Connect with us

CHUTTUVATTOM

വിശക്കുന്നവരെ കൈവിടാതെ ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക്‌ കമ്മിറ്റി

Published

on

കോതമംഗലം : കൊറോണ വ്യാപിച്ചതിനെ തുടർന്ന് മുടങ്ങിയ കോതമംഗലം ഗവണ്മെന്റ് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക്‌ കമ്മിറ്റി ഏറ്റെടുത്തു. അറുപതോളം വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇന്ന് മുതൽ ഉച്ചഭക്ഷണം മുടക്കം കൂടാതെ എത്തിച്ചു നൽകും. ഇന്ന് നടന്ന ഭക്ഷണ വിതരണത്തിൽ
ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ആദർശ് കുര്യാക്കോസ് ,ജോ: സെക്രട്ടറി എൽദോസ് പോൾ, വൈ: പ്രസിഡൻറ് അഭിജിത് രാജു, മേഖല സെക്രട്ടറി എൽസൺ സജി ,ബിനുവർഗ്ഗീസ്, ഷാമോൻ എന്നിവർ നേതൃത്വം നൽകി.

കൂടാതെ തെരുവിൽ കഴിയുന്ന മുപ്പതോളം വരുന്നവർക്കുമുള്ള ഭക്ഷണവും ഡി വൈ എഫ് ഐ വിതരണം ചെയ്യും.

Continue Reading

CHUTTUVATTOM

മണ്ണ് കടത്ത് കേസിൽ പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറും രാജിവയ്ക്കുക; സി പി ഐ എം പ്രതിഷേധം.

Published

on

പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഈട്ടിപ്പാറ – മോഡേൺ പടി റോഡ് കുഴിച്ച് അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടു
പോയെന്ന് കാണിച്ച് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പോത്താനിക്കാട് പോലീസിൽ കൊടുത്ത പരാതിയിൽമേൽ പ്രതികളായി പേര് ചേർക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തുവും, വാർഡ് മെമ്പർ ഷാജിമോൾ റഫീഖും രാജിവയ്ക്കണമെ ന്നാവശ്യപ്പെട്ട് സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലും, പാർട്ടിയുടെ പതിനാല് ബ്രാഞ്ച് കേന്ദ്രങ്ങളിലും സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം
സി പി ഐ എം ജില്ലാ കമ്മിറ്റി അംഗ് പി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എം ബക്കർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങൾ ഏരിയാ കമ്മിറ്റി അംഗം കെ ബി മുഹമ്മദ്, ബ്ലോക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ എ രമണൻ, എ പി മുഹമ്മദ്, മുബീന ആലിക്കുട്ടി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ടാർ റോഡ് കുഴിച്ച് ഇരുന്നൂറ് ലോഡ്മണ്ണ് കടത്തിക്കൊണ്ടുപോയി വിൽപന നടത്തി എന്നതാണ് പോലീസ് കേസ്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കൂടിയായ കെ എം മൈതീൻ
കുറിഞ്ഞിലിക്കാട്ട്, സി പി ഐ എം ലോക്കൽ കമ്മിറ്റി എന്നിവരാണ് വിഷയം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ, കളക്ടർ എന്നിവർക്കും സി പി എം പരാതി നൽകിയിട്ടുണ്ട്.

Continue Reading

CHUTTUVATTOM

സ്വന്തം ഗ്രാമം ശുചീകരിച്ച് സി.പി.ഐ.(എം) മണിക്കിണർ ബ്രാഞ്ചിലെ ഒരു കൂട്ടം യുവാക്കൾ നാടിന് മാതൃകയാകുന്നു.

Published

on

നെല്ലിമറ്റം: കൊറോണ വ്യാപനം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ആരോഗ്യ പ്രവർത്തകരും മറ്റും വിശ്രമമില്ലാതെ പൊതു സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനുമായി രാപകലില്ലാതെ കഷ്ടപ്പെടുകയാണ്.ഇതിനിടയിൽ നാട്ടുകാർക്ക് വലിയ ആശ്വാസവും മറ്റ് ഉള്ളവർക്ക് പ്രചോദനവും നൽകുന്ന രീതിയിൽ പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ വാളാച്ചിറ ഗ്രാമത്തിലെ ഒരു പറ്റം സി.പി.എം പ്രവർത്തകരായ ചെറുപ്പക്കാർ തങ്ങളുടെ ഗ്രാമവഴികൾ ശുചീകരിച്ചത്.

വലിയ കല്ലുകളും മാലിന്യ കൂമ്പാരങ്ങളും നീക്കം ചെയ്ത് ഗ്രാമം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സി.പി.എം.മണിക്കിണർ ബ്രാഞ്ച് സെക്രട്ടറി ജോസ് വർഗ്ഗീസ്, സി.പി.എം,ഡി.വൈ.എഫ് ഐ പ്രവർത്തകരായ റിയാസ് തുരുത്തേൽ, സജീവ് മുളമ്പേൽ, മാഹിൻ കെ.എം, ഷംസു കടുപ്പം കുടി, ജയിംസ് കെ.എം, എബിജയിംസ്, റ്റിബിൻ എൽദോസ് ,ഷഫീക്ക് നാസർ, അഷറഫ് എ.ഇ.തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Continue Reading

CHUTTUVATTOM

സി പി ഐ എം മഴക്കാലപൂർവ്വ ശുചീകരണം നടത്തി.

Published

on

പല്ലാരിമംഗലം : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി പി ഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ പാർട്ടി ബ്രാഞ്ച് കേന്ദ്രങ്ങളിലും നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം അടിവാട് ഈസ്റ്റ് ബ്രാഞ്ചിൽ റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ കെ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ബ്രാഞ്ച് സെക്രട്ടറി പി എം സിയാദ്, മുൻ ബ്രാഞ്ച് സെക്രട്ടറി പി എം കബീർ, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി എൽദോസ് ലോമി, പ്രസിഡന്റ് കെ എ റെയ്ഷാൻ, എം എം ഷംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി. ശുചീകരണ ശേഷം അടിവാട് തെക്കേ കവല അണു വിമുക്തമാക്കുന്ന പ്രവർത്തനവും നടത്തി.

Continue Reading

Trending