Connect with us
teevandi enkile ennodu para

NEWS

ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ നല്കി.

Published

on

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പൊതു ഗ്രന്ഥശാല ശാക്തീകരണ പദ്ധതിയുടെ ഭാഗമായി  എം എൽ എ ലൈബ്രറി പുസ്തക ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ ആദ്യ ഘട്ട വിതരണം വിവിധ ലൈബ്രറികൾക്ക് നല്കിക്കൊണ്ട്  ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഒ കുര്യാക്കോസ്,സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി പി മുഹമ്മദ്, കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ,വിവിധ ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മണ്ഡലത്തിലെ പുനരുദ്ധരിക്കുന്ന ഗ്രന്ഥശാലകൾക്കും അഫിലിയേഷൻ ലഭിക്കേണ്ട ട്രൈബൽ മേഖലയിലെ ഗ്രന്ഥശാലകൾക്കുമാണ് പുസ്തകങ്ങൾ നൽകിയത്. പന്തപ്ര ഊര് ലൈബ്രറി, കൂവപ്പാറ പബ്ലിക് ലൈബ്രറി, പ്ലാമുടി ന്യൂ മിലൻ പബ്ലിക് ലൈബ്രറി,റ്റി എം  മീതിയൻ സ്മാരക പബ്ലിക് ലൈബ്രറി,അയിരൂർപാടം ജാസ് പബ്ലിക് ലൈബ്രറി എന്നീ ഗ്രന്ഥശാലകൾക്കാണ് ആദ്യഘട്ടമായി പുസ്തകം നൽകിയത്.

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 874 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ശമനമില്ലാതെ കോതമംഗലം മേഖല

Published

on

എറണാകുളം : സംസ്ഥാനത്ത് വെള്ളിയാഴ്ച 8511 പേര്‍ക്ക് കോവിഡ്. 26 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 874 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 12

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -560

• ഉറവിടമറിയാത്തവർ – 280

• ആരോഗ്യ പ്രവർത്തകർ- 22

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 36
• കളമശ്ശേരി – 34
• ഇടപ്പള്ളി – 25
• മഴുവന്നൂർ – 24
• പാലാരിവട്ടം – 22
• കലൂർ – 21
• തൃക്കാക്കര – 21
• കരുമാലൂർ – 19
• ആയവന – 17
• മരട് – 17
• മട്ടാഞ്ചേരി – 16
• വൈറ്റില – 16
• അങ്കമാലി – 15
• എളമക്കര – 15
• പള്ളുരുത്തി – 15
• ഫോർട്ട് കൊച്ചി – 15
• ഇടക്കൊച്ചി – 13
• കടവന്ത്ര – 13
• പള്ളിപ്പുറം – 13
• കാലടി – 12
• മൂവാറ്റുപുഴ – 12
• ചേരാനല്ലൂർ – 11
• മുളന്തുരുത്തി – 11
• നെല്ലിക്കുഴി – 10
• മണീട് – 10
• വടക്കേക്കര – 10
• വെങ്ങോല – 10
• എടത്തല – 9
• ഏലൂർ – 9
• ഒക്കൽ – 9
• കുഴിപ്പള്ളി – 9
• കൂത്താട്ടുകുളം – 9
• കൂവപ്പടി – 9
• ചേന്ദമംഗലം – 9
• ഞാറക്കൽ – 9
• പെരുമ്പാവൂർ – 9
• ആലുവ – 8
• കോതമംഗലം – 8
• ചോറ്റാനിക്കര – 8
• പച്ചാളം – 8
• പായിപ്ര – 8
• മഞ്ഞള്ളൂർ – 8
• വെണ്ണല – 8
• അശമന്നൂർ – 7
• ആമ്പല്ലൂർ – 7
• ആവോലി – 7
• എറണാകുളം നോർത്ത് – 7
• ഐക്കാരനാട് – 7
• കുമ്പളം – 7
• തോപ്പുംപടി – 7
• ആലങ്ങാട് – 6
• എറണാകുളം സൗത്ത് – 6
• എളംകുന്നപ്പുഴ – 6
• കാഞ്ഞൂർ – 6
• ചൂർണ്ണിക്കര – 6
• തമ്മനം – 6
• വടവുകോട് – 6
• വരാപ്പുഴ – 6
• വാഴക്കുളം – 6
• ഉദയംപേരൂർ – 5
• നോർത്തുപറവൂർ – 5
• പുത്തൻവേലിക്കര – 5
• മഞ്ഞപ്ര – 5
• വടുതല – 5
•അതിഥി തൊഴിലാളി – 24
•ഐ എൻ എച്ച് എസ് – 8
• പോലീസ് ഉദ്യോഗസ്ഥൻ – 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എടവനക്കാട്, കറുകുറ്റി, കവളങ്ങാട്, കിഴക്കമ്പലം, കുന്നത്തുനാട്, പോണേക്കര, മുണ്ടംവേലി, വേങ്ങൂർ, കടമക്കുടി, കോട്ടപ്പടി, ചെല്ലാനം, തിരുമാറാടി, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പാമ്പാക്കുട, പാറക്കടവ്, പിറവം, മലയാറ്റൂർ നീലീശ്വരം, മൂക്കന്നൂർ, ഇലഞ്ഞി, എടക്കാട്ടുവയൽ, എളംകുളം, കടുങ്ങല്ലൂർ, കീരംപാറ, കുന്നുകര, ചിറ്റാറ്റുകര, തുറവൂർ, നായരമ്പലം, പല്ലാരിമംഗലം, മാറാടി, രായമംഗലം, വാരപ്പെട്ടി, വാളകം, അയ്യപ്പൻകാവ്, കരുവേലിപ്പടി, കുമാരപുരം, കുമ്പളങ്ങി, കോട്ടുവള്ളി, തിരുവാങ്കുളം, തേവര, പിണ്ടിമന, പൂണിത്തുറ, പെരുമ്പടപ്പ്, മുടക്കുഴ, രാമമംഗലം.
• ഇന്ന് 649 പേർ രോഗ മുക്തി നേടി.

• ഇന്ന് 2326 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2420 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29554 ആണ്. ഇതിൽ 28104 പേർ വീടുകളിലും 79 പേർ കോവിഡ് കെയർ സെന്ററുകളിലും 1371 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 224 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 177 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11217 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 194
• പി വി എസ് – 56
• ജി എച്ച് മൂവാറ്റുപുഴ-10
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 52
• സ്വകാര്യ ആശുപത്രികൾ – 701
• എഫ് എൽ റ്റി സികൾ -1032
• എസ് എൽ റ്റി സി കൾ-162
• വീടുകൾ- 9001

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12096 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7237 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 537 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 136 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് ട്രീറ്റ്മെന്റ് പ്രോട്ടോക്കോൾ ,ചികിത്സാതരം തിരിക്കൽ ,ട്രീട്മെൻറ് മാനേജ്മന്റ്, ഓക്സിജൻ തെറാപ്പി എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4895 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 47 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Continue Reading

NEWS

ഏറ്റവും ഉയർന്ന കോവിഡ് സമ്പർക്ക വ്യാപന നിരക്കുമായി കോതമംഗലം മേഖല.

Published

on

എറണാകുളം : കേരളത്തില്‍ വ്യാഴാഴ്ച 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 23 മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 22/10/ 20
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 929 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 718
ഉറവിടമറിയാത്തവർ – 197
• ആരോഗ്യ പ്രവർത്തകർ- 7
*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*
എടത്തല – 42
നെല്ലിക്കുഴി – 35
കുമ്പളങ്ങി – 34
കോതമംഗലം -34
മട്ടാഞ്ചേരി – 29
ഫോർട്ട് കൊച്ചി -27
തൃക്കാക്കര – 23
പല്ലാരിമംഗലം -23
കൂവപ്പടി – 21
രായമംഗലം – 20
വെങ്ങോല – 20
പള്ളുരുത്തി – 20
പെരുമ്പാവൂർ -18
കളമശ്ശേരി – 16
വെണ്ണല – 16
ഏലൂർ – 15
കോട്ടുവള്ളി – 15
ചൂർണ്ണിക്കര – 14
പായിപ്ര – 14
മഞ്ഞപ്ര – 14
കലൂർ – 14
ആലങ്ങാട് – 13
തൃപ്പൂണിത്തുറ – 13
വൈറ്റില – 13
അങ്കമാലി – 12
കുന്നത്തുനാട് – 12
ചെല്ലാനം – 12
ഒക്കൽ – 11
പള്ളിപ്പുറം – 11
ആലുവ – 10
കീഴ്മാട് – 10
തുറവൂർ – 10
മൂവാറ്റുപുഴ – 10
ഇടപ്പള്ളി – 10
ഏഴിക്കര – 9
വാളകം – 9
വാഴക്കുളം – 9
ആവോലി – 8
ഐക്കാരനാട് -8
കുട്ടമ്പുഴ – 8
പൈങ്ങോട്ടൂർ – 8
തോപ്പുംപടി – 8
മരട് – 7
മുളവുകാട് – 7
വടവുകോട് – 7
എറണാകുളം -7
കടവന്ത്ര – 7
തമ്മനം – 7
തേവര – 7
കടുങ്ങല്ലൂർ – 6
കരുമാലൂർ – 6
കവളങ്ങാട് – 6
നോർത്തുപറവൂർ – 6
മഞ്ഞള്ളൂർ – 6
എറണാകുളം നോർത്ത് – 6
എളമക്കര – 6
പനമ്പള്ളി നഗർ -6
ആമ്പല്ലൂർ – 5
ആയവന – 5
ഇലഞ്ഞി – 5
കല്ലൂർക്കാട് – 5
പിണ്ടിമന – 5
പൂതൃക്ക – 5
വടക്കേക്കര – 5
പാലാരിവട്ടം – 5
അതിഥി തൊഴിലാളി – 3
പോലീസ് ഉദ്യോഗസ്ഥൻ – 6
ഇന്ത്യൻ റിസേർവ് ബറ്റാലിയൻ – 1
*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
അശമന്നൂർ, കോട്ടപ്പടി, ചെങ്ങമനാട്, പാലക്കുഴ, പിറവം, പുത്തൻവേലിക്കര, ഉദയംപേരൂർ, എടവനക്കാട്, കറുകുറ്റി, ചേരാനല്ലൂർ, നെടുമ്പാശ്ശേരി, പാമ്പാക്കുട, മണീട്, വരാപ്പുഴ, വാരപ്പെട്ടി, എളംകുന്നപ്പുഴ, കാലടി, കിഴക്കമ്പലം, കീരംപാറ, കുന്നുകര, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചേന്ദമംഗലം, തിരുമാറാടി, നായരമ്പലം, മലയാറ്റൂർ, നീലീശ്വരം, മഴുവന്നൂർ, മുടക്കുഴ, മുളന്തുരുത്തി, രാമമംഗലം, പച്ചാളം, ആരക്കുഴ, കാഞ്ഞൂർ, കുമ്പളം, കുഴിപ്പള്ളി, ഞാറക്കൽ, തിരുവാണിയൂർ, പോത്താനിക്കാട്, മാറാടി, വേങ്ങൂർ, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, എളംകുളം, കരുവേലിപ്പടി, പെരുമ്പടപ്പ്, മുണ്ടംവേലി, വടുതല.
• ഇന്ന് 414 പേർ രോഗ മുക്തി നേടി.
• ഇന്ന് 1791 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2407 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29446 ആണ്. ഇതിൽ 27860 പേർ വീടുകളിലും 60 പേർ കോവിഡ് കെയർ സെന്ററുകളിലും 1526 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 217 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 192 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10933 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -180
• പി വി എസ് – 59
• ജി എച്ച് മൂവാറ്റുപുഴ-10
• ഡി എച്ച് ആലുവ-9
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 52
• സ്വകാര്യ ആശുപത്രികൾ – 703
• എഫ് എൽ റ്റി സികൾ -1010
• എസ് എൽ റ്റി സി കൾ- 173
• വീടുകൾ – 8734
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11875 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5967 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 420 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 218 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• പി വി എസ് കോവിഡ് അപെക്സ് ആശുപത്രിയിലെ കോവിഡ് ബ്രിഗേഡിൽനിന്നും പുതുതായി നിയോഗിച്ച സ്റ്റാഫ് നഴ്സ്മാർക്ക് കോവിഡ് ഐ സി യു മാനേജ്മെന്റ് , ഇൻഫെക്ഷൻ ,കൺട്രോൾ , പി പി ഇ കിറ്റിന്റെ ഉപയോഗം, വെന്റിലേറ്റർ ഫങ്ക്ഷണിങ് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.
• കൂടാതെ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ കോവിഡ് ഡോമിസിലറി കെയർ സെന്ററിലെ സ്റ്റാഫ് നേഴ്സ് മാർക്കും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പരിശീലനം നൽകുകയുണ്ടായി.
• വാർഡ് തലത്തിൽ 4833 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 39 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
Continue Reading

NEWS

കോവിഡാനന്തരം കേരളം വീണ്ടും സഞ്ചരികളുടെ പറുദീസ ആവും : മുഖ്യമന്ത്രി.

Published

on

കോതമംഗലം : കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ കേരളം വീണ്ടും സഞ്ചരികളുടെ പറുദീസ ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ 14 ജില്ലകളിലെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ മോശം കാലത്തെ വരും ദിനങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള കുതിപ്പ് ആയി വേണം കരുതാൻ എന്നും അദ്ദേഹം പറഞ്ഞു. മണ്ണ്,വായു,ജലം,ജീവജാലങ്ങൾ എന്നിവ നാടിന്റെ പൊതു സ്വത്ത് ആണ്.ഇവയെ ആണ് ടൂറിസം കേന്ദ്രങ്ങൾ ആക്കി മാറ്റിയിട്ടുള്ളത്.

പരിസ്ഥിതിക്ക് പോറൽ ഏല്പിക്കാത്ത വിധത്തിൽ ഈ കേന്ദ്രങ്ങളിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.15 ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്നത്.കോവിഡ് കാലത്ത് 25000 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായത്.എറണാകുളം ജില്ലയിൽ ഭൂതത്താൻകെട്ട് സൗന്ദര്യവത്കരണ പദ്ധതിയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. 40 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഭൂതത്താൻകെട്ട് ടൂറിസം കേന്ദ്രം പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ്‌ മുഖേന നടപ്പാക്കിയ ഭൂതത്താൻകെട്ട് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് നവീകരിച്ചത്.

ഏറുമാടങ്ങൾ,ജലാശയത്തിന്റെ സംരക്ഷണ ഭിത്തി,കോട്ടേജ് നവീകരണം,യാർഡ് ലൈറ്റിങ്ങ്,ഓപ്പൺ എയർ തിയേറ്റർ,ഇരിപ്പിടങ്ങൾ,ലാൻഡ് സ്കേപിംഗ് തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൂൾ ഏരിയയിൽ വിനോദ സഞ്ചാരികൾക്കായി പെഡൽ ബോട്ടിങ്ങ് സൗകര്യം ഒരുക്കും. പൂൾ ഏരിയയിൽ മീൻ വളർത്തലോടൊപ്പം പെഡൽ ബോട്ടിൽ സഞ്ചരിച്ച് പൂളിൽ നിന്ന് ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനും വേണ്ട സൗകര്യം ലഭ്യമാക്കും. എടത്തോടുകൾ നിർമ്മിച്ച് പെഡൽ ബോട്ട് വഴി കുട്ടികൾക്കടക്കം പൂളിലേക്ക് എത്തി ചേരുന്നതിനു വേണ്ട സൗകര്യം ഒരുക്കും.പൂളിനോട് ചേർന്ന് വരുന്ന നടപ്പാതയിൽ വാക് വേ സൗകര്യവും, നടപ്പാതയോട് ചേർന്ന് വിവിധ തരത്തിലുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഓർഗാനിക് ഗാർഡൻ,മനോഹരമായ വെർട്ടിക്കൽ ഗാർഡൻ,ഫോട്ടോ സെക്ഷനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച സ്ഥല സൗകര്യങ്ങൾ എന്നിവ ഒരുക്കും. ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഡി ടി പി സി നിർവ്വാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് എം എൽ എ, ജില്ലാ കളക്ടർ എസ് സുഹാസ്,മുൻ മന്ത്രി ടി യു കുരുവിള,ജില്ലാ പഞ്ചായത്ത്‌ അംഗം കെ എം പരീത്,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഷീദ സലിം, പിണ്ടിമന പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെയ്സൺ ഡാനിയേൽ,വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ്,ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്,ഡി ടി പി സി നിർവ്വാഹക സമിതി അംഗം ജോണി തൊട്ടക്കര, സെക്രട്ടറി എസ് വിജയകുമാർ, പഞ്ചായത്ത്‌ അംഗം ബിജു പി നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading

Recent Updates

NEWS18 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 874 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ശമനമില്ലാതെ കോതമംഗലം മേഖല

എറണാകുളം : സംസ്ഥാനത്ത് വെള്ളിയാഴ്ച 8511 പേര്‍ക്ക് കോവിഡ്. 26 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7269...

ACCIDENT18 hours ago

കാർ നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിച്ചു: യുവാക്കൾക്ക് ഗുരുതര പരുക്ക്

കോതമംഗലം : ഇന്ന് ഉച്ച കഴിഞ്ഞു കുത്തുകുഴിയിൽ വെച്ചാണ് അപകടം നടക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർ വശം ചേർന്ന് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ...

EDITORS CHOICE2 days ago

വർണ്ണ ലോകത്ത് മിന്നിതിളങ്ങി കൊച്ചു നിവേദിത.

ഏബിൾ. സി. അലക്സ്‌ കോതമംഗലം : കോവിഡ്ക്കാല ലോക്ക് ഡൗണിൽ വെറുതെ ഇരിക്കാൻ നിവേദിതക്കു സമയമില്ല. ഓൺലൈൻ ക്ലാസിനും, പഠനത്തിനും പുറമെ ചിത്ര രചനയിലും മുഴുകുകയാണ് ഈ...

NEWS2 days ago

ഏറ്റവും ഉയർന്ന കോവിഡ് സമ്പർക്ക വ്യാപന നിരക്കുമായി കോതമംഗലം മേഖല.

എറണാകുളം : കേരളത്തില്‍ വ്യാഴാഴ്ച 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 23 മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്....

NEWS2 days ago

കോവിഡാനന്തരം കേരളം വീണ്ടും സഞ്ചരികളുടെ പറുദീസ ആവും : മുഖ്യമന്ത്രി.

കോതമംഗലം : കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ കേരളം വീണ്ടും സഞ്ചരികളുടെ പറുദീസ ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ 14 ജില്ലകളിലെ 26 ടൂറിസം പദ്ധതികളുടെ...

CRIME3 days ago

ഭൂതത്താൻകെട്ടിൽ വൻ ചാരായവേട്ട; 850 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി

കോതമംഗലം : ഭൂതത്താൻകെട്ടിൽ വൻ ചാരായവേട്ട; 850 ലിറ്റർ വാഷും , വാറ്റുപകരണങ്ങളും പിടികൂടി; എക്സൈസും, വനം വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തി...

NEWS3 days ago

എറണാകുളം ജില്ലയിൽ ആയിരത്തിന് മുകളിൽ രോഗികൾ; വാരപ്പെട്ടിയിലും, നെല്ലിക്കുഴിയിലും, പല്ലാരിമംഗലത്തും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ബുധനാഴ്ച 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. 26 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍...

SPORTS3 days ago

കായിക താരങ്ങൾക്ക് ഫുട്ബോൾ കൈമാറി.

കോതമംഗലം:പ്രവാസി കൂട്ടായ്മയായ ”അരാംകോ”(ARAMCO) കോതമംഗലം നേത്യത്വത്തിൽ വളർന്നു വരുന്ന കായിക ഫുട്ബോൾ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കോതമംഗലം സെവൻസിൻ്റെ കീഴിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾക്ക് സൗജന്യമായി...

NEWS3 days ago

വിലക്കുറവിലും, ഗുണമേന്മയിലും പേരുകേട്ട മത്സ്യ ഫെഡിൻ്റെ 2 ഹൈടെക് ഫിഷ്മാർട്ടുകൾ കോതമംഗലം മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടിയിലും, നെല്ലിക്കുഴിയിലും മത്സ്യ ഫെഡിൻ്റെ ഹൈടെക് ഫിഷ്മാർട്ടുകൾ പ്രവർത്തനം ആരംഭിച്ചു.വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വാരപ്പെട്ടിയിലും,കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ...

NEWS4 days ago

എറണാകുളം ജില്ലയിൽ ഇന്ന് 644 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആശങ്ക ഒഴിയാതെ കോതമംഗലം മേഖല.

എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ്. 24 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5717...

NEWS4 days ago

കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ വൻ നാശം; വീട്ടുടമ പരിക്കുകളോടെ ആശുപത്രിയിൽ.

കോതമംഗലം: വടാട്ടുപാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ വീടിനും, കൃഷിക്കും നാശം; വീട്ടുടമയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടാട്ടുപാറ, മീരാൻസിറ്റിയിൽ  റോഡരികിൽ താമസിക്കുന്ന നറുക്കിയിൽ ബെന്നിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്....

NEWS4 days ago

റേഷന്‍ കടകളിലെ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണത്തിലെ അപാകത പരിഹരിക്കണം ഐ.എന്‍.ടി.യു.സി.

കോതമംഗലം: റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് പ്രഖ്യപിച്ച ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നിലച്ചതില്‍ ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. സെപ്റ്റംബര്‍ മാസം വിതരണം നടത്തേണ്ട കിറ്റുകള്‍ ലഭ്യമാക്കണമെന്ന്...

CRIME4 days ago

ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ള​ട​ക്കമുള്ള നാട്ടുകാർക്ക് പ​രി​ക്ക്.

കോതമംഗലം: ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിംങ് യൂണിറ്റ് തുടങ്ങാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചു, നാല് പേർക്ക് പരിക്ക്. നെല്ലിക്കുഴി പഞ്ചായത്തിന് സമീപം ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിംങ്...

CRIME4 days ago

മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന യുവാവിനെ പോലീസ് പിടികൂടി.

കോതമംഗലം : മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന മാമുട്ടത്ത് വീട്ടിൽ സെബിനെ (22)നെ യാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശിയുടെ...

NEWS5 days ago

എറണാകുളം ജില്ലയിൽ ഇന്ന് 598 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 7469...

Trending

error: Content is protected !!