Connect with us

EDITORS CHOICE

ഇക്കുറി തീപാറും കോതമംഗലത്ത്; ഉറപ്പെന്ന് എൽ.ഡി.എഫ്, തിരിച്ച് പിടിക്കാൻ യു.ഡിഫ്. “ഗോൾഡൻ ചാൻസ് ” എന്ന് ബി.ജെ.പിയും.

Published

on

  • ഷാനു പൗലോസ്

കോതമംഗലം: യു.ഡി.എഫിൻ്റെ കോട്ടയിൽ വിള്ളൽ വീഴ്ത്തി എൽ.ഡിഫ് യുവജന വിഭാഗം നേതാവായിരുന്ന ആൻറണി ജോൺ പിടിച്ചെടുത്ത മണ്ഡലം ഇക്കുറി ആരുടെ പക്ഷം ചേരും?, മുൻ വിധികൾ കോതമംഗലത്ത് പ്രായോഗികമല്ല. രാഷ്ട്രീയ ഭ്രാന്ത് അധികമേൽക്കാത്ത നാടാണ് കോതമംഗലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.യു കുരുവിള മത്സരിച്ചതിനോട് യു.ഡി.എഫിനകത്ത് തന്നെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധം കൃത്യമായി വോട്ടായതോടെ തെറ്റില്ലാത്ത ഭൂരിപക്ഷവുമായി ഇടത് പക്ഷത്തേക്ക് യു.ഡി.എഫ് കോട്ട ചേർന്ന് നിന്നു.

പക്ഷേ ഇക്കുറി സ്ഥിതി വിത്യസ്തമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ സുപരിചിതനാണ്. കൂടാതെ സാമൂഹിക ക്ഷേമ പെൻഷനും മണ്ഡലത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ ചികിത്സാ സഹായവും അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.

അത് പോലെ തന്നെ “എൻ്റെ നാട്” എന്ന ആശയവുമായി കോതമംഗലത്തിൻ്റെ താഴെ തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ച ഷിബു തെക്കുംപുറവും നാടറിയുന്ന വ്യക്തിത്വമാണ്. മണ്ഡലത്തിനകത്തെ വികസനം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പോരിനിറങ്ങുമ്പോൾ അവസാന ലാപ്പിലെ ശിലാഫലക പ്രതിഷ്ഠകൾ മാത്രമാണ് കോതമംഗലത്തെ വികസനമെന്ന് കളിയാക്കിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. പ്രധാമായും തങ്കളം – കാക്കനാട് പാതയും ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയവും എങ്ങുമെത്താതെ കിടക്കുന്നത് ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് പ്രചാരണം ചൂടുപിടിപ്പിക്കുന്നത്.

ക്രൈസ്തവ ഭൂരിപക്ഷമുള്ള കോതമംഗലത്ത് ബി.ജെ.പി ഇക്കുറി നേട്ടം കൊയ്യുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു കേന്ദ്ര നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. മണ്ഡലത്തിൽ നിർണ്ണായ സ്വാധീനമുള്ള യാക്കോബായ സഭ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആർ.എസ്.എസ് ദേശീയ ഭാരവാഹികൾ സഭാ നേതൃത്വവുമായി കൊച്ചിയിൽ ചർച്ച നടത്തിയതോടെ “എ പ്ലസ്” കാറ്റഗറിയിൽ പെടുത്തിയ സംസ്ഥാനത്തെ രണ്ട് മണ്ഡലത്തിൽ ഒന്നായി കോതമംഗലം മാറി. സഭയ്ക്ക് നീതി ലഭിച്ചാൽ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുമെന്ന് സഭാ സമിതികൾ ചേർന്ന് തീരുമാനമെടുത്തതോടെ ഭൂരിഭാഗം യാക്കോബായ വിശ്വാസികളും സഭയുടെ നിലപാടിൽ നിൽക്കുമെന്ന സാഹചര്യവും ഉണ്ടായി.

ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി യാക്കോബായ സഭാംഗം മത്സരിക്കുകയാണെങ്കിൽ വിജയം ഉറപ്പെന്ന രീതിയിലാണ് ആർ.എസ്.എസ് കേന്ദ്ര നേതൃത്വം കരുക്കൾ നീക്കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും സഭാ നേതൃത്വമായി ചർച്ച നടത്തിയിരുന്നുമാണ്. ഒരു ഘട്ടത്തിൽ പ്രധാനമന്തി പ്രചരണത്തിന് കോതമംലത്തെത്തുമെന്ന തരത്തിൽ കാര്യങ്ങളെത്തി. പക്ഷേ ബി.ജെ.പി സംസ്ഥാന ഘടകത്തിലെ രണ്ട് പ്രമുഖ നേതാക്കളുടെ ഇടപെടലിൽ കാര്യങ്ങൾ തലകീഴായി മറിഞ്ഞു. അതോടെ ചർച്ചകളിൽ നിന്ന് യാക്കോബായ സഭ പിൻമാറിയതോടെ ബി.ജെ.പിക്ക് നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലം ബി.ഡി.ജെ.എസിന് നൽകിയെങ്കിലും മണ്ഡലത്തിനകത്ത് നിന്ന് സ്ഥാനാർത്ഥിയെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. ഇതോടെയാണ് ജില്ലാ ഭാരവാഹിയായ ഷൈൻ കെ കൃഷ്ണന് നറുക്ക് വീണത്.

ട്വൻ്റി 20 സ്ഥാനാർത്ഥിയായി പി.ജെ ജോസഫിൻ്റെ മരുമകൻ ഡോ.ജോ ജോസഫും രംഗത്ത് ഉണ്ട്. രാഷ്ട്രീയ കളികളോട് താല്പര്യമില്ലാത്തവരുടെ നിലപാടുകൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ട്വൻ്റി 20യുടെ പ്രവർത്തനങ്ങൾ. ട്വൻ്റി 20 സ്ഥാനാർത്ഥി വിജയിച്ചാൽ കിഴക്കമ്പലം മോഡൽ വികസനമാണ് പ്രചരണത്തിൽ മുന്നിട്ട് നിൽക്കുന്നത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലം ആർക്കൊപ്പം??. 

(താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി വോട്ട് രേഖപ്പെടുത്തുക)

https://pollie.app/polls/2021-37656f7c-3fd3-431c-aad3-b48d62b59e7b/votes/new

Voting is possible until April 02, 2021 19:30.

EDITORS CHOICE

ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി കോതമംഗലം സ്വദേശി ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ.

Published

on

കോതമംഗലം: ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി കോതമംഗലം സ്വദേശി ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ. പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ ഡോ. പി.കെ.സുഷന് എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല്തവണ ലഭിച്ചിരുന്നു. കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ ഡോ. പി.കെ. സുഷനാണ്. എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ എന്ന ബഹുമതിക്ക് പിന്നാലെയാണ് ഡോ. പി.കെ.സുഷനെ തേടി “ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്” അംഗീകാരം എത്തുന്നത്.

പിറവം ബി.പി.സി കോളേജിലെ എൻ.സി.സി. ഓഫീസറും ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവിയുമായ ഡോ. പി.കെ. സുഷന് എൻ.സി.സി.യിലെ സ്തുസ്ത്യർഹ സേവനത്തിന് ലഭിക്കുന്ന ദേശീയ പുരസ്ക്കാരം 2013 ലും 2016 ലും 2018 ലും 2020 ലും ലഭിച്ചിരുന്നു.

2014 ൽ ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരള ലക്ഷദീപ് എൻ.സി.സി. കണ്ടിൻജന്റിന് നേതൃത്വ൦ നൽകിയിട്ടുമുണ്ട്. എം. എ. കോളേജ് റിട്ടയേർഡ് പ്രഫസറുമായ പാറയിൽ ഫാ. പി.വി.കുര്യാക്കോസിന്റെയും ഹിൽഷയുടെയും മകനാണ് ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ. ഭാര്യ ഡോ.ഷിമ മാത്യു മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. മക്കൾ സുമിഷ്, സാവന.

Continue Reading

EDITORS CHOICE

പഠനത്തോടൊപ്പം പോത്ത് വളർത്തലിൽ പുത്തൻ വിജയഗാഥ രചിച്ച് മാത്യു.

Published

on

കോതമംഗലം : പഠനത്തോടൊപ്പം കൃഷിയും, മൃഗപരിപാലനവും ഒപ്പം കൊണ്ടു നടക്കുന്ന ഒരു വിദ്യാർത്ഥി സംരംഭകൻ ഉണ്ട് കോതമംഗത്ത്. ഊന്നുകൽ മലയിൽ തോമസ്കുട്ടിയുടെയും, മാഗിയുടെയും ഏകമകനായ മാത്യു ആണ് പോത്ത് വളർത്തലിൽ പുതു ചരിത്രം രചിക്കുന്നത്. വീടിനോട് ചേർന്നുള്ള ഫാമിൽ 32 മുന്തിയ ഇനം മുറ പോത്തുകളെയാണ് മാത്യു വളർത്തുന്നത്. ഒരു മാസം മുന്നേയാണ് പോത്ത് വളർത്തലിലേക്ക് ഈ യുവ വിദ്യാർത്ഥി സംരംഭകൻ തിരിഞ്ഞത്. അതിനുള്ള പ്രചോദനം മാതാപിതാക്കൾ നടത്തുന്ന പൗൾട്ടറി ഫാമും. ഇരുപതിനായിരത്തിൽ പരം ഇറച്ചി കോഴികളാണ് ആ ഫാമിൽ വളരുന്നത്. അതിന്റെ മേൽനോട്ടം അമ്മ മാഗി ക്കു തന്നെ. അതിനേക്കാൾ മികച്ച ലാഭം പോത്തു വളർത്തി വിറ്റാൽ കിട്ടും എന്ന് ഈ കുട്ടി സംരംഭകന്റെ സാക്ഷ്യം.

ഹരിയാനയിൽ നിന്നാണ് പോത്തുകളെ കൊണ്ടു വരുന്നത്. 8 മാസം മുതൽ 1 വയസ്സുവരെയുള്ള പോത്തുകൾ മാത്യു വിന്റെ ഫാമിൽ ഉണ്ട്. അവക്ക് 120 മുതൽ 180 വരെ തൂക്കവും . സൂപ്പർ നപ്പേർ തീറ്റ പുല്ലും,കൃഷി കഴിഞ്ഞു നശിപ്പിച്ചു കളയുന്ന പൈനാപ്പിൾ പോളകളും, വൈക്കോലും ആണ് തീറ്റയായി മാത്യു നൽകുന്നത്. തീറ്റപ്പുൽ സ്വന്തമായി കൃഷി ചെയ്യുകയാണ്. അതിനുള്ള വളമായി മുറയുടെ ചാണകവും മൂത്രവുംഉപയോഗിക്കുന്നു. മുറ പോത്തിന്റെ ഒരു ലിറ്റർ മൂത്രം അഞ്ചു ലിറ്റർ വെള്ളത്തിൽ കലക്കി വീട്ടിലെ ചെടികൾക്കും, റംബൂട്ടാൻ പ്ലാവ്, മാവ് എന്നിവക്ക് ഒഴിക്കുന്നത് വഴി നല്ല കായ്‌ ഫലം ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. സ്വന്തമായി തീറ്റപുൽ കൃഷിയും,പൈനാപ്പിൾ കൃഷിയും ഉള്ളതുകൊണ്ട് ഏകദേശം 50 രൂപയിൽ താഴെ മാത്രമേ ഒരു ദിവസം തീറ്റയിനത്തിൽ ചിലവ് വരുന്നുള്ളു എന്നും പറയുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ യന്ത്ര സഹായത്തോടെ ഇവയുടെ ചാണകം പാക്ക് ചെയ്ത് നഴ്സറികൾക്കും, ആവശ്യക്കാർക്കും വിൽക്കുവാനുമുള്ള പദ്ധതി യും ഇദ്ദേഹത്തിനുണ്ട്.

അധികം അധ്വാന ഭാരമോ, നഷ്ട്ട സാധ്യതയോ ഇല്ലാ എന്നുള്ളതും, തീറ്റ ചിലവ് ഉൾപ്പെടെയുള്ള പരിപാലിക്കുന്ന ചിലവും നന്നേ കുറവ് എന്നുള്ളതു മാണ് പോത്ത് വളർത്തലിലേക്ക് ഈ 23കാരനെ ആകർഷിച്ചത്. ഒപ്പം വിപണി സാധ്യതഏറെയും. പെട്ടന്ന് ശരീര തൂക്കം കൂടുമെന്നതും, രോഗ പ്രതിരോധ ശേഷി കൂടുതൽ എന്നുള്ളതും മുറ പോത്തുകളുടെ പ്രത്യകതയാണ്. മലയാളികൾ പൊതുവെ മാംസാഹാരപ്രിയർ ആയത് കൊണ്ട് പോത്ത് മാംസത്തിന് നല്ല വിപണന സാധ്യതയാണ്. അതുകൊണ്ട് തന്നെയാണ് വാണിജ്യാടിസ്ഥാനത്തിൽ തന്നെ പോത്ത് വളർത്തലിലേക്ക് ഇദ്ദേഹം തിരിഞ്ഞതും. നിരവധി പേരാണ് പോത്തിനെ വാങ്ങുവാൻ ഊന്നുകല്ലിലെ മാത്യു വിന്റെ ഫാമിൽ എത്തുന്നത്.

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബയോസയൻസ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ മാത്യു, ഇനിയുള്ള പഠനചിലവിലുള്ള തുകയും, സ്വന്തം കാര്യങ്ങൾ നിവർത്തിക്കുന്നതിനുള്ള തുകയും എല്ലാം ഇതിൽ നിന്ന് കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. പുതു തലമുറക്ക് ഒരു പ്രചോദനവും, മാതൃകയും ആണ് ഈ ചെറുപ്പക്കാരൻ.

Continue Reading

EDITORS CHOICE

കുപ്പി വരയുടെ ലോകത്ത് വിസ്മയം തീർത്തു റെജി മാഷ്.

Published

on

കോതമംഗലം :കോവിഡ്ക്കാലം പലരുടെയും സർഗ്ഗ വാസനകൾ പുറത്തെടുത്തു എന്ന് പറയേണ്ടി വരും. ചിലർ പാചക പരീക്ഷണങ്ങളിൽ മുഴുകി അതിൽ വ്യത്യസ്ത രൂചികൾ കണ്ടെത്തി മുന്നേറി. എന്നാൽ കോതമംഗലം പിണ്ടിമനയിലെ റിട്ട. കോളേജ് അധ്യാപകനായ പ്രൊഫ. റെജി ജോസഫ് പുതിയകാലത്തിന്റെ ട്രെൻഡ് ആയ കുപ്പി വരയുടെ തിരക്കിലാണ്. ബോട്ടിൽ ആർട്ടിൽ ഇദ്ദേഹം ഒരു വിസ്മയം തന്നെ തീർക്കുകയാണ് ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ. ഇപ്പോൾ റെജി മാഷിന്റെ മനസ് നിറയെ ചായങ്ങൾ ആണ്. ആ മനസ് നിറയുമ്പോൾ തന്റെ സ്വപ്‌നങ്ങൾ കൂടി ചേർത്ത് വെച്ച് അതു കുപ്പിയിലേക്ക് പകരും. അങ്ങനെ തന്റെ നിറമുള്ള സ്വപ്‌നങ്ങൾ അനവധി, അനവധി അദ്ദേഹം കുപ്പിയിലേക്ക് പകർന്നു കഴിഞ്ഞു.

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചിട്ട് 6 വർഷം പിന്നിട്ടെങ്കിലും കൊറോണ കാലത്തെ വിരസത അകറ്റാൻ റെജി മാഷ് ആശ്രയിച്ചത് വർണങ്ങളെയും കുപ്പികളെയും ആണ്. ഓരോ കുപ്പിയിലും തന്റെ ബ്രഷ് കൊണ്ട് തലോടി ഇദ്ദേഹം വിരിയിക്കുന്നത് തന്റെ കലാ വൈഭവമാണ്. ഉപയോഗശൂന്യമായ കുപ്പികളിൽ ആണ് മനോഹരങ്ങളായ ബഹുവർണ്ണ ചിത്രങ്ങൾ ഒരുക്കുന്നത്. അക്രിലിക് പെയിന്റും, മോൾഡിങ് പേസ്റ്റും ഉപയോഗിച്ച്കൊണ്ടാണ് വർണ്ണങ്ങൾ തീർക്കുന്നത്.ഒരു കുപ്പിയിൽ ചിത്രം വരയ്ക്കാൻ ഒരു ദിവസമെങ്കിലും വേണ്ടി വരുമെന്ന് മാഷിന്റെ സാക്ഷ്യം.

പ്രകൃതിക്ക് ദോഷം വരുത്തുന്ന കുപ്പികൾ അലങ്കാര വസ്തുവാക്കി മാറ്റുകയാണിദ്ദേഹം. ഇപ്പോൾ മാഷിന്റെ സ്വികരണാ മുറിയും, കിടപ്പുമുറിയും, അടുക്കളയും എല്ലാം ബഹുവർണ്ണ കുപ്പികളാൽ നിറഞ്ഞിരിക്കുന്നു.മാർ ബേസിൽ സ്കൂളിലെ പ്രധാനാധ്യാപികയുടെ തിരക്കിൽ നിന്ന് അവധി കിട്ടുമ്പോൾ ഭർത്താവിനെ സഹായിക്കാനും, പ്രോത്സാഹിപ്പിക്കാനും ഭാര്യയായ ഷൈബി ടീച്ചറും, ഡോക്ടറായ ഏക മകൾ സോണിയയും, മകളുടെ ഭർത്താവായ ഡോ. ഫ്രഡിയും കൂടെ കൂടും.

Continue Reading

Recent Updates

NEWS4 hours ago

കോതമംഗലം മേഖലയിൽ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാൾ തീവ്രം, രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ...

CHUTTUVATTOM6 hours ago

മർച്ചൻ്റ്സ് യൂത്ത് വിങ് പൊലിസ് ട്രാഫിക് യൂണിറ്റിന് കൊവിഡ് പ്രതിരോധ വസ്തുക്കൾ നൽകി.

കോതമംഗലം: കൊവിഡ് രണ്ടാം വരവിൽ രോഗവ്യാപനത്തിൽ കോതമംഗലം താലൂക്കിലെ കൊവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പൊലിസ് ട്രാഫിക് യൂണിറ്റിന് കൊവിഡ് പ്രതിരോധ വസ്തുക്കൾ നൽകി. കേരള...

NEWS7 hours ago

കിണറിൽ വീണ രണ്ട് മൂരിയെയും, കുഴിയിൽ വീണ പോത്തിനെയും ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി.

കോതമംഗലം: കരിങ്ങഴ മുതുക്കാട്ട് അനിൽ കുമാറിന്റെ ഒന്നര വയസ്സായ പോത്ത് 10 അടിയോളം ആഴമുള്ള കുഴിയിൽ വീഴുകയായിരുന്നു. ചെറുവട്ടൂർ അലിയാർ നടപ്പടയിൽ എന്നയാളുടെ രണ്ട് വയസ്സായ ഒരു...

CRIME8 hours ago

വീണ്ടും ഭൂതത്താൻകെട്ട് മേഖലയിൽ ചാരായ വേട്ട; റെയ്ഡിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു.

കോതമംഗലം : ഭൂതത്താൻകെട്ട് ഡാമിലെ തുരുത്തുകളിൽ തുണ്ടത്തിൽ റൈഞ്ച് ഓഫീസർ മുഹമ്മദ് റാഫി, ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റേഞ്ചർ ജയൻ ജെ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘം...

AUTOMOBILE9 hours ago

ഡ്രൈവിംഗ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു.

കോതമംഗലം:മൂവാറ്റുപുഴ,കോതമംഗലം,പെരുമ്പാവൂർ എന്നിവടങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്ത് കോവിഡ് -19പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാക്കുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ 80മുതൽ 100വരെ...

EDITORS CHOICE20 hours ago

ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി കോതമംഗലം സ്വദേശി ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ.

കോതമംഗലം: ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി കോതമംഗലം സ്വദേശി ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ. പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസറുമായ...

CHUTTUVATTOM1 day ago

ഓൺലൈൻ ജനസേവ കേന്ദ്രയിൽ തൊഴിൽ അവസരം.

കീരംപാറ : കോതമംഗലം താലൂക്കിൽ കീരംപാറ പഞ്ചായത്തിൽ ഉടൻ ആരംഭിക്കുന്ന ഓൺലൈൻ ജനസേവ കേന്ദ്രയിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നേടിയവരെ (Male or Female) ആവശ്യമുണ്ട്. പ്രവർത്തന സമയം...

NEWS1 day ago

സാമൂഹിക വ്യാപനത്തിൽ കോതമംഗലം മേഖലയിൽ വൻ കുതിപ്പ്; മുൻസിപ്പാലിറ്റിയിൽ മാത്രം 50 പേർക്ക് കോവിഡ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍...

CHUTTUVATTOM1 day ago

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് ഹാളില്‍ സർവ്വകക്ഷി യോഗം ചേര്‍ന്നു.

പല്ലാരിമംഗലം : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കദീജ മുഹമ്മദിന്റെ അധ്യക്ഷതയില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഒ ഇ...

NEWS1 day ago

ആമിനയുടെ കൊലപാതകം പുതിയ ഏജൻസിയെ അന്വേഷണ ചുമതല ഏല്പിക്കണം: മുഖ്യമന്ത്രിയ്ക്കും,ഡിജിപിയ്ക്കും ആന്റണി ജോൺ എം എൽ എ കത്ത് നല്കി.

കോതമംഗലം : പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ തൃക്കാരിയൂർ വില്ലേജിൽ അയിരൂർപാടം സ്വദേശിനി പാണ്ട്യാർപിളളിൽ വീട്ടിൽ ആമിന അബ്ദുൾ ഖാദർ (66വയസ്സ്) പട്ടാപകൽ അരും കൊല ചെയ്യപ്പെട്ടിട്ട് ഒന്നര...

CRIME1 day ago

എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.

കുറുപ്പംപടി : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കടമായി വാങ്ങിയ പൈസ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍....

CHUTTUVATTOM1 day ago

പല്ലാരിമംഗലം പഞ്ചായത്തിൽ നികുതി പിരിവിന് നേതൃത്വം നൽകിയവരെ ആദരിച്ചു.

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ 100 ശതമാനം നികുതി പിരിവിന് നേതൃത്വം നൽകിയ രണ്ടാം വാർഡ് മെമ്പർ കെ എം മൈതീൻ, അഞ്ചാം വാർഡ് മെമ്പർ റിയാസ്...

ACCIDENT2 days ago

വെൽഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

പല്ലാരിമംഗലം: വെൽഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പല്ലാരിമംഗലം കൂറ്റംവേലി പുത്തൻപുരയ്ക്കൽ അലിയാരിന്റെ മകൻ പി എ റമീസ് (29) ആണ് മരിച്ചത്. തൊടുപുഴ മണക്കാട് പുതുപ്പരിയാരത്ത് സ്വകാര്യ...

NEWS2 days ago

കമ്പനി തുടങ്ങി, ഒരു കോടിയിലേറെ രൂപയുടെ ബാധ്യതയും; കോതമംഗലം പൊലിസ് സ്റ്റേഷന് മുന്നിൽ ഒരു കുടുംബം സത്യഗ്രഹമിരിക്കാൻ തയ്യാറെടുക്കുന്നു.

കോതമംഗലം : നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് കോതമംഗലം പൊലിസ് സ്റ്റേഷന് മുന്നിൽ ഏപ്രിൽ 27 മുതൽ വയോ വൃദ്ധയായ അമ്മയോടും കണ്ണ് കാണാത്ത ഭാര്യയോടും രണ്ടു പെൺമക്കളോടും...

NEWS2 days ago

ഏറ്റവും ഉയർന്ന നിരക്കുമായി എറണാകുളം ജില്ല; ഇന്ന് 3212 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍...

Trending

error: Content is protected !!