സൗജന്യ ഉച്ചഭക്ഷണ വിതരണം കോതമംഗലം മുൻസിപ്പൽ വെസ്റ്റ് മേഖല കമ്മിറ്റിയിൽ സംഘടിപ്പിച്ചു.


കോതമംഗലം : കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി. വൈ. എഫ്. ഐ നടത്തിവരുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം കോതമംഗലം മുൻസിപ്പൽ വെസ്റ്റ് മേഖല കമ്മിറ്റിയിൽ സംഘടിപ്പിച്ചു. പ്രദേശത്തെ വീടുകളിൽ നിന്നും ശേഖരിച്ച ആയിരത്തിൽ അധികം ഭക്ഷണപൊതികൾ കളമശ്ശേരിയിൽ എത്തിച്ചു വിതരണം ചെയ്തു. പരിപാടി ഇടുക്കി എം. പി യും എൽ. ഡി. എഫ് സ്ഥാനാർഥിയുമായ അഡ്വ: ജോയ്‌സ് ജോർജ് വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. ആന്റണി ജോൺ എം. എൽ. എ, സംസ്ഥാന പ്രസിഡന്റ്‌ എസ്. സതീഷ്, ഏരിയ സെക്രട്ടറി ആർ. അനിൽ കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ജെയ്സൺ ബേബി, ആദർശ് കുര്യാക്കോസ്, എൽസൺ വി സജി, ബിബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply