

NEWS
കോതമംഗലം മണ്ഡലത്തിലെ 15 റോഡുകളുടെ നവീകരണത്തിനായി 4 കോടി 80 ലക്ഷം രൂപ അനുവദിച്ചു: ആൻ്റണി ജോൺ എം എൽ എ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ 15 റോഡുകളുടെ നവീകരണത്തിനായി 4 കോടി 80 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചെറുവട്ടൂർ – കക്ഷായപ്പടി – കാട്ടാംകുഴി റോഡ് – 26 ലക്ഷം, ഊഞ്ഞാപ്പാറ – നാടുകാണി – ഊന്നുകൽ റോഡ് – 34 ലക്ഷം, പുതുപ്പാടി – ഇരുമലപ്പടി റോഡ് (കൾവേർട്ട്) – 30 ലക്ഷം, കീരംപാറ – ഭൂതത്താൻകെട്ട് – പൂച്ചക്കുത്ത് റോഡ് – 50 ലക്ഷം, ആലുവ – മൂന്നാർ റോഡ് – 50 ലക്ഷം, കോതമംഗലം ബൈപ്പാസ് റോഡ് – 40 ലക്ഷം, തൃക്കാരിയൂർ – നെല്ലിക്കുഴി റോഡ് – 30 ലക്ഷം, ചാത്തമറ്റം – ഊരംകുഴി റോഡ് (ഇഞ്ചൂർ പള്ളി – മാതിരപ്പിള്ളി പളളി) – 40 ലക്ഷം, തലക്കോട് – ചുള്ളിക്കണ്ടം – മുള്ളരിങ്ങാട് റോഡ് – 40 ലക്ഷം, വാരപ്പെട്ടി എട്ടാം മൈൽ കണിയാംകുടി കടവ് റോഡ് – 15 ലക്ഷം,തൃക്കാരിയൂർ – വെറ്റിലപ്പാറ – കുളങ്ങാട്ടുകുഴി – പടിപ്പാറ റോഡ് – 17 ലക്ഷം, നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് – 18 ലക്ഷം,ഭൂതത്താൻകെട്ട് – വടാട്ടുപാറ – ആനക്കയം റോഡ് – 15 ലക്ഷം,പുതുപ്പാടി – ഇരുമലപ്പടി റോഡ് – 25 ലക്ഷം,വാഴക്കുളം – കോതമംഗലം റോഡ് – 50 ലക്ഷം എന്നിങ്ങനെ 15 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് 4 കോടി 80 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നവീകരണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും
എം എൽ എ പറഞ്ഞു.

NEWS
കോതമംഗലം, കവളങ്ങാട് മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4182 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 236 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 27/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 415 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 390
• ഉറവിടമറിയാത്തവർ – 17
• ആരോഗ്യ പ്രവർത്തകർ- 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 21
• കുമ്പളങ്ങി – 15
• പിറവം – 14
• മഞ്ഞള്ളൂർ – 12
• കോതമംഗലം – 11
• അങ്കമാലി – 9
• തൃക്കാക്കര – 9
• പായിപ്ര – 9
• എടത്തല – 8
• കടുങ്ങല്ലൂർ – 8
• കാഞ്ഞൂർ – 8
• പൂതൃക്ക – 8
• ആലങ്ങാട് – 7
• ആവോലി – 7
• ഉദയംപേരൂർ – 7
• കവളങ്ങാട് – 7
• കാലടി – 7
• ചേരാനല്ലൂർ – 7
• പിണ്ടിമന – 7
• മൂക്കന്നൂർ – 7
• എറണാകുളം സൗത്ത് – 6
• കറുകുറ്റി – 6
• കുന്നത്തുനാട് – 6
• നോർത്തുപറവൂർ – 6
• പള്ളിപ്പുറം – 6
• എളംകുന്നപ്പുഴ – 5
• ഐക്കാരനാട് – 5
• കടവന്ത്ര – 5
• കലൂർ – 5
• കളമശ്ശേരി – 5
• കൂവപ്പടി – 5
• തിരുമാറാടി – 5
• നെടുമ്പാശ്ശേരി – 5
• പള്ളുരുത്തി – 5
• മരട് – 5
• മഴുവന്നൂർ – 5
• ഐ എൻ എച്ച് എസ് – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആമ്പല്ലൂർ, ആയവന, ഏലൂർ, ഒക്കൽ, കരുമാലൂർ, കീഴ്മാട്, നായരമ്പലം, ഫോർട്ട് കൊച്ചി, മുളന്തുരുത്തി, മൂവാറ്റുപുഴ, രായമംഗലം, വടവുകോട്, ആരക്കുഴ, ഏഴിക്കര, കുഴിപ്പള്ളി, കോട്ടുവള്ളി, ഞാറക്കൽ, തോപ്പുംപടി, നെല്ലിക്കുഴി, പാമ്പാകുട, പുത്തൻവേലിക്കര, മഞ്ഞപ്ര, വാഴക്കുളം, വൈറ്റില, ശ്രീമൂലനഗരം, ഇടക്കൊച്ചി, ഇടപ്പള്ളി, എളമക്കര, കിഴക്കമ്പലം, കൂത്താട്ടുകുളം, കോട്ടപ്പടി, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചേന്ദമംഗലം, പാറക്കടവ്, പെരുമ്പാവൂർ, മുണ്ടംവേലി, വാരപ്പെട്ടി, വെങ്ങോല, വെണ്ണല, അയ്യമ്പുഴ, കല്ലൂർക്കാട്, കീരംപാറ, കുമ്പളം, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര, തിരുവാണിയൂർ, തേവര, പച്ചാളം, പത്തനംതിട്ട, പാലക്കുഴ, പാലാരിവട്ടം, പോണേക്കര, മണീട്, മുടക്കുഴ, രാമമംഗലം, വടക്കേക്കര, വാളകം, വേങ്ങൂർ.
• ഇന്ന് 516 പേർ രോഗ മുക്തി നേടി.
• ഇന്ന് 2171 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2447 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25031 ആണ്.
• ഇന്ന് 58 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 83 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8554 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 33
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 11
• പി വി എസ് – 54
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ-2
• പറവൂർ താലൂക്ക് ആശുപത്രി- 6
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 5
• സഞ്ജീവനി – 2
• സിയാൽ- 39
• സ്വകാര്യ ആശുപത്രികൾ – 406
• എഫ് എൽ റ്റി സികൾ – 119
• എസ് എൽ റ്റി സി കൾ- 143
• വീടുകൾ- 7726
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8969 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6869 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 309 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 206 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ ഇരുപത്തൊന്നാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു.
• വാർഡ് തലത്തിൽ 4895 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
NEWS
വടാട്ടുപാറയിലെ പൊയക ഗ്രൗണ്ടിന്റെ പേരിൽ പഞ്ചായത്തും വനംവകുപ്പുമായി ഏറ്റുമുട്ടല്‍.

കുട്ടമ്പുഴ : വടാട്ടുപാറയിലെ പൊയക ഗ്രൗണ്ടിൽ യുവാക്കള്‍ ക്രിക്കറ്റ് പിച്ച് നിര്‍മ്മിച്ചതിന്റെ പേരില്‍ വനംവകുപ്പുമായി ഏറ്റുമുട്ടല്‍. വനപാലകര്‍ പൊളിച്ചുകളഞ്ഞ പിച്ച് പുനസ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമം പോലിസ് തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മെമ്പര്മാരടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. വര്‍ഷങ്ങളായി നാട്ടിലെ യുവാക്കള്‍ കളിസ്ഥലമായി ഉപയോഗിച്ചിരുന്ന നാലേക്കറോളം വരുന്ന സ്ഥലത്തിന്റെ ഒരുഭാഗത്ത് ക്രിക്കറ്റ് പിച്ച് നിര്‍മിക്കാന്‍ ശ്രമിച്ചതാണ് പഞ്ചായത്തും വനംവകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് ഇടയാക്കിയത്.

പൊയ്ക നാലാം വാര്‍ഡില്‍പ്പെടുന്ന കളിസ്ഥലം തങ്ങളുടേതാണെന്ന് പഞ്ചായത്തും, സംരക്ഷിത വനഭൂമിയാണെന്ന് വനംവകുപ്പും അവകാശപ്പെട്ടു. കളിസ്ഥലത്തിന്റെ ഒരുഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു സംഘം യുവാക്കള്‍ ഉദ്ദേശം 10 മീറ്റര്‍ നീളത്തില്‍ 4 മീറ്റര്‍ വീതിയില്‍ ക്രിക്കറ്റ് പിച്ചിനായി കോണ്ക്രീറ്റിട്ടിരുന്നു. വനംവകുപ്പ് അധികൃതരെത്തി ഈ നിര്‍മാണം പൊളിച്ചു നീക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വനപാലകരുടെ പരാതിയില്‍ കുട്ടംപുഴ പോലീസെത്തി മെമ്പര്‍മാരായ ഇ.സി. റോയി, കെ.എസ്. സനൂപ്, എല്‍ദോസ് ബേബി എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കളിസ്ഥലം വര്‍ഷങ്ങളായി പഞ്ചായത്തിന്റെ കൈവശമുള്ളതാണെന്ന് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന് പറഞ്ഞു. കളിസ്ഥലം സംരക്ഷിത വനഭൂമിയാണെന്നും കളിസ്ഥലത്തെ ചൊല്ലി വനംവകുപ്പും പഞ്ചായത്തും തമ്മില്‍ 2001ല്‍ കോടതിയിൽ ഉത്തരവ് ഉള്ളതാണെന്നും റേഞ്ച് ഓഫീസര്‍ മുഹമ്മദ് റാഫി വ്യക്തമാക്കി.
NEWS
കോതമംഗലത്തെ മാധ്യമ പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും സംഗമം നടന്നു.

കോതമംഗലം: തങ്കളം റോട്ടറി ഹാളിൽ വച്ച് നടന്ന താലൂക്കിലെ മാധ്യമ പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും സംഗമം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. രാവിലെ 10ന് ആരംഭിച്ച സംഗമത്തിൽ താലൂക്കിലെ മുഴുവൻ മാധ്യമപ്രവർത്തകരും പ്രമുഖ ജനപ്രതിനിധികളും പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ജോഷി അറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസ് ക്ലബ് കാർഡിൻ്റെ പ്രകാശനം ആൻ്റണി ജോൺ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കോതമംഗലം പ്രസ് ക്ലബ് അംഗവും ഡോ.അംബേദ്കർ പുരസ്കാര ജേതാവുമായ സിജോ ജീവൻ ടി.വിയെ ഡീൻ കുര്യാക്കോസ് എം.പി പുരസ്കാരം നൽകി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ, മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമി, വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,പഞ്ചായത്ത് പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക് പഞ്ചായത്തംഗങ്ങൾ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സോണി നെല്ലിയാനി വാർത്തകൾ നൽകുന്നതിനെ സംബന്ധിച്ച് ക്ലാസെടുത്തു. ദീപു ശാന്താറാം, ബെന്നി ആർട്ലൈലൈൻ, പി.എ സോമൻ, ജോർജ് കെ.സി.വി ലെത്തീഫ് കുഞ്ചാട്ട്,പി.സി പ്രകാശ്,നിസാർ അലിയാർ, ടാൽ സൻ പി മാത്യു, കെ.പി കുര്യാക്കോസ്, കെ.എ സൈനുദ്ദീൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
-
NEWS4 days ago
വനം വകുപ്പ് ഉദ്യോഗസ്ഥ പീഡനം താങ്ങാനാകാതെ പാമ്പ് പിടുത്ത വിദഗ്ധൻ മാർട്ടിൻ മെയ്ക്കമാലി അരങ്ങൊഴിയുന്നു.
-
EDITORS CHOICE1 week ago
നാടിനെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് അപകടം നടന്നിട്ട് ഇന്ന് 14 വർഷം; എളവൂര്‍ ഗ്രാമത്തിന്റെ ദുഃഖം ഉള്ളിലൊതുക്കി പെരിയാറും.
-
CRIME1 week ago
ആനക്കൊമ്പ് മണ്ണിൽ കുഴിച്ചിട്ട് സൂക്ഷിച്ചു വിൽപ്പന നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.
-
NEWS1 week ago
ആനവണ്ടിയുടെ കാടത്തം പതിവാകുന്നു; ആനപ്പേടിയിൽ കാട്ടിലൂടെ നടന്ന് പോകേണ്ട അവസ്ഥയിൽ നാട്ടുകാരും.
-
NEWS1 week ago
അപകട മേഖലയിൽ കുപ്പി കഴുത്ത് പോലെയുള്ള റോഡ് വികസനത്തിൽ ആശങ്കയോടെ നാട്ടുകാർ.
-
NEWS7 days ago
കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
-
ACCIDENT6 days ago
പാറമടയിലേക്ക് ടിപ്പര്‍ മറിഞ്ഞ് ആയപ്പാറ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു.
-
NEWS1 day ago
വടാട്ടുപാറയിലെ പൊയക ഗ്രൗണ്ടിന്റെ പേരിൽ പഞ്ചായത്തും വനംവകുപ്പുമായി ഏറ്റുമുട്ടല്‍.