കോതമംഗലത്ത് ട്രാക്ക് ഉണർന്നു, ഇനി സിരകളിൽ ആവേശവും മനസ്സിൽ ലക്ഷ്യവും വേഗതയും.


കോതമംഗലം : വാഹന പ്രേമികളെ ആവേശം കൊള്ളിക്കുന്ന റാലി വാഹനങ്ങളുടെ മുരൾച്ച കോതമംഗലത്ത് ആദ്യമായി അനുഭവിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം. ഉത്സാഹം നിറയ്ക്കാന്‍ ആരവവുമായി കാണികള്‍, ലക്ഷ്യത്തിലേക്കുള്ള ദൂരമത്രയും തിരിഞ്ഞും മറിഞ്ഞും പാതകള്‍. ഒപ്പം വീറും വാശിയുമായി മുന്നിലും പിന്നിലും അണുവിട വിടാതെ എതിരാളികള്‍. ഒന്നാമതെത്തുവാനുള്ള ലക്ഷ്യം മാത്രമാണ് ഇനി കോതമംഗലം റാലി ട്രാക്കിൽ.

വേഗം ആവേശമായവർക്ക്‌ ജൂൺ രണ്ടിന് കോതമംഗലം ആതിഥ്യം അരുളുന്നു. മലയൻകീഴിൽ നിന്നും നാടുകാണി പോകുന്ന വഴിയിൽ ഗോവിന്ദപ്പടിയിലുള്ള എടക്കാട്ടുകുടി എസ്‌റ്റേറ്റിൽ ആണ് കിലോമീറ്ററുകൾ നീളത്തിൽ കാറുകൾക്ക് മൽസരിക്കുവാനുള്ള ട്രാക്ക് ഒരുക്കിയിരിക്കുന്നത്.

ദുര്‍ഘടമായ പാതകളിലൂടെ സമയപരിമിതിയുടെ സമ്മര്‍ദ്ദത്തിലും വേഗംകുറയാതെ വാഹനത്തെ നിയന്ത്രിക്കുന്നതിലെ പ്രാഗത്ഭ്യമാണ് ഈ റാലിയിൽ മാറ്റുരക്കുന്നത്. ധൈര്യവും കരുത്തും പ്രകടിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്കും സംഘാടകർ അവസരം ഒരുക്കുന്നു.

ട്രാക്കിലൂടെ മത്സരത്തിനല്ലാതെ വാഹനങ്ങൾ ഓടിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് റാലി സമയത്തിന് ശേഷം അവസരം ഒരുക്കുന്നതാണ്. റാലിയെ കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധപ്പെടുക : അതുൽ തോമസ്; 9946642248.

Leave a Reply