Connect with us

CRIME

കോതമംഗലത്തെ കഞ്ചാവ് മാഫിയ താവളത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട; എട്ടേകാൽ കിലോ കഞ്ചാവുമായി പ്രതി പിടിയിൽ.

Published

on

കോതമംഗലം : കഴിഞ്ഞ ദിവസം പിടിയിലായ മൂന്നാർ സ്വദേശിക്ക് ഒപ്പമുണ്ടായിരുന്ന ഓടി രക്ഷപ്പെട്ട കീരംപാറ സ്വദേശിയെ പറ്റി നടത്തിയ രഹസ്യ നീക്കത്തെ തുടർന്ന് ഇന്ന് കോതമംഗലത്തെ കഞ്ചാവ് മാഫിയ താവളത്തിൽ നിന്നും 8.273 കിലോഗ്രാം കഞ്ചാവുമായി മാലിപ്പാറ വെട്ടിക്കാട്ടിൽ വീട്ടിൽ സുമേഷ് പോളിനെ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപ് നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു കൂടെയുണ്ടായിരുന്ന മാഫിയാ സംഘത്തിലെ പ്രധാനികളായ ജോർഡി , സജി എന്നിവർ ഓടിരക്ഷപ്പെട്ടു.

എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപിന്കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്
പ്രിവെൻ്റീവ് ഓഫീസർ ശ്രീകുമാർ ,ഷാഡോ ഉദ്യോഗസ്ഥരായ ജിമ്മി ,സുനിൽ എന്നിവർ എംഎ കോളേജിനു സമീപമുള്ള സോനാ ഹോസ്റ്റലിൽ ഇന്നലെ നടത്തിയ രഹസ്യ നീക്കത്തിലാണ് ആണ് ഹോസ്റ്റലിലെ രണ്ടാംനിലയിൽ നിന്നും സുമേഷിനെ നാല് പായ്ക്കറ്റുകളിൽ ആയി 8. 273 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.


എക്സൈസ് സുമേഷിനെ പിടിച്ചത് അറിയാതെ ഹോസ്റ്റലിനു സമീപം എത്തിയ ജോർഡിയും സജിയും ഹോസ്റ്റലിനു സമീപം എത്തിയപ്പോൾ എക്സൈസ് സംഘത്തെ കണ്ടു രക്ഷപ്പെടുകയായിരുന്നു സജി ഒറീസയിൽ നിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് വിതരണം ചെയ്യുന്നതായിട്ടാണ് എക്സൈസിന് വിവരം കിട്ടിയത്. വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ നേതാവ് ജ്യോജിഷ് ജോഷിയും സഹപാഠികളും എക്സൈസ് സംഘത്തിൻ്റെ രഹസ്യ നീക്കങ്ങളിൽ വളരെ സഹായമായി പ്രവർത്തിച്ചു കോതമംഗലത്തെ കഞ്ചാവ് കേസ് തുടരന്വേഷണം വേഗത്തിലാക്കി.

കേസിൻ്റെ തുടർ അന്വേഷണം ഊർജിതമാക്കുവാൻ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. കെ കെ അനിൽകുമാർ ഉത്തരവിട്ടു . കേസിൻ്റെ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ശ്രീ. ബാബു വർഗീസിന് സമർപ്പിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ബാബു വർഗീസിൻ്റെ മേൽനോട്ടത്തിൽ കേസ് അന്വേഷണം ത്വരിതപ്പെടുത്തി. സംഭവ സ്ഥലത്തു നിന്നും ഓടി പോയ ജോർഡി, സജി എന്നിവർ ഷാഡോ എക്സൈസ് സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എ.ജോസ് ,പ്രവൻ്റിവ് ഓഫീസർമാരയ നിയാസ്.K.A, ശ്രീകുമാർ .K.G സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ PE, ജിമ്മി VL, സുനിൽ PS, ബേസിൽ കെ തോമസ്, ഡ്രൈവർ ജയൻ MC എന്നിവരുമുണ്ടായിരുന്നു.


CRIME

വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ.

Published

on

മുവാറ്റുപുഴ : വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ. കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ വീട്ടിൽ അരുൺ കുര്യൻ (33) ആണ് മൂവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. കാനഡ, റക്ഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ജോലിവാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയത്. വിസയുമായി ബന്ധപ്പെട്ട് കൊരട്ടി, തൃശൂർ, കാലടി, കുടിയാൻമല, അങ്കമാലി, കുന്നംകുളം, തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. മൂവാറ്റുപുഴയിൽ നിന്നു മാത്രം ഇരുപതോളം പേരിൽ നിന്ന് ഒന്നേമുക്കാൽ കോടിയോളം രൂപ ഇയാളടങ്ങുന്ന സംഘം തട്ടിയെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു.


Continue Reading

CRIME

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ പിടിയിൽ.

Published

on

മുവാറ്റുപുഴ : പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത്‌ വളവനാട്ട് വീട്ടിൽ അനീഷ്‌ (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത്‌ പുളിക്കൽ വീട്ടിൽ സനീഷ്മോൻ ഡാനിയേൽ (37) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. പോളണ്ടിൽ ജോലി വാഗ്‌ദാനം നൽകി, സംസ്ഥാനത്ത് ഉടനീളം പത്രപരസ്യം നൽകി ഉദ്യോഗാർഥികളെ വഞ്ചിച്ച് പണം തട്ടുകയായിരുന്നു ഇവര്‍. സംഭവത്തിൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത പത്തോളം കേസിലെ പ്രതികളാണ്. തട്ടിപ്പ് നടത്തിയ പ്രതികൾ ആർഭാടജീവിതം നയിച്ചുവരികയായിരുന്നു.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികകൾ പിടിയിലാകുന്നത്. മുവാറ്റുപുഴ ഇൻസ്‌പെക്ടർ സിജെ മാർട്ടിൻ, എസ്ഐ വി.കെ.ശശികുമാർ, എഎസ്ഐ സുനിൽ സാമുവൽ, രാജേഷ് സി.എം, ജോജി.പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസ്സിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Continue Reading

CRIME

സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഢിപ്പിച്ചയാൾ പിടിയിൽ.

Published

on

പെരുമ്പാവൂർ: നെല്ലാട് കണ്ടോത്തുകുടി പുത്തൻ വീട്ടിൽ ഷാജി (ഷിജിൽ 49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നപ്പോൾ കുടിശിക തീർക്കാനും ആധാരം തിരിച്ചെടുക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഇയാൾ ഒളിവിൽ പോയി. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തിൽ മൂവാറ്റുപുഴയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൾ , കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ, എ.എസ്.ഐ കെ.എ നൗഷാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എ അബ്ദുൾ മനാഫ്, ടി.എ അഫ്സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Continue Reading

Recent Updates

NEWS6 mins ago

വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘം ഓഫീസിൻ്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു. കാർഷികം...

CRIME10 hours ago

വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ.

മുവാറ്റുപുഴ : വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ. കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ വീട്ടിൽ അരുൺ...

EDITORS CHOICE12 hours ago

അതി ജീവന പാതയിൽ ഭിന്നശേഷിക്കാർക്ക് താങ്ങായി തണലായി രാജീവ് പള്ളുരുത്തി.

കൊച്ചി: മറ്റൊരു ലോക ഭിന്നശേഷി ദിനം കൂടി കടന്നു പോയി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവരുടെ ഉന്നമനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച മനുഷ്യസ്നേഹിയുണ്ട് കൊച്ചിയിൽ. വീൽ...

CHUTTUVATTOM12 hours ago

വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പദയാത്ര സംഘടിപ്പിച്ചു.

കോതമംഗലം : വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാലിപ്പാറ പള്ളിപടിയിൽ പദയാത്രയുടെ ഫ്ളാഗ് ഓഫ് മുൻ കെ പി...

CHUTTUVATTOM12 hours ago

പരിമിതിയില്ലാതെ ഭരതനാട്യത്തിൽ വിസ്മയം തീർത്ത് വിഷ്ണു.

മുവാറ്റുപുഴ:  മുവാറ്റുപുഴയിലെ വിഷ്ണു പരിമിതികളെ തോൽപ്പിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ്. ഡൗൺ സിൻഡ്രോം രോഗത്തെ തോൽപ്പിച്ചാണ് വിഷ്ണു അമർനാഥ് എന്ന ഈ കലാകാരൻ തന്റെ ഇഷ്ടത്തെ നേടിയെടുത്തത്....

CHUTTUVATTOM1 day ago

കോതമംഗലം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പാട്ടും ഡാൻസുമായി ചങ്ങാതികൂട്ടം.

കോതമംഗലം : ഡാൻസും പാട്ടുമായി ചങ്ങാതിക്കൂട്ടം എത്തി. സമഗ്ര ശിക്ഷ കേരളം കോതമംഗലം ബിആർസി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണത്തിന്റെ...

NEWS1 day ago

ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു.

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. ഭിന്നശേഷി കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ...

NEWS1 day ago

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം ; ഫയര്‍ഫോഴ്സിന്‍റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്ന് അനുമാനം. കോതമംഗലം ഫയര്‍ഫോഴ്സിന്‍റെ...

CRIME2 days ago

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ പിടിയിൽ.

മുവാറ്റുപുഴ : പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ...

NEWS2 days ago

വനമേഖലയിലെ സംയുക്ത പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ. കെ ശശീന്ദ്രന്‍

കൊച്ചി : എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ...

CRIME2 days ago

സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഢിപ്പിച്ചയാൾ പിടിയിൽ.

പെരുമ്പാവൂർ: നെല്ലാട് കണ്ടോത്തുകുടി പുത്തൻ വീട്ടിൽ ഷാജി (ഷിജിൽ 49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ...

CRIME2 days ago

രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്നയാളെ പേഴക്കാപ്പിള്ളിയിൽ നിന്ന് പിടികൂടി.

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ നടന്ന റെയ്ഡിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യസംസ്ഥാന തൊഴിലാളിയായ ഇനാമുൾ ഹക്കിൻ്റെ പക്കൽ നിന്ന് 50 ഗ്രാം കഞ്ചാവ് മൂവാറ്റുപുഴ എക്സൈസ്...

CHUTTUVATTOM2 days ago

ആലൂവ-മൂന്നാർ റോഡ് 23 മീറ്റർ വീതിയിൽ നവീകരിക്കുന്നു; സ്ഥലമേറ്റുടക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും.

പെരുമ്പാവൂർ : പെരുമ്പാവൂർ എം എൽ എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർ നടപടികൾക്ക് വേണ്ടി സമയപരിധികൾ വെച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള യോഗം നടന്നു....

NEWS2 days ago

പീസ് വാലി സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃക: ഗവർണർ

തിരുവനന്തപുരം : നിരാലംബർക്കും നിസ്സഹായർക്കും തണൽ വിരിക്കുന്ന കോതമംഗലത്തെ പീസ് വാലിയുടെ പ്രവർത്തനങ്ങൾ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. രാജ്ഭവനിൽ നടന്ന...

CRIME3 days ago

മോഫിയ പർവീൺ ആത്മഹത്യ; പ്രതികളെ കോതമംഗലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി, സത്യം ഉടൻ പുറത്ത് വരുമെന്ന് സുഹൈൽ.

കോതമംഗലം: നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ്...

Trending

error: Content is protected !!