CHUTTUVATTOM
കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ ഇ എം പൗലോസ് അന്തരിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമല. ഇ.എം. പൗലോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ വെച്ചു നടത്തും.
നിറഞ്ഞ ചിരിയും ചടുലതയും അതായിരുന്നു പ്രൊഫ. ഇ.എം. പൗലോസിന്റെ മുഖമുദ്ര. ആരെയും തന്നിലേക്ക് അടുപ്പിക്കുന്ന കാന്തശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. ആറരപ്പതിറ്റാണ്ടോളം സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയാണ് അദ്ദേഹം ജീവിതത്തിൽ നിന്നു വിടവാങ്ങുന്നത്. കോതമംഗലം എം.എ കോളജിൽ ചരിത്ര വിഭാഗം തലവനായും പിന്നീടു പ്രിൻസിപ്പലായും പ്രവർത്തിക്കുമ്പോഴും ഒരിക്കലും അധ്യാപനത്തിൽ ഒതുങ്ങിനിന്നില്ല അദ്ദേഹം.
വൈഎംസിഎ, വൈസ്മെൻ ഇന്റർനാഷനൽ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട പദവികളിലിരുന്നുകൊണ്ട് പാവപ്പെട്ട മനുഷ്യർക്കുള്ള ഭവനനിർമാണം അടക്കം ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ബസ് സ്റ്റാൻഡുകളിൽ ചാരുബെഞ്ചുകൾ നിർമിച്ച് യാത്രികർക്കു വിശ്രമിക്കാനിടം നൽകി. സാന്ത്വനം സ്പെഷൽ സ്കൂളിന്റെ സ്ഥാപക വൈസ് പ്രസിഡന്റായ അദ്ദേഹം അവസാന നാളുകൾ വരെ അതിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധവച്ചു.
ഒരു നിമിഷം പോലും അലസമായി ഇരിക്കാൻ കൂട്ടാക്കാതിരുന്ന പൗലോസ് സാർ അതെല്ലാം സമൂഹത്തിനു ഗുണകരമാകുന്ന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്. സഹായം തേടിയെത്തുന്നവർക്കു മുന്നിൽ ഏതു നേരവും ഇരുമലപ്പടിയിലെ ‘ഇരുമല’ വീടിന്റെ വാതിലുകൾ തുറന്നുകിടന്നു. ഉന്നത വിദ്യാഭ്യാസത്തിനായാലും വിദഗ്ധചികിത്സയ്ക്കായാലും പൗലോസ് സാറിന്റെ കത്ത് കയ്യിലുണ്ടെങ്കിൽ സാധാരണ മനുഷ്യർക്ക് അതൊരു ധൈര്യവും ആശ്വാസവുമായിരുന്നു. അതിവിപുലമായ ശിഷ്യസമ്പത്തും പരിചയക്കാരുമുണ്ടായിരുന്ന സാറിന്റെ വാക്കുകൾക്ക് അസാധ്യമായ കാര്യങ്ങൾ നടത്തിക്കൊടുക്കാനുള്ള കരുത്തുണ്ടായിരുന്നു. സാമ്പത്തികമായും ഒരുപാടുപേരെ അദ്ദേഹം സഹായിച്ചു. അതൊന്നും ആരെയും അറിയിക്കുകയോ മേനിനടിക്കുകയോ ചെയ്തില്ല.
അന്ന കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകനും സഹോദരീ ഭർത്താവുമായ എം.സി.ജേക്കബിനോട് വലിയ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം കിറ്റെക്സ് ഗാർമെന്റ്സിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. സാബു എം. ജേക്കബിനും ബോബി എം. ജേക്കബിനും കീഴിൽ കമ്പനി ഉയരങ്ങളിലേക്കു സഞ്ചരിക്കുന്നത് അഭിമാനത്തോടെയാണ് അദ്ദേഹം കണ്ടത്.
CHUTTUVATTOM
അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തി.

കോതമംഗലം : കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി പിന് വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണ്ടിമന കവലയില്‍ സത്യാഗ്രഹ സമരം നടത്തി. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. എം എസ് എല്‍ദോസ് അധ്യക്ഷനായി. കെ പി ബാബു ,പി പി ഉതുപ്പാന് , എ ജി ജോര്‍ജ് , അബു മൊയ്തീന് ,എബി എബ്രാഹാം , പി.എ.എം. ബഷീര്‍ ,നോബിള്‍ ജോസഫ് ,റോയ് കെ പോള്‍ , ജസ്സി സാജു ,സണ്ണി വേളൂക്കര , ഷമീർ പനക്കൻ , സീതി മുഹമ്മദ് ,ബോബന് ജേക്കബ് ,വി വി കുര്യന് ,അലി പടിഞാറച്ചാലി ,ഭാനുമതി രാജു , പരീത് പട്ടമാവുടി ,പി എ പാദുഷ ,എം കെ വേണു, സാബു ജോസ് ,പി എസ് നജീബ് ,സുരേഷ് കണ്ണോത്ത് കുടി ,ജോബി കവളങ്ങാട് ,എം വി റെജി ,സിജു എബ്രാഹാം ,ജോര്‍ജ് വര്‍ഗീസ് , ലതഷാജി ,സി ജെ എല്‍ദോസ്, ജെയിംസ് കോറബേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
CHUTTUVATTOM
ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭ.

കോതമംഗലം : ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭയുടെ എറണാകുളം ജില്ലാ പ്രവർത്തകയോഗത്താൽ സംഘടനാ രേഖ അവതരിപ്പിച്ചപ്പോഴാണ് സംസ്ഥാന പ്രസിഡന്റ് ശ്രീ. വിഷ്ണു ഹരി ഇക്കാര്യം വ്യക്തമാക്കിയത് സർക്കാർ സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നുവെന്നും ഇക്കാര്യം ഗവർണർ സമക്ഷം രേഖാമൂലം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സുനിൽ പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി സരിത ജഗന്നാഥൻ യോഗം ഭന്ദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന നേതാക്കളായ ശ്രീ. മാഹി ചന്ദ്രൻ, ശ്രീ.സുനിൽ മഠത്തിൽ, ശ്രീ. നേമം ഷാജി, ശ്രീ ജഗന്നാഥൻ എന്നിവർ സംസാരിച്ചു ജില്ലാ പ്രസിഡന്റായി ശ്രീ .കെ.എൻ.ഉണ്ണി കോതമംഗലവും വൈസ് പ്രസിഡന്റായി ശ്രീ. നിതിൻ ഗോപിയേയും സെക്രട്ടറിയായി ശ്രീ. ദീപു ചന്ദ്രൻ പിറവത്തേയും , ജോ: സെക്രട്ടറിയായി ശ്രീ.രാജേഷ് എ.വി.യേയും ട്രഷററായി ശ്രീമതി ശാന്തകുമാരി മുരളിയേയും തിരഞ്ഞെടുത്തു. യോഗത്താൽ ശ്രീ ഉണ്ണി കോതമംഗലം സ്വാഗതവും ശ്രീ ദീപു ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
CHUTTUVATTOM
തെരുവു നായ ശല്യം രൂക്ഷം: വഴി യാത്രക്കാർ ഭീതിയിൽ.

കോതമംഗലം: തട്ടേക്കാട് – പുന്നേക്കാട് റോഡിൽ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കൾ ഭീതി ജനിപ്പിക്കുന്നു.
രാവിലെ നടക്കാനിറങ്ങുന്നവരും ജോലീ പോകുന്നവരും ഇതോടെ പേടി ഭീതിയിലാണ്. ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. കാട്ടുമൃഗങ്ങളും നിരവതിവാഹത്തിന് മുന്നിൽ ചെന്ന് ചാടി അപകടം ഉണ്ടാക്കാറുണ്ട്. ഇവയിൽ നിന്നു രക്ഷപ്പെടാൻ അതിവേഗം വാഹനം ഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്. അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തരമായി നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS11 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT13 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
