Connect with us

AGRICULTURE

കോതമംഗലം മേഖലയിൽ കനത്ത കാറ്റ്, കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ കൃഷി അസ്സി. ഡയറക്ടർ സന്ദർശിച്ചു.

Published

on

കോതമംഗലം : കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലുണ്ടായ കൃഷിനാശം കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി. പി. സിന്ധു സന്ദർശിച്ചു. പോത്താനിക്കാട് പഞ്ചായത്തിലെ തോമസ് വാക്കോട്ടിൽ എന്ന കർഷകൻ്റെ നൂറ്റി അമ്പതോളം കുലച്ച വാഴകൾ പൂർണ്ണമായും നശിച്ചു. ഇൻഷ്വർ ചെയ്ത വാഴകളാണ് നശിച്ചത്.

പൈങ്ങോട്ടൂർ കടവൂരിലെ ഏലിയാസ് ടോം,ചന്ദ്രത്തിൽ, എന്ന കർഷകൻ്റെ കുലച്ചതും, കുലയ്ക്കാത്തതുമായ നൂറ്റി അമ്പതോളം വാഴകളും, കടവൂരിലെ ബിജു, കുഴികണ്ടത്തിൽ, ഞാറക്കാട് എന്ന കർഷകൻ്റെ 130 കുലച്ച വാഴകളും പൂർണ്ണമായി നശിച്ചു. ആകെ 2.15 ലക്ഷം രൂപയുടെ നാശനഷ്ടം വിലയിരുത്തുന്നു. കൃഷി നാശം ഉണ്ടായ കർഷകർക്ക് ധനസഹായം നൽകുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചതായി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു. പോത്താനിക്കാട് കൃഷി ഓഫീസർ സണ്ണി കെ.എസ്, പൈങ്ങോട്ടൂർ കൃഷി അസിസ്റ്റൻ്റ് നിഷാദ് കെ.കെ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

AGRICULTURE

കനത്ത കാറ്റിൽ വ്യാപക നാശനഷ്ടം: രണ്ടായിരത്തിലധികം വാഴകൾ ഒടിഞ്ഞു.

Published

on

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലും കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളിലുമായി കനത്ത കാറ്റിൽ വാഴക്കൃഷിക്ക് വ്യാപക നാശനഷ്ടം ഉണ്ടായി.
മുനിസിപ്പാലിറ്റിയിൽ 20 കർഷകരുടെ കുലച്ചതും കുലയ്ക്കാത്തതുമായി രണ്ടായിരത്തിലധികം വാഴകൾ ഒടിഞ്ഞുവീണു. 10 ലക്ഷം രൂപയിലധികം നാശനഷ്ടം ഉണ്ടായതായി വിലയിരുത്തുന്നു.
കോട്ടപ്പടിയിൽ 39 കർഷകരുടെ രണ്ടായിരത്തോളം വാഴകളും 20 റബ്ബർ മരങ്ങളും മറിഞ്ഞു വീണു. 12 ലക്ഷം രൂപയുടെ നാശനഷ്ടം വിലയിരുത്തുന്നു.

നെല്ലിക്കുഴിയിൽ 16 കർഷകരുടെ ആയിരത്തിലധികം വാഴകൾ ഒടിഞ്ഞതിൻ്റെ ഭാഗമായി 6 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തുന്നത്. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകളാണ് പെട്ടെന്നുണ്ടായ കാറ്റിൽ നിലം പൊത്തിയത്. മഴയോടൊപ്പം തുടർച്ചയായ കനത്ത കാറ്റ് വീശുന്നത് കർഷകരെ വളരെയധികം ആശങ്കയിലാഴ്ത്തുന്നുണ്ട്. കൃഷി നാശം ഉണ്ടായ സ്ഥലങ്ങൾ കൃഷി ഉദ്യോഗസ്ഥർ സന്ദർശിച്ചു പ്രാഥമിക നഷ്ടം വിലയിരുത്തി. ബ്ലോക്കുതലത്തിൽ 28 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.


കൃഷി നാശം ഉണ്ടായ കർഷകർ എത്രയും പെട്ടെന്ന് കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് കൃഷി അസിസ്റ്റൻ്റ് ഡയക്ടർ വി.പി സിന്ധു അറിയിച്ചു. പ്രകൃതിക്ഷോഭ ദുരിതാശ്വാസം കൂടാതെ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെട്ട കർഷകർക്ക് അതിൻ്റേതായ ആനുകൂല്യവും ലഭിക്കുന്നതായിരിക്കും.

Continue Reading

AGRICULTURE

ഔഷധ സസ്യ കൃഷി വീട്ടുവളപ്പിൽ.

Published

on

കുട്ടമ്പുഴ: വീട്ടുവളപ്പിൽ ഔഷധസസ്യത്തോട്ടമൊരുക്കുന്നത് ലഷ്യമിട്ട് നാഗാർജ്ജുനയുടെ നേതൃത്വത്തിൽ നടത്തിയ ഔഷധ സസ്യ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി അധ്യക്ഷനായി. പഞ്ചായത്തിലെ 450 കുടുംബങ്ങളിൽ ഒറ്റൂലികളായ ആര്യ വേപ്പ്, കറ്റാർവാ നീലയമരി, കച്ചൂലം, മൃതസജ്ജീവനി രാമച്ചം തിപ്പലി തുടങ്ങി 80 ലധികം ഈങ്ങളാണ് വീടുകളിലെത്തിക്കുന്നത്.

യു .എൻ . ഡി. പി യും , നാഗാർജ്ജുനയും ചേർന്നാണ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തംഗങ്ങളായ മേരി കുര്യാക്കോസ്, സൽമ പരീത്, പി.പി. ജോഷി, മുരളി കുട്ടമ്പുഴ , പി.കെ. തങ്കമ്മ, നാഗാർജുന പ്രതിനിധി ബേബി, യു.എൻ.ഡി.പി. പ്രതിനിധി ശിൽപ്പ എന്നിവർ പങ്കെടുത്തു.

Continue Reading

AGRICULTURE

രാജീവ് ഗാന്ധി ദശലക്ഷം കോളനിയിൽ കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു.

Published

on

പിണ്ടിമന: വെറ്റിലപ്പാറയിലെ രാജീവ് ഗാന്ധി ദശലക്ഷം കോളനിയിൽ കാട്ടാനക്കൂട്ടമെത്തി. പരിസരങ്ങളിൽ തമ്പടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുള്ള കാട്ടാനക്കൂട്ടം ആദ്യമായാണ് കോളനി വളപ്പിലെത്തുന്നത്. പിണ്ടിമന പഞ്ചായത്തിലെ 12-ാം വാർഡിലാണ് 30-ഓളം വീടുകളുള്ള രാജീവ് ഗാന്ധി ദശലക്ഷം കോളനിയുള്ളത്.

കോളനിയിലെ കൃഷിയിടത്തിലെ വാഴയും, കപ്പയുമെല്ലാം കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചു. ഒരിക്കൽ വന്ന ആനകൾ വീണ്ടും വരുമെന്ന ഭീതിയിലാണ് കോളനിക്കാർ. പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു കൃഷി നാശം സംഭവിച്ച രാജീവ ഗാന്ധി കോളനി സന്ദർശിച്ചു.

Continue Reading

Recent Updates

CHUTTUVATTOM11 mins ago

കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചു; ഇടുക്കി ജില്ലയിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

  ഇടുക്കി : ഇടുക്കി ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 23.07.2021 മുതൽ 25.07.2021 വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവാകുന്നു. അടിമാലി, മൂന്നാര്‍...

CRIME20 mins ago

പോക്സോ കേസിൽ സമരം ചെയ്‌തയാൾ പോക്സോ കേസിൽ അറസ്റ്റിൽ; പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നെ സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ്.

  പോത്താനിക്കാട് : പുളിന്താനത്ത് പ്രകൃതി വിരുദ്ധ പീഡന (പോക്സോ)കേസിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ തേക്കുംകാട്ടിൽ ബെന്നിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പുളിന്താനത്ത് മറ്റൊരു...

NEWS9 hours ago

കോതമംഗലം താലൂക്കിൽ കോവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലേക്ക്.

എറണാകുളം : കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍...

CHUTTUVATTOM9 hours ago

വാരപ്പെട്ടി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പതിമൂന്നാം വാർഡിൽ ഉഷ മുരുകൻ എൻ ഡി എ സ്വാതന്ത്ര സ്ഥാനാർത്ഥി.

കോതമംഗലം : വാരപ്പെട്ടി പതിമൂന്നാം വാർഡിലേക്ക് വരുന്ന പതിനൊന്നാം തീയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചൂർ കൊല്ലംമോളേൽ, ഉഷ മുരുകൻ ബിജെപി സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി മണ്ഡലം...

NEWS10 hours ago

എ പ്ലസ്‌ നേടിയ ശ്യാമയ്ക്കും അനുവിനും അനുമോദനം.

  കോതമംഗലം : പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള, ചാലക്കുടി മോഡല്‍ റസി. സ്കൂളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ പട്ടികവര്‍ഗ...

ACCIDENT11 hours ago

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയക്കാണ് സംഭവം നടന്നത്. വടാട്ടുപാറയിൽ നിന്നും...

CHUTTUVATTOM14 hours ago

ആയുധ നിർമ്മാണ ശാലകൾ വിൽപ്പനയ്ക്ക്; നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലത്ത് ധർണ്ണ നടത്തി.

  കോതമംഗലം: രാജ്യ സുരക്ഷയെ അപകടത്തിലാക്കി ആയുധ നിർമ്മാണ ശാലകൾ സ്വകാര്യ കുത്തക മുതലാളിമാർക്ക് വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിലും ഇതിനെതിരെ സമരാഹ്വാനം നടത്തിയ ട്രേഡ് യൂണിയൻ...

NEWS14 hours ago

ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ.

  കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA...

EDITORS CHOICE1 day ago

തമിഴ് സൂപ്പർ താരം സൂര്യയെ മൂക്ക് കൊണ്ട് വരച്ച് പ്ലസ് വൺ വിദ്യാർത്ഥി.

കൊച്ചി : തമിഴ് സൂപ്പർ താരം സൂര്യക്ക് ജന്മദിന സമ്മാനമായി മൂക്ക് കൊണ്ട് ആറടി ഉയരവും, നാലര അടി വീതിയിലുമുള്ള ചിത്രം വരച്ച് കുട്ടികലാകാരൻ. മൂക്ക് കൊണ്ട്...

CRIME1 day ago

ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുളിന്താനം സ്വദേശിയായ 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ...

NEWS1 day ago

വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി.

കോതമംഗലം : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ തയ്യാറാക്കി വരുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്നും കാട്ടാന ശല്യമുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ...

CHUTTUVATTOM1 day ago

LSWAK കോതമംഗലം മേഖല കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു.

  കോതമംഗലം : ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് LSWAK കോതമംഗലം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നിൽപ്പ് സമരം സംഘടിപ്പിച്ചു. ലൈറ്റ് ,സൗണ്ട് ,പന്തൽ...

CHUTTUVATTOM1 day ago

കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.

  കോതമംഗലം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ CITU നേതൃത്വത്തിൽ കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കേരള ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള...

CHUTTUVATTOM1 day ago

കടപുഴകി റോഡിലേക്ക് വീണ തെങ്ങ് ഫയർ ഫോഴ്‌സ് എത്തി നീക്കം ചെയ്‌തു.

  കോതമംഗലം : തെങ്ങ് കടപുഴകി വീണ് കുത്തുകുഴി – അടിവാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കുടമുണ്ട മണലുംപാറ പരീത് എന്നയാളുടെ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി...

CHUTTUVATTOM1 day ago

കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി.

  കോതമംഗലം – കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻ’സ് അസോസിയേഷൻ(KSBA) കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി. ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി കോവിഡ്...

Trending

error: Content is protected !!