NEWS
ആനവണ്ടിയിലൊരു രാജകീയ യാത്ര; കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്ത് നിന്നും കുട്ടമ്പുഴ-മാങ്കുളം വഴി മൂന്നാർക്ക് ആനവണ്ടി സവാരി.

കോതമംഗലം : പച്ചപ്പട്ടണിഞ്ഞ, കോടമഞ്ഞിൻ താഴ്വരയിലൂടെ തണുത്ത കാറ്റിന്റെ തൂവൽ സ്പർശം ഏറ്റുവാങ്ങി തെക്കിന്റെ കാശ്മീരിലോട്ടു ഒരു ആനവണ്ടി സവാരി. കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കുവാനായി കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് സഞ്ചാരികൾക്കായി അസുലഭ അവസരം ഒരുക്കുന്നത്.
കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ-മാമലക്കണ്ടം-കൊരങ്ങാടി-മാങ്കുളം-ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർക്ക് ആണ് കെ.എസ്.ആർ.ടി.സി ട്രയൽ ട്രിപ്പ് ആരംഭിക്കുന്നത്. ഈ ഞായറാഴ്ച്ച തുടങ്ങുന്ന സർവീസ് വിജയകരമായാൽ തുടർന്നും എല്ലാ ഞായറാഴ്ചകളിലും തുടരുവാനാണ് അധികൃതരുടെ തീരുമാനം. നിരവധി കടമ്പകൾ കടന്നാൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന പാതയിലൂടെയാണ് കെ.എസ്.ആർ.ടി.സി സഞ്ചാരികൾക്കായി അസുലഭ അവസരം ഒരുക്കുന്നത്.
മൂന്നാർ എത്തിയ ശേഷം തിരിച്ചു അടിമാലി-നേര്യമംഗലം റോഡിലൂടെ കോതമംഗലത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണിക്ക് തുടങ്ങി വൈകിട്ട് ആറുമണിയോടുകൂടി തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്. ഒരാൾക്ക് ഉച്ചയൂണും വൈകിട്ടത്തെ ചായയും ഉൾപ്പെടെ ഏകദെശം 500 രൂപ വരുന്ന രീതിയിലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് മുൻകൂടി ബുക്ക് ചെയ്യുവാൻ ബന്ധപ്പെടുക; 9447984511, 9446525773.
AGRICULTURE
ഉത്പാദനത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി.

കോതമംഗലം : ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയില്‍ 11.2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. ഇതില്‍ 6.94 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മീന്‍ കുഞ്ഞുങ്ങളുടെ പരിപാലനത്തിനുള്ള കുളങ്ങളുടെ നിര്‍മ്മാണമാണു പ്രധാനമായും ആദ്യഘട്ടത്തില്‍ നടത്തുന്നത്. മൂന്ന് സെക്ഷനിലായിട്ടാണ് കുളങ്ങള്‍ തയ്യാറാക്കുന്നത്. 24 നഴ്സറി റിയറിങ് കുളങ്ങള്‍, മാതൃ മത്സ്യങ്ങളെ ഇടുന്നതിനുള്ള ഒരു എര്‍ത്തേണ്‍ കുളം എന്നിവയാണു നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ദിവസം ഫിഷറീസ് ഉദ്യോഗസ്ഥരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിലവില്‍ ഹാച്ചറിയില്‍ പുറത്തുനിന്ന് തീരെ ചെറിയ കുഞ്ഞുങ്ങളെ എത്തിച്ച് വേണ്ടത്ര പരിപാലനം നല്കി ആരോഗ്യമുറപ്പാക്കി കര്‍ഷകര്‍ക്കു കൊടുക്കുകയാണു ചെയ്യുന്നത്. ഇപ്പോള്‍ ആവിഷ്കരിച്ചിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇവിടെ തന്നെ പ്രജനനം നടത്താന്‍ കഴിയും.
കഴിഞ്ഞ വര്‍ഷം (202122) ആകെ 10.38 ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് ഹാച്ചറിയില്‍ നിന്ന് വിറ്റഴിച്ചത്. ഭൂരിഭാഗവും കാര്‍പ്പ് കുഞ്ഞുങ്ങളായിരുന്നു. കര്‍ഷകരുടെ ആവശ്യപ്രകാരം 37000 ചെറിയ ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെ എത്തിച്ച് പരിപാലനം നല്കി വില്പന നടത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു. ശുദ്ധജലത്തില്‍ വളരുന്ന മത്സ്യങ്ങള്‍ മാത്രമാണ് ഹാച്ചറിയിലുള്ളത്.
ഹാച്ചറിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷ ഉത്പാദനം 10 ലക്ഷത്തില്‍ നിന്ന് 100 ലക്ഷമായി ഉയരും.
NEWS
കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി.

പല്ലാരിമംഗലം: കോഴിക്കൂട്ടിൽക്കയറി കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി; ഇന്ന് കടവൂരിലാണ് സംഭവം.
കടവൂർ നോർത്ത് പുന്നമറ്റത്ത് രാജു എന്നയാളുടെ കോഴിക്കൂടി ലാ ണ് കൂറ്റൻ പെരുമ്പാമ്പ് കയറിയത്. കോഴികളുടെ ബഹളം കേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.
ഒരു കോഴിയെ അകത്താക്കിയ പാമ്പ് മറ്റ് രണ്ടെണ്ണത്തിനെ കൊല്ലുകയും ചെയ്തു. വീട്ടുകാർ ചാത്തമറ്റം സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസ് എത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു.
NEWS
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.

നെല്ലിമറ്റം: സ്ക്കൂൾപടിക്ക് സമീപം ദേശീയ പാതയോരത്തിന് സമീപം മരുതംപാറ വീട്ടിൽ ജയിംസിൻ്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ താമസക്കാരായിട്ടുള്ള യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ഞായറാഴ്ച ഉച്ചയോടെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്കു് മുൻപ് ഭർത്താവ് ഉപേക്ഷിച്ച തലക്കോട് മുഞ്ചക്കൽ വീട്ടിൽ ലൈല (44)യാണ് മരിച്ചത്. കോതമംഗലത്തെ സ്വകാര്യ ബസ് തൊഴിലാളിയും തൊടുപുഴ അറക്കുളം അശോക കരയിൽ നെല്ലക്കുഴയിൽ വീട്ടിൽ തോമസിൻ്റെ മകൻ ജോമോൻ (40) നുമായി കഴിഞ്ഞ എട്ട് വർഷമായി ഒരുമിച്ച് (വിവാഹിതരല്ല) താമസിച്ച് വരികയായിരുന്നു. ലൈലയ്ക്കുണ്ടായിരുന്ന മകൾ വിവാഹിതയായി റാന്നിയിലാണ്.കഴിഞ്ഞ 4 ദിവസമായി മുവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അലി മുത്ത് (30) ലൈലക്കൊപ്പം താമസിച്ചിരുന്നു. അയൽവാസികളോട് ബന്ധുവാണെന്നാണ് പറഞ്ഞിരുന്നത്.
ജോമോൻ ജോലിയുടെ ഭാഗമായി ചിലപ്പോഴൊക്കെ വീട്ടിലെത്താറില്ലെന്നും പറയപ്പെടുന്നുണ്ട്. ഇരുവരും വിഷം കഴിച്ച് അവശനിലയിലായിട്ടും തൊട്ടടുത്ത് ഉള്ളവർ അറിഞ്ഞില്ലെന്നും പറയപ്പെടുന്നു. വിഷം കഴിച്ചതാണോ ആരെങ്കിലും ഭക്ഷണത്തിൽ ചേർത്ത് കൊടുത്തതാണോ എന്നൊക്കെഴുള്ള നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. ജോലിക്ക് പോയ ജോമോൻ വന്നതിന് ശേഷമാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. ലൈലയുടെ മൃദദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്ക്കരിക്കും. കൂട്ടത്തിൽ വിഷം കഴിച്ച അലിമുത്തി (30) ൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായാൽ മാത്രമാണ് ചോദ്യം ചെയ്ത് സംഭവങ്ങളുടെ യഥാർത്ഥ കാരണങ്ങൾ അറിയാൻ കഴിയുകയുള്ളുവെന്ന് ഊന്നുകൽ പോലീസ് പറഞ്ഞു.
-
ACCIDENT1 day ago
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു.
-
NEWS2 days ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT2 days ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS6 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS7 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS3 days ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
CRIME4 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
