം ചെയ്തു. ലോക്ക് ഡൗൺ സമയത്ത് നഗരസഭയുമായി ചേർന്ന് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുകയും മോഹൻലാലിൻ്റെ പിറന്നാളിൻ്റെ അന്ന് പോത്താനിക്കാട് ബെഥേനി ശാലോം ഭവനിലേക്ക് 100 കിലോ അരിയും എത്തിച്ചിരുന്നു.

മോഹൻലാൽ ഫാൻസ്‌ കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് സോനു, സെക്രട്ടറി അനീഷ്, എക്സിക്യൂട്ടീവ് മെമ്പർമാരായ അജീഷ്, നിഖിൽ,ബേസിൽ പാർത്ഥിപൻ, അസ്‌ലം,അജയ്,മനീഷ്, അക്ഷയ് എന്നിവർ പങ്കെടുത്തു.

EDITORS CHOICE

ചരിത്രം ആന്റണിയിലൂടെ; കോതമംഗലത്തിന്റെ കലാ സാംസ്‌കാരിക ചരിത്രം വരച്ചുകാട്ടി ആന്റണി എബ്രഹാം.

Published

on

കോതമംഗലം: പഴയകാല സാംസ്‌കാരിക -കലാ പ്രവർത്തനങ്ങൾ പൊടിതട്ടിയെടുത്തു സമൂഹ മാധ്യമം വഴി പുതു തലമുറയിലേക്ക് പകർന്ന് അവർക്ക് അറിവ് പകരുകയും, പരിചയപെടുത്തുകയുകയും ചെയ്യുകയാണ് കോതമംഗലത്തെ കലാ -സാംസ്‌കാരിക പ്രവർത്തകനായ ആന്റണി എബ്രഹാം. വിസ്മൃതിയിലേക്ക് ആണ്ടുപോയേക്കാവുന്ന ഇത്തരം കലാ -സാംസ്‌കാരിക പ്രവർത്തനങ്ങൾ പുതു തലമുറയിലേക്ക് പകരുന്നത് വഴി കോതമംഗലത്തിന്റെ പഴയകാല സാംസ്‌കാരിക ചരിത്രമാണ് ഇദ്ദേഹം വരച്ചു കാട്ടുന്നത്.

കോതമംഗലത്തിന്റെ കലാ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായാ ഇദ്ദേഹം 1976 മുതൽ കോതമംഗലത്തെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നു.45 വർഷങ്ങൾക്ക് മുൻപ് കോതമംഗലത്തു രൂപീകൃതമായ സുമംഗല ഫിലിം സൊസൈറ്റി യുടെ പിന്നിൽ പ്രവർത്തിച്ച മുഖ്യ ആളുകളിൽ ഒരാൾ ആന്റണി ആയിരുന്നു. അന്ന് അതിന്റെ ഉത്‌ഘാടനം നിർവഹിച്ചതാകട്ടെ വിഖ്യാത ചലചിത്രകാരൻ ജോൺ എബ്രഹാം ആയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ അടക്കം നിരവധി ലോക പ്രശസ്ത ചലച്ചിത്രകാരന്മാരുടെ സിനിമകൾ സുമംഗല യുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാംസ്‌കാരിക സംഘടനയായ സ്മൃതിയിലൂടെ നിരവധി പ്രോഗ്രാമുകളാണ് ഇദ്ദേഹം അണിയിച്ചൊരുക്കിയത്.

പഴയകാല ചലച്ചിത്ര നാടക ഗാനങ്ങളിൽ ആഭിമുഖ്യ പുലർത്തുന്ന ഗായകരും, സംഗീതാസ്വാദകരും ചേർന്ന് കോതമംഗലത്തു രൂപീകരിച്ച സ്മൃതിയുടെ ഉത്‌ഘാടനം അന്ന് നിർവഹിച്ചത് സൂര്യകൃഷ്ണമൂർത്തിയായിരുന്നു. പ്രശസ്ത സംഗീതജ്ഞൻ കെ. പി. ഉദയഭാനു വാണ് ഇത്തരത്തിൽ ആദ്യമായി രൂപം കൊണ്ട ഈ ഗായക -സംഗീതാസ്വാദക സൗഹൃദ സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയായിരുന്നത് . നിരവധി പ്രമുഖ കലാകാരമാരാണ് സ്മൃതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ ചടങ്ങുകളിൽ പങ്കെടുത്തു കോതമംഗലത്തു പ്രോഗ്രാമുകൾ അവതരിപ്പിച്ചത്. 1993ൽ കെ. പി എ സി സുലോചന പങ്കെടുത്ത സംഗീത സൗഹൃദ സംഗമവും, 1995ൽ കെ. പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനസ്മൃതിയുമെല്ലാം ഒരുക്കുന്നതിൽ ആന്റണി എന്ന കലാസ്നേഹിയുടെ പങ്ക് ചെറുതല്ല.

1996ൽ കോതമംഗലം വിമലഗിരി സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയ ബാബുരാജ് നൈറ്റ്‌ കോതമംഗലത്തെ സംഗീതാസ്വാദകരുടെ മനസ് കവർന്ന സംഗീതാനുഭവം ആയിരുന്നു. ‘ബാബുരാജ് നൈറ്റി’ൽ കോഴിക്കോട്ട് നിന്നെത്തിയ പ്രിയ സംഗീതജ്ഞന്റെ മക്കളായ സാബിറ, ജബ്ബാർ, സുൾഫിക്കർ, ഫർഹത്ത് എന്നിവരും, നാലു ചെറുമക്കളും പങ്കെടുക്കുകയുണ്ടായി. അന്ന് നടന്ന സ്മൃതി സന്ധ്യയിൽ കെ.പി.ഉദയഭാനു, എം.എസ്.നസീം, പി.സുശീലാദേവി, ബി.അരുന്ധതി, കല്ലറ ഗോപൻ, കമുകറ ശ്രീകുമാർ, രാധികാ, സുപ്രിയ തുടങ്ങിയവർ ചേർന്നു് ബാബുക്കയുടെ 65-ാളം ഗാനങ്ങൾ അവതരിപ്പിച്ചു. പി.ഭാസ്കരൻ മാസ്റ്റർ, പരിപാടികളുടെ മുഖ്യ രക്ഷാധികാരിയായിരുന്നു.

1998ൽ മാർ ബേസിൽ സ്കൂളിൽ വച്ചു നടന്ന സ്വപ്നോപഹാരവും, 99ൽ കെ. പി ബ്രഹ്മാനന്ദനും, ഉദയഭാനുവും പങ്കെടുത്ത മധുരിക്കും ഓർമകളും 2002ൽ ഉമ്പായിയുടെ പ്രണാമം ഗസൽ സന്ധ്യ ഗാനാഞ്ജലിയും എല്ലാം കോതമംഗലത്തെ ഗാനാസ്വാദകർക്ക് വേറിട്ട സംഗീത അനുഭവമാണ് സമ്മാനിച്ചത്. തലമുറകൾ നെഞ്ചിലേറ്റിയാ ഒരിക്കലും മറക്കാനാവാത്ത ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായക ദമ്പതികളായ എ എം രാജക്കും, ജിക്കി കൃഷ്ണവേണിക്കും പ്രണാമം അർപ്പിച്ചു 2004 ൽ കോതമംഗലം എം. എ. കോളേജിൽ നടന്ന ആകാശ ഗംഗയുടെ കരയിൽ എന്ന സംഗീത സന്ധ്യ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് ആന്റണിയുടേതായിരുന്നു. കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചായിരുന്നു ഈ പ്രോഗ്രാം.

രാജയുടെയും, ജിക്കിയുടെയും ഗാനങ്ങൾ മാത്രം പുനരാവിഷ്കരിച്ചുകൊണ്ടുള്ള സ്മൃതി സന്ധ്യ അന്ന് സംസ്ഥാനത്തദ്ധ്യമായാണ് അരങ്ങേറിയത്. ആ ഗാന സന്ധ്യ നയിച്ചതാകട്ടെ ഗായക ദമ്പതികളുടെ മകൻ മഹേഷ്‌ കുമാറും. അന്ന് മഹേഷ്‌ കുമാറിനൊപ്പം പ്രശസ്ത ഗായകരായ എം. എസ് നസിം, ദലീമ, കല്ലറ ഗോപൻ, കലാഭവൻ സാബു ജി ശ്രീറാം, ആർ ഉഷ എന്നിവരും അണിനിരന്നു. .കലാ കേരളത്തിന്‌ നിത്യ വിസ്മയമായി ഏഴ് വയസ്സിനുള്ളിൽ ഇരുപതിനായിരത്തിലധികം ചിത്രങ്ങൾ വരച്ചു നക്ഷത്ര ലോകത്തേക്ക് മടങ്ങിയ കുരുന്നു പ്രതിഭ ക്ലിന്റിന്റെ 32 ആം ജന്മദിനത്തോടനുബന്ധിച്ചു ശിവ് കുമാർ സംവിധാനം നിർവഹിച്ച അന്താരാഷ്ട്ര പ്രശസ്തി നേടിയ ക്ലിന്റ് എന്ന ചലച്ചിത്രം 2008 മെയ്‌18 നു കോതമംഗലം ആൻ സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കാൻ മുൻ കൈ എടുത്തത് സ്മൃതി എന്ന സംഘടനയുടെ അമരക്കാരൻ ആന്റണി ആയിരുന്നു. അത് അദ്ദേഹത്തിന്റെ കലയോടും, സാംസ്‌കാരിക പ്രവർത്തനങ്ങളോടുമുള്ള സമർപ്പണം കൂടിയായിരുന്നു.കെ. ജെ. യേശുദാസ്, പി.ജയചന്ദ്രൻ , മലയാളത്തിന്റെ സൗഭാഗ്യമായ ഈ നാദ വിസ്മയങ്ങളുടെ കാലഘട്ടത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞതു തന്നെ വലിയ ഭാഗ്യമായി കാണുന്നതായി അദ്ദേഹം പറയുന്നു.

1993ൽ പ്രശസ്ത ഗായിക കെ പി എ സി സുലോചനയും ഭർത്താവ് കലേശനും സ്മൃതിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്തു സംഗീത സൗഹൃദ വേദി പങ്കിട്ടതും ഇന്നും മധുരമുള്ള ഓർമയായി കൊണ്ടു നടക്കുന്നു.സംഗീത വഴിയിൽ 51 വർഷങ്ങൾ പിന്നിടുന്ന പി സുശീല ദേവി ടീച്ചർ 25 വർഷങ്ങൾക്ക് മുമ്പ് കോതമംഗലത്തു പരിപാടി അവതരിപ്പിക്കാൻ വന്നതും എല്ലാം മായാതെ അദ്ദേഹത്തിന്റെ മനസ്സിൽ നിൽക്കുന്നു. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെ ഇദ്ദേഹം തയ്യാറാക്കുന്ന ലഖു കുറിപ്പുകളും, പഴയകാല ചിത്രങ്ങളും അന്തരിച്ച പ്രമുഖ വ്യക്തികളുടെ ഓർമദിവസങ്ങളും, ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ ജന്മ ദിനങ്ങളും പിന്നിട്ട നാൾവഴികളും എല്ലാം കേവലം ഓർമപെടുത്തലുകൾ മാത്രമല്ല, മറിച്ചു തലമുറകൾക്ക് പുത്തൻ അറിവിന്റെ വാതയാനങ്ങൾകൂടിയാണ് തുറന്നിടുന്നത്. 64കാരനായ ഇദ്ദേഹത്തിന്റെ മുഖ പുസ്തകം വഴിയുള്ള പഴയകാല ഓര്മപെടത്തലുകൾ പുതു തലമുറയ്ക്ക് പുത്തൻ അറിവുകളാണ് സമ്മാനിക്കുന്നത്. ഒപ്പം കോതമംഗലത്തിന്റെ കലാ സാംസ്‌കാരിക ചരിത്രവും.

Continue Reading

Entertainment

കോതമംഗലത്ത് “സംഗീത സൗഹൃദസംഗമം” ഫേസ്ബുക്ക് വേദിയിൽ ഒരുക്കി ആന്റണി ഏബ്രഹാം ശ്രദ്ധേയനാകുന്നു.

Published

on

FILE PICTURE

കോതമംഗലം : സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, കോതമംഗലത്തു ‘സ്മൃതി, സാംസ്കാരിക സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങൾ സഹൃദയ ശ്രദ്ധ പിടിച്ചുപറ്റുന്നു. മാറിയ, പുതിയ സാഹചര്യത്തിൽ കലാ – സാംസ്കാരിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്ക്, ഏറെ പ്രയോജനപ്പെടുന്ന ഒന്നായി ഇത് മാറി കഴിഞ്ഞു. മുടക്കമില്ലാതെ 2020 മുതൽ തുടർന്നു വരുന്ന antonyabraham klm ഫെയ്സ് ബുക്ക് ലിങ്കിൽ, സിനിമ, സംഗീതം, നാടകം, സാഹിത്യം, ചിത്രകല, ഫോക്‌ലോർ തുടങ്ങിയ സാംസ്കാരിക സംബന്ധിയായ മുന്നൂറിൽപ്പരം പോസ്റ്റുകൾ നിലവിൽ ലഭ്യമാണ്.

1976 മുതൽ സാംസ്കാരിക പ്രവർത്തനങ്ങളിൽ കോതമംഗലത്ത് സുമംഗല ഫിലിം സൊസൈറ്റി, സ്മൃതി എന്നിവയുടെ സംഘടനാപരമായ നേതൃത്വം നൽകി വരുന്ന ആന്റണി ഏബ്രഹാം തയ്യാറാക്കുന്ന, കുറിപ്പുകൾ, പഴയ കാലചിത്രങ്ങൾ, സ്മരണികകൾ ഇവ കേവലം ഓർമ്മകളുടെ വീണ്ടെടുപ്പ് മാത്രമല്ല, കാലഘട്ടം ആവശ്യപ്പെടുന്ന സാംസ്കാരിക ദൗത്യം കൂടിയാണ് നിർവ്വഹിയ്ക്കുന്നത്‌.

Continue Reading

Entertainment

ചുവന്ന സാരിയും കലിപ്പ് ലുക്കും; പഴമയുടെ പശ്ചാത്തലം കൂടിയായപ്പോൾ ക്യാമറക്കണ്ണിൽ തെളിഞ്ഞത് അപൂർവ്വതയുടെ നിറവ്.

Published

on

കോതമംഗലം : തൊടുപുഴയിലെ സംഗീത അധ്യാപിക നിത്യ അരുണിനെ മോഡലാക്കി പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രകാശ് ചന്ദ്രശേഖറിന്റെ മകൻ അഭിജിത് പ്രകാശ് കഴിഞ്ഞ ദിവസം നടത്തിയ ഫോട്ടോഷൂട്ടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നിത്യയുടെ സുഹൃത്തും തൊടുപുഴ സഗരസഭയിലെ കൗൺസിലറുമായ ബിന്ദുപത്മകുമാറിന്റെ വീട്ടിലും കരിമണ്ണൂർ മഹാവിഷ്ണുക്ഷേത്രത്തിലുമായിട്ടായിരുന്നു ഫോട്ടോ ഷൂട്ട്.

ഈ വീട്ടിൽ പുരാവസ്തുക്കളുടെ വലിയശേഖരം തന്നെയുണ്ടായിരുന്നു. ഇതിൽ ചിലതെല്ലാം ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. കല്യാണവേഷത്തോട് സാമ്യമുള്ളതായിരുന്നു മോഡലിന്റെ വേഷഭൂഷാതികൾ. നെറ്റിച്ചുട്ടിയും അരപ്പട്ടയുമെല്ലാമുണ്ട്. ചുവപ്പ് സാരിയിൽ തിളങ്ങി നിന്നിരുന്നതിനാൽ കലിപ്പ് ലുക്ക് ഒന്നുകൂടി ഉഷാറായി.

ആദ്യം ഗൗരവക്കാരിയായി പ്രത്യക്ഷപ്പെടുന്ന മോഡൽ പിന്നീട് ക്ഷേത്രമുറ്റത്ത് മന്ദഹാസം പൊഴിച്ച് ,നൃത്തച്ചുവടുകളുമായി നിൽക്കുന്ന ചിത്രങ്ങളും ഫോട്ടോ ഷൂട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ചെടികൾക്കിയിൽ പുഷ്പങ്ങളുമേന്തി മന്ദഹാസം പൊഴിച്ചുനിൽക്കുന്ന മനോഹരചിത്രവുമുണ്ട്. വള്ളിപ്പടർപ്പുകളും ആലും പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രപരിസരവുമെല്ലാം ഉൾപ്പെടുത്തിയുള്ള ചിത്രങ്ങൾ കാഴ്ചക്കാരന് വല്ലാത്തൊരുഫീലും സമ്മാനിയ്ക്കുന്നുണ്ട്. 2500 വർഷം പഴക്കം തോന്നിയിക്കുന്ന ക്ഷേത്രം പശ്ചത്തലമാക്കി ഒരു ഫോട്ടോ ഷൂ്ട്ട് നടക്കുന്നതും ആദ്യമാണ്.

Continue Reading

Recent Updates

ACCIDENT2 hours ago

പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലികൾ ഷോക്കേറ്റ് ചത്തു.

കോതമംഗലം : കോതമംഗലത്തിന് സമീപം പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലികൾ ഷോക്കേറ്റ് ചത്തു. കോതമംഗലം ശോഭനപ്പടിക്ക് സമീപം പറമ്പിൽ മേയുകയായിരുന്ന കന്നുകാലികൾക്കാണ് ഷോക്കേറ്റത്. സമീപത്ത് കേടുപിടിച്ചു നിന്ന...

NEWS3 hours ago

ബസ്സ് കെട്ടി വലിച്ചുകൊണ്ട് പ്രതിഷേധ സമരവും, ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു.

പല്ലാരിമംഗലം : അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ സ്വകാര്യ ബസ്സ് മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ബി ഒ...

NEWS5 hours ago

നഗരത്തിലെ വീടിൻ്റെ അടുക്കളയിൽ നിന്ന് കാട്ടുപാമ്പിനെ പിടികൂടി.

കോതമംഗലം : കോതമംഗലത്തിന് സമീപം കോഴിപ്പിള്ളിയിൽ വീടിൻ്റെ അടുക്കളയിൽ നിന്ന് കാട്ടുപാമ്പിനെ പിടികൂടി. കോഴിപ്പിള്ളി ഒറവലക്കുടി ബിനുവിന്റെ അടുക്കളയുടെ സ്ലാബ്നടിയിൽ കയറിയ Trinkect snake – നെയാണ്...

NEWS16 hours ago

ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു.

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ യിൽ ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു. വടാട്ടുപാറ യിൽ പലവൻപടിയിലെ ജനവാസമേഖലയിലാണ് കൃഷിയും ജനജീവിതവും തകർക്കുന്ന വില്ലനായി ഒച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷിയിടങ്ങളും പരിസരവും മറികടന്ന്...

NEWS1 day ago

അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി.

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി . പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ളീൻ നെല്ലിക്കുഴി പദ്ധതിയുടെ രജിസ്‌ട്രേഷൻ പ്രസിഡന്റ് പി...

NEWS1 day ago

അധികൃതരുടെ ഇരട്ടത്താപ് നയം; കർഷകർക്ക് അനുമതി നൽകി വെട്ടിയ തടി തടഞ്ഞു.

കുട്ടമ്പുഴ: വനം വകുപ്പിന്റെ കട്ടിംങ് പെർമിഷനോടു കൂടി വെട്ടിയിട്ട തടികൾ ണ്ടുപോകുന്നതിനെതിരെ വനം വകുപ്പ് . തുടർന്ന് കർഷകരുമായി വാക്കുതർക്കം. തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ചുള്ള പട്ടയ പറമ്പിൽ നിന്നിരുന്ന...

EDITORS CHOICE1 day ago

നാട്ടിലെ താരമായി തെരുവിൽ നിന്ന് കിട്ടിയ കൊച്ചു സുന്ദരി; ഒരു യമണ്ടൻ നായ കഥ.

കോതമംഗലം :കുട്ടമ്പുഴ ഇലവുങ്കൽ സെബാസ്റ്റ്യൻ ജോസെഫിന്റെ വീട്ടിൽ ഒരു കൊച്ചു സുന്ദരിയായ നായയുണ്ട്. ഒരു വയസേ ആയിട്ടുള്ളുവെങ്കിലും അവള് ചില്ലറക്കാരിയല്ല, പു പുലിയാണ്. റൂബി എന്ന് വീട്ടുകാർ...

EDITORS CHOICE2 days ago

കുട്ടമ്പുഴയിലെ ആദിവാസിക്കുടിയിൽ ഒരു കുടുംബത്തിൽ മൂന്നു ഡോക്ടർമാർ, ഊരിന്‌ നക്ഷത്രമായി കോരാളിയിലെ രാഘവന്റെയും പുഷ്പയുടെയും കുടുംബം.

കോതമംഗലം; പ്രതികൂല ജീവിത സാഹചര്യങ്ങളോടു പൊരുതി ജീവിതലക്ഷ്യം കൈപ്പിടിയിലൊതുക്കിയതിന്റെ നിർവൃതിയിലാണ് ആദിവാസി ദമ്പതികളായ രാഘവനും പുഷ്പയും. വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്ത്,വന്യമൃഗങ്ങളുടെ ആക്രമണഭീഷിണി വകവയ്ക്കാതെ മണ്ണിൽ ആദ്ധ്വനിച്ചും വിശ്രമില്ലാതെ കൂലിപ്പണിചെയ്തും...

NEWS2 days ago

താളുംകണ്ടം ഊരുവിദ്യാകേന്ദ്രത്തിലെ വൈദ്യുതി വിളക്കുകൾ മിഴി തുറന്നു, കുട്ടികൾക്ക് ആശ്വാസമായി.

കോതമംഗലം : വനം വകുപ്പിന്റെ ഇടപെടലിൽ കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസികുടിയിലെ ഊരു വിദ്യാകേന്ദ്രത്തിൽ വൈദ്യുതി എത്തി. താളുംകണ്ടം ഊരിലെ കുരുന്നുകൾക്ക് ആശ്വാസമായത് മലയാറ്റൂർ ഡി എഫ്...

NEWS2 days ago

ആദിവാസി മേഖലയിൽ കോവിഡ് വ്യാപനം കൂടുന്നു; കാടിന്റെ മക്കൾ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക്.

കോതമംഗലം : കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിൽ കോവിഡ് വ്യാപനം കൂടുന്നു. കാടിന്റെ മക്കൾ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക് മാറ്റുന്നു. കുട്ടംമ്പുഴ പഞ്ചായത്തിലെ തലവച്ചപ്പാറ,...

NEWS2 days ago

കോതമംഗലത്ത് ബി ജെ പി വിഭാഗീയത സമരത്തിലും മറനീക്കി പുറത്ത്.

കോതമംഗലം: ബി ജെ പി യുടെ സമരം വിഭാഗീയത നിലനിൽക്കുന്ന കോതമംഗലത്ത് ചേരിതിരിഞ്ഞ് നടത്തി ഇരു വിഭാഗങ്ങൾ നേർക്കുനേർ നിന്നത് വിവാദമാകുന്നു. കൊടകര സാമ്പത്തിക ഇടപാടിൽ ബി...

NEWS2 days ago

മാധ്യമപ്രവര്‍ത്തകനെയും വിദ്യാര്‍ഥിയെയും ആദരിച്ചു.

കോതമംഗലം : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പല്ലാരിമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകനെയും വിദ്യാര്‍ഥിയെയും ആദരിച്ചു. പെന്‍സില്‍ ഡ്രോയിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ്...

NEWS2 days ago

വാരപ്പെട്ടി പഞ്ചായത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി പൊതുമരാമത്ത്വകുപ്പ്.

വാരപ്പെട്ടി : ഏകദേശം ഒരു വർഷക്കാലമായി തകർന്നു കിടക്കുന്ന വാരപ്പെട്ടി NSS HSS കവലയിൽ ഉള്ള റോഡിന്റെ അവസ്ഥ അതിദയനീയമായി. പരാതികൾ ഏറെ കൊടുത്തിട്ടു റോഡ് പണി...

NEWS2 days ago

അഗതി മന്ദിരങ്ങൾക്ക് സഹായഹസ്തവുമായി എന്റെ നാട് ജനകീയ കൂട്ടായ്മ.

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ കരുതൽ പദ്ധതിയുടെ ഭാഗമായി ദക്ഷ്യ കിറ്റുകളും പഴവർഗങ്ങളും മദർ കൊച്ചുറാണിക്ക് (പ്രതീക്ഷ റീഹാബിലിറ്റേഷൻ സെന്റർ നെല്ലിമറ്റം) നൽകി താലുക്ക്തല...

NEWS3 days ago

ടാറിങ് കഴിഞ്ഞു, അടുത്ത മഴയത്ത് ഒലിച്ചും പോയി; ലോകോത്തര നിലവാരത്തിൽ അമ്പരന്ന് നാട്ടുകാർ.

കോതമംഗലം : ടാറിങ് കഴിഞ്ഞതിന്റെ മൂന്നാംപക്കം മഴയത്ത് റോഡ് ഒലിച്ചുപോയി. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും സാക്ഷിയായ റോഡാണ് ഊരംകുഴി കോട്ടപ്പടി കണ്ണക്കടറോഡ്. 2018 ൽ നിർമ്മാണം ആരംഭിച്ച...

Trending

error: Content is protected !!