ദുഃഖ ശനി , ഈസ്റ്റർ ദിവസങ്ങളിൽ കോതമംഗലത്തുകാർ കുടിച്ചത് ഒരു കോടി രൂപയുടെ മദ്യം.


കോതമംഗലം : ഈസ്റ്റർ മദ്യ വിൽപ്പനയിൽ ചരിത്രം കുറിച്ച് കോതമംഗലം ബൈപാസിലെ ബിവറേജ് വിൽപ്പന ശാല . കഴിഞ്ഞ  ദുഃഖ ശനിയാഴ്ച്ച 61 ലക്ഷം രൂപയുടെയും , ഈസ്റ്റർ ദിവസം ഞായറാഴ്ച്ച 47 ലക്ഷം രൂപയുടെയും വിൽപ്പനയാണ് കോതമംഗലത്തുണ്ടായത്. അടച്ചിട്ടിരുന്ന ബാറുകൾ തുറക്കുകയും , ഉൾപ്രദേശങ്ങളിൽ പോലും പുതിയ ബാറുകളും, ക്ലബ് ലൈസൻസിൽ മദ്യ വിൽപ്പന ആരംഭിക്കുകയും ചെയ്തിട്ടും രണ്ട് ദിവസം കൊണ്ട് ഒരു കോടി എട്ട് ലക്ഷം രൂപയുടെ മദ്യ വിൽപ്പന എന്നത് കൗതുകകരമാണ്. ലോക്‌സഭാ തിരഞ്ഞിടുപ്പിന്റെ ചൂടും ആവേശവും വില്പനശാലയിലും പ്രതിഫലിച്ചു എന്നതാണ് റെക്കോർഡ് വരുമാനം നേടുവാൻ കാരണമായത്. പീഡാനുഭവ ആഴ്ച്ചയിലെ അവധിയും , തിരഞ്ഞെടുപ്പ് അവധിയും ഒരുമിച്ച് വന്നതും വിൽപ്പന വർദ്ധിക്കുവാൻ കാരണമായെന്ന് കരുതപ്പെടുന്നു.

ചേലാട് മദ്യ വിൽപ്പന ശാല അടക്കുകയും ചെയ്തതോടുകൂടിയാണ് കോതമംഗലത്തെ വിൽപ്പന വർദ്ധിച്ചത്. മദ്യം വാങ്ങാനെത്തിയവരുടെ ബാഹുല്യം മൂലം പലപ്പോളും ബൈപാസിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്‌തു.  പുതു ഞായറാഴ്ചയും കച്ചവടം മോശമായില്ലന്ന് ബിവറേജ് വിൽപ്പന ശാല ജീവനക്കാർ വെളിപ്പെടുത്തി. ഏകദെശം 30 ലക്ഷം രൂപക്ക് മുകളിൽ ആണ് വിൽപ്പന നടന്നിരിക്കുന്നത്. കഴിഞ്ഞ ഓണത്തിന്റെയും , ക്രിസ്തുമസിന്റെയും വിൽപ്പനയെ മറികടക്കുന്ന വിൽപ്പനയാണ് ഇപ്രാവശ്യം ഈസ്റ്റർ ആഘോഷത്തിൽ കോതമംഗലം വിൽപ്പന ശാല നടത്തിയിരിക്കുന്നത്.

Leave a Reply