Connect with us

CHUTTUVATTOM

ഗസ്റ്റ് അധ്യാപക ഒഴിവ്.

Published

on

കോതമംഗലം : മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (2), കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (4), എം. സി. എ (3), ഫിസിക്സ് (2), കെമിസ്ട്രി (2) എന്നി വിഭാഗങ്ങളിലേക്ക് അസ്സിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒഴിവുകൾ. യോഗ്യതയുള്ളവർ mace.etlab.in/staffapplication എന്ന വെബ്‌സൈറ്റിൽ 24/11/2020, 4.00 PMന് മുൻപ് രെജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.

ODIVA

CHUTTUVATTOM

കേരളം മുഴുവൻ സൈക്കിൾ യാത്ര നടത്തിയ യുവാവിനെ അനുമോദിച്ചു.

Published

on

പല്ലാരിമംഗലം: ഗോ ഗ്രീൻ സേവ് എർത്ത് എന്ന പരിസ്ഥിതി സന്ദേശവുമായി തിരുവനംതപുരം മുതൽ കാസർഗോഡ് വരെ സൈക്കിൾ യാത്ര നടത്തിയ പല്ലാരിമംഗലം കൂവള്ളൂർ സ്വദേശി മുഹമ്മദ് അമീന് ജന്മനാടായ പല്ലാരിമംഗലത്ത് കൂവള്ളൂർ യുവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഓ ഇ അബ്ബാസ് സ്വീകരണയോഗം ഉത്‌ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സ്വലാഹ് കെ കാസിം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എം അബ്ദുൾ കരീം അനുമോദന പ്രസംഗം നടത്തി. ക്ലബ്ബ് ഭാരവാഹികളായ  പി എ അൻസിൽ. മുഹമ്മദ് ഹാഷിം, മിഥുലാജ് അലി, അമീർ സാലിഹ്, ഫാരിസ് കാസിം, അൽത്താഫ് യൂസഫ്, ആരിഫ് യൂസഫ് എന്നിവർ പ്രസംഗിച്ചു.

Continue Reading

CHUTTUVATTOM

പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറി അത്യാധുനിക നിലവാരത്തിലേക്ക്.

Published

on

കോതമംഗലം: ജില്ലയിലെ ആദ്യത്തെ ആധുനിക സംവിധാനങ്ങളുള്ള ലൈബ്രറി ആകാന്‍ ഒരുങ്ങുകയാണ് പല്ലാരിമംഗലം ഗവൺമെന്റ് സ്‌കൂള്‍ ലൈബ്രറി. ഗ്രാമപ്രദേശങ്ങളിലെ ഗവൺമെന്റ് സ്കൂള്‍ ലൈബ്രറികള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിയും അത്യാധുനിക നിലവാരത്തിലേക്ക് ഉയരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ പുതിയ മൂന്നുനില കെട്ടിടത്തിലാണ് നവീകരിച്ച ലൈബ്രറി സജ്ജീകരിക്കുന്നത്.

ജില്ലാ പഞ്ചായത്താണ് ലൈബ്രറി നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ലൈബ്രറി സയന്‍സ് അനുശാസിക്കുന്ന പ്രകാരം ഡ്യുവേ ഡെസിമല്‍ ക്ലാസിഫിക്കേഷന്‍
പ്രകാരമാണ് ക്രമീകരണം. 1876 ല്‍ അമേരിക്കയിലെ പ്രശസ്തനായ അധ്യാപകനും ലൈബ്രേറിയനുമായ മെല്‍വിന്‍ ഡ്യുവേയാണ് ആധുനിക രീതിയില്‍ ലൈബ്രറി നവീകരിക്കുന്നതിന് വ്യവസ്ഥാപിതമായ സമ്പ്രദായം രൂപപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നുമാസമായി ലൈബ്രറി ആധുനികരിക്കുന്നതിനുള്ള
പ്രവർത്തനങ്ങൾ നടന്നു വരുന്നു. 1962 മുതല്‍ സ്‌കൂളില്‍ ചെറിയ രീതിയില്‍ ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1887- 1897 കാലയളവില്‍ ശ്രീനാരായണ ഗുരു രചിച്ച കവിതകളുടെ അപൂര്‍വ ശേഖരം അടക്കം ലൈബ്രറിയില്‍ ഇപ്പോഴുമുണ്ട്. സ്‌കൂളിലുള്ള 8500 ഓളം ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്തുകഴിഞ്ഞു. എല്ലാ പുസ്തകങ്ങളിലും ക്ലാസിഫിക്കേഷന്‍ നമ്പറും അക്‌സഷന്‍ നമ്പറും അടക്കമുള്ള ബാര്‍കോഡ് രേഖപ്പെടുത്തുന്നതിന്റെ അവസാനഘട്ട പണിപ്പുരയിലാണ് അധ്യാപകര്‍.

ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഒഴിവുസമയങ്ങളില്‍ ലൈബ്രറിയില്‍ വന്നിരുന്ന് വായനാശീലം വര്‍ധിപ്പിക്കുന്നതിനും അതുവഴി മാനസിക ശാരീരിക സന്തോഷം കൂട്ടുന്നതിനും ഉതകുന്ന രീതിയിലാണ് ലൈബ്രറി സജ്ജീകരിക്കുന്നത്. ലൈബ്രറി മോഡണൈസേഷന്‍ പ്രോജക്ട് ഹെഡ് വി എസ് രവികുമാര്‍, ലൈബ്രേറിയന്‍ എം സീനത്ത്, സ്റ്റാഫ് കെ എം സനീറ എന്നിവര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Continue Reading

CHUTTUVATTOM

ജനനി പാർപ്പിട പദ്ധതി ; ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാകുന്നതായി എം.എൽ.എ

Published

on

പെരുമ്പാവൂർ : തൊഴിലാളികൾക്കും താഴ്ന്ന വരുമാനം ഉള്ളവർക്കുമായി ജനനി പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെ ടവറിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഭവനം ഫൗണ്ടേഷൻ കേരള വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെങ്ങോല പഞ്ചായത്തിലെ ചുണ്ടമലപ്പുറത്താണ് പദ്ധതി നിർമ്മാണം. പദ്ധതിയുടെ അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ചു തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് എം.എൽ.എ കത്ത് നൽകി. 74 ഫ്‌ളാറ്റുകൾ ആണ് ആദ്യത്തെ ടവറിൽ നിർമ്മാനം പൂർത്തിയാക്കുന്നത്. 2 കിടപ്പു മുറികളും ഒരു ഹാളും അടുക്കളയും അടങ്ങുന്ന 450 ചതുരശ്രയടി ചുറ്റിയാളവിലാണ് ഓരോ ഫ്‌ളാറ്റുകളുടെയും നിർമ്മാണം.

12 നിലകളുള്ള 4 ടവറുകൾ നിർമ്മാണം പൂർത്തിയാക്കുവാൻ ആണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആദ്യ ടവർ മാത്രമാണ് ഇതുവരെ അവസാനഘട്ടത്തിൽ എത്തിയത്. 50 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 2.20 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാകുന്നത്. ഫ്ലാറ്റുകളുടെ പെയിന്റിങ്ങ്, ടൈൽ ജോലികൾ എന്നിവ പൂർത്തിയാക്കി. ടവറിന്റെ പുറത്തുള്ള പാർക്കിംഗ് ടൈൽ വിരിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. വൈദ്യുതി, കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കൽ എന്നിവയാണ് പൂർത്തികരിക്കുവാനുള്ളത്. ഇതിനുള്ള നിർദ്ദേശം എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. പദ്ധതി പ്രദേശത്തെക്കുള്ള റോഡ് ടാറിംഗ് ഒരു ദിവസം കൊണ്ട് പൂർത്തിയാകും. രണ്ടാമത്തെ ടവറിന്റെ ഭാഗമായുള്ള ചുറ്റുമതിൽ നിർമ്മാണവും ഇതിന്റെ കൂടെ തന്നെ പൂർത്തീകരിച്ചു പദ്ധതി ഉടൻ തന്നെ സമർപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയാണ് പദ്ധതി. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു അവർക്ക് ബാങ്ക് വായ്പ്പയും ലഭ്യമാക്കും. ആദ്യം ഹോളിഫൈയ്ത്ത് ബിൾഡേഴ്‌സ് ആയിരുന്നു പദ്ധതിയുടെ ഓപ്പറേറ്റിങ് പങ്കാളി. എന്നാൽ മരടിലെ ഫ്‌ളാറ്റ് വിവാദത്തെ തുടർന്ന് അവരെ മാറ്റി സി.എ ഹംസ കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കേരള സർക്കാരിന്റെ നൈപുണ്യ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ഭവനം ഫൗണ്ടേഷൻ കേരള.

Continue Reading

Recent Updates

AGRICULTURE8 hours ago

സമ്മിശ്രകൃഷിയിൽ വിജയഗാഥ രചിച്ച് ഗോപാലകൃഷ്ണൻ.

കോതമംഗലം : സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കോതമംഗലം ചെറുവട്ടൂർ സ്വദേശിയായ പടിഞ്ഞാറേക്കര പി. എസ് ഗോപാലകൃഷ്ണൻ.മിക്കവരും കൃഷിയിൽ നിന്ന് ഉൾവലിയുന്ന അവസരത്തിൽ കൃഷിയോടുള്ള താല്പര്യം കൊണ്ട്...

CRIME8 hours ago

പൊലിസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ.

കോതമംഗലം: കോതമംഗലം കൺട്രോൾ റൂം വാഹനത്തിലെ പൊലിസ് ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത പിണ്ടിമന വില്ലേജ്, വേട്ടാമ്പാറ ഭാഗത്ത് തവരക്കാട്ട് വീട്ടിൽ...

NEWS17 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 767 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഞായറാഴ്ച 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 56...

NEWS17 hours ago

ഊരിൽ നിന്ന് പുറത്താക്കപ്പെട്ട് ഇടമലയാർ ജലാശയത്തിന്റെ തീരത്ത് ദുരിതത്തിൽ കഴിയുന്ന കുടുബത്തിന് വീട് വേണം എന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം: ഇടമലയാർ ജലാശയത്തിൻ്റെ തീരത്ത് പാറപ്പുറത്ത് കുടിൽ കെട്ടി ദുരിതജീവിതം നയിക്കുകയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ചെല്ലപ്പനും ഭാര്യ യശോദയും. ഊരു വിലക്കിനെ തുടർന്ന് നീണ്ട 18 വർഷമായി...

NEWS18 hours ago

പല്ലാരിമംഗലം സ്‌റ്റേഡിയം നവീകരണം എം ഒ യു ഒപ്പു വച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം: ഒരു കോടി രൂപ രൂപ മുടക്കി നവീകരിക്കുന്ന പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കായിക വകുപ്പും,പല്ലാരിമംഗലം പഞ്ചായത്തും തമ്മിൽ ധാരണ പത്രം (എം...

NEWS18 hours ago

റോഡിൽ വാഴ നട്ട് പ്രതിക്ഷേധം.

കോതമംഗലം : മുവാറ്റുപുഴ -കാളിയാർ പ്രധാന റോഡിന്റെ പൈങ്ങോട്ടൂർ പഞ്ചായത്ത് അതിർത്തിയായ ആയങ്കര മുതൽ കൊല്ലൻപ്പടിവരെ തകർന്നു കിടക്കുന്ന ഭാഗം സഞ്ചാരയോഗ്യമാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പൈങ്ങോട്ടൂർ...

NEWS2 days ago

എറണാകുളം ജില്ലയിൽ ആയിരത്തിന് മുകളിൽ രോഗികൾ; കോതമംഗലം മേഖലയിലും സമ്പർക്ക വ്യാപനം രൂക്ഷമാകുന്നു.

എറണാകുളം : കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ...

NEWS2 days ago

കോതമംഗലം താലൂക്കിൽ 78 പേർക്ക് പട്ടയം അനുമതിയായി.

കോതമംഗലം: കോതമംഗലം താലൂക്കിൽ 7 വില്ലേജുകളിലായി 78 പേർക്ക് പട്ടയം നൽകാൻ കമ്മറ്റി അംഗീകരിച്ചു. കുട്ടമ്പുഴ 44, നേര്യമംഗലം 23,ഇരമല്ലൂർ 5, പല്ലാരിമംഗലം 2,വാരപ്പെട്ടി 2, തൃക്കാരിയൂർ...

NEWS2 days ago

പരീക്കണ്ണി – പരുത്തിമാലി റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പരീക്കണ്ണി –...

AGRICULTURE2 days ago

പച്ചക്കറി തൈകൾ വിതരണം ചെയ്തു.

കോതമംഗലം: വിഷ രഹിതമായ പച്ചക്കറി ഉത്പ്പാദിപ്പിക്കുന്നതിനു വേണ്ടി കോതമംഗലം മുനിസിപ്പാലിറ്റി എട്ടാം വാർഡിലെ മുഴുവൻ വീട്ടുകാർക്കും പച്ചക്കറി തൈകൾ നൽകി. വാർഡ് കൗൺസിലർ കെ വി തോമസ്...

NEWS2 days ago

കോവിഡ് വാക്സിനേഷൻ്റെ താലൂക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം: കോവിഡ് വാക്സിനേഷൻ്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.താലൂക്കിലെ സർക്കാർ, സ്വകാര്യ മേഖലയിലെ...

TOURIST PLACES2 days ago

സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; വിസ്മയ കാഴ്ചകൾ ഒരുക്കി ഭൂതത്താൻകെട്ട്.

കോതമംഗലം: വിസ്മയ കാഴ്ചകളുടെ കെട്ടുകൾ അഴിച്ച് സഞ്ചാരികളുടെ പറുദീസയായി ഭൂതത്താൻകെട്ട്. എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ വീണ്ടും സഞ്ചാരികളുടെ വൻ തിരക്ക്. കോവിഡ്ക്കാല ലോക്ക്...

NEWS2 days ago

മണികണ്ഠംചാൽ പാലത്തിന് ബഡ്ജറ്റിൽ അവഗണന; ജന സംരക്ഷണ സമിതി കോടതിയിലേക്ക്.

കുട്ടമ്പുഴ: കഴിഞ്ഞ കുറേക്കാലമായി വാർത്തകളിൽ ഇടംപിടിക്കുന്ന മണികണ്ഠൻചാൽ പാലത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. എന്നാൽ തൊട്ടടുത്ത ബ്ളാവന പാലത്തിനും ബംഗ്ലാവും കടവ് പാലത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത്...

NEWS2 days ago

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ചു കൊണ്ട് ഡി വൈ എഫ് ഐ യുടെ “വിത്തിടാം വിജയിക്കാം” ജില്ലാതല ക്യാമ്പയിനു തുടക്കമായി.

കോതമംഗലം: കോർപ്പറേറ്റുകൾക്ക് കാർഷിക മേഖലയെ തീറെഴുതുന്ന മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹിയിൽ കഴിഞ്ഞ ഒന്നര മാസത്തിൽ ഏറെയായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം...

AGRICULTURE2 days ago

കദളിവാഴകൃഷി വിളവെടുത്ത സന്തോഷത്തിൽ പ്രഗതി ബാലഭവനിലെ കുട്ടികൾ.

കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ കുട്ടികൾ അവരുടെ കദളിവാഴ കൃഷി വിളവെടുത്ത സന്തോഷത്തിലാണ്. പഠനം കഴിഞ്ഞുള്ള സമയങ്ങളിൽ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികളും ബാലഭവനിലെ അവരുടെ...

Trending

error: Content is protected !!

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al