Connect with us

CRIME

എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി; ഒരാൾകസ്റ്റഡിയിൽ; രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.

Published

on

കോതമംഗലം – പോത്താനിക്കാട് എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി; ഒരാൾകസ്റ്റഡിയിൽ; രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ പി ഇ ഷൈബുവും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോ ത്താനിക്കാട് നടത്തിയ അന്വേഷണത്തിലാണ് 4 ലിറ്റർ സ്പിരിറ്റ് വാഹനങ്ങൾ സഹിതം പിടികൂടിയത്. പോത്താനിക്കാട് ഉന്നത്തും വീട്ടിൽ ബിബിൻ ജോസ് (31)എന്നയാൾക്കെതിരെ അബ്കാരി കേസ് എടുത്തു. ബിബിനോടൊപ്പം ഉണ്ടായിരുന്ന ജിതിൻ, റോമി, റെജി എന്നിവർ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു.

ഇവർ ഉപയോഗിച്ച് വരുന്ന വാഹനം സംഭവസ്ഥലത്തു നിന്നും തെളിവ് സഹിതം കണ്ടെടുത്തു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇൻസ്‌പെക്ടറെ കൂടാതെ സിവിൽ എക്സൈസ് ഓഫിസർമാരായ ലിബു, റസാഖ്, വിനോദ്, അമൽ, അനൂപ്, പ്രിവന്റീവ് ഓഫീസർ പി പി ഹസ്സൈനാർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജോർജ് ജോസഫ് എന്നിവരും പങ്കെടുത്തു. ചാരായമെന്ന വ്യാജേന സ്പിരിറ്റ് വിൽക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിട്ട് വിൽപ്പന കണ്ടെത്തിയ തെന്ന് കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ PE ഷൈബു പറഞ്ഞു.

CRIME

ഫോർട്ടുകൊച്ചിയിൽ മാരക ലഹരിമരുന്നുകളുമായി കോതമംഗലം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ.

Published

on

കോതമംഗലം : ഫോർട്ടുകൊച്ചിയിൽ മാരക ലഹരിമരുന്നായ1.9 gm MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഫോർട്ടുകൊച്ചിയിൽ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും വർദ്ധിച്ചു വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിവന്ന അന്വേഷണത്തിൽ ഞാലിപ്പറമ്പ് ഭാഗത്ത് വച്ച് സംശയകരമായി ഓടിച്ചു വന്ന ഡൽഹി രജിസ്ട്രേഷൻ ആഡംഭര കാറിലെ യാത്രക്കാരായ കോതമംഗലം സ്വദേശി പാനിപ്ര, കുറ്റിച്ചിറ വീട്ടിൽ ഉസ്മാൻ മകൻ മുഹമ്മദ് നിസ്സാം (26) പാനിപ്ര, കുറ്റിച്ചിറ വീട്ടിൽ കരിം മകൻ ഫർസിൻ കരിം (26) എന്നിവരെ ഫോർട്ടുകൊച്ചി എസ് .എച്ച്.ഒ. ദാസ് പി കെ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പിൾ എസ് .ഐ. ബിജു കെ.ആർ. അഡീഷ്ണൽ എസ്.ഐ. മുകേഷ് റ്റി.ഡി. സീനിയർ സി പി ഒ റെജിമോൻ, സി പി ഒ മാരായ എഡ്വിൻ റോസ്, അരുൺ കെ.എ, ജോബിൻ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അന്തർ സംസ്ഥാന വാഹന വിൽപനയുടെ മറവിൽ ബാംഗ്ലൂർ ,ഗോവ, ഡൽഹി, എന്നിവിടങ്ങളിൽ നിന്നും ലഹരിമരുന്ന് വിൽപനയ്ക്കായി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്, കേരളത്തിൽ പല ഭാഗങ്ങളിലും ഇവർ വിൽപന നടത്തിയിട്ടുള്ളതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

CRIME

ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിറ്റ മൂന്നുപേർ കോതമംഗലം പോലീസിൻറെ പിടിയിൽ.

Published

on

കോതമംഗലം: ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിറ്റ മൂന്നുപേർ കോതമംഗലം പോലീസിൻറെ പിടിയിൽ . നെല്ലിക്കുഴി ചാത്തനാട്ട് വീട്ടിൽ റഫീസ് (24), ഇരമല്ലൂർ കൊട്ടാരത്തിൽ വീട്ടിൽ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടിൽ ഫൈസൽ (25) എന്നിവരാണ് പിടിയിലായത്. നെല്ലിക്കുഴിയിലെ ഒരു തടിമില്ലിൽ വച്ചിരുന്ന ബൈക്ക് ഈ സംഘം മറ്റൊരു ബൈക്കിൽ കെട്ടിവലിച്ചു കൊണ്ടു പോവുകയും, തുടർന്ന് വാഹനം പൊളിച്ച് കുറച്ച് ഭാഗം തങ്കളത്തുള്ള ആക്രിക്കടയിൽ വിൽപന നടത്തുകയായിരുന്നു. ബാക്കി ഭാഗം പ്രതികളുടെ വീട്ടിൽ നിന്നും, പാറമടയിൽ നിന്നും കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ അനൂപ് മോൻ, സി.പി. ഒ ഷിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Continue Reading

CRIME

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

Published

on

കോതമംഗലം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് പുളിന്താനം ലക്ഷംവീട് കോളനി ഇടശ്ശേരികുന്നേൽ വീട്ടിൽ റിയാസ്(26) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ ഭയപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കിയതിനു ശേഷം അത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഗർഭിണിയായ പെൺകുട്ടിക്ക് ഇയാള്‍ അബോർഷൻ ഗുളികകൾ നൽകി ഗർഭം അലസിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

Recent Updates

ACCIDENT28 mins ago

പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലികൾ ഷോക്കേറ്റ് ചത്തു.

കോതമംഗലം : കോതമംഗലത്തിന് സമീപം പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലികൾ ഷോക്കേറ്റ് ചത്തു. കോതമംഗലം ശോഭനപ്പടിക്ക് സമീപം പറമ്പിൽ മേയുകയായിരുന്ന കന്നുകാലികൾക്കാണ് ഷോക്കേറ്റത്. സമീപത്ത് കേടുപിടിച്ചു നിന്ന...

NEWS2 hours ago

ബസ്സ് കെട്ടി വലിച്ചുകൊണ്ട് പ്രതിഷേധ സമരവും, ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു.

പല്ലാരിമംഗലം : അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ സ്വകാര്യ ബസ്സ് മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ബി ഒ...

NEWS4 hours ago

നഗരത്തിലെ വീടിൻ്റെ അടുക്കളയിൽ നിന്ന് കാട്ടുപാമ്പിനെ പിടികൂടി.

കോതമംഗലം : കോതമംഗലത്തിന് സമീപം കോഴിപ്പിള്ളിയിൽ വീടിൻ്റെ അടുക്കളയിൽ നിന്ന് കാട്ടുപാമ്പിനെ പിടികൂടി. കോഴിപ്പിള്ളി ഒറവലക്കുടി ബിനുവിന്റെ അടുക്കളയുടെ സ്ലാബ്നടിയിൽ കയറിയ Trinkect snake – നെയാണ്...

NEWS15 hours ago

ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു.

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ യിൽ ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു. വടാട്ടുപാറ യിൽ പലവൻപടിയിലെ ജനവാസമേഖലയിലാണ് കൃഷിയും ജനജീവിതവും തകർക്കുന്ന വില്ലനായി ഒച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷിയിടങ്ങളും പരിസരവും മറികടന്ന്...

NEWS24 hours ago

അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി.

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി . പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ളീൻ നെല്ലിക്കുഴി പദ്ധതിയുടെ രജിസ്‌ട്രേഷൻ പ്രസിഡന്റ് പി...

NEWS1 day ago

അധികൃതരുടെ ഇരട്ടത്താപ് നയം; കർഷകർക്ക് അനുമതി നൽകി വെട്ടിയ തടി തടഞ്ഞു.

കുട്ടമ്പുഴ: വനം വകുപ്പിന്റെ കട്ടിംങ് പെർമിഷനോടു കൂടി വെട്ടിയിട്ട തടികൾ ണ്ടുപോകുന്നതിനെതിരെ വനം വകുപ്പ് . തുടർന്ന് കർഷകരുമായി വാക്കുതർക്കം. തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ചുള്ള പട്ടയ പറമ്പിൽ നിന്നിരുന്ന...

EDITORS CHOICE1 day ago

നാട്ടിലെ താരമായി തെരുവിൽ നിന്ന് കിട്ടിയ കൊച്ചു സുന്ദരി; ഒരു യമണ്ടൻ നായ കഥ.

കോതമംഗലം :കുട്ടമ്പുഴ ഇലവുങ്കൽ സെബാസ്റ്റ്യൻ ജോസെഫിന്റെ വീട്ടിൽ ഒരു കൊച്ചു സുന്ദരിയായ നായയുണ്ട്. ഒരു വയസേ ആയിട്ടുള്ളുവെങ്കിലും അവള് ചില്ലറക്കാരിയല്ല, പു പുലിയാണ്. റൂബി എന്ന് വീട്ടുകാർ...

EDITORS CHOICE2 days ago

കുട്ടമ്പുഴയിലെ ആദിവാസിക്കുടിയിൽ ഒരു കുടുംബത്തിൽ മൂന്നു ഡോക്ടർമാർ, ഊരിന്‌ നക്ഷത്രമായി കോരാളിയിലെ രാഘവന്റെയും പുഷ്പയുടെയും കുടുംബം.

കോതമംഗലം; പ്രതികൂല ജീവിത സാഹചര്യങ്ങളോടു പൊരുതി ജീവിതലക്ഷ്യം കൈപ്പിടിയിലൊതുക്കിയതിന്റെ നിർവൃതിയിലാണ് ആദിവാസി ദമ്പതികളായ രാഘവനും പുഷ്പയും. വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്ത്,വന്യമൃഗങ്ങളുടെ ആക്രമണഭീഷിണി വകവയ്ക്കാതെ മണ്ണിൽ ആദ്ധ്വനിച്ചും വിശ്രമില്ലാതെ കൂലിപ്പണിചെയ്തും...

NEWS2 days ago

താളുംകണ്ടം ഊരുവിദ്യാകേന്ദ്രത്തിലെ വൈദ്യുതി വിളക്കുകൾ മിഴി തുറന്നു, കുട്ടികൾക്ക് ആശ്വാസമായി.

കോതമംഗലം : വനം വകുപ്പിന്റെ ഇടപെടലിൽ കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസികുടിയിലെ ഊരു വിദ്യാകേന്ദ്രത്തിൽ വൈദ്യുതി എത്തി. താളുംകണ്ടം ഊരിലെ കുരുന്നുകൾക്ക് ആശ്വാസമായത് മലയാറ്റൂർ ഡി എഫ്...

NEWS2 days ago

ആദിവാസി മേഖലയിൽ കോവിഡ് വ്യാപനം കൂടുന്നു; കാടിന്റെ മക്കൾ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക്.

കോതമംഗലം : കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിൽ കോവിഡ് വ്യാപനം കൂടുന്നു. കാടിന്റെ മക്കൾ കൂട്ടത്തോടെ താലൂക്കിലെ വിവിധ ഡി സി സി കളിലേക്ക് മാറ്റുന്നു. കുട്ടംമ്പുഴ പഞ്ചായത്തിലെ തലവച്ചപ്പാറ,...

NEWS2 days ago

കോതമംഗലത്ത് ബി ജെ പി വിഭാഗീയത സമരത്തിലും മറനീക്കി പുറത്ത്.

കോതമംഗലം: ബി ജെ പി യുടെ സമരം വിഭാഗീയത നിലനിൽക്കുന്ന കോതമംഗലത്ത് ചേരിതിരിഞ്ഞ് നടത്തി ഇരു വിഭാഗങ്ങൾ നേർക്കുനേർ നിന്നത് വിവാദമാകുന്നു. കൊടകര സാമ്പത്തിക ഇടപാടിൽ ബി...

NEWS2 days ago

മാധ്യമപ്രവര്‍ത്തകനെയും വിദ്യാര്‍ഥിയെയും ആദരിച്ചു.

കോതമംഗലം : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പല്ലാരിമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകനെയും വിദ്യാര്‍ഥിയെയും ആദരിച്ചു. പെന്‍സില്‍ ഡ്രോയിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ്...

NEWS2 days ago

വാരപ്പെട്ടി പഞ്ചായത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി പൊതുമരാമത്ത്വകുപ്പ്.

വാരപ്പെട്ടി : ഏകദേശം ഒരു വർഷക്കാലമായി തകർന്നു കിടക്കുന്ന വാരപ്പെട്ടി NSS HSS കവലയിൽ ഉള്ള റോഡിന്റെ അവസ്ഥ അതിദയനീയമായി. പരാതികൾ ഏറെ കൊടുത്തിട്ടു റോഡ് പണി...

NEWS2 days ago

അഗതി മന്ദിരങ്ങൾക്ക് സഹായഹസ്തവുമായി എന്റെ നാട് ജനകീയ കൂട്ടായ്മ.

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ കരുതൽ പദ്ധതിയുടെ ഭാഗമായി ദക്ഷ്യ കിറ്റുകളും പഴവർഗങ്ങളും മദർ കൊച്ചുറാണിക്ക് (പ്രതീക്ഷ റീഹാബിലിറ്റേഷൻ സെന്റർ നെല്ലിമറ്റം) നൽകി താലുക്ക്തല...

NEWS3 days ago

ടാറിങ് കഴിഞ്ഞു, അടുത്ത മഴയത്ത് ഒലിച്ചും പോയി; ലോകോത്തര നിലവാരത്തിൽ അമ്പരന്ന് നാട്ടുകാർ.

കോതമംഗലം : ടാറിങ് കഴിഞ്ഞതിന്റെ മൂന്നാംപക്കം മഴയത്ത് റോഡ് ഒലിച്ചുപോയി. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും സാക്ഷിയായ റോഡാണ് ഊരംകുഴി കോട്ടപ്പടി കണ്ണക്കടറോഡ്. 2018 ൽ നിർമ്മാണം ആരംഭിച്ച...

Trending

error: Content is protected !!