Entertainment
അനാഥയായ കാലാകാരിയുടെ കഥ പറയുന്ന കോതമംഗലം സ്വദേശിയുടെ “കോൾഡ്” രാജ്യാന്തര പ്രശസ്തിയിലേക്ക്.

കോതമംഗലം : രാജ്യാന്തര ശ്രദ്ധയാകാർഷിച്ചു കോതമംഗലം സ്വദേശിയുടെ കോൾഡ്. ‘കോള്‍ഡി’ന് ബാഴ്സലോണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതിനകം പ്രവേശനം ലഭിച്ചു. മലയാള സിനിമാ രംഗത്ത് സഹ സംവിധായകനായും എഡിറ്ററായും സജീവമായ കോതമംഗലം കോട്ടപ്പടി സ്വദേശി അനൂപ് കെ.കെ. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കോൾഡ് (COLD). നിറങ്ങൾ കൊണ്ട് ചിത്രങ്ങള്‍ തീര്‍ക്കുമ്പോഴും ജീവിതത്തിന്റെ നിറം കെട്ട കയ്പുകളിലൂടെ സഞ്ചരിക്കുന്ന അനാഥയായ ഒരു കാലാകാരിയുടെ കഥയാണ് ‘കോള്‍ഡ്’ പറയുന്നത്. പുതുമുഖം മോനിഷാ മോഹനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭ്രമിപ്പിക്കുന്ന നഗര സൗന്ദര്യം കൊണ്ട് നിൽക്കുന്ന ഉത്തരേന്ത്യൻ നഗരങ്ങളുടെയും പടർന്നു കിടക്കുന്ന കടുകു പാടങ്ങളുടെ ഭംഗി നിറഞ്ഞു നിലക്കുന്ന ഗ്രാമങ്ങളുടെയും മറവിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന സാമൂഹിക ആരാജകത്തത്തിന്റെ അവശേഷിപ്പായ ഒരു പെൺക്കുട്ടിയുടെ കഥയാണ് ‘COLD’. ആഴമേറിയ സ്വപ്നങ്ങളുടെയും, മാനസികാവസ്ഥയെയും വികാരങ്ങളെയും വരെ സ്വാധീനിക്കുന്ന ഭൂതകാലത്തിന്റെയും അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ശാരീരികവും വൈകാരികവുമായ യാത്ര അവളുടെ പൂർവകാല ജീവിതത്തിന്റെ ചിത്രം അനാവരണം ചെയ്യുന്നു, അത് വരെ അവളെ വേട്ടയാടികൊണ്ടിരുന്ന സ്വപ്നത്തിനും, പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരമായി ആ യാത്ര മാറുകയായിരുന്നു. സഹാനുഭൂതിയുടെ സന്നദ്ധ സേവനമെന്ന ലേബലിൽ സ്ത്രീകളുടെ സംരക്ഷകരായി കടന്നു വരുന്ന ചിലർ ഇപ്പോഴും നമുക്കിടയിൽ ഒരു ആർത്തിയോടെ ഒളിച്ചിരിക്കുകയാണെന്ന് സിനിമയുടെ അവസാനം നമുക്ക് മുന്നറിയിപ്പ് നൽകുന്നു. വർഗീയ കലാപങ്ങൾ നിർദോഷികളായ ആളുകളുടെ ജീവനെടുക്കുമ്പോഴും, അത് അതിലും മാരകമായി അവശേഷിക്കപ്പെടുന്ന ആളുകളുടെ മേൽ പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ടെന്നതിന്റെ ബാക്കി പത്രമാണ് വർഷയുടെ ജീവിതവും. സിനിമയിൽ ദീപക് എന്ന കഥാപാത്രം പ്രതിനിധാനം ചെയ്യുന്നത് ഇരുപത് , നാൽപ്പതു വർഷങ്ങൾക്കു ശേഷവും ഇന്ത്യയെ മുറിപ്പെടുത്തുന്ന ആ ശക്തികളെയാണ്. അനൂപ് കെ കെ ഏതാനും വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്ത് സഹസംവിധായകനായും എഡിറ്ററായും പ്രവര്‍ത്തിച്ചതിനുശേഷമാണ് സ്വതന്ത്ര സംവിധായകനായി ‘കോള്‍ഡ്’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മോനിഷ മോഹനെ കൂടാതെ ശ്രീകാന്ത് വിജയന്, റെയ്ന മരിയ, രശ്മിത രാമചന്ദ്രന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
CHUTTUVATTOM
സൈക്കിളിൽ കാണാക്കാഴ്ചകൾ കണ്ട് പൈങ്ങോട്ടൂർ സ്വദേശി ജോഹൻ

കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം കിലോമീറ്റർ താണ്ടി സൈക്കിളിൽ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി. മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹൻ ധനുഷ്കോടിയെലെത്തുകയായിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളുമായ ദീപു, ദീപുവിന്റെ ഭാര്യ രേഖ, രഘു, എഡിസൺ എന്നിവർ ഉൾപ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി.
5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹൻ. സൈക്കിളിൽ ധനുഷ്കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹൻ പറയുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്യോഗസ്ഥൻ താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹൻ
CHUTTUVATTOM
എം.എ കോളേജിൽ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്ഘാടനം നടന്നു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2021-22 വർഷത്തെ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്ഘാടനം നടന്നു. “കനൽ” എന്ന് പേരിട്ടിരിക്കുന്ന യൂണിയന്റെ ഉത്ഘാടനം ചലച്ചിത്ര താരം ഫെമിന ജോർജ് (മിന്നൽ മുരളി ഫെയിം ), ആർട്സ് ക്ലബ്ബിന്റെ ഉത്ഘാടനം തിരക്കഥകൃത്ത് ദേവദത്ത് ഷാജി (ഭീഷ്മ പർവ്വം ഫെയിം)എന്നിവർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ, സ്റ്റാഫ് അഡ്വൈസർ ഡോ. ലതാ എസ് നായർ, കൾച്ചറൽ ഫോറം കോ -ഓർഡിനേറ്റർ ഡോ. അശ്വതി ബാലചന്ദ്രൻ,കോളേജ് യൂണിയൻ ചെയർമാൻ ആൽവിൻ മോഹനൻ,വൈസ് ചെയര്പേഴ്സൻ ബീഗം സുൽത്താന, ആർട്സ് ക്ലബ് സെക്രട്ടറി സഞ്ജയ് സജീവൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ഹാരീസ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ, ദീർഘ കാല സേവനത്തിനു ശേഷം ഈ വർഷം കോളേജിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപക -അനദ്ധ്യാപകരെ കലാലയ യൂണിയന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, ചാലക്കുടി ബ്രോ ഹൗസിന്റെ ചെണ്ടമേളവും അരങ്ങേറി.
ചിത്രം : ഇടത് നിന്ന് ഡോ. ഷാന്റി എ അവിരാ, ബീഗം സുൽത്താന, ദേവദത്ത് ഷാജി, ഫെമിന ജോർജ്, ആൽവിൻ മോഹനൻ, മുഹമ്മദ് ഹാരീസ്
Entertainment
കോതമംഗലത്ത് ചിത്രീകരിക്കുന്ന സിനിമയിലേക്ക് പുതു മുഖങ്ങളെ തേടുന്നു.

കോതമംഗലം : കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമയിലേക്ക് പുതു മുഖങ്ങളെ തേടുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ പല താരങ്ങളുടെയും ഹിറ്റ് സിനിമകൾ നിർമ്മിച്ച എം കെ നാസറും ജീവൻ നാസറും ചേർന്ന് നിർമ്മിക്കുകയും കോതമംഗലം സ്വദേശി ജയേഷ് മോഹൻ സംവിധാനവും ചെയ്യുന്ന “ചിലർ” എന്ന സിനിമയിലേക്കാണ് പുതുമുഖങ്ങളെ തേടുന്നത്.
പ്ലാസ്റ്റിക് ഉപഭോഗത്തിനെതിരായ ബോധവത്കരണത്തിനായി ചിത്രീകരിച്ച ജയേഷിന്റെ ഷോർട്ട് ഫിലിം കേരള ശുചിത്വ മിഷന്റെ പല പരിപാടികളും പ്രദർശിപ്പിച്ചിട്ടുണ്ട്. ജയേഷിന്റെ ചെരാതുകൾ എന്ന സിനിമയും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. പ്രശസ്ത നിർമ്മാതാവ് നൗഷാദ് ആലത്തൂർ നിർമിക്കുന്ന ‘വൈറൽ 2019’ എന്ന ചിത്രത്തിൻ്റെ സംവിധായകരിൽ ഒരാൾ കൂടിയാണ് ജയേഷ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് “ചിലർ” എന്ന സിനിമയിലെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായത്. ഈ സിനിമയിൽ അഭിനയിക്കുവാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക : 9074760631
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS11 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT13 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
